കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) കാർഷിക ദിനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾക്കും പ്രയോജനപ്പെടുന്ന ചോദ്യങ്ങളും ഉത്തരങ്ങളും
കേരളത്തിൽ കർഷക ദിനം ആചരിക്കുന്നത് എന്നാണ്?
ചിങ്ങം ഒന്ന്
ദേശീയ കർഷക ദിനം എന്നാണ്?
ഡിസംബർ 23
ദേശീയ കർഷക ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?
ചൗധരി ചരൺസിംഗ് (ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി)
ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
എം എസ് സ്വാമിനാഥൻ
ലോക ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
ഡോ. നോർമൻ ബോർലോഗ്
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാർഷിക വിള?
നെല്ല്
ഏറ്റവും മികച്ച കർഷകന് കേരള സർക്കാർ നൽകുന്ന ബഹുമതി?
കർഷകോത്തമ പുരസ്കാരം
കേന്ദ്ര ഗവൺമെന്റ് മികച്ച കർഷകന് നൽകുന്ന പുരസ്കാരം?
കിസാൻ പണ്ഡിറ്റ്
സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?
കുരുമുളക്
മത്സ്യവും പച്ചക്കറികളും ഒരുമിച്ച് കൃഷി ചെയ്യുന്ന രീതിക്ക് പറയുന്ന പേര്?
അക്വാപോണിക്സ്
ഔഷധ സസ്യങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന സസ്യം?
തുളസി
പച്ച സ്വർണ്ണം എന്നറിയപ്പെടുന്നത്?
വാനില
ഏറ്റവും കൂടുതൽ കൊഴുപ്പടങ്ങിയ സുഗന്ധവ്യജ്ഞനം ?
ജാതിക്ക
ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയ സുഗന്ധവ്യജ്ഞനം?
ഉലുവ
ഇന്ത്യയിലെ ഏറ്റവും വിലകൂടിയ സുഗന്ധദ്രവ്യം?
കുങ്കുമപ്പൂ
കേരള കാർഷിക കോളേജ് സ്ഥിതിചെയ്യുന്നത്?
വെള്ളാനിക്കര
തവിട്ട് സ്വർണം എന്നറിയപ്പെടുന്നത്?
കാപ്പി
കേരളത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഭക്ഷ്യവിള ?
നെല്ല്
ഏറ്റവും മികച്ച പച്ചക്കറി കർഷകന് കേരള സർക്കാർ നൽകുന്ന പുരസ്കാരം?
ഹരിത മിത്ര
കേരളത്തിൽ ഏറ്റവും കൂടുതൽ ഏലം ഉല്പാദിപ്പിക്കുന്ന ജില്ല?
ഇടുക്കി
ലോകത്തിലെ ഏറ്റവും ചെറിയ പശു?
വെച്ചുർ പശു
കേന്ദ്ര നെല്ല് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?
കട്ടക്ക് (ഒറീസ)
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കുരുമുളക് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
കേരളം
പരുത്തിയുടെ വീട് എന്ന് അറിയപ്പെടുന്ന രാജ്യം?
ഇന്ത്യ
ഒരു ഞാറ്റുവേല എന്നത് എത്ര ദിവസമാണ്?
12- 13 ദിവസം
ഐക്യരാഷ്ട്ര സംഘടന അന്താരാഷ്ട്ര നെല്ല് വർഷമായി ഏതു വർഷമാണ് ആചരിച്ചത്?
2004
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന പഴവർഗം?
മാമ്പഴം
കേരളത്തിൽ ഏറ്റവും കൂടുതൽ കാപ്പി ഉല്പാദിപ്പിക്കുന്ന ജില്ല?
വയനാട്
“എനിക്ക് ഒരേയൊരു കൾച്ചറെ അറിയൂ അത് അഗ്രികൾച്ചർ ആണ്” എന്നുപറഞ്ഞത്?
സർദാർ വല്ലഭായ് പട്ടേൽ
1967- 1978-ലെ കാർഷിക മുന്നേറ്റത്തെ ഗ്രീൻ റെവല്യൂഷൻ (ഹരിതവിപ്ലവം) എന്ന വാക്ക് ഉപയോഗിച്ച് വിശേഷിപ്പിച്ചതാര്?
