Current Affairs February 2023|ആനുകാലികം ഫെബ്രുവരി 2023 |Monthly Current Affairs in Malayalam 2023

2023 ഫെബ്രുവരി (February) മാസത്തിലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.

Current Affairs February 2023|
2023 ഫെബ്രുവരി മാസത്തിലെ ആനുകാലിക വിവരങ്ങൾ


2022 -ലെ ഫിഫ തെരഞ്ഞെടുത്ത മികച്ച താരങ്ങൾ?

പുരുഷതാരം- ലയണൽ മെസ്സി (അർജന്റീന) മികച്ച വനിതാതാരം അലക്സിയ പുട്ടെയാസ് (സ്പെയിൻ)


അടുത്തിടെ പേര് മാറ്റിയ മഹാരാഷ്ട്രയിലെ നഗരങ്ങൾ?

ഔറംഗാബാദ്, ഒസ്മാനാബാദ് (ഔറംഗാബാദിന്റെ പുതിയ പേര് -ചത്രപതി സംബാജി നഗർ, ഒസ്മാനാബാദിന്റെ പുതിയ പേര് -ധാരാ ശിവ്)


നീതി ആയോഗിന്റെ സിഇഒ ആയി നിയമിതനായ വ്യക്തി?

ബി വി ആർ സുബ്രഹ്മണ്യം


 

ശാരീരികമാനസിക വെല്ലുവിളി നേരിടുന്ന രോഗികളായവരെയും കിടപ്പിലായവരുടെയും സഹായികൾക്കായിയുള്ള പദ്ധതി?

ആശ്വാസകിരണം


 

ജപ്പാന്റെ നോബൽ സമ്മാനം എന്നറിയപ്പെടുന്ന നിവാനോ പീസ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സമാധാന സമ്മാനം ലഭിച്ച ഏകതാ പരിഷത്ത് സ്ഥാപകനും പ്രമുഖ ഗാന്ധിയനുമായ മലയാളി?

പി വി രാജഗോപാൽ


 

ലോക മാതൃഭാഷാദിനം?

ഫെബ്രുവരി 21


2021- 22 വർഷത്തെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടിയത്?

കൊല്ലം


 

തൊഴിലുറപ്പ് പദ്ധതി മികച്ച രീതിയിൽ നടപ്പിലാക്കിയ ഗ്രാമപഞ്ചായത്തിനുള്ള മഹാത്മാ പുരസ്കാരം നേടിയത്?

കള്ളിക്കാട്


 

ലോകകപ്പ് ഹോക്കിയിൽ കിരീടം നേടിയ രാജ്യം?

ജർമ്മനി


 

മുഗൾ ഗാർഡൻ പേരിൽ പ്രശസ്തമായ രാഷ്ട്രപതി ഭവനത്തിലെ പൂന്തോട്ടങ്ങളുടെ പുനർനാമകരണം?

അമൃത് ഉദ്യാൻ


 

ഗ്രന്ഥശാലകളിൽ കമ്പ്യൂട്ടർവൽക്കര ണത്തിന് മുൻതൂക്കം നൽകുന്ന പുതിയ നയരേഖ പദ്ധതി?

മുന്നേറ്റം 25


 

2023 ഫെബ്രുവരിയിൽ വൺ ഫാമിലി, വൺ ഐഡന്റിറ്റി പോർട്ടൽ ആരംഭിച്ച സംസ്ഥാനം?

ഉത്തർപ്രദേശ്


 

ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള
ലഹരി കടത്ത് തടയാൻ പുതുതായി ആരംഭിക്കുന്ന എക്സൈസ് സ്ക്വാഡ്?

കെമു


 

രാജ്യാന്തര ചലച്ചിത്ര മേളയിൽ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ സിനിമ ടി പത്മനാഭന്റെ ഏത് വിഖ്യാത കൃതിയെ അടിസ്ഥാനമാക്കിയിട്ടുള്ളതാണ്?

പ്രകാശം പരത്തുന്ന പെൺകുട്ടി


 

2023 -ൽ കേന്ദ്ര ബജറ്റിൽ കായിക മേഖലയ്ക്ക് പ്രാധാന്യം നൽകുന്ന പദ്ധതി?

ഖേലോ ഇന്ത്യ


2023 ഫ്രഞ്ച് സർക്കാറിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഷെവലിയർ ഡി ഓർ നേടിയ മലയാളി?

വി ആർ ലളിതാംബിക


ലോകകപ്പ് ഹോക്കിയിൽ കിരീടം നേടിയ രാജ്യം?

