Current Affairs August 2022|Monthly Current Affairs in Malayalam 2022|ആഗസ്റ്റ് മാസം 2022

2022 ആഗസ്റ്റ് (August ) മാസത്തിലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.


2022 ഓഗസ്റ്റിൽ അന്തരിച്ച സോവിയറ്റ് യൂണിയന്റെ അവസാനത്തെ പ്രസിഡന്റ്?

മിഖായേൽ ഗോർബച്ചേവ്


ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച നാവികസേനയുടെ ആദ്യ വിമാനവാഹിനി കപ്പൽ?

ഐ.എൻ.എസ് വിക്രാന്ത്


ഇന്ത്യയിലെ പ്രളയ സാധ്യതാ ഭൂപടം തയ്യാറാക്കുന്ന ആദ്യ സംസ്ഥാനം?

കേരളം


വിദ്യാർത്ഥികളിൽ വായനാശീലം വർദ്ധിപ്പിക്കുന്നതിനായി സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ പദ്ധതി?

എന്റെ പുസ്തകം, എന്റെ കുറിപ്പ്,
എന്റെ എഴുത്തുപെട്ടി


കേരളത്തിൽ റോഡുകളുടെ ഗുണനില വാരം പരിശോധിക്കാൻ വിജിലൻസ് നടത്തുന്ന ഓപ്പറേഷൻ?

ഓപ്പറേഷൻ സരൾ രാസ്ത 2


ആണവശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ മിനുട്ട്മാൻ Ill പരീക്ഷിച്ച രാജ്യം?

യുഎസ്എ


ചണ്ഡീഗഡ് വിമാനത്താവളം ഏത് സ്വാതന്ത്ര്യ സമര സേനാനിയുടെ പേരിലാണ് പുനർനാമകരണം ചെയ്യുന്നത്?

ഭഗത് സിംഗ് (ഷഹീദ് ഭഗത് സിംഗ് ഇന്റർനാഷണൽ എയർപോർട്ട് എന്ന പേരിൽ അറിയപ്പെടും)


ലോകത്ത് ആദ്യമായി സമ്പൂർണ്ണമായും ഹൈഡ്രജൻ ഊർജ്ജത്തിൽ പ്രവർത്തിക്കുന്ന യാത്ര റെയിൽ സംവിധാനം സ്ഥാപിച്ച രാജ്യം?

ജർമനി


50 വർഷങ്ങൾക്ക് ശേഷം വീണ്ടും ചന്ദ്രനിലേക്ക് മനുഷ്യരെയെത്തിക്കാനുള്ള നാസ (NASA)- യുടെ പുതിയ ദൗത്യം?

ആർട്ടിമിസ്


UNESCO- യുടെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ ഇന്ത്യ നാമനിർദ്ദേശം ചെയ്ത ഗുജറാത്തിലെ നൃത്തരൂപം?

ഗർബ


കേന്ദ്ര ജലശക്തി മന്ത്രാലയവും നീതി ആയോഗും സംയുക്തമായി സംഘടിപ്പിക്കുന്ന ജല ഉച്ചകോടി നടന്നത് എവിടെ വെച്ച്?

ന്യൂഡൽഹി


ഇന്ത്യയിലെ ആദ്യ ചീറ്റപുലി സങ്കേതമായ ദേശീയോദ്യാനം?

കൂനോ പാൽപൂർ ദേശീയോദ്യാനം (മധ്യപ്രദേശ്)


ദുബായിലെ ബുർജ് ഖലീഫയ്ക്ക് ചുറ്റും സ്ഥാപിക്കുന്ന സമാന്തര വളയങ്ങൾ?

Downtown Circle


കേന്ദ്രസർക്കാർ ഭൗമസൂചിക പദവി നൽകിയ ബിഹാറിലെ ഉൽപ്പന്നമായ ‘മിഥില മഖാന’ എന്താണ്?
താമര വിത്ത്


ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചരക്ക്‌ തീവണ്ടി?