വില്യം എസ് ഗാഡ്
കൃഷിയുടെ ഋഷി, കൃഷി ആചാര്യൻ എന്നിങ്ങനെ അറിയപ്പെടുന്ന വ്യക്തി?
മസനോബു ഫുക്കുവോക്ക
സൂര്യന്റെ ഏതു പേരാണ് ഞാറ്റുവേല എന്ന പേരിന് കാരണം?
ഞായർ
(ഞായർവേള, ഞായറ്റുവേള, ഞാറ്റുവേല)
സമയം അറിയുന്ന പക്ഷി?
കാക്ക
പാവപ്പെട്ടവന്റെ മത്സ്യം എന്നറിയപ്പെടുന്നത്?
ചാള
കേരളത്തിലെ തെങ്ങ് ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്?
കായംകുളം (ആലപ്പുഴ)
എപ്പികൾച്ചർ എന്താണ്?
തേനീച്ച വളർത്തൽ
കേരളത്തിൽ ഏറ്റവും കൂടുതൽ അടക്ക കൃഷി ചെയ്യുന്ന ജില്ല?
കാസർഗോഡ്
കേരളത്തിലെ ഏറ്റവും പുരാതനമായ തേക്കിൻ തോട്ടം?
കനോലി പ്ലോട്ട് (നിലമ്പൂർ)
കേരളത്തിൽ ഏറ്റവും കൂടുതൽ മരച്ചീനി കൃഷി ചെയ്യുന്ന ജില്ല?
തിരുവനന്തപുരം
കേരള സുഗന്ധവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?
മൂഴിക്കൽ (കോഴിക്കോട്)
പരിസ്ഥിതിയിലെ വൃക്ഷ വിളകളെ നശിപ്പിക്കാതെ അവയ്ക്ക് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള കൃഷി രീതി ഏതാണ്?
പെർമാ കൾച്ചർ
ഇന്ത്യൻ കാർഷിക വിപ്ലവത്തിന് നേതൃത്വം നൽകിയ മലയാളി ശാസ്ത്രജ്ഞൻ?
എം എസ് സ്വാമിനാഥൻ
കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന കിഴങ്ങുവർഗം ഏതാണ്?
മരച്ചീനി
ആധുനിക കൃഷിയുടെ പിതാവ് എന്നറിയപ്പെടുന്നത്?
ഡോ. നോർമൻ ബോർലോഗ്
പുൽത്തൈല ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?
ഓടക്കാലി (എറണാകുളം)
ഇന്ത്യയിലെ കൃഷി ചെയ്യുന്ന പ്രധാനപ്പെട്ട സുഗന്ധ നെല്ലിനം ഏതാണ്?
ബസുമതി
ഹോർത്തൂസ് മലബാറിക്കസിൽ പരാമർശിക്കുന്ന ആദ്യ സസ്യം?
തെങ്ങ്
ലോകമണ്ണുദിനം?
ഡിസംബർ 5
നെൽകൃഷിയിലെ മികച്ച പ്രവർത്തനത്തിന് കേരള സർക്കാർ പാടശേഖര സമിതികൾക്ക് നൽകുന്ന പുരസ്കാരം?
നെൽക്കതിർ പുരസ്കാരം
നെല്ലിന്റെ തവിടിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വിറ്റാമിൻ?
വിറ്റാമിൻ ബി
ടിഷ്യുകൾച്ചറിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?
ഹേബർ ലാൻഡ്
കർഷകന്റെ മിത്രം എന്നറിയപ്പെടുന്ന പക്ഷി?
മൂങ്ങ
കർഷകന്റെ മിത്രം എന്നറിയപ്പെടുന്ന പാമ്പ്?
ചേര
കർഷകന്റെ മിത്രം എന്നറിയപ്പെടുന്ന ജീവി?
മണ്ണിര
കർഷകരുടെ കലപ്പ എന്നറിയപ്പെടുന്ന ജീവി?
മണ്ണിര
ജൈവ കൃഷിയുടെ പിതാവ് എന്നറിയപ്പെടുന്ന ബ്രിട്ടീഷുകാരൻ?
സർ ആൽബർട്ട് ഹൊവാർഡ്
ഇന്ത്യയിൽ കൃഷി ചെയ്യുന്ന നെല്ലിന്റെശാസ്ത്രീയനാമം?
ഒറൈസ സറ്റൈവ
ഇന്ത്യയിലെ ധവള വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
ഡോ. വർഗീസ് കുര്യൻ
‘ഇന്ത്യയുടെ പാൽക്കാരൻ ‘ എന്ന വിശേഷണമുള്ള ഇന്ത്യക്കാരൻ?
ഡോ. വർഗീസ് കുര്യൻ
കറുത്തപൊന്ന്, യവനപ്രിയ എന്നീ പേരുകളിൽ അറിയപ്പെടുന്നത്?
കുരുമുളക്
കേരളത്തിൽ ഓറഞ്ച് കൃഷിക്ക് പേരുകേട്ട സ്ഥലം?
നെല്ലിയാമ്പതി
കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന സ്ഥലം?
കുട്ടനാട് (ആലപ്പുഴ)
കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന ജില്ല?
പാലക്കാട്
നോബൽ പുരസ്കാരം നേടിയ ആദ്യ കൃഷി ശാസ്ത്രജ്ഞൻ?
ഡോ. നോർമൻ ബോർലോഗ് (1970)
കേരള കൃഷി വകുപ്പിൽ മികച്ച കേര കർഷകന് കൊടുക്കുന്ന പുരസ്കാരം?
കേരകേസരി
ഞാറ്റുവേല എന്നത് ഏതു തൊഴിലുമായി ബന്ധപ്പെട്ടിരിക്കുന്നു?
കൃഷി
സെറികൾച്ചർ എന്താണ്?
പട്ടുനൂൽപ്പുഴു വളർത്തൽ
അന്തർ ദേശീയ ഭക്ഷണമായി അംഗീകരിച്ച കാർഷിക വിള ?
കാബേജ്
കേരളത്തിന്റെ സംസ്ഥാന ഫലം?
ചക്ക
ഇന്ത്യയുടെ ദേശീയ ഫലം?
മാങ്ങ
കായീച്ച ഏതു കൃഷിയെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്?
പച്ചക്കറി കൃഷി
പുഷ്പിച്ചാൽ വിളവ് കുറയുന്ന സസ്യം?
കരിമ്പ്
പക്ഷികളുടെ രാജാവ് എന്നറിയപ്പെടുന്ന പക്ഷി?
കഴുകൻ
ഇന്ത്യയുടെ ഈത്തപ്പഴം എന്നറിയപ്പെടുന്നത്?
പുളി
പരുത്തി കൃഷിക്ക് അനുയോജ്യമായ മണ്ണ്?
കരിമണ്ണ്
കാർഷികവിളകളുടെ ഗുണമേന്മ ഉറപ്പാക്കാൻ ഭാരത സർക്കാർ നൽകുന്ന അംഗീകൃത മുദ്ര ഏത്?
അഗ് മാർക്ക് (അഗ്രികൾച്ചർ മാർക്കറ്റിംഗ് എന്നതിന്റെ ചുരുക്കം )
വയനാട്ടിൽ കൃഷിചെയ്തുവരുന്ന സുഗന്ധ നെല്ലിനം?
ജീരകശാല
ഒരു ഇല മാത്രമുള്ള സസ്യം?
ചേന
ആനക്കൊമ്പൻ ഏത് വിളയുടെ നാടൻ ഇനത്തിന് ഉദാഹരണമാണ്?
വെണ്ട
ഇന്ത്യയിൽ ഏറ്റവും കൂടുതൽ റബ്ബർ ഉൽപാദിപ്പിക്കുന്ന സംസ്ഥാനം?
കേരളം
പത്മശ്രീ പുരസ്കാരം നേടിയ ആദ്യ കർഷകൻ?
സുഭാഷ് പലേക്കർ
ലോകത്ത് ഏറ്റവും കൂടുതൽ കൃഷി ചെയ്യപ്പെടുന്ന നാരുവിള?