ജർമ്മനി


ഗബ്രിയേൽ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടമുണ്ടാക്കിയതിനെത്തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം?

ന്യൂസിലാൻഡ്


പ്രശസ്ത സാഹിത്യകാരൻ ബെന്യാമിൻ അഭിനേതാവ് ആകുന്ന ആദ്യ ചലച്ചിത്രം?

ക്രിസ്റ്റി (സംവിധാനം ആൽവിൻ ഹെന്റി )


ഏതു സ്വാതന്ത്ര്യ സമര സേനാനിയുടെ പൂർണ്ണമായ പ്രതിമയാണ് തവനൂർ കാർഷിക സർവ്വകലാശാല അങ്കണത്തിൽ അനാച്ഛാദനം ചെയ്തത്?

കെ കേളപ്പൻ


ശമ്പളത്തോടുള്ള ആർത്തവാവധി അനുവദിക്കുന്ന നിയമം അംഗീകരിച്ച ആദ്യത്തെ യൂറോപ്യൻ രാജ്യം?

സ്പെയിൻ


‘നാളെയുടെ പദാർത്ഥം ‘ എന്നറിയപ്പെടുന്ന ഗ്രാഫിൻ ഉത്പാദനത്തിന് കേരളത്തിൽ തുടക്കം കുറിച്ചത്?

കാർബോറാണ്ടം യൂണിവേഴ്സൽ (കൊച്ചി)


മികച്ച ചിത്രത്തിനുള്ള ഹോളിവുഡ് അസോസിയേഷൻ പുരസ്കാരം നേടിയ ഇന്ത്യൻ ചലച്ചിത്രം?

ആർ ആർ ആർ
(രാജമൗലി സംവിധാനം ചെയ്ത ഈ ചിത്രം മികച്ച ഗാനം, സംഘട്ടനം എന്നീ വിഭാഗങ്ങളിലും പുരസ്കാരം നേടിയിട്ടുണ്ട്)


2023 -ലെ സംസ്ഥാനത്തിൽ ബജറ്റിൽ പ്രഖ്യാപിക്കപ്പെട്ട ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങളെയും കാഴ്ച പരിശോധനയ്ക്ക് വിധേയരാക്കുന്നതിനുള്ള നേത്ര ആരോഗ്യ പദ്ധതി?

നേർക്കാഴ്ച


കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുപോകുന്ന വാഹനങ്ങൾ പരിശോധിക്കുന്നതിനായി കേരള മോട്ടോർ വാഹന വകുപ്പ് നടത്തിയ ഓപ്പറേഷൻ?

സേഫ് സ്കൂൾ ബസ്


 

ഐക്യരാഷ്ട്ര സംഘടന 2023 അന്താരാഷ്ട്ര ചെറുധാന്യ വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി ചെറുധാന്യങ്ങളെ കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി ഇന്ത്യയുമായി ചേർന്ന് ആരംഭിക്കുന്ന ആഗോള സംരംഭം?

MIIRA


 

ഇന്ത്യയിലെ ആദ്യത്തെ ഭിന്നശേഷി കലോത്സവം?

സമ്മോഹൻ


 

2023 – ഫെബ്രുവരിയിൽ വിക്ഷേപിച്ച ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ നിർമ്മിച്ച ഉപഗ്രഹം?

ആസാദി സാറ്റ് – 2


 

ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ സോളാർ പാനൽ ഫാക്ടറി നിലവിൽ വരുന്ന സംസ്ഥാനം?

ഉത്തരാഖണ്ഡ്


ഗുരുവായൂരപ്പൻ ദേവസ്വത്തിന്റെ 2023 – ജ്ഞാനപ്പാന പുരസ്കാരം നേടിയത്?

വി മധുസൂദനൻ നായർ


2023 ഏപ്രിൽ ഇന്ത്യ ചൈനയെ മറികടന്ന് ലോക ജനസംഖ്യയിൽ ഒന്നാമത് എത്തുമെന്ന് വിലയിരുത്തിയ അന്താരാഷ്ട്ര സംഘടന?

ഐക്യരാഷ്ട്ര സംഘടന


2023 -ലെ വേൾഡ് ഹാപ്പിനസ്
ഇൻഡക്സിൽ ഒന്നാമതെത്തിയ രാജ്യം? ഫിൻലൻഡ് (ഇന്ത്യയുടെ സ്ഥാനം 136)


നാഷണൽ ജോഗ്രഫി മാസികയുടെ പിക്ചർ ഓഫ് ഇയർ പുരസ്കാരം നേടിയ നേടിയ ഫോട്ടോ?