സൂപ്പർ വാസുകി


ഇന്ത്യൻ സംഗീതജ്ഞൻ എ ആർ റഹ്മാന് ആദരവായി ഏതു രാജ്യത്തെ തെരുവിനാണ് റഹ്മാന്റെ പേര് നൽകിയത്?

കാനഡ


സർക്കാർ മേഖലയിലെ ആദ്യ ഓൺലൈൻ ടാക്സി സർവീസ്?

കേരള സവാരി


ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ ഉപയോഗിച്ച് കാർഷിക രംഗത്ത് കർഷകർക്ക് വിത്ത് വിതരണം നടത്തിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം?

ജാർഖണ്ഡ്


സ്വാതന്ത്ര്യത്തിന് 75- മത് വാർഷികത്തോടനുബന്ധിച്ച്
‘ഇന്ത്യ കി ഉഡാൻ’ പദ്ധതി ആരംഭിച്ച ടെക്ക് കമ്പനി?

ഗൂഗിൾ


2023- ൽ ഏഷ്യൻ ഗെയിംസിന് വേദിയാകുന്ന ചൈനയിലെ നഗരം?

ഹാങ് ഷൂ

2022 ഓഗസ്റ്റിൽ 75 വയസ്സ് കഴിഞ്ഞവർക്ക് സൗജന്യ ബസ് യാത്ര അനുവദിച്ച സംസ്ഥാനം?

മഹാരാഷ്ട്ര


ഇന്ത്യയിൽ ആദ്യമായി നൈറ്റ് സഫാരി & ബയോഡൈവേഴ്സിറ്റി പാർക്ക് നിലവിൽ വരുന്നത്?

ലക്നൗ (ഉത്തർപ്രദേശ്)


പട്ടികജാതി -പട്ടികവർഗ്ഗക്കാർക്ക് വേണ്ടി യുള്ള ഭവന പൂർത്തീകരണ പദ്ധതി?

സേഫ്


ഇന്ത്യൻ നാവികസേനക്കായ് വികസിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ യാത്രാ ഡ്രോൺ?

വരുണ


പുതുതായി നിർമാണം പൂർത്തിയാക്കുന്ന ഏഷ്യയിലെ ഏറ്റവും നീളം കൂടിയ എലവേറ്റഡ് വന്യജീവി ഇടനാഴി?

ഡൽഹി-ദഹ്റാദൂൺ


ജനറൽ ബിപിൻ റാവത്തിന്റെ പേരിൽ പുനർനാമകരണം ചെയ്ത റോഡ്?

ശേഖരിപുരം- ഗണേഷ് നഗർ റോഡ് (പാലക്കാട്)


ഇന്ത്യയിൽ തദ്ദേശീയമായി നിർമ്മിച്ച ആദ്യ ഹൈഡ്രജൻ ബസ് പുറത്തിറക്കിയത് എവിടെയാണ്?

പൂനെ


ജനസംഖ്യ കുറഞ്ഞതിനെ തുടർന്ന് 10 കുട്ടികളെ പ്രസവിക്കുന്ന സ്ത്രീക്ക് 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച രാജ്യം?

റഷ്യ


‘മാമ്പഴത്തിന് മാന്ത്രികത എങ്ങനെ ലഭിച്ചു’ എന്ന പുസ്തകത്തിന്റെ രചയിതാവ്?

സുധാമൂർത്തി


ലോകത്തിലെ ഏറ്റവും വലിയ ഫ്ലോട്ടിങ് സോളാർ പവർ പ്ലാന്റ് സ്ഥാപിതമാകുന്ന ഇന്ത്യൻ സംസ്ഥാനം?

മധ്യപ്രദേശ് (ഓംകരേശ്വർ)


രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഭരണഘടനാ സാക്ഷരത ജില്ല?

കൊല്ലം


കേരളത്തിൽ അതിദാരിദ്ര കുടുംബങ്ങളുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന ജില്ല?

മലപ്പുറം


ഇന്ത്യയുടെ ആദ്യ ഭവന പാർക്ക് നിലവിൽ വരുന്നത് എവിടെയാണ്?

വാഴമുട്ടം (തിരുവനന്തപുരം)


കേരളത്തിലെ ആദ്യത്തെ ജെ സി ഡാനിയേൽ സ്മാരക പാർക്ക് നിലവിൽ വരുന്നത് ജില്ല?