പരുത്തി
ചന്ദനത്തിന്റെ സുഗന്ധമുള്ള അരി നൽകുന്ന നെല്ലിനം?
ഗന്ധകശാല
പ്രകൃതിയിലെ കലപ്പ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജീവി?
മണ്ണിര
പ്രകൃതിയുടെ ടോണിക് എന്നറിയപ്പെടുന്ന പഴം?
ഏത്തപ്പഴം
പ്രകൃതിയുടെ തോട്ടി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജീവി?
കാക്ക
‘ഒറ്റ വൈക്കോൽ വിപ്ലവം’ എന്ന കൃതി രചിച്ചത്?
മസനോബു ഫുക്കുവോക്ക
കവുങ്ങിനെ ബാധിക്കുന്ന മഹാളി രോഗത്തിന്റെ രോഗകാരി?
ഫംഗസ്
കേരളം എന്ന പേര് ഏത് കാർഷിക വിളയുമായി ബന്ധപ്പെട്ടതാണ്?
തെങ്ങ്
കേരളത്തിലെ നെല്ല് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?
പട്ടാമ്പി (പാലക്കാട്)
കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിക്കുന്ന ജില്ല?
പാലക്കാട്
കേരളത്തിൽ ഏറ്റവും കൂടുതൽ തേയില ഉല്പാദിപ്പിക്കുന്ന ജില്ല?
ഇടുക്കി
കുരുമുളക് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?
പന്നിയൂർ
കേരളത്തിന്റെ സംസ്ഥാന വൃക്ഷം?
തെങ്ങ്
തെങ്ങ് ദേശീയ വൃക്ഷമായ രാജ്യം?
മാലിദ്വീപ്
ബോർലോഗ് അവാർഡ് കൊടുക്കുന്ന മേഖല ഏത്?
കാർഷികമേഖല
പോമോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ്?
പഴങ്ങൾ
സമുദ്രനിരപ്പിൽ നിന്നും താഴെ കൃഷി ചെയ്യുന്ന ലോകത്തിലെ ഏക പ്രദേശം?
കുട്ടനാട് (ആലപ്പുഴ)
ഭാരതത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന സംസ്ഥാനം?
ആന്ധ്ര പ്രദേശ്
ചരിഞ്ഞ നിലങ്ങളിൽ മണ്ണും ജലവും ഒലിച്ചു പോകാതെ ചെരുവിന് എതിരായി കൃഷി ചെയ്യുന്ന രീതി ഏത്?
കോണ്ടൂർ കൃഷിരീതി
ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര കുടുംബകൃഷി വർഷമായി ആചരിച്ച വർഷം?
2014
റേച്ചൽ കഴ്സൺ രചിച്ച കീടനാശിനികൾ അനിയന്ത്രിതമായി ഉപയോഗിക്കുന്നതിനെ തടഞ്ഞുകൊണ്ടുള്ള പുസ്തകം?
നിശബ്ദ വസന്തം
കേരളത്തിൽ കൃഷിചെയ്യുന്ന ഔഷധഗുണമുള്ള നെല്ലിനം?
നവര
ജൈവകൃഷി എന്ന ആശയം കൊണ്ടുവന്ന ബ്രിട്ടീഷ് കൃഷിശാസ്ത്രജ്ഞർ?
സർ ആൽബർട്ട് ഹൊവാർഡ്
നെല്ലു ഉണക്കാൻ ഉപയോഗിക്കുന്ന മുളകൊണ്ടുള്ള വസ്തു?
പനമ്പ്
ഗ്രാമീണ കർഷകർ തങ്ങളുടെ പ്രകൃതി ജ്ഞാനത്തെ മുഴുവൻ ഉൾകൊള്ളിച്ച് പതിനെട്ടാം നൂറ്റാണ്ടിൽ രചിച്ച പുസ്തകം?
കൃഷിഗീത
ആദ്യത്തെ ജൈവവൈവിധ്യ രജിസ്റ്റർ എന്നറിയപ്പെടുന്നത് പുസ്തകം?
കൃഷിഗീത
മണ്ണിന്റെ അമ്ലവീരം കുറയ്ക്കുന്ന പദാർത്ഥം?
കുമ്മായം
ഹരിത വിപ്ലവം ഇന്ത്യയിൽ ആരംഭിച്ച വർഷം?
1965
രജത വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
മുട്ട ഉല്പാദനം
നീലവിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
മത്സ്യം
കാർഷിക വിഷയങ്ങൾ പ്രതിപാദിക്കുന്ന മലയാളത്തിലെ ആദ്യ കൃഷി മാസിക ?
കേരളകർഷകൻ
കൃഷി ആവശ്യങ്ങൾക്ക് വായ്പ നൽകുന്ന ഇന്ത്യൻ ബാങ്ക്?
നബാർഡ് ബാങ്ക് (ആസ്ഥാനം മുംബൈ 1982- ൽ സ്ഥാപിതമായി)
കീടനാശിനിയായി ഉപയോഗിക്കുന്ന ഔഷധസസ്യം?
വേപ്പ്
ഇന്ത്യയുടെ ധാന്യപ്പുര എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംസ്ഥാനം?
പഞ്ചാബ്
മണ്ണിനെ കുറിച്ചുള്ള പഠനം നടത്തുന്ന ശാസ്ത്ര ശാഖ?
പെഡോളജി
18 – മത് നൂറ്റാണ്ടിൽ രചിക്കപ്പെട്ടതും ആദ്യത്തെ ജൈവവൈവിധ്യ രജിസ്റ്റർ എന്ന് വിശേഷിപ്പിക്കപ്പെടുന്നതുമായ കൃതി?
കൃഷിഗീത
കേരള കാർഷിക സർവകലാശാല സ്ഥിതി ചെയ്യുന്നത്?
മണ്ണുത്തി (തൃശ്ശൂർ)
ഇന്ത്യയിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ കൃഷി സ്ഥലം?
സൂറത്ത് ഗഡ് (രാജസ്ഥാൻ)
മണ്ണിന്റെ അഭാവത്തിൽ പോഷകമൂല്യമുള്ള ലായിനിയിൽ സസ്യങ്ങളെ വളർത്തുന്ന പ്രക്രിയ?
ഹൈഡ്രോപോണിക്സ്
മണ്ണും ജലവും ഇല്ലാതെ സസ്യങ്ങളെ ശാസ്ത്രീയമായി വളർത്തുന്ന രീതി?
എയറോപോണിക്സ്
‘വെളുത്ത സ്വർണം ‘ എന്നറിയപ്പെടുന്ന കാർഷിക വിള?
കശുവണ്ടി
ജയ് ജവാൻ, ജയ് കിസാൻ,
ജയ് വിജ്ഞാൻ എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ്?
അടൽ ബിഹാരി വാജ്പേയ്
മണ്ണ് കിളക്കാത്ത കൃഷിരീതി ആവിഷ്കരിച്ച കാർഷിക ശാസ്ത്രജ്ഞൻ?
മസനോബു ഫുക്കുവോക്ക (ജപ്പാൻ)
മഞ്ഞളിന്റെ മഞ്ഞ നിറത്തിന് കാരണമാകുന്ന വർണകം?
കുർക്കുമിൻ
കേരളത്തിലെ തേയില കൃഷിക്ക് പ്രസിദ്ധമായ തോട്ടം?
കണ്ണൻ ദേവൻ തോട്ടം (മൂന്നാർ)
ഇന്ത്യയിൽ ഏറ്റവും കൂടുതൽ റബ്ബർ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
കേരളം
ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറർ റിസർച്ച് (ICAR) സ്ഥിതി ചെയ്യുന്നത് എവിടെ?
ന്യൂഡൽഹി
കേരളത്തിലെ പ്രധാന സുഗന്ധവിള?
കുരുമുളക്
ആദ്യമായി കൃഷി മേഖല രൂപീകരിച്ച ഇന്ത്യൻ സംസ്ഥാനം?
ഉത്തരാഖണ്ഡ്
കറുത്ത പൊന്ന് എന്നറിയപ്പെടുന്ന കാർഷിക വിള?
കുരുമുളക്
കർക്കടക മാസത്തിലെ പ്രധാന കറിക്കൂട്ട് എന്താണ്?
പത്തിലക്കറി
ഹരിതവിപ്ലവ കാലത്ത് ഇന്ത്യയുടെ കൃഷി മന്ത്രി?
സി സുബ്രഹ്മണ്യൻ
കവുങ്ങിനെ ബാധിക്കുന്ന പ്രധാനപ്പെട്ട ഒരു രോഗം?
മഹാളി
കേരള ഗവൺമെന്റ് നടപ്പിലാക്കുന്ന കർഷക പെൻഷൻ പദ്ധതി?
കിസാൻ അഭിമാൻ
മനുഷ്യൻ കൃഷി ചെയ്യാൻ ആരംഭിച്ച ശിലായുഗ കാലഘട്ടം ഏതാണ്?
നവീന ശിലായുഗം
രാജ്യത്തെ കർഷകരുടെ വരുമാനം 2022- ഓടെ ഇരട്ടിയാക്കാനായി രൂപരേഖ തയ്യാറാക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച കമ്മിറ്റി?
അശോക് ദൽവായ് കമ്മിറ്റി
തെങ്ങിന്റെ ശാസ്ത്രീയനാമം?
കൊക്കോസ് ന്യൂസിഫെറ
ഇന്ത്യയിൽ കൃഷി രീതിയിൽ രാസവളപ്രയോഗം കൊണ്ടുവന്നത്?
ബ്രിട്ടീഷുകാർ
ലോകത്തിൽ ആദ്യമായി ഹരിത വിപ്ലവം ആരംഭിച്ചത് വർഷം?
1944 – ൽ മെക്സിക്കോയിൽ
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനം ചെലുത്തിയ 20 ഏഷ്യൻ വ്യക്തികളിൽ ഒരാളായി ടൈംമേഗസിൻ വിശേഷിപ്പിച്ച ഇന്ത്യക്കാരൻ?
എം എസ് സ്വാമിനാഥൻ
കേരളത്തിലെ ജനങ്ങളുടെ മുഖ്യാഹാരം?
അരി
കർഷകർക്ക് ആവശ്യമായ വിവരങ്ങൾ ലഭിക്കാൻ കേന്ദ്ര സർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്പ്?
കിസാൻ സുവിധ
ഇന്ത്യയുടെ എത്രാമത്തെ പഞ്ചവത്സര പദ്ധതിയാണ് കൃഷിക്ക് ഊന്നൽ നൽകിയത്?
ഒന്നാം പഞ്ചവത്സര പദ്ധതി (1951 1956)
കാർഷിക സംഘങ്ങൾക്ക് വായ്പ അനുവദിക്കുന്ന നബാർഡ് മുഖേനയുള്ള കേന്ദ്രസർക്കാർ പദ്ധതി?
ഭൂമി ഹീൻ കിസാൻ പദ്ധതി
ലോക നാളികേര ദിനം (World Coconut Day)?
സപ്തംബർ 2
പഞ്ചമി, പൗർണമി, ശുഭകര എന്നിവ അത്യുൽപാദന ശേഷിയുള്ള ഏതിന്റെ ഇനമാണ്?
കുരുമുളക്
സുസ്ഥിര വികസന രംഗത്തെ സംഭാവനയ്ക്ക് ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ (IGNOU) യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് നൽകി ആദരിച്ച കാർഷിക ശാസ്ത്രജ്ഞൻ?
എം എസ് സ്വാമിനാഥൻ
ലോകത്തിലെ കാർഷിക കുടുംബങ്ങളിൽ 25 ശതമാനം പേർ അധിവസിക്കുന്ന രാജ്യം?
ഇന്ത്യ
കന്നിക്കൊയ്ത്ത്, മകരക്കൊയ്ത്ത് തുടങ്ങിയ കവിതകളുടെ രചയിതാവ്?
വൈലോപ്പിള്ളി ശ്രീധരമേനോൻ
കർഷകർക്കുള്ള ടി വി ചാനൽ?
കിസാൻ
കൃഷിയുമായി ബന്ധപ്പെട്ട ഒരു അനുഷ്ഠാനം ഏതാണ്?
ഓച്ചിറക്കളി
ഇന്ത്യൻ കാർഷിക ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം?
ഉത്തർപ്രദേശ്
Thankyou