പരുന്തുകളുടെ നൃത്തം (ഫോട്ടോഗ്രാഫർ കാർത്തിക് സുബ്രഹ്മണ്യം)


മണ്ണുത്തി വെറ്റിനറി കോളേജിൽ സംഘടിപ്പിക്കപ്പെടുന്ന സംസ്ഥാന ക്ഷീര സംഗമത്തിന് നൽകിയിരിക്കുന്ന പേര്?

പടവ്


2023 സന്തോഷ് ട്രോഫിയുടെ ഫൈനൽ, സെമി ഫൈനൽ മത്സരങ്ങൾക്ക് വേദിയാകുന്ന രാജ്യം?

സൗദി അറേബ്യ


ഖരമാലിന്യത്തിൽ നിന്ന് ഹൈഡ്രജൻ വേർതിരിച്ചെടുക്കാനുള്ള ഇന്ത്യയിൽ ആദ്യ പ്ലാന്റ് നിലവിൽ വരുന്ന നഗരം?

പൂനെ


2047 – ഓടെ ഏത് രോഗം പൂർണമായും ഇല്ലാതാക്കുന്നതിനുള്ള പദ്ധതികളാണ് കേന്ദ്രബജറ്റിൽ അവതരിപ്പിച്ചത്?

അരിവാൾ രോഗം (സിക്കിൾ സെൽ അനീമിയ)


നെതർലാൻഡിലെ ലൊക്കേഷൻ ആൻഡ് മാപ്പിങ് ടെക്നോളജി കമ്പനിയുടെ റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ നഗരമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ നഗരം?

ബാംഗ്ലൂർ


ഗോൾഡൻ ഗ്ലോബ് പായ് വഞ്ചിയോട്ട മത്സരത്തിന്റെ ഭാഗമായി ‘നാവികരുടെ എവറസ്റ്റ് ‘ എന്നറിയപ്പെടുന്ന ചിലിയിലെ കേപ് ഹോൺ മുനമ്പ് വലം വെച്ച മലയാളി?

അഭിലാഷ് ടോമി


രാജ്യത്തെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി ടൂറിസം മന്ത്രാലയം ആരംഭിച്ച സംരംഭം?

വിസിറ്റ് ഇന്ത്യ ഇയർ 2023


ഏതു നവോത്ഥാന നായകന്റെ 200 ജന്മവാർഷികമാണ് അടുത്തിടെ ആഘോഷിച്ചത്?

സ്വാമി ദയാനന്ദ സരസ്വതി


ആണവോർജ്ജം വികസിപ്പിക്കുന്നതിന് റഷ്യയുമായി സഹകരിച്ച് പ്രവർത്തിച്ച ഇന്ത്യയുടെ രാജ്യം?

മ്യാന്മാർ


 

65 വർഷത്തെ ഗ്രാമി പുരസ്കാര ചരിത്രത്തിൽ 35 പുരസ്കാരങ്ങൾ നേടുന്ന ലോകത്തിലെ ആദ്യ വ്യക്തി?

ബിയോൺസെ


വിജയ നഗരം (Victory City) എന്ന പുസ്തകത്തിന്റെ രചയിതാവ്?

സൽമാൻ റുഷ്ദി


 

2023 ദേശീയതലത്തിൽ നടപ്പിലാക്കുന്ന ദേശീയ പുരസ്കാരം ലഭിച്ച കേരള പദ്ധതി?

ഗ്രാമവണ്ടി


 

2023 -ൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ബ്രാൻഡ് അംബാസിഡറാകുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം?

സഞ്ജു സാംസൺ


 

മൈക്കിൽ ജാക്സന്റെ ജീവചരിത്രം പ്രമേയമായി ഒരുക്കുന്ന ചിത്രം?

മൈക്കിൾ


 

ലോകത്ത് ആദ്യമായി ഡൈവർ ഇല്ലാത്ത ബസ് സർവീസ് ആരംഭിക്കുന്ന രാജ്യം? സ്കോട്ട്ലൻഡ്


 

2023 ഫെബ്രുവരിയിൽ തൊഴിൽ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകൾ തടയുന്നതിനായി ഓർഡിനൻസ് പുറപ്പെടുവിച്ച സംസ്ഥാനം?

ഉത്തരാഖണ്ഡ്


 

കിടപ്പ് രോഗികൾക്ക് സൗജന്യ റേഷൻ വീട്ടിലെത്തിക്കാൻ ഭക്ഷ്യവകുപ്പ് തയ്യാറാക്കിയ പദ്ധതി?

