2025 ജനുവരി (January) മാസത്തിലെ ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.
Current Affairs January 2025|
2025 ജനുവരി മാസത്തിലെ ആനുകാലിക വിവരങ്ങൾ
ഇന്ത്യയുടെ എത്രാമത് റിപ്പബ്ലിക് ദിനമാണ് 2025 ജനുവരി 26 ന് ആഘോഷിച്ചത്?
76 മത്
ഇന്ത്യയുടെ റിപ്പബ്ലിക് ദിനം?
ജനുവരി 26
2025 – ലെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ മുഖ്യാതിഥി ഇന്തോനേഷ്യൻ പ്രസിഡന്റ്?
പ്രബോവോ സുബിയാന്തോ
2025 റിപ്പബ്ലിക് ദിനത്തിന്റെ പ്രമേയം സുവർണ്ണ ഭാരത്, പൈതൃകവും വികസനവും
2025 റിപ്പബ്ലിക് ദിനത്തിൽ എത്ര മലയാളികൾക്കാണ് പത്മ പുരസ്കാരം ലഭിച്ചത്?
5 മലയാളികൾ
2025- ൽ പത്മവിഭൂഷൻ പുരസ്കാരം ലഭിച്ച മലയാളി?
എംടി വാസുദേവൻ നായർ
(മരണാന്തരം ബഹുമതി)
2025- ൽ പത്മഭൂഷൻ പുരസ്കാരം ലഭിച്ച മലയാളികൾ ?
പി ആർ ശ്രീജേഷ്
(മുൻ ഹോക്കി താരം)
ജോസ് ചാക്കോ പെരിയപുരം
(ഹൃദ്രോഗ വിദഗ്ധൻ)
2025- ൽ പത്മശ്രീ പുരസ്കാരം ലഭിച്ച മലയാളികൾ?
ഡോ. കെ ഓമനക്കുട്ടിയമ്മ
കർണാടക സംഗീതജ്ഞ
ഐ എം വിജയൻ
(ഫുട്ബോൾ താരം)
മഹാത്മാഗാന്ധിയുടെ എത്രാമത് രക്തസാക്ഷിത്വ ദിനമാണ് 2025 ആചരിച്ചത്?
78- മത്
1948 ജനുവരി 30 -നാണ് നാഥുറാം വിനായക് ഗോഡ്‌സെയുടെ വെടിയേറ്റ് ഗാന്ധിജി കൊല്ലപ്പെട്ടത്
സ്വതന്ത്ര ഇന്ത്യയിൽ ഏക സിവിൽ കോഡ് നടപ്പിലാക്കിയ ആദ്യ സംസ്ഥാനം?
ഉത്തരാഖണ്ഡ്
ഇന്ത്യയിലെ ആദ്യത്തെ തേൻ ഗ്രാമം സ്ഥിതി ചെയ്യുന്നത്?
മഹാരാഷ്ട്ര
(സത്താറ, മന്‍ഗഢ് ഗ്രാമം)
2025 ഇന്ത്യൻ ഓപ്പൺ ബാഡ്മിന്റൺ
പുരുഷ സിംഗിൾസ് കിരീട ജേതാവ്?
വിക്ടർ അക്സൽസെൻ ( ഡെന്മാർക്ക്)
2025 ഇന്ത്യൻ ഓപ്പൺ ബാഡ്മിന്റൺ വനിതാ സിംഗിൾസ് കിരീട ജേതാവ്?
അൻ സെ -യംഗ് (ദക്ഷിണ കൊറിയ
തിരൂർ തുഞ്ചൻ സ്മാരക ട്രസ്റ്റ് ചെയർമാൻ നിയമിതനായത്?
വൈശാഖൻ
2025 ലെ ഓസ്ട്രേലിയൻ ഓപ്പൺ വനിതാ വിഭാഗം ജേതാവ്?
മാഡിസൺ കീസ് (അമേരിക്ക)
2025 ലെ ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ വിഭാഗം ജേതാവ്?
യാനിക് സിന്നർ (ഇറ്റലി)
കേരളത്തിന്റെ ദുരന്തസാധ്യത മുന്നറിയിപ്പ് സംവിധാനം?
കവചം (KaWaCHAM)
കവചം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത് 2025 ജനുവരി 21 -ന്
കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കുട്ടികളുടെ അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടിയുടെ 2025 -ലെ വേദി?
