Earth Day Quiz in Malayalam 2022 – ഭൗമദിന ക്വിസ്

ഏപ്രിൽ 22 ആണ് ലോകഭൗമദിനം ആയി ആചരിക്കുന്നത്. ഭൂമിയുടെ സംരക്ഷണമാണ് ഭൗമദിനാചരണ ലക്ഷ്യം. ജനങ്ങളിൽ പരിസ്ഥിതിയെക്കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ 1970 ഏപ്രിൽ 22-നു അമേരിക്കൻ ഐക്യനാടുകളിൽ ആണ് ആദ്യത്തെ ഭൗമദിനം ആചരിച്ചത്‌. [Source: Wikipedia]


Earth Day Quiz in Malayalam


ഭൗമ ദിനം ആചരിക്കുന്നത് എന്നാണ്?

ഏപ്രിൽ 22


ആദ്യമായി ഭൗമദിനം ആചരിച്ചത് ഏതു രാജ്യത്താണ്?

അമേരിക്കൻ ഐക്യനാടുകളിൽ


ആദ്യമായി എന്നാണ് ഭൗമദിനം ആചരിച്ചത്?

1970 ഏപ്രിൽ 22-ന്


യു എൻ രാജ്യാന്തര ഭൗമവർഷമായി ആചരിച്ചത് എന്ന്?

2008


1969- ൽ നടന്ന യുനസ്കോ സമ്മേളനത്തിൽ ഭൗമ ദിനാചരണം എന്ന ആശയം ഉന്നയിച്ചത് ആര്?

ജോൺ മക് കോണൽ


ഭൗമ ദിനാചരണത്തിന് തുടക്കം കുറിച്ചവർ ?

ഡെന്നീസ് ഹെയ്ഡ്
ഗെയ്ലോർഡ് നെൽസൺ
(അമേരിക്കൻ സെനറ്റർ)


1992- ൽ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ നടന്ന ഭൗമ ഉച്ചകോടിക്ക് വേദിയായത് ഏതു നഗരം ആയിരുന്നു?

റിയോ ഡി ജനീറോ


2022ലെ ഭൗമദിന സന്ദേശം എന്താണ്?

Invest in Our Planet ( നമ്മുടെ ഗ്രഹത്തിൽ നിക്ഷേപിക്കുക)


2021 ലെ ഭൗമദിന സന്ദേശം എന്താണ്?

Restore Our Earth


2020-ലെ ഭൗമദിന സന്ദേശം എന്തായിരുന്നു?

Climate Action (കാലാവസ്ഥ പ്രവർത്തനം)


2022 ഏപ്രിൽ 22-ന് എത്രാമത്തെ ഭൗമ ദിനമാണ് ആചരിക്കുന്നത്?

52- മത് ഭൗമ ദിനം


ലോക വ്യാപകമായി ഭൗമ ദിനാചരണം ആചരിച്ചു തുടങ്ങിയത് എന്നുമുതലാണ്?

1990 ഏപ്രിൽ 22 മുതൽ


കാർബൺ ടാക്സ് ആദ്യമായി ഏര്പ്പെടുത്തിയ രാജ്യം?

ന്യൂസിലാൻഡ്


ഭൂമിയുടെ പാലായന പ്രവേഗം?

സെക്കൻഡിൽ 11.2കി. മി


ഭൂമിയുടെ സൂര്യനു ചുറ്റുമുള്ള പരിക്രമണ ദിശ?
പടിഞ്ഞാറുനിന്ന് കിഴക്കോട്ട്


ഏറ്റവും സാന്ദ്രത കൂടിയ ഗ്രഹം ഏത്?

ഭൂമി


ഭൂമിയോട് ഏറ്റവും അടുത്തുള്ള നക്ഷത്രം ഏത്?

സൂര്യൻ


ഭൂമിയിലെ ഏറ്റവും ഉയർന്ന ഭാഗം?

എവറസ്റ്റ് കൊടുമുടി


ഭൂമിയിലെ ഏറ്റവും ആഴം കൂടിയ ഭാഗം?

മരിയാന ട്രഞ്ച് (ശാന്തസമുദ്രം)


ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം?

അലൂമിനിയം


ഭൗമ കേന്ദ്ര സിദ്ധാന്തം ആവിഷ്കരിച്ചത് ആര്?

ടോളമി


ഭൂമിയിലെ വേലിയേറ്റത്തിനു പ്രധാനമായും കാരണമാകുന്നത്?

ചന്ദ്രൻ


ഭൂമിയുടെ പ്രതലത്തോട് ചേർന്നുള്ള അന്തരീക്ഷ പാളി ഏത്?

ട്രോപോസ്ഫിയർ


മേഘങ്ങൾ കാണപ്പെടുന്ന അന്തരീക്ഷ പാളി ഏത്?

ട്രോപ്പോസ്പിയർ


ഭൂമിക്ക് ഏകദേശം എത്ര വർഷങ്ങൾ പഴക്കമുണ്ട്?

4.543 ബില്യൺ വർഷങ്ങൾ


ഭൂമിയുടെ ഏറ്റവും പുറമെയുള്ള ഭാഗം ഏത്?

ഭൂവൽക്കം


ഭൗമോപരിതലത്തിലെ ശരാശരി താപനില?

14 ഡിഗ്രി സെൽഷ്യസ്


ഭൂകമ്പ തരംഗങ്ങൾ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ്?

സീസ്മോഗ്രാഫ്


ഭൂമിയുടെ എത്ര ശതമാനം വെള്ളത്താൽ മൂടപ്പെട്ടിരിക്കുന്നു?

70 %


ഭൂമിയുടെ അന്തരീക്ഷത്തിൽ അൾട്രാ വയലറ്റ് രശ്മികൾ തടഞ്ഞുനിർത്തുന്ന വാതകങ്ങൾ അറിയപ്പെടുന്നത് ഏതു പേരിലാണ്?

ഹരിതഗൃഹവാതകങ്ങൾ


ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ഏത്?

ഓക്സിജൻ


ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം ഏത്?

സിലിക്കൺ


ഭൂമി ഉരുണ്ടതാണെന്ന് കപ്പൽ യാത്രയിലൂടെ തെളിയിച്ച നാവികൻ ആര്?

മഗല്ലൻ


ആഗോളതാപനത്തിനു കാരണമാകുന്ന പ്രധാന വാതകം ഏത്?

കാർബൺ ഡൈ ഓക്സൈഡ്


‘മരുഭൂഖണ്ഡം’ എന്നറിയപ്പെടുന്നത്?

അന്റാർട്ടിക്ക


ഭൂമിയിലെ ഏറ്റവും വരണ്ട പ്രദേശം ആയി അറിയപ്പെടുന്നത്?

അറ്റക്കാമ (തെക്കേഅമേരിക്ക)


ഭൂമിയുടെ ഏറ്റവും പ്രധാനപ്പെട്ട ഊർജ്ജസ്രോതസ്സ് ഏത്?

സൂര്യൻ


ഭൂമിയുടെ ഏറ്റവും അടുത്തുള്ള നക്ഷത്രം ഏത്?

സൂര്യൻ


താപനില ഏറ്റവും കുറഞ്ഞ അന്തരീക്ഷ മണ്ഡലം ഏത്?

മിസോസ്ഫിയർ


ഭൂമിയുടെ കര ഭാഗത്തിന്റെ എത്ര ശതമാനമാണ് സഹാറാ മരുഭൂമി?

28%


സൂര്യൻ കഴിഞ്ഞാൽ ഭൂമിക്ക് ഏറ്റവും അടുത്തുള്ള നക്ഷത്രം ഏത്?

പ്രോക്സിമ സെഞ്ചുറി


ഫോസിൽ മരുഭൂമി എന്നറിയപ്പെടുന്നത്?

കലഹാരി മരുഭൂമി (ആഫ്രിക്ക)


ഭൗമാന്തരീക്ഷത്തെയും ബഹിരാകാശത്തെയും തമ്മിൽ വേർതിരിക്കുന്നത് രേഖ ഏത്?
കാർമൻ രേഖ


ഹരിതഗൃഹവാതകങ്ങൾ ചൂടിനെ തടഞ്ഞുനിർത്തുകയും തത്ഫലമായി ഭൂമിയുടെ ചൂട് കൂടുകയും ചെയ്യുന്നു. ഈ പ്രതിഭാസത്തിന് പറയുന്ന പേര് എന്താണ്?

ആഗോളതാപനം


പ്ലാസ്റ്റിക് വിഘടിപ്പിക്കാൻ എത്ര വർഷമെടുക്കും?

1000 വർഷങ്ങൾ


ഭൂമിയുടെ പ്രധാന അന്തരീക്ഷപാളികൾ ഏതൊക്കെയാണ്?

ട്രോപോസ്ഫിയർ, സ്ട്രാറ്റോസ്ഫിയർ, മിസോസ്ഫിയർ, തെർമോസ്ഫിയർ (അയണോസ്ഫിയർ)


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.