ഒപ്പം (തൃശ്ശൂരിൽ തുടക്കം)


2023 ഫെബ്രുവരിയിലെ റിപ്പോർട്ടുകൾ പ്രകാരം സൗരയൂഥത്തിൽ ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ ഉള്ള ഗ്രഹം?

വ്യാഴം


 

അഭ്യസ്തവിദ്യരായ സ്ത്രീകൾക്ക്‌ തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള നോളജ് ഇക്കോണമി മിഷനും കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതി?

തൊഴിലരങ്ങത്തേക്ക്


 

കുടുംബശ്രീ മിഷന്റെ ഇരുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന അയൽക്കൂട്ട സംഗമം?

ചുവട്


ഇന്ത്യയിൽ ആദ്യ ട്രാൻസ്മാതാപിതാക്കൾ?

സിയ & സഹദ് (കോഴിക്കോട്)


മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ മാതൃഭൂമി ബുക്ക് ഓഫ് ദ ഇയർ പുരസ്കാരം ലഭിച്ചത്?

പെഗ്ഗി മോഹൻ


 

36 മത് സൂരജ് സൂരജ് കുണ്ഡ് അന്താരാഷ്ട്ര കരകൗശല മേള നടക്കുന്ന ഇന്ത്യൻ സംസ്ഥാനം?

ഹരിയാന


 

കുടുംബശ്രീ ദിനമായി ആചരിക്കാൻ തീരുമാനിച്ച ദിവസം?

മെയ് 17


 

സാമൂഹിക നീതി വകുപ്പിന്റെ സഹകരണത്തോടെ നടക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ദേശീയ ഭിന്നശേഷി കലോത്സവത്തിന്റെ പേര്?

സമ്മോഹൻ (വേദി തിരുവനന്തപുരം)


കേരള കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ ആഗോള ബ്രാൻഡ്?

കേരൾ അഗ്രോ ബ്രാൻഡ്


പുസ്തകരൂപത്തിലുള്ള 2023- ലെ കേരള ബജറ്റ് പ്രസംഗത്തിന്റെ മുഖചിത്രമായ ശില്പം?
ബേർഡ് ഇൻ സ്പേയ്സ് (Bird in Space ശിൽപി -കോൺസ്റ്റന്റൈൻ ബ്രൻ കുഷ് റുമാനിയൻ)


 

കുട്ടികളുടെ ക്ഷേമത്തിനായി ഡൽഹി ശിശു സംരക്ഷണ സമിതി പുറത്തിറക്കിയ വാട്ആപ്പ് ചാറ്റ് ബോട്ട്?

ബാല മിത്ര


 

സംസ്ഥാനത്തെ പൊതുവിദ്യാലയ ങ്ങളിലെ കുട്ടികളുടെ മികച്ച രചനകൾ പുസ്തകരൂപത്തിലാക്കി സമഗ്ര ശിക്ഷാ കേരളം പുറത്തിറക്കുന്ന പ്രസിദ്ധീകരണം?

എഴുത്തുപച്ച


 

പ്രവർത്തിച്ചുകൊണ്ടിരിക്കെ പൈതൃക പട്ടികയിൽ ഇടം നേടിയ ലോകത്തിലെ ആദ്യ സർവകലാശാല?

വിശ്വഭാരതി സർവ്വകലാശാല (കൊൽക്കത്ത)


ഏറ്റവും കൂടുതൽ കേന്ദ്ര ബജറ്റ് അവതരിപ്പിച്ച വനിത എന്ന റെക്കാഡിന് അർഹയായത്?

നിർമ്മല സീതാരാമൻ (അഞ്ച് തവണ)


2023 -ൽ കേരളത്തിൽ നടപ്പിലാക്കുന്ന ഭക്ഷ്യ സുരക്ഷാ പദ്ധതി?

കേരളം സുരക്ഷിത ഭക്ഷണഇടം


 

വിളർച്ച മുക്ത കേരളം എന്ന ലക്ഷ്യത്തോടെ സംസ്ഥാന ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന പദ്ധതി?

വിവ (വിളർച്ചയിൽ നിന്ന് വളർച്ചയിലേക്ക്)


ആന്ധ്രപ്രദേശിന്റെ പുതിയ തലസ്ഥാനം?

വിശാഖപട്ടണം


 

ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന ഹൈഡ്രജൻ ട്രെയിൻ?

വന്ദേ മെട്രോ


 

സംസ്ഥാനത്തെ അംഗനവാടി ജീവനക്കാർക്കുള്ള ഇൻഷുറൻസ് പദ്ധതി?