തിരുവനന്തപുരം (നെയ്യാറ്റിൻകര)


സ്തനാർബുദം കണ്ടെത്താൻ സ്പോർട്സ് ബ്രാ ജാക്കറ്റ് വികസിപ്പിച്ച സ്ഥാപനം?

മലബാർ കാൻസർ സെന്റർ


ഗംഗൗർ ഉത്സവം പ്രധാനമായും ആഘോഷിക്കുന്ന ഇന്ത്യൻ സംസ്ഥാനം?

രാജസ്ഥാൻ


കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന പദ്ധതിയുടെ ഭാഗമായി സംസ്ഥാന കൃഷി വകുപ്പ് ആരംഭിക്കുന്ന പദ്ധതി?

കൃഷിദർശൻ


ജല സംവേദനക്ഷമതയുള്ള നഗരമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ വാട്ടർ സെൻസിറ്റീവ് സിറ്റി ആയി പ്രഖ്യാപിക്കപ്പെട്ട കേരളത്തിലെ ജില്ല?

കോഴിക്കോട്


സംസ്ഥാനത്ത് ആദ്യമായി നെൽവിത്തിന്റെ പേറ്റന്റ് ലഭിക്കാൻ പോകുന്ന ആദ്യ കർഷകൻ?

ശശിധരൻ (നെൽവിത്ത് ഗോപിക)


പൂർണമായും വനിതകൾ നിയന്ത്രിക്കുന്ന ഇന്ത്യയിലെ ആദ്യ സഹകരണ ബാങ്ക് നിലവിൽ വന്ന സംസ്ഥാനം ?

രാജസ്ഥാൻ


പുതുതായി പ്രഖ്യാപിച്ച തമിഴ്നാട്ടിലെ അഞ്ചാമത്തെ ആന സങ്കേതം?

അഗസ്ത്യമല


ഐഎസ്ആർഒ (ISRO) യുടെ ചൊവ്വാദൗത്യമായ മംഗൾയാൻ ആസ്പദമാക്കി നിർമ്മിച്ച സംസ്കൃത ഭാഷയിലുള്ള ഡോക്യുമെന്ററി?

യാനം


ഇന്ത്യയിലെ ആദ്യ വാണിജ്യ ബഹിരാകാശ നിരീക്ഷണ കേന്ദ്രം ആരംഭിച്ച സ്ഥലം?

ഗർവാൾ (ഉത്തരാഖണ്ഡ്)


ഇന്ത്യയിലെ ‘മെഡിസിൻ ഫ്രം ദ കൈ’ എന്ന ഡോൺ അധിഷ്ഠിത ആരോഗ്യ സേവനം ആരംഭിച്ച സംസ്ഥാനം?

അരുണാചൽപ്രദേശ്


സുഭാഷ് ചന്ദ്ര ബോസ് 1943 ജൂലൈയിൽ പ്രസിദ്ധമായ ഡൽഹി ചലോ എന്ന പ്രസിദ്ധമായ മുദ്രാവാക്യം മുഴക്കിയ പാഡങ്‌ മൈതാനത്തെ 75- മത് ദേശീയ സ്മാരകമായി പ്രഖ്യാപിച്ച രാജ്യം?

സിംഗപ്പൂർ


മാർട്ടിൻ എന്നൽസ് പുരസ്കാരം മരണാനന്തര ബഹുമതിയായി ലഭിച്ചത്?

ഫാദർ സ്റ്റാൻ സാമി


നദികളുടെ സുസ്ഥിരവികസനത്തി നായി ഇന്ത്യാ ഗവൺമെന്റ് നിർദേശി ക്കുന്ന പുതിയ മാതൃകയുടെ പേര്?
അർത്ഥഗംഗ


കുങ്കുമപ്പൂവ് കൃഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കശ്മീരുമായി കരാറിലേർപ്പെട്ട സംസ്ഥാനം?
സിക്കിം


കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാരം ലഭിച്ച ‘ചേക്കുട്ടി’ എന്ന നോവലിന്റെ രചയിതാവ്?

