Indian Literature PSC Exam Model Questions & Answers|ഇന്ത്യൻ സാഹിത്യം|സാഹിത്യ ക്വിസ് |25 ചോദ്യോത്തരങ്ങൾ| Part-1

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് സാഹിത്യവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾക്കും പ്രയോജനപ്പെടുന്ന ചോദ്യങ്ങളും ഉത്തരങ്ങളും


1. മലയാളത്തിലെ ഏറ്റവും വലിയ മഹാകാവ്യമായ ‘ഉത്തര ഭാരതം’ എഴുതിയത് ആര്?

വടക്കുംകൂർ രാജരാജവർമ്മ


2. കഥകളിയെ പ്രതിപാദ്യമാക്കി
അനിതാനായർ എഴുതിയ നോവൽ?

മിസ്ട്രസ്


3. ഡിവൈൻ കോമഡിയുടെ മാതൃകയിൽ ‘ജാവേദ് നാമ ‘ എന്ന കാവ്യം രചിച്ചത്?

മുഹമ്മദ് ഇഖ്ബാൽ


4. സുന്ദര സ്വാമിയുടെ
ജെ ജെ ചില കുറിപ്പുകൾ എന്ന നോവൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത കവി?

ആറ്റൂർ രവി വർമ്മ


5. ഏതു ദിവാന്റെ നയങ്ങളെ വിമർശിച്ചതാണ് സന്ദിഷ്ടവാദി പത്രത്തിന്റെ നിരോധനത്തിന് വഴി തെളിയിച്ചത്?

മാധവറാവു


6. അയിത്തം എന്ന മിഥ്യയിൽ ഞാൻ മനുഷ്യരൂപം തെളിഞ്ഞു കണ്ടു
പൂണൂൽ കൊണ്ട് വരിഞ്ഞുകെട്ടി
ദർഭപുല്ല് തീറ്റി ചമത പുതപ്പിച്ചു നടത്തിയിരുന്ന ബ്രാഹ്മണ്യത്തിന്റെ മൃഗീയതയോട് എനിക്ക് അരിശം തോന്നി ” ആർക്ക്?

വി ടി ഭട്ടത്തിരിപ്പാട്


7. പാണിനീയസൂത്രങ്ങളെ വ്യാഖ്യാനിച്ചു കൊണ്ടുള്ള മേൽപ്പത്തൂരിന്റെ കൃതി?

പ്രക്രിയാസർവ്വസ്വം


8. വിരാട രാജാവിന്റെ ഈ അളിയൻ പുരാണത്തിൽ പ്രസിദ്ധനും വർത്തമാനകാലത്ത് പരാമർശിതനുമാണ് ആര്?

കീചകൻ


9. കൊച്ചി കോവിലകത്തെ ഇക്കാവമ്മ തൃശ്ശൂർപൂരത്തെക്കുറിച്ച് കാവ്യം രചിക്കാൻ ആവശ്യപ്പെട്ടതിന്റെ ഫലമായി രചിക്കപ്പെട്ട ‘പൂരപ്രബന്ധം’ എന്ന കാവ്യത്തിന്റെ രചയിതാവ് ആര്?

വെണ്മണി മഹൻ


10. “വിഷലിപ്തങ്ങളായ സാമൂഹിക സത്യങ്ങളെ കൊത്തി വിഴുങ്ങുന്ന വിഷം തീനികളാവണം സാഹിത്യകാരന്മാർ ” ഇങ്ങനെ പറഞ്ഞതാര്?

കേസരി ബാലകൃഷ്ണപിള്ള


11. വേദസൂക്തങ്ങളുടെ നിഗൂഢ അർത്ഥം വിശദമാക്കുന്ന ഗദ്യവ്യാഖ്യാനങ്ങൾ ഏതു പേരിൽ അറിയപ്പെടുന്നു?

ബ്രാഹ്മണങ്ങൾ


12. മലയാളത്തിൽ ആദ്യമായി കഥാസരിത് സാഗരം വിവർത്തനം ചെയ്തത് ആര്?

കുറ്റിപ്പുറത്ത് കിട്ടുണ്ണി നായർ


13. ആധുനിക അസമീസ് ചെറുകഥയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്?

ലക്ഷ്മീനാഥ് ബെസ് ബെറുബ


14. ‘തങ്കവും തൈമാവും ‘ എന്ന ബാല കവിതാസമാഹാരത്തിന്റെ രചയിതാവ്?

ഏഴാച്ചേരി രാമചന്ദ്രൻ


15. ‘ചവറും ചപ്പും കൂനകൂടിയേ കിടക്കുന്നു പകലിൻ നെടുവീർപ്പിൽ നിന്നു കാറ്റുണരുന്നു
ഇനിയും വൈകിക്കൂടാ തീപ്പൊരി കത്തിക്കാളാനിനിയൻ ഗാനം കൊടുങ്കാറ്റിതിലുയരട്ടെ ‘
ആരുടെ വരികൾ?

തിരുനല്ലൂർ കരുണാകരൻ


16. ഭയങ്കരൻ എന്ന നോവൽ രചിച്ചത്?

ബിനു ജെയിംസ്


17. അറിയപ്പെടാത്ത ഏടുകൾ’ എന്ന ആത്മകഥ ആരുടേത്?

എൻ എം ജോസഫ്


18. ‘ആൾമാറാട്ടം’ എന്ന പേരിൽ കല്ലൂർ ഉമ്മൻ ഫിലിപ്പോസ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ വില്യം ഷേക്സ്പിയറുടെ നാടകം ഏത്?

കോമഡി ഓഫ് എറേഴ്‌സ്


19. ആദ്യകാല മലയാള കഥകളിൽ ഒന്നായ ‘കണ്ടപ്പന്റെ കൊണ്ടാട്ടം’ എന്ന കഥയുടെ രചയിതാവ്?

അമ്പാടി നാരായണപ്പൊതുവാൾ


20. “പേലവനിലാവിന്റെ സൗഹൃദം ശീലിച്ചോനെ….” ചങ്ങമ്പുഴയെ ഇങ്ങനെ വിളിച്ചതാര്?

വൈലോപ്പിള്ളി ശ്രീധരമേനോൻ


21. പ്രാചീന സംസ്കൃത നാടകങ്ങളിൽ ദുഃഖപര്യവസായി (ട്രാജഡി) ഒന്നേയുള്ളൂ എന്താണത്?

ഊരുഭംഗം


22. ചോള രാജാവായ കരികാലന്റെ മകൾ പുലോമജയും ചേര രാജാവായ അത്തന്റെ മകൻ ഇമയകുമാരനും നായിക നായകന്മാരായ മലയാളത്തിലെ ചരിത്ര നോവൽ?

കേരള പുത്രൻ


23. കിരാതന്റെ മനസ്സ് എന്ന കവിത എഴുതിയത്

കടമ്മനിട്ട


24. “കന്യമാർക്ക് നവാനുരാഗങ്ങൾ
കമ്രശോണ സ്പടികവളകൾ
ഒന്നു പൊട്ടിയാൽ മറ്റൊന്നിവണ്ണ മുന്നയിപ്പു ഞാൻ തത്ത്വനിരകൾ” പ്രസിദ്ധമായ ഈ വരികൾ എഴുതിയത്?

വൈലോപ്പിള്ളി ശ്രീധരമേനോൻ


25. രാജാരവിവർമ്മ എന്ന നോവൽ എഴുതിയ മറാഠി സാഹിത്യകാരൻ?

രൺജിത്ത് ദേശായി


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.