അങ്കണം


 

2023 -ല്‍ ചരിത്ര സ്മാരകമായി പ്രഖ്യാപിക്കാൻ തീരുമാനിച്ച തമിഴ്നാട്ടിലെ പാലം?

പാമ്പൻ പാലം


 

സിറിയ, തുർക്കി എന്നീ രാജ്യങ്ങളിലെ ഭൂകമ്പബാധിതരെ രക്ഷിക്കുവാനുള്ള ഇന്ത്യയുടെ പദ്ധതി?

ഓപ്പറേഷൻ ദോസ്ത്


 

2023 ഫെബ്രുവരിയിൽ ഭൂകമ്പം ഉണ്ടായത് ഏത് രാജ്യങ്ങളുടെ അതിർത്തി പ്രദേശത്താണ്?

തുർക്കി – സിറിയ


സ്ത്രീസുരക്ഷ ഉറപ്പാക്കാനും പ്രശ്നങ്ങൾ പരിഹരിക്കുവാനുമായി കേരള പോലീസിന്റെ പദ്ധതി?

പിങ്ക്പ്രൊട്ടക്ഷൻ പദ്ധതി


ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് കിരീടം നേടിയ സെർബിയൻ പുരുഷതാരം?

നൊവാക് ജൊകോവിച്ച്


ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് സിംഗിൾസ് കിരീടം ബെലാറസിന്റെ വനിതാ താരം?

അരീന സബലെങ്ക


 

2023 ലെ പുസ്തകരൂപത്തിലുള്ള
കേരള ബഡ്ജറ്റിന്റെ മുഖച്ചിത്രം?

ബേഡ് ഇൻ സ്പേസ് (റുവാനിയൻ ശില്പി കോൺസ്റ്റന്റൈൻ ബ്രൻ കുഷിന്റെ ശിൽപം)


കണ്ടൽ വനങ്ങളുടെ സംരക്ഷണത്തിനായി കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന പദ്ധതി?

മിഷ്ടി


 

ഓരോ കുട്ടി ജനിക്കുമ്പോഴും 100 മരങ്ങൾ വീതം നടുന്ന ‘മേരോ റൂഖ് മേരോ സന്തതി ‘ എന്ന പദ്ധതി ഏത് സംസ്ഥാനത്ത്?

സിക്കിം


ലോക ഇന്റർനെറ്റ് സുരക്ഷാ ദിനം?

ഫെബ്രുവരി 8


 

2023 -ലെ ലോക ഇന്റർനെറ്റ് സുരക്ഷാ ദിനത്തിന്റെ പ്രമേയം?

Together for a Better Internet


 

ലോക പയറുവർഗ്ഗ ദിനം?

ഫെബ്രുവരി 10


 

2023 -ലെ ലോക പയറുവർഗ്ഗ ദിനത്തിന്റെ പ്രമേയം?

Pulses for a Sustainable Future


 

2023 ഫെബ്രുവരി 10- ന് ഗൂഗിൾ ഡൂഡിൽ ആദരിക്കപ്പെട്ട മലയാള സിനിമയിലെ ആദ്യ നായിക?

പി കെ റോസി (വിഗതകുമാരനിലെ നായിക)


ലോക ക്യാൻസർ ദിനം?

ഫെബ്രുവരി 4


 

2023 -ലെ ലോക കാൻസർ ദിനത്തിന്റെ പ്രമേയം?

Close the care gap (പരിചരണ രംഗത്തെ വിടവ് നികത്തുക)


അണ്ടർ 19 വനിതാ ട്വന്റി 20 ക്രിക്കറ്റ് ലോക കപ്പ് ജേതാക്കൾ?

ഇന്ത്യ


ലോക തണ്ണീർത്തട ദിനം?

ഫെബ്രുവരി 2

2023 – ലെ ലോക തണ്ണീർത്തട ദിനത്തിന്റെ പ്രമേയം?

Its time for wetland spark Tearnings restoration


ഇന്ത്യയിലെ ഏറ്റവും മലിനമായ നദി?

ചെന്നൈ നഗരത്തിലൂടെ ഒഴുകുന്ന
കൂവം നദി
രണ്ടാം സ്ഥാനം ഗുജറാത്തിലെ സബർമതി നദി


Current Affairs February 2023|
2023 ഫെബ്രുവരി മാസത്തിലെ ആനുകാലിക വിവരങ്ങൾ|GK Malayalam


1 thought on “Current Affairs February 2023|ആനുകാലികം ഫെബ്രുവരി 2023 |Monthly Current Affairs in Malayalam 2023”

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.