സേതു


2022 ആഗസ്റ്റിൽ പുറത്തിറങ്ങിയ ‘ഇൻ ഫ്രീഫോൾ : മൈ എക്സ്പെരിമെന്റ് വിത്ത് ലിവിങ് ‘ എന്ന പുസ്തകം ആരുടെ ഓർമ്മക്കുറിപ്പുകളാണ്?

മല്ലികാ സാരാഭായി


കുട്ടികൾക്കെതിരായ സൈബർ ആക്രമണം തടയാൻ ശിശു വികസന വകുപ്പ് പുറത്തിറക്കിയ മൊബൈൽ ആപ്പ്?

കുഞ്ഞാപ്പ്‌


സ്വാതന്ത്ര്യത്തിന്റെ 75 മത് വാർഷികത്തിൽ കേരള ഭാഷ ഇൻസ്റ്റിറ്റ്ട്ട് പുറത്തിറക്കുന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമരം വിവരിക്കുന്ന കൈ പുസ്തകം?

ഇന്ത്യൻ സ്വാതന്ത്രസമര ചരിത്രം


ഇന്ത്യയുടെ എത്രാമത്തെ സ്വാതന്ത്ര്യ ദിനമായിരുന്നു 2022 ആഗസ്റ്റ് 15-ന് ആഘോഷിച്ചത്?

76 -ാമത് സ്വാതന്ത്ര്യ ദിനം


ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ സമരത്തിന്റെ നേതാക്കളെയും നാഴികക്കല്ലുകളെയും കുറിച്ചുള്ള ഓൺലൈൻ മൊബൈൽ ഗെയിം ആപ്പ്?

ആസാദി ക്വസ്റ്റ് ആപ്പ്


കഥകളി ആചാര്യൻ മടവൂർ വാസുദേവൻ നായരുടെ സ്മരണക്കായി കഥകളി മ്യൂസിയം സ്ഥാപിക്കുന്ന പള്ളിക്കൽ എന്ന സ്ഥലം ഏത് ജില്ലയിൽ?

തിരുവനന്തപുരം


ഓഗസ്റ്റ് 12- ന് ന്യൂയോർക്കിലെ ഷട്ടോക് വിദ്യാഭ്യാസ കേന്ദ്രത്തിൽ നടന്ന പൊതു ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ ആക്രമിക്കപ്പെട്ട ഇന്ത്യൻ വംശജനായ ഇംഗ്ലീഷ് നോവലിസ്റ്റ്?

സൽമാൻ റുഷ്ദി


കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരുന്ന് ഉപയോഗിക്കുന്ന സംസ്ഥാനം?

കേരളം (കുറവ്- ഗുജറാത്ത്)


കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി ചുമതലയേറ്റ വ്യക്തി?

എം സത്യൻ


2022 ഓഗസ്റ്റിൽ സ്വതന്ത്ര സ്മൃതിയായി ഗാന്ധി പ്രതിമ അനാവരണം ചെയ്ത ലാറ്റിനമേരിക്കൻ രാജ്യം?

പാരഗ്വയ്


ഐഎസ്ആർഒ (ISRO) യുടെ പുതിയ ഉപഗ്രഹ വിക്ഷേപണ കേന്ദ്രം നിലവിൽ വരുന്ന കുലശേഖരപട്ടണം ഏതു സംസ്ഥാനത്താണ്?

തമിഴ്നാട്


ആർത്തവ ഉൽപ്പന്നങ്ങളുടെ വിതരണം സൗജന്യമാക്കിയ ആദ്യ രാജ്യം?

സ്കോട്ട്ലൻഡ്


സുഗതകുമാരിയുടെ ഓർമ്മയ്ക്കായി ഒരുക്കുന്ന സ്മാരക മന്ദിരത്തിന് നൽകപ്പെട്ട പേര്?

പവിഴമല്ലി (തിരുവനന്തപുരം)


സംസ്ഥാന സർക്കാർ ജോലി ലഭിക്കാൻ മാത്യഭാഷ പരിജ്ഞാനം നിർബന്ധമാക്കിയ ഇന്ത്യൻ സംസ്ഥാനം?