തിരുവനന്തപുരം
ലോകത്തെ ആദ്യ സമ്പൂർണ്ണ നിർമിത (AI) ബുദ്ധി അധിഷ്ഠിത ഭരണകൂടം ആകാൻ ഒരുങ്ങുന്ന നഗരം?
അബുദാബി
വേനൽക്കാലത്ത് ഗുണമേന്മയുള്ള വിഷ രഹിത തണ്ണിമത്തൻ ലഭ്യമാക്കാൻ ഉള്ള കുടുംബശ്രീ പദ്ധതി?
വേനൽ മധുരം
2025 ജനുവരി ടെൻസിങ് നോർഗെ നാഷണൽ അഡ്വഞ്ചർ പുരസ്കാരം ലഭിച്ച മലയാളി സ്കൈഡൈവർ?
ജിതിൻ വിജയൻ
അമേരിക്ക പ്രസിഡണ്ടായി ഡോണാൾഡ് ട്രംപ് അധികാരമേറ്റ ശേഷം ഏത് സംഘടനയിൽ നിന്നാണ് 2025 ജനുവരി
അമേരിക്ക പിന്മാറിയത്?
ലോക ആരോഗ്യ സംഘടന (WHO)
കേരളത്തിലെ ആദ്യ വിമാന കമ്പനിയായ എയർ കേരളയുടെ പ്രവർത്തന കേന്ദ്രമായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്?
കൊച്ചി
ഐഎസ്ആർഒ (ISRO) കീഴിലുള്ള തിരുവനന്തപുരം വലിയമല ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്ററിന്റെ (LPSC ) പുതിയ ഡയറക്ടർ?
എം മോഹൻ
2024- 25 വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് കിരീടം നേടിയത് ടീം?
കർണാടക
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നുള്ള ഇന്ത്യയുടെ നൂറാമത്തെ വിക്ഷേപണം?
എൻ വി എസ് -02
വിക്ഷേപണ വാഹനം GSLV F15
വിക്ഷേപണ തീയതി 2025 ജനുവരി 29
സമൂഹത്തിലെ കുഷ്ഠരോഗ ബാധിതരെ കണ്ടെത്തി ചികിത്സക്കു വിധേയരാക്കി രോഗനിർമാർജനത്തിനുള്ള കുഷ്ഠരോഗ നിർണയ ക്യാമ്പയിൻ?
അശ്വമേധം
അയർലൻഡിന്റെ പുതിയ പ്രധാനമന്ത്രി? മൈക്കേൽ മാർട്ടിൻ
2025 -ൽ നൂറാം ജന്മ വാർഷികം ആചരിക്കപ്പെടുന്ന ഇന്ത്യൻ ശാസ്ത്രജ്ഞൻ?
രാജാ രാമണ്ണ
1925 ജനുവരി 28 – നു രാജാരാമണ്ണയുടെ ജന്മദിനം
ഇന്ത്യൻ അണുബോംബിന്റെ പിതാവ് എന്നറിയപ്പെടുന്നു രാജാരാമണ്ണ
2025 ജനുവരി അന്തരിച്ച പ്രശസ്ത ഹൃദയ ശാസ്ത്രക്രിയ വിദഗ്ധൻ?
ഡോ. കെ എം ചെറിയാൻ
സാംസ്കാരിക പൈതൃകവും അതിന്റെ പ്രാധാന്യവും ആഘോഷിക്കുന്ന പാങ്‌സൗ പാസ് ഇന്റർനാഷണൽ ഫെസ്റ്റിവൽ 2025-ൽ നടക്കുന്ന സംസ്ഥാനം?
അരുണാചൽ പ്രദേശ്
അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പ്രേമഖണ്ഡു
ഗുരുവായൂരപ്പൻ ട്രസ്റ്റ് ഏർപ്പെടുത്തിയ
2024 -ലെ ഓടക്കുഴൽ പുരസ്കാരം ലഭിച്ചത്?
കെ അരവിന്ദാക്ഷൻ ( 54 മത് )
കൃതി ഗോപ (നോവൽ )
2025-ലെ പ്രഥമ ഖോ -ഖോ ലോകകപ്പിന് വേദിയാകുന്ന നഗരം?
ന്യൂഡൽഹി
ഭാഗ്യചