General Knowledge | പൊതു വിജ്ഞാനം|+2/ Degree Level Preliminary Exam 2022|

ഇന്ത്യയിൽ ഡയമണ്ട് ആകൃതിയിൽ സ്റ്റാമ്പ് ഇറക്കിയത് ആരുടെ സ്മരണാർത്ഥം?

രാജാറാം മോഹൻ റായ്

പഞ്ചായത്തീരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആര്?

ജവഹർലാൽ നെഹ്റു

ഗ്രാമസ്വരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചതാര്?

ഗാന്ധിജി

രാമായണത്തിന്റെ അവസാന കാണ്ഡം ഏത്?

ഉത്തരകാണ്ഡം

കേരള വിവേകാനന്ദൻ എന്നറിയപ്പെടുന്ന സാമൂഹ്യ പരിഷ്കർത്താവ് ആര്?

സ്വാമി ആഗമാനന്ദ

ടിബറ്റിലെ മാനസസരോവർ തടാകത്തിൽ നിന്നും ഉത്ഭവിക്കുന്ന പ്രധാന നദിയേത്?

സിന്ധു

നിരൂപണ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് നൽകുന്ന 2020- ലെ ഒഎൻവി പുരസ്കാരം ലഭിച്ചത് ആർക്ക്?

ഡോ. എം ലീലാവതി

ഒറ്റയ്ക്ക് കടൽ ക്ഷണിച്ചപ്പോൾ എന്ന പുസ്തകത്തിന്റെ രചയിതാവ്?

അഭിലാഷ് ടോമി

അമേരിക്ക രണ്ടാം ലോക മഹായുദ്ധത്തിൽ ഇടപെടാനുള്ള പ്രധാനകാരണം എന്തായിരുന്നു?

പേൾ ഹാർബർ ആക്രമണം

ചട്ടമ്പിസ്വാമികളുടെ സന്യാസ നാമം എന്തായിരുന്നു?

ഷൺമുഖദാസൻ

100% ജൈവകൃഷി നടത്തുന്ന ലോകത്തിലെ ആദ്യ രാജ്യം?

ഭൂട്ടാൻ

‘തിളച്ച മണ്ണിൽ കാൽനടയായ് ‘ അടുത്തിടെ അന്തരിച്ച ഏത് എഴുത്തുകാരന്റെ ആത്മകഥയാണ്?

പുതുശ്ശേരി രാമചന്ദ്രൻ

ഭൂമിയുടെ ശ്വാസകോശങ്ങൾ എന്നറിയപ്പെടുന്ന ആമസോൺ മഴക്കാടുകൾ കാണപ്പെടുന്ന വൻകര ഏത്?

തെക്കേ അമേരിക്ക

ലോകത്തിന്റെ മേൽക്കൂര എന്നറിയപ്പെടുന്ന മധ്യേഷ്യയിലെ പീഠഭൂമി ഏത്?

പാമീർ പീഠഭൂമി

രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്കയുടെ അണുബോംബ് നിർമ്മിക്കുന്നതിനുള്ള പദ്ധതി ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത്?

മാൻട്ടൻ പദ്ധതി?

പ്രാചീന കാലത്ത് ബലിത എന്നറിയപ്പെട്ടിരുന്ന സ്ഥലം ഏത്?

വർക്കല

മൺസൂൺ കാറ്റിന്റെ ദിശ കണ്ടുപിടിച്ച നാവികൻ ആര്?

ഹിപ്പാലസ്

കേരളത്തിൽ ആദ്യം എത്തിയ വിദേശികൾ?

അറബികൾ

വലുപ്പത്തിൽ ലോകരാജ്യങ്ങൾ ക്കിടയിൽ ഇന്ത്യയുടെ സ്ഥാനം എത്ര?

7

യൂണിയൻ ജാക്ക്‌ എന്നറിയപ്പെടുന്ന ദേശീയ പതാക ഏത് രാജ്യത്തിന്റെതാണ്?

ഇംഗ്ലണ്ട്

ലോക സാമ്പത്തിക ഉച്ചകോടിയുടെ സ്ഥിരം വേദി ഏത്?

ദാവോസ് (സ്വിറ്റ്സർലൻഡ്)

ഇന്ത്യയിലെ 22 ഭാഷകളിലേക്ക്
പരിഭാഷപ്പെടുത്താൻ കേന്ദ്രസാഹിത്യ അക്കാദമി തീരുമാനിച്ച ജീവചരിത്രം ആരുടേതാണ്?

ശ്രീനാരായണഗുരു

അമേരിക്ക ഹിരോഷിമയിൽ ആറ്റംബോംബ് പ്രയോഗിച്ചത് എന്നാണ്?

1945 ആഗസ്റ്റ് 6

ഭൂമധ്യരേഖ ഉത്തരായനരേഖ ദക്ഷിണായനരേഖ എന്നിവ കടന്നു പോകുന്ന ഏക ഭൂഖണ്ഡം ഏത്?

ആഫ്രിക്ക

ജനകീയാസൂത്രണംഎന്ന പദം ആദ്യമായി ഉപയോഗിച്ചതാര്?

എം എൻ റോയ്

അവസാനത്തെ മുഗൾ ചക്രവർത്തിയായ ബഹദൂർഷായെ ബ്രിട്ടീഷുകാർ അധികാരത്തിൽ നിന്നും പിടിച്ചിറക്കിയത് എവിടെനിന്നാണ്?

ചെങ്കോട്ട

രക്തപര്യയന വ്യവസ്ഥ കണ്ടെത്തിയത് ആര്?

വില്യം ഹാർവി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായത് എന്ന്?

1885 ഡിസംബർ 28

ഏതു രാജ്യത്തെ പരമ്പരാഗത യുദ്ധവീരൻമാരാണ് സാമുറായികൾ

ജപ്പാൻ

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അഹമ്മദാബാദ് സമ്മേളനത്തിൽ (1921) പങ്കെടുത്ത നവോത്ഥാനനായകൻ

വി ടി ഭട്ടതിരിപ്പാട്

ശരീരത്തിലെ അനൈശ്ചിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം ഏത്?

മെഡുല ഒബ്ലോഗേറ്റ

മദ്യം ബാധിക്കുന്ന തലച്ചോറിന്റെ ഭാഗം ഏത്?

സെറിബെല്ലം

പേശികളെ കുറിച്ചുള്ള പഠനം?

മയോളജി

ഐക്യരാഷ്ട്ര സംഘടന രൂപവത്കരിച്ച വർഷം?

1945 ഒക്ടോബർ 24

ജി എസ് ടി ബിൽ പാസാക്കിയ ആദ്യ സംസ്ഥാനം?

ആസാം

നീതി ആയോഗ് നിലവിൽ വന്ന വർഷം ഏത്?

2015 ജനുവരി 1

ലോക്സഭയിലെ രണ്ട് സമ്മേളനങ്ങൾ ഇടയിലുള്ള പരമാവധി കാലാവധി?

ആറു മാസം

ഭൂമിയുടെ വൃക്കകൾ എന്ന് വിശേഷിപ്പിക്കുന്നത് എന്തിനെയാണ്?

തണ്ണീർതടങ്ങൾ

സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നതാര്?

റിച്ചാർഡ് സ്റ്റാൾമാൻ

ഏതു വർഷം നടന്ന കോൺഗ്രസ് സമ്മേളനത്തിലാണ് വന്ദേമാതരം ആദ്യമായി ആലപിച്ചത്?

1896 (ഈ സമ്മേളനത്തിൽ വന്ദേമാതരം ആലപിച്ചത് രവീന്ദ്രനാഥടാഗോർ ആയിരുന്നു)

മൂത്രത്തിലൂടെ വിസർജിക്കപ്പെടുന്ന ജീവകം ഏത്?

ജീവകം സി

വൈറ്റമിൻ എച്ച് എന്നറിയപ്പെടുന്നത് എന്താണ്?

ബയോട്ടിൻ

റേച്ചൽ കഴ്സൺ രചിച്ച
‘സൈലന്റ് സ്പ്രിങ്’ എന്ന ഗ്രന്ഥത്തിലെ പ്രതിപാദ്യവിഷയം എന്താണ്?

ഡി ഡി ടി ( കീടനാശിനി )

ഉൽക്കാവർഷപ്രദേശം എന്നറിയപ്പെടുന്ന അന്തരീക്ഷ പാളി ഏത്?

മിസോസ്ഫിയർ

കോഴിക്കോട് സ്ഥാപിതമായ ഹോംറൂൾ പ്രസ്ഥാനത്തിന്റെ ആദ്യ സെക്രട്ടറി ആരായിരുന്നു?

കെ പി കേശവമേനോൻ

ആറ്റത്തിലെ നെഗറ്റീവ് ചാർജുള്ള കണം?

ഇലക്ട്രോൺ

അന്തരീക്ഷവായുവിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന രണ്ടാമത്തെ മൂലകം ഏത്?

ഓക്സിജൻ

പ്രപഞ്ചത്തിൽ ദ്രവ്യം ഏറ്റവും കൂടുതൽ കാണപ്പെടുന്ന അവസ്ഥ?

പ്ലാസ്മ

ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയ നവോത്ഥാന നായകൻ ആര്?

വൈകുണ്ഠസ്വാമികൾ

ഹവായ് ദ്വീപിലെ അമേരിക്കൻ നാവിക കേന്ദ്രമായ പേൾ ഹാർബർ ഏത് രാജ്യമാണ് ആക്രമിച്ചത്?

ജപ്പാൻ (1941)

ത്രികോണാകൃതിയിൽ കാണപ്പെടുന്ന സമുദ്രം?

പസഫിക് സമുദ്രം

ദക്ഷിണേന്ത്യൻ നദികളിൽ വലുപ്പത്തിലും നീളത്തിലും ഒന്നാം സ്ഥാനത്തുള്ളത്?

ഗോദാവരി

ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആ പേര് നിർദ്ദേശിച്ച ദേശീയ നേതാവ് ആരായിരുന്നു?

ദാദാഭായി നവറോജി

ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത കലാപം ഏത്?

ആറ്റിങ്ങൽ കലാപം (1721)

കുണ്ടറ വിളംബരം നടന്നതെന്ന്?

1809 ജനുവരി 11

ഏതു വർഷം നടന്ന കോൺഗ്രസ് സമ്മേളനത്തിലാണ് ജനഗണമന ആദ്യമായി ആലപിച്ചത്?

1911 കൽക്കട്ട സമ്മേളനം

ചാന്നാർ സ്ത്രീകൾക്ക് മാറു മറക്കാനുള്ള അവകാശം നൽകിയതെന്ന്?

1859 ജൂലൈ 26

മനുഷ്യനിൽ രൂപംകൊള്ളുന്ന സ്ഥിര ദന്തങ്ങളുടെ എണ്ണം എത്രയാണ്?

32

മനുഷ്യ ശരീരത്തിലെ ഏറ്റവും ഭാരം കുറഞ്ഞ അവയവം ഏത്?

ശ്വാസകോശം

ഇന്ത്യയിൽ ആരുടെ ജന്മദിനമാണ് ദേശീയോദ്ഗ്രഥന ദിനം ആയി ആചരിക്കുന്നത്?

ഇന്ദിരാഗാന്ധി (നവംബർ 19)

സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ആദ്യ കോൺഗ്രസ് പ്രസിഡണ്ട് ആരായിരുന്നു?

പട്ടാഭി സീതാരാമയ്യ (ജയ്പൂർ സമ്മേളനം)

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ ഉള്ള സംസ്ഥാനം ഏത്?

മധ്യപ്രദേശ്

1857-ലെ കലാപം അറിയപ്പെടുന്നത്?

ശിപായിലഹള

ശീതസമരം എന്ന ഗ്രന്ഥം രചിച്ചത് ആരാണ്?

വാൾട്ടർ ലിപ്മാൻ

കൃഷിയും ഗ്രാമവികസനവും പ്രധാന ലക്ഷ്യമാക്കി ഇന്ത്യയിൽ നബാർഡ് സ്ഥാപിതമായ വർഷം?

1982

കൽക്കട്ടയിൽ സുപ്രീം കോടതി സ്ഥാപിച്ച ഗവർണർ ജനറൽ?

വാറൻ ഹേസ്റ്റിംഗ്സ്

‘ഇന്ത്യൻ ദേശീയതയുടെ പ്രവാചകൻ’ എന്നറിയപ്പെടുന്നത്?

രാജാറാം മോഹൻ റായ്

ഹിരോഷിമയിൽ ആറ്റംബോംബ് വർഷിച്ച അമേരിക്കൻ യുദ്ധവിമാനത്തിന്റെ പേര്?

എനോലാഗെ ബി 28

ശിലകളുടെ മാതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ശില ഏത്?

ആഗ്നേയശില

‘ഇന്ത്യയെ കണ്ടെത്തൽ’ എന്ന കൃതി രചിച്ചത്?

ജവഹർലാൽ നെഹ്റു

മോണയുടെ ആരോഗ്യത്തിന് പ്രാധാന്യമുള്ള വിറ്റാമിൻ ഏത്?

വൈറ്റമിൻ സി

അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?

ജവഹർലാൽ നെഹ്റു

കേരളത്തിന്റെ വിസ്തീർണ്ണം…. ച കി മീ ആണ്?

38863

കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള കോർപ്പറേഷൻ ഏത്?

കണ്ണൂർ

ഇന്ത്യയിൽ ഏറ്റവും ദൈർഘ്യമുള്ള പകൽ അനുഭവപ്പെടുന്ന ദിവസം ഏത്?

ജൂൺ 21

കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന പ്രദേശം?

ചിന്നാർ (ഇടുക്കി)

നാഗസാക്കിയിൽ ആറ്റംബോംബ് വർഷിച്ച അമേരിക്കൻ വിമാനം?

ബോക്സ്കാർ

വധശിക്ഷ നിർത്തലാക്കിയ തിരുവിതാംകൂർ രാജാവ്

ശ്രീചിത്തിരതിരുനാൾ

പക്ഷിപാതാളം ഏത് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്?

വയനാട്

കേരളത്തിലെ ആദ്യത്തെ കയർ ഫാക്ടറി (ഡാറാസ് മെയിൽ) ആലപ്പുഴയിൽ സ്ഥാപിതമായത് ഏത് വർഷത്തിൽ?

എ ഡി 1859

ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച ആദ്യ സംസ്ഥാനം ഏത്?

കേരളം

ഇന്ത്യൻ രൂപയ്ക്ക് പുതിയ ചിഹ്നം രൂപകല്പന ചെയ്തതാര്?

ഡി ഉദയകുമാർ

ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ മടക്ക് പർവതം?

ആരവല്ലി

ഡക്കാൻ പീഠഭൂമിയുടെ ഏറ്റവും ഉയരം കൂടിയ ഭാഗം ഏത്?

ആനമുടി

ജഹാംഗീറിന്റെയും നൂർജഹാന്റെയും ശവകുടീരങ്ങൾ സ്ഥിതി ചെയ്യുന്ന നദീതീരം ഏത്?

രവി

എറിമോളജി (Eremology) എന്തിനെ കുറിച്ചുള്ള പഠനമാണ്?

മരുഭൂമികൾ

ഏത് രാസവസ്തുവാണ് അജിനോമോട്ടോ എന്നറിയപ്പെടുന്നത്?

മോണോസോഡിയം ഗ്ലൂട്ടമേറ്റ്

ഉത്തരേന്ത്യൻ സമതലങ്ങളിലെ പ്രധാന മണ്ണിനം ഏത്?

എക്കൽമണ്ണ്

തൃശൂരിൽ നടന്ന ഐക്യകേരള സമ്മേളനത്തിന്റെ ( 1947)അധ്യക്ഷൻ ആരായിരുന്നു?

കെ കേളപ്പൻ

ലോകത്തിലെ ഏറ്റവും നീളം കൂടിയ പർവ്വതനിര ഏത്?
ആൻഡീസ് പർവ്വതനിര (തെക്കേ അമേരിക്ക)

നിവർത്തന പ്രക്ഷോഭ കാലത്ത് തിരുവിതാംകൂർ രാജാവ് ആരായിരുന്നു?

ചിത്തിരതിരുനാൾ ബാലരാമവർമ്മ

പോയിന്റ് കലൈമർ പക്ഷിസങ്കേതം ഏത് സംസ്ഥാനത്താണ്?

തമിഴ്നാട്

യു എൻ ദിനമായി ആചരിക്കുന്നതെന്ന് എന്നാണ്?

ഒക്ടോബർ 24

പ്രകൃതിയുടെ സ്വന്തം പൂന്തോട്ടം എന്നറിയപ്പെടുന്ന ഇന്ത്യയുടെ പുൽമേട് ഏത്?

ബുഗ്യാൽ (ഉത്തരാഖണ്ഡ്)

സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത് എന്നാണ്?

1998 ഡിസംബർ 11

ഇന്ത്യയിലെ ആദ്യ റബ്ബർ ഡാം എവിടെയാണ് സ്ഥിതിചെയ്യുന്നത്?

ആന്ധ്രപ്രദേശ്

മൗലിക കടമകൾ ഭരണഘടനയുടെ ഏതു ഭാഗത്താണ് പ്രതിപാദിക്കുന്നത്?

4 എ

ജനന-മരണങ്ങൾ രജിസ്റ്റർ ചെയ്യാൻ സാധാരണഗതിയിൽ നിശ്ചയിച്ചിരിക്കുന്ന സമയം?

21 ദിവസം

കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ആര്?

ജോസഫ് മുണ്ടശ്ശേരി

ഇന്ത്യയിലെ ആദ്യ സുനാമി മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെയാണ്?

അഴീക്കൽ (കൊല്ലം)

വിവാദമായ ബഗ്ലിഹാർ അണക്കെട്ട് ഏത് നദിയിലാണ് സ്ഥിതിചെയ്യുന്നത്?

ചിനാബ്

വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം ആരുടെ വരികളാണിത്?

അക്കിത്തം അച്യുതൻനമ്പൂതിരി

കുടുംബ ക്ഷേത്രം എല്ലാവർക്കുമായി തുറന്നുകൊടുത്ത കേരള നവോത്ഥാന നായകൻ ആര്?

മന്നത്ത് പത്മനാഭൻ

ഉപരാഷ്ട്രപതി ആയതിനുശേഷം രാഷ്ട്രപതിയായ ആദ്യ വ്യക്തി ആര്?

ഡോ. എസ് രാധാകൃഷ്ണൻ

ഭാരതരത്നം നേടിയ ആദ്യ പ്രധാനമന്ത്രി ആര്?

ജവഹർലാൽ നെഹ്റു

കാലിയം ഏന്നത് ഏതു മൂലകത്തിന്റെ ലാറ്റിൻ നാമമാണ്?

പൊട്ടാസ്യം

നമ്മുടെ നമ്മുടെ ദേശീയ പതാകയുടെ നിറങ്ങൾക്കും അശോക ചക്രത്തിനും വ്യക്തമായ നിർവചനം നൽകിയതാര്?

എസ് രാധാകൃഷ്ണൻ

കേരളത്തിൽ സേവനാവകാശ നിയമം നിലവിൽ വന്നത് എന്നാണ്?

2012 നവംബർ 1

മണലെഴുത്ത് ആരുടെ കവിതാ സമാഹാരമാണ്?

സുഗതകുമാരി

മികച്ച കർഷക വനിതയ്ക്ക് കേരള സർക്കാർ നൽകുന്ന പുരസ്കാരം ഏത്?

കർഷക തിലകം

പ്രഥമ നിശാഗന്ധി പുരസ്കാരം നേടിയത് ആര്?

മൃണാളിനി സാരാഭായി

കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി ആയിരുന്നത് ആര്?

ഇ കെ നായനാർ

വ്യവസായ മലിനീകരണത്തിന്റെ ഫലമായുണ്ടായ മാർജാര നൃത്തരോഗം (മീനമാതാ രോഗം) ആദ്യമായി കാണപ്പെട്ട രാജ്യം ഏത്?

ജപ്പാൻ

കേരളത്തിലെ ഏക മയിൽ വളർത്തൽ കേന്ദ്രം ഏത്?

ചൂളന്നൂർ

കേരളം മലയാളികളുടെ മാതൃഭൂമി എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്?

ഇ എം എസ് നമ്പൂതിരിപ്പാട്

ഇന്ത്യയുടെ പ്രഥമ പൗരനായ ആദ്യ മലയാളി ആര്?

കെ ആർ നാരായണൻ

ലോക തണ്ണീർത്തട ദിനം ആയി ആചരിക്കുന്ന ദിവസം ഏത്?

ഫെബ്രുവരി 2

ലോകത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ശുദ്ധജല തടാകം ഏത്?

മാനസസരോവർ തടാകം ടിബറ്റ്

കേരളത്തിൽ കറുത്ത മണ്ണ് ഏറ്റവും കൂടുതൽ കാണപ്പെടുന്ന പ്രദേശം ഏത്?

ചിറ്റൂർ

മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാ സൗരഭ്യം എന്നത് ആരുടെ വരികളാണ്?

കുഞ്ചൻനമ്പ്യാർ

ഇന്ത്യയുടെ ഏറ്റവും കിഴക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?

അരുണാചൽപ്രദേശ്

ഇന്ത്യൻ രാസ വ്യവസായത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

ആചാര്യ പിസി റേ

നീലം കർഷകരെ കുറിച്ചുള്ള നീൽ ദർപ്പൺ എന്ന നാടകം രചിച്ചതാര്?

ദീനബന്ധു മിത്ര

ഇന്ത്യയിൽ ആദ്യമായി ISO സർട്ടിഫിക്കറ്റ് ലഭിച്ചത് ബാങ്ക് ഏത്?

കനറാ ബാങ്ക്

പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട സൈലന്റ് സ്പ്രിങ് എന്ന പുസ്തകം രചിച്ചതാര്?

റേച്ചൽ കഴ്സൺ

കക്കയം ഡാം സ്ഥിതി ചെയ്യുന്ന പുഴ ഏത്?

കുറ്റ്യാടിപ്പുഴ

മാപ്പിളപ്പാട്ടിലെ മഹാകവി എന്നറിയപ്പെടുന്നത് ആര്?

മോയിൻകുട്ടി വൈദ്യർ

ക്ഷേത്രപ്രവേശന വിളംബരം നടന്നത് എന്ന്?

1936 നവംബർ 12

കേരള സാഹിത്യ അക്കാദമിയുടെ ആദ്യ ചെയർമാൻ ആര്?

സർദാർ കെ എം പണിക്കർ

ഗൂർണിക്ക എന്ന പ്രശസ്തമായ ചിത്രം വരച്ചതാര്?

പാബ്ലോ പിക്കാസോ

ഏറ്റവും കൂടുതൽ കടൽ തീരമുള്ള കേരളത്തിലെ താലൂക്ക് ഏത്?

ചേർത്തല

കേരളത്തിലെ ആദ്യ ട്രൈബൽ ഗ്രാമപഞ്ചായത്ത് ഏത്?

ഇടമലക്കുടി (ഇടുക്കി)

ബുദ്ധപൂർണിമ പാർക്ക് ആരുടെ അന്ത്യവിശ്രമസ്ഥലമാണ്?

പി വി നരസിംഹറാവു

കലകളുടെ രാജാവ് എന്നറിയപ്പെടുന്ന കലാരൂപം ഏത്?

കഥകളി

കുളച്ചൽ യുദ്ധം നടന്ന വർഷം ഏത്?

1741

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമ്മേളനത്തിൽ പ്രസംഗിച്ച ആദ്യ വനിത ആര്?

കാദംബരി ഗാംഗുലി

ജനഗണമന മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ആര്?

കുറ്റിപ്പുറത്ത് കേശവൻ നായർ

1980 -ൽ അയ്യൻകാളി പ്രതിമ വെള്ളയമ്പലത്ത് അനാച്ഛാദനം ചെയ്ത ഇന്ത്യൻ പ്രധാനമന്ത്രി ആര്?

ഇന്ദിരാഗാന്ധി

ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാൻ നടത്തിയ സൈനിക നീക്കം ഏത്?

ഓപ്പറേഷൻ പോളോ (1948)

കേരളത്തിലെ ആദ്യ ശിശു സൗഹൃദ പഞ്ചായത്ത് ഏത്?

പെരുമണ്ണ (കോഴിക്കോട്)

അമേരിക്കയുടെ സ്വാതന്ത്ര്യം ഇംഗ്ലണ്ട് അംഗീകരിച്ച ഉടമ്പടി ഏത്?

പാരീസ് ഉടമ്പടി

ഏതിന്റെ ലഭ്യതയാണ് മൗലികവകാശങ്ങളുടെ ഗണത്തിൽ പെടുമെന്ന് 2020- ജനുവരിയിൽ സുപ്രീം കോടതി നിരീക്ഷിച്ചത്?

ഇന്റർനെറ്റ് ലഭ്യത

ആദ്യ പ്ലാസ്റ്റിക് കറൻസി നിലവിൽ വന്ന രാജ്യമേത്?

ഓസ്ട്രേലിയ

സമരം തന്നെ ജീവിതം എന്ന ആത്മകഥ

വിഎസ് അച്യുതാനന്ദൻ

ഇന്ത്യയുടെ സ്വാതന്ത്ര പതാകയായി ത്രിവർണ പതാകയെ അംഗീകരിച്ച കോൺഗ്രസ് സമ്മേളനം ഏത്

1929 ലെ ലാഹോർ സമ്മേളനം

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പങ്കാളിത്തം ഇല്ലാതെ നടന്ന വട്ടമേശസമ്മേളനം ഏത്?

1932-ലെ മൂന്നാം വട്ടമേശ സമ്മേളനം

ഭക്ഷണത്തിൽ ഇരുമ്പിന്റെ കുറവുമൂലം ഉണ്ടാകുന്ന രോഗം ഏത്?

അനീമിയ

വോട്ടിംഗ് പ്രായം 18 ആക്കി കുറച്ച പ്രധാനമന്ത്രി ആര്?

രാജീവ് ഗാന്ധി

ആഗമാനന്ദ അന്തരിച്ച വർഷം ഏത്?

1961

1930 ലെ ഗാന്ധിജിയുടെ ദണ്ഡി മാർച്ചിൽ ഗാന്ധിജി ഉൾപ്പെടെ എത്ര പേരാണ് പങ്കെടുത്തത്?

79 പേർ

പെരിനാട്ടു ലഹള നടന്ന വർഷം ഏത്?

1915

ആറ്റിങ്ങൽ കലാപം നടന്ന വർഷം ഏത്?

1721

സാമൂതിരിമാരുടെ പ്രധാനമന്ത്രി അറിയപ്പെട്ടിരുന്നത് ഏത് പേരിലാണ്?

മങ്ങാട്ടച്ചൻ

സ്വകാര്യ പങ്കാളിത്തത്തോടെ നിർമിച്ച കേരളത്തിലെ അന്താരാഷ്ട്ര വിമാനത്താവളം ഏത്?

നെടുമ്പാശ്ശേരി

സ്വദേശാഭിമാനി പത്രത്തിന്റെ ആദ്യ പത്രാധിപർ ആരായിരുന്നു?

ചിറയിൻകീഴ് സി പി ഗോവിന്ദപ്പിള്ള

പത്മവിഭൂഷൺ ലഭിച്ച ആദ്യ മലയാളി ആര്?

വി കെ കൃഷ്ണമേനോൻ

സൂര്യപ്രകാശം ഭൂമിയിലെത്താൻ വേണ്ട സമയം

500 സെക്കൻഡ്

തിരു- കൊച്ചി സംയോജനം നടന്ന വർഷം ഏത്?

1949 ജൂലൈ 1

ആർട്ടിക് മേഖലയിലെ ഇന്ത്യയുടെ ആദ്യ പര്യവേഷണ കേന്ദ്രം ഏത്?

ഹിമാദ്രി

ഫ്രഞ്ച് വിപ്ലവത്തിലെ പ്രവാചകൻ അറിയപ്പെടുന്നത് ആര്?

റൂസ്സോ

കേരളത്തിലെ ഏക ക്രിസ്തീയ രാജവംശം

വില്യാർവട്ടം

സ്വത്തവകാശം ഇപ്പോൾ എന്ത് അവകാശമാണ്?

നിയമാവകാശം

വേണാട്ടിൽ ഭരണം നടത്തിയ ആദ്യ വനിത

ഉമയമ്മറാണി

ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ രൂപീകൃതമായ വർഷം?
1866

ഈസ്റ്റ് ഇന്ത്യാ അസോസിയേഷൻ സ്ഥാപിച്ചത്?

ദാദാ ഭായി നവറോജി

സമപന്തിഭോജനം സംഘടിപ്പിച്ചതാര്?

വൈകുണ്ഠസ്വാമികൾ

മേഘങ്ങളെ കുറിച്ചുള്ള പഠനം

നെഫോളജി

ദക്ഷിണേന്ത്യയിലെ നളന്ദ എന്നറിയപ്പെടുന്ന വിദ്യാകേന്ദ്രം?

കാന്തള്ളൂർശാല

ഇന്ത്യയിലെ ആദ്യ ജലവൈദ്യുത പദ്ധതി ഏതാണ്?

ശിവസമുദ്രം

ഡൽഹി ഗാന്ധി എന്നറിയപ്പെടുന്ന മലയാളി?

സി കൃഷ്ണൻനായർ

ചാലൂക്യന്മാരുടെ ആസ്ഥാനം?

വാതാപി

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ തിരുവിതാംകൂർ ദിവാൻ?

പി രാജഗോപാലാചാരി

ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ തലസ്ഥാന നഗരങ്ങളിലൂടെ ഒഴുകുന്ന നദി?

ഡാന്യൂബ് നദി

ഗാന്ധിജി അധ്യക്ഷനായ ഏക കോൺഗ്രസ് സമ്മേളനം നടന്ന വർഷം?

1924 ബെൽഗാം സമ്മേളനം

കൊല്ലവർഷം രേഖപ്പെടുത്തിയ ആദ്യ ശാസനം ഏത്?

മാമ്പള്ളി ശാസനം

അയ്യങ്കാളി ജനിച്ചത് എന്ന് ?

1863 ആഗസ്ത് 28

തിരുവിതാംകൂറിലെ ഝാൻസി റാണി എന്നറിയപ്പെടുന്നത് ആരാണ്?

അക്കാമ്മ ചെറിയാൻ

ചേറ്റൂർ ശങ്കരൻ നായർ പ്രസിഡണ്ടായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനം നടന്ന വർഷം ഏത്

1897

അയേൺ എന്ന വാക്ക് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഗോൾഫ്

തടവുകാർക്ക് നിർബന്ധിത വിദ്യാഭ്യാസം ഏർപ്പെടുത്തിയ സംസ്ഥാനം ഏത്?

പഞ്ചാബ്

ഉദയംപേരൂർ സുന്നഹദോസ് എന്ന പ്രസിദ്ധമായമായ ക്രിസ്തുമത സമ്മേളനം നടന്ന വർഷം ഏത്?

1599

ബംഗ്ലാദേശിലേക്ക് കടന്നിരിക്കുന്ന ഇന്ത്യൻ സംസ്ഥാനം ഏത്?

ത്രിപുര

മഴമേഘങ്ങൾ എന്നറിയപ്പെടുന്ന മേഘം ഏത്?

നിംബോസ്ട്രാറ്റസ്

തിരുവിതാംകൂറിലെ ആദ്യ പത്രം എന്താണ്?

ജ്ഞാനനിക്ഷേപം

കുടുംബശ്രീ പദ്ധതി ആരംഭിച്ചത് ഏതു ജില്ലയിലാണ്?

ആലപ്പുഴ

ഇന്ത്യൻ ആസൂത്രണ കമ്മീഷന്റെ പ്രഥമ ഉപാധ്യക്ഷൻ ആരായിരുന്നു

ഗുൽസാരിലാൽ നന്ദ

കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ രാഷ്ട്രപതി?

കെ ആർ നാരായണൻ

സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി ഏത്?

മണിയാർ

വിവരാവകാശ നിയമം ആദ്യം നടപ്പിലാക്കിയ ഇന്ത്യൻ സംസ്ഥാനം ഏതാണ്?

തമിഴ്നാട്

ഇന്ത്യയെയും പാകിസ്ഥാനെയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖ എന്താണ്?

റാഡ് ക്ലിഫ് രേഖ

WWW ന്റെ (വേൾഡ് വൈഡ് വെബ് ഉപജ്ഞാതാവ്?

ടീം ബർണേഴ്സ് ലീ

മലയാളത്തിൽ രചിക്കപ്പെട്ട ആദ്യത്തെ ഗണിത ശാസ്ത്ര ഗ്രന്ഥം ഏത്?

യുക്തിഭാഷ

വാഴപ്പഴത്തിൽ കൂടുതൽ അടങ്ങിയിരിക്കുന്ന മൂലകം ഏത്?

പൊട്ടാസ്യം

1946 നാവിക കലാപം ഏത് തുറമുഖത്ത് ആരംഭിച്ചത് എവിടെയാണ്?

മുംബൈ

സാമൂതിരിയുടെ കഴുത്തിലേക്ക് നീട്ടിയ പീരങ്കി എന്ന് വിശേഷിപ്പിക്കപ്പെട്ട പോർച്ചുഗീസ് കോട്ട ഏത്?

ചാലിയം കോട്ട

ഗുരുവായൂരപ്പനെ അഭിസംബോധന ചെയ്തുകൊണ്ട് സംസ്കൃതത്തിൽ രചിച്ച നാരായണീയം എന്ന അർച്ചന കാവ്യത്തിന്റെ രചയിതാവ് ആര്?

മേൽപ്പത്തൂർ നാരായണ ഭട്ടതിരി

കേരള പഴമ എന്ന ഗ്രന്ഥം രചിച്ചതാര്?

ഹെർമൻ ഗുണ്ടർട്ട്

കേരള ചരിത്രത്തിലെ സുവർണ യുഗം എന്ന് വിശേഷിപ്പിക്കുന്നത് ഏത് ഭരണകാലമാണ്?

കുലശേഖര ഭരണകാലം

എസ്എൻഡിപി യോഗത്തിന്റെ മുഖ പത്രത്തിന്റെ പേര്?

വിവേകോദയം

കൊല്ലവർഷം ആരംഭിച്ചത് എന്നുമുതലാണ്?

എഡി 825

ഉറുമി ജലവൈദ്യുത പദ്ധതി ഏതു ജില്ലയിൽ?

കോഴിക്കോട്

ശങ്കരാചാര്യരുടെ സൗന്ദര്യലഹരി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് മഹാകവി ആര്?

കുമാരനാശാൻ


ദേശീയ മനുഷ്യാവകാശ കമ്മീഷണറും മെമ്പർമാരും രാജിക്കത്ത് നൽകേണ്ടത് ആർക്ക്?

രാഷ്ട്രപതിക്ക്


ആശ്ചര്യചൂടാമണി എന്ന നാടകത്തിന്റെ രചയിതാവ് ആര്?

ശക്തിഭദ്രൻ


ഇന്ത്യയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ പദവിയിൽ എത്തിയ ആദ്യ മലയാളി?

ടി എൻ ശേഷൻ


ഹൈഡ്രജൻ ബോംബിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?

എഡ്വേർഡ് ടെല്ലർ


സെൻസസ് എന്നത് ഏത് ലിസ്റ്റിലാണ് ഉൾപ്പെട്ടിരിക്കുന്നത്?

യൂണിയൻ ലിസ്റ്റ്


പഴശ്ശിരാജാവിന്റെ ജീവിതം ആധാരമാക്കി ‘കേരളസിംഹം’ എന്ന നോവൽ രചിച്ചതാര്?

സർദാർ കെ എം പണിക്കർ


ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവിൽ വന്നത് എന്നാണ്?

1993 സപ്തംബർ- 28 ന്


ജീവശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?

അരിസ്റ്റോട്ടിൽ


കൊച്ചി രാജ്യ ചരിത്രത്തിൽ അധികാരമേറ്റ ഒരേയൊരു രാജ്ഞി?

റാണി ഗംഗാധരലക്ഷ്മി


പേശികളില്ലാത്ത അവയവം ഏത്?

ശ്വാസകോശം


മാട ഭൂപതി എന്ന് വിളിക്കപ്പെട്ട രാജാക്കന്മാർ?

കൊച്ചി രാജാക്കന്മാർ


ഷാങ്‌ഹായ് കോ -ഓപ്പറേഷൻ ഓർഗനൈസേഷനിലെ എട്ട് അത്ഭുതങ്ങളിൽ ഉൾപ്പെടുത്തിയ ഇന്ത്യയിലെ നിർമതിയേത്?

സ്റ്റാച്യു ഓഫ് യൂണിറ്റി


വലിയ കപ്പിത്താൻ എന്നറിയപ്പെട്ട തിരുവിതാംകൂർ സർവ്വസൈന്യാധിപൻ ആര്?

ഡിലനോയ്


വർഗീകരണ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?

കാൾ ലിനേയസ്


വഞ്ചി ഭൂപതി എന്ന പേരിലറിയപ്പെട്ട രാജാക്കന്മാർ?

തിരുവിതാംകൂർ രാജാക്കന്മാർ


അൽഭുത ലോഹം എന്നറിയപ്പെടുന്നത്?

ടൈറ്റാനിയം


കേരളത്തിൽ പോർച്ചുഗീസുകാർ നടത്തിയ അതിക്രമങ്ങൾ വിവരിക്കുന്ന ‘തുഹ്ഫത്തുൽ മുജാഹിദീൻ’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ആര്?

ശൈഖ് സൈനുദ്ദീൻ


പ്രകാശത്തേക്കാൾ വേഗമുള്ള ടാക്കിയോണുകളെ കണ്ടെത്തിയത് ആര്?

ഇ സി ജി സുദർശൻ


ജഡത്വ നിയമം ആവിഷ്കരിച്ചത് ആര്?

ഗലീലിയോ


ലോകത്തിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടം ഏത്?

എയ്ഞ്ചൽ വെള്ളച്ചാട്ടം


ചട്ടമ്പിസ്വാമികളുടെ യഥാർത്ഥ നാമം എന്താണ്?

കുഞ്ഞൻപിള്ള


ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടം ഏതാണ്?

ജോഗ് വെള്ളച്ചാട്ടം


അസ്പൃശ്യത നിരോധനം വ്യവസ്ഥ ചെയ്യുന്ന ആർട്ടിക്കിൾ ഏത്?

ആർട്ടിക്കിൾ 17


പ്രാചീന കാലത്ത് ബാരിസ് എന്നറിയപ്പെട്ടിരുന്ന നദി ഏത്?

പമ്പ


‘ഹോക്കി മാന്ത്രികൻ’ എന്നറിയപ്പെടുന്നത് ആരാണ്?

ധ്യാൻചന്ദ്


2019-ൽ ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന സംസ്കൃത ശിലാലിഖിതം കണ്ടെത്തിയ സംസ്ഥാനം ഏത്?

ആന്ധ്രപ്രദേശ്


ഓണത്തെക്കുറിച്ച് പരാമർശമുള്ള സംഘകാല കൃതി ഏതാണ്?

മധുരൈക്കാഞ്ചി


ഏറ്റവും വേഗത കുറഞ്ഞ സസ്തനി ഏത്?

സ്ലോത്ത്


കേരളത്തിലെ അശോകൻ എന്നറിയപ്പെടുന്നത് ആര്?

വിക്രമാദിത്യ വരഗുണൻ


രഘുപതി രാഘവ രാജാറാം എന്ന ഗാനം എഴുതിയത്?

തുളസീദാസ്


രഘുപതി രാഘവ രാജാറാം എന്ന ഗാനം ചിട്ടപ്പെടുത്തിയത് ആരാണ്?

വിഷ്ണു ദിഗംബർ പലുസ്കാർ


ആദ്യമായി ഗാനരചനയ്ക്ക് ദേശീയ അവാർഡ് നേടിയ മലയാളി ആര്?

വയലാർ രാമവർമ്മ


ക്രിസ്മസ് രോഗം എന്നറിയപ്പെടുന്ന രോഗം ഏത്?

ഹിമോഫീലിയ


ചരിത്രപ്രസിദ്ധമായ കയ്യൂർ സമരം നടന്ന വർഷം ഏത്?

1941


കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ഏത്?

പള്ളിവാസൽ (1940)


“മരിച്ച് സ്വർഗ്ഗത്തിൽ ചെല്ലുമ്പോൾ ഒരു ഭാഷ കൂടി പഠിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് പറഞ്ഞതാര്”?

ഹെർമൻ ഗുണ്ടർട്ട്


മരണാനന്തര ബഹുമതിയായി ഭാരതരത്നം നൽകപ്പെട്ട ആദ്യ വനിത ആരാണ്?

അരുണ ആസഫ്‌ അലി


മരുഭൂമിയുടെ പേരിലുള്ള രാജ്യം ഏത്?

നമീബിയ


ലോകത്തിലെ ഏറ്റവും ചെറിയ ജനാധിപത്യ രാജ്യം ഏതാണ്?

നൗറു


ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആരാണ്?

വാഗ്ഭടാനന്ദൻ 1917


സസ്യങ്ങളിൽ ഭക്ഷണം പാകം ചെയ്യാൻ സഹായിക്കുന്ന വാതകം ഏത്?

കാർബൺ ഡൈ ഓക്സൈഡ്


ഇന്ത്യയിലെ ആദ്യ ഇ -പഞ്ചായത്ത് ഏതാണ്?

രാമചന്ദ്രപുരം (ആന്ധ്ര)


ഏറ്റവും കൂടുതൽ ബജറ്റുകൾ കേരള നിയമസഭയിൽ അവതരിപ്പിച്ചിട്ടുള്ളത് ആരാണ്?
കെ എം മാണി


പ്ലൂട്ടോയെ ഗ്രഹപദവിയിൽ നിന്ന് ഒഴിവാക്കിയതിത് എന്ന്?

2006 ആഗസ്റ്റ് 26


ഇഎംഎസ് നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായി പ്രഥമ കേരള നിയമസഭ അധികാരമേറ്റത് എന്ന്

1957 ഏപ്രിൽ 5


ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഭക്ഷ്യ വിള ഏത്?

നെല്ല്


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.