കേരളം


2022 ഓഗസിൽ അന്തരിച്ച പാക്കിസ്ഥാന്റെ വാനമ്പാടി എന്നറിയപ്പെടുന്ന ഗായിക?

നയ്യാര നൂർ


2022 ആഗസ്റ്റിൽ അന്തരിച്ച കൊച്ചരേത്തി എന്ന നോവലിന്റെ രചയിതാവ്?

നാരായൻ


മഹാരാഷ്ട്രയുടെ ഔദ്യോഗിക കായിക ഇനമായി പ്രഖ്യാപിച്ചത്?

ദഹി ഹൻഡി


2022 ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ വ്യതിയാന ഉച്ചകോടി (COP- 27) യുടെ വേദി?

ഷാ എൽ ഷെയ്ഖ് (ഈജിപ്ത്)


‘മഹാത്മാഗാന്ധിയും മാധവിക്കുട്ടിയും’ എന്ന പുസ്തകത്തിന്റെ രചയിതാവ്?

കെ.സി.നാരായണൻ


‘ഡോണി പോളോ’ (Doni polo airport) വിമാനത്താവളം നിർമ്മിക്കുന്നത് ഏത് സംസ്ഥാനത്തിലാണ്

അരുണാചൽ പ്രദേശ്


ശ്രീലങ്കയിലെ ഹംബൻ തോട്ട തുറമുഖത്ത് നങ്കൂരമിട്ട ചൈനീസ് ചാരക്കപ്പൽ

യുവാൻ വാങ് -5


രൂക്ഷമായ മഴക്കെടുതിയെ തുടർന്ന് 2022 ഓഗസ്റ്റിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം?

പാകിസ്ഥാൻ


സൈക്കിൾ, കാൽനടയാത്രക്കാർ ക്കായുള്ള അടൽ ബ്രിഡ്ജ് ഒരുങ്ങുന്നത് എവിടെ?

അഹമ്മദാബാദ് (ഗുജറാത്ത് )


2022 ഓഗസ്റ്റിൽ അട്ടപ്പാടിയിൽ നടക്കുന്ന ആദ്യത്തെ ദേശീയ ഗോത്രഭാഷ ചലച്ചിത്രോത്സവത്തിന് കൊടി ഉയർത്തിയ ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ്?

നഞ്ചിയമ്മ


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഒറ്റ കമാനമുള്ള റെയിൽവേ പാലം ഇന്ത്യയിൽ ഏത് നദിക്ക് കുറുകെയാണ് നിർമ്മിച്ചത്?

ചെനാബ് (ജമ്മു കാശ്മീർ)


റെയിൽവേയുടെ വികസനപദ്ധതികൾ വേഗത്തിലാക്കാനുള്ള സർക്കാർ പ്രോജക്ട്?

ഗതി ശക്തി


ലോകത്തിലെ അഞ്ചാമത്തെ മഹാസമുദ്രം ആയി നാഷണൽ ജിയോഗ്രഫിക് അടുത്തിടെ തെരഞ്ഞെടുത്തത്?

സതേൺ ഓഷ്യൻ


2023ലെ വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം?

ഇന്ത്യ


‘പൊളിച്ചെഴുത്ത് ‘ എന്ന ആത്മകഥയുടെ രചയിതാവ്?

ബർലിൻ കുഞ്ഞനന്തൻ നായർ


2022 ഓഗസ്റ്റിൽ ബോണാലു ഫെസ്റ്റിവൽ ആഘോഷിച്ച ഇന്ത്യൻ സംസ്ഥാനം?

തെലുങ്കാന


ദേശീയ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഓവറോൾ കിരീടം നേടിയ സംസ്ഥാനം?

കേരളം


വിവിധ രാജ്യങ്ങളിലെ പോലീസ് സേനകളുടെ സംഘടനയായ
ഇന്റർപോളിന്റെ 90 -മത് പൊതുയോഗത്തിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം?

ഇന്ത്യ


ഇന്ത്യയുടെ 14 – മത് ഉപരാഷ്ട്രപതി?

ജഗ്ദീപ് ധൻകർ


കോമൺവെൽത്ത് ഗെയിംസിൽ ഒന്നാം സ്ഥാനം നേടിയ രാജ്യം?

ഓസ്ട്രേലിയ
(ഇന്ത്യയുടെ സ്ഥാനം 4 -മത് )


സ്വാതന്ത്രത്തിന്റെ അമൃത മഹോത്സവവുമായി ബന്ധപ്പെട്ട് ഉന്നതവിദ്യാഭ്യാസ വകുപ്പും നാഷണൽ സർവീസ് സ്കീമും സംയുക്തമായി സംഘടിപ്പിക്കുന്ന പദ്ധതി?

ഫ്രീഡം വാൾ


കേരളത്തിലെ ഏറ്റവും വലിയ ദേശീയ പതാക സ്ഥാപിക്കപ്പെട്ടിരിക്കുന്നത്?

കനകക്കുന്ന് (തിരുവനന്തപുരം)


2022 – ലെ കേരള സംസ്ഥാന ശാസ്ത്രമേളയ്ക്ക് വേദിയാവുന്ന ജില്ല?

എറണാകുളം


വീരമല കുന്ന് ടൂറിസം പദ്ധതി നടപ്പിലാക്കുന്ന കേരളത്തിലെ ജില്ല?

കാസർകോട്


കോമൺവെൽത്ത് ഗെയിംസിൽ ട്രിപ്പിൾ ജമ്പിൽ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യക്കാരൻ?

എൽദോസ് പോൾ


കോമൺവെൽത്ത് ഗെയിംസിൽ വ്യക്തിഗത സ്വർണം നേടുന്ന ആദ്യ മലയാളി?

എൽദോസ് പോൾ


കേരളത്തിൽ സ്വകാര്യ മേഖലയിലുള്ള ആദ്യ സൈനിക സ്കൂൾ ആവുന്നത്?

കോഴിക്കോട് വേദവ്യാസ സ്കൂൾ


സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി ചുമതലയേൽക്കുന്നത്?

ജസ്റ്റിസ് യു യു ലളിത് (49-മത് ചീഫ് ജസ്റ്റിസ്)


മോദി സർക്യൂട്ട് ടൂറിസം പദ്ധതി ആരംഭിക്കുന്ന ദേശീയ ഉദ്യാനം?

ജിം കോർബെറ്റ് ദേശീയോദ്യാനം


കേരളത്തിൽ ആദ്യമായി ഇലക്ട്രിക് കെഎസ്ആർടിസി ബസുകൾ ആരംഭിക്കുന്ന ജില്ല?

തിരുവനന്തപുരം


കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ ഓർമ്മയ്ക്കായ് കാർഗിലിലെ ദ്രാസ് സെക്ടറിലുള്ള പോയിന്റ് 5140- ന് നൽകിയ പുതിയ പേര്?

ഗൺ ഹിൽ


തെരുവ് മൃഗങ്ങൾക്ക് വേണ്ടി ആംബുലൻസ് ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം?

തമിഴ്നാട്


ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽ പാലം?

ചെനാബ് റെയിൽ പാലം (ജമ്മു കാശ്മീർ)


ബർമിങ്ഹാം കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്കായി ആദ്യ സ്വർണം നേടിയത്?

മീരാഭായി ചാനു (49 Kg ഭാരോദ്വഹനം)


ഏഷ്യയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി?

അമൃത ആശുപത്രി (ഫരീദാബാദ്)


ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കുന്ന ഇന്ത്യയിലെ ആദ്യ മെട്രോ നഗരം?

കൊൽക്കത്ത


ഇന്ത്യയിലെ ആദ്യ വാട്ടർ ടാക്സി സർവീസ് ആരംഭിച്ച സംസ്ഥാനം?

മഹാരാഷ്ട്ര


കേരളത്തിലെ പുതിയ വിവരാവകാശ കമ്മീഷണർ?

എ എ ഹക്കീം


2022 -ൽ 200 -മത് ജന്മ വാർഷികം ആഘോഷിക്കുന്ന സസ്യശാസ്ത്രജ്ഞൻ?

ഗ്രിഗർ മെൻഡൽ


ചെറിയ സംരംഭങ്ങൾക്ക് പലിശ സബ്സിഡി നൽകുന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതി?

ഒരു ഭവനം ഒരു സംരംഭം


ഇന്ത്യയിൽ നിന്നും ആദ്യമായി യുനസ്കോയുടെ ആഗോള പഠന നഗരം പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ നഗരങ്ങൾ?

തൃശൂർ, നിലമ്പൂർ


വാനരവസൂരി ആദ്യമായി മനുഷ്യരിൽ സ്ഥിരീകരിച്ചത് ഏതു രാജ്യത്ത്?

കോഗോ (1970)


ദേശീയ മ്യൂസിയമക്കുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള പുഷ്പ ബന്ത കൊട്ടാരം സ്ഥിതിചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം?

ത്രിപുര


2022 ലെ വനിതാ യൂറോ കപ്പ് കിരീടം നേടിയ രാജ്യ?

ഇംഗ്ലണ്ട്


50 നും 65നും ഇടയിൽ പ്രായമുള്ള തൊഴിൽരഹിതർക്ക് നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പ് രൂപം നൽകിയ സ്വയംതൊഴിൽ വായ്പ സഹായപദ്ധതി?

നവജീവൻ


കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായ മുൻ മുഖ്യമന്ത്രി?

ഉമ്മൻചാണ്ടി


മാനസിക- ബൗദ്ധിക വെല്ലുവിളി നേരിടുന്ന വനിതകൾക്കായി സംസ്ഥാന സാമൂഹ്യനീതി വകുപ്പ് ആരംഭിച്ച പദ്ധതി?

പ്രിയ ഹോം


അതിദാരിദ്ര ആസൂത്രണ രേഖ തയ്യാറാക്കാൻ തീരുമാനിച്ച ഇന്ത്യൻ സംസ്ഥാനം?

കേരളം


ബർമിങ്‌ഹാമിൽ ആരംഭിക്കുന്ന 2022 ലെ കോമൺവെൽത്ത് ഗെയിംസിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നം?

പെറി എന്ന കാള


ഫ്രഞ്ച് ഗവൺമെന്റിന്റെ ഏറ്റവും വലിയ സിവിലിയൻ ബഹുമതിയായ ഷെവലിയർ പുരസ്കാരം ലഭിച്ച മലയാളി?

ശശി തരൂർ (തരൂരിന്റെ രചനകളും പ്രസംഗങ്ങളും കണക്കിലെടുത്താണ് പുരസ്കാരം)


2022- ലെ വനിത കോപ്പ അമേരിക്ക കിരീടം നേടിയ രാജ്യം?

ബ്രസീൽ


വ്യവസായ വകുപ്പ് നടപ്പിലാക്കുന്ന ഒരു ലക്ഷം സംരംഭം പദ്ധതിയിൽ ഒന്നാമതെത്തിയ ജില്ല?

പാലക്കാട്


2022- ലെ വനിതാ യൂറോകപ്പ് കിരീടം നേടിയ രാജ്യം?

ഇംഗ്ലണ്ട്


ഏത് സംസ്ഥാനത്താണ് പുതിയ 7 ജില്ലകൾ കൂടി രൂപീകരിക്കാനുള്ള നിർദ്ദേശത്തിന് മന്ത്രിസഭ അംഗീകാരം നൽകിയത്?
പശ്ചിമബംഗാൾ


ഇന്ത്യയിലെ ആദ്യമായി ഇടിമിന്നൽ മൂലമുണ്ടാകുന്ന ദുരന്തം കുറയ്ക്കാൻ ആക്ഷൻ പ്ലാൻ തയ്യാറാക്കുന്ന സംസ്ഥാനം?

കേരളം


പ്രഥമ ദേശീയ ഗോത്രഭാഷാ ചലച്ചിത്രോത്സവത്തിന് വേദിയാകുന്നത്?

അട്ടപ്പാടി ( പാലക്കാട്)


കേരളത്തിലെ മന്ത്രിമാരുടെയും MLA- മാരുടെയും ശമ്പളവും ആനുകൂല്യങ്ങളും വർദ്ധിപ്പിക്കുന്നതിന് ശിപാർശ സമർപ്പിക്കാൻ നിയോഗിച്ച കമ്മിഷൻ?

ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മീഷൻ


ആഫ്രിക്കയ്ക്ക് പുറത്ത് വാനര വസൂരിയെ തുടർന്നുള്ള ആദ്യ മരണം റിപ്പോർട്ട് ചെയ്ത രാജ്യം?

ബ്രസീൽ


ഇന്ത്യയിൽ ആദ്യത്തെ വാനര വസൂരി മരണം നടന്ന സംസ്ഥാനം?

കേരളം (തൃശ്ശൂർ)


2025 – ലെ ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് വേദി?

ഇന്ത്യ


അങ്കണവാടികളിലെ കുട്ടികൾക്ക് പാലും മുട്ടയും ലഭിക്കുന്നതിനായി വനിതാ ശിശുവികസന വകുപ്പ് ആരംഭിച്ച പദ്ധതി?

പോഷക ബാല്യം പദ്ധതി


കൃഷിപരിപാലനത്തിലൂടെ ഭിന്നശേഷി കുട്ടികളിൽ മാനസിക സാമൂഹിക തലങ്ങളിൽ മാറ്റം വരുത്തുവാനായി ആരംഭിച്ച പദ്ധതി?

ബ്ലോസം പദ്ധതി


മുതിർന്ന പൗരന്മാരുടെ ക്ഷേമവും സംരക്ഷണവും ലക്ഷ്യമാക്കി കേന്ദ്രത്തിന്റെ ധന സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതി?

എൽഡർ ലൈൻ പദ്ധതി


യുക്രൈൻ -റഷ്യ യുദ്ധത്തെ തുടർന്ന് റഷ്യയുടെ അധീനതയിലായ യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയം?

സാഫോറീസിയ


തെക്കൻ സ്പെയിനിലെ സെവിയ്യ നഗരം നേരിടുന്ന ഉഷ്ണ തരംഗത്തിന്റെ പേര്?

സോയി (ലോകത്ത് ആദ്യമായാണ് ഉഷ്ണ തരംഗത്തിന് പേരിടുന്നത്)


2021 -ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച മികച്ച നോവലുകൾ?

കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത
( രചയിതാവ് ഡോ. ആർ രാജശ്രീ)

പുറ്റ് (രചയിതാവ് വിനോയ് തോമസ്)


2021- ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ആത്മകഥ?

അറ്റുപോകാത്ത ഓർമ്മകൾ
(രചയിതാവ് പ്രൊഫ.ടി ജെ ജോസഫ്)


വിവർത്തനത്തിനുള്ള 2021- ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതി?

കായേൻ (ഷുസേ സരമാഗു ) രചയിതാവ് അയ്മനം ജോൺ


മികച്ച ബാലസാഹിത്യത്തിനുള്ള 2021- ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി?

അവർ മൂവരും ഒരു മഴവില്ലും
(രചയിതാവ് രഘുനാഥ് പാലേരി)


മികച്ച യാത്രാവിവരണത്തിനുള്ള 2021 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ കൃതി?

നഗ്നരും നരഭോജികളും (രചയിതാവ് വേണു)


മികച്ച മികച്ച ചെറുകഥയ്ക്കുള്ള 2021- ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി?

വഴി കണ്ടുപിടിക്കുന്നവർ (രചയിതാവ് ദേവദാസ് വി എം)


മികച്ച നാടകത്തിനുള്ള 2021- ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി?

നമുക്ക് ജീവിതം പറയാം
(രചയിതാവ് പ്രദീപ് മണ്ടൂർ)


2021- ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നിരസിച്ച വ്യക്തി?

എം കുഞ്ഞാമൻ
(അദ്ദേഹത്തിന്റെ ആത്മകഥയായ എതിര് എന്ന ക്യതിക്കാണ് പുരസ്കാരം ലഭിച്ചത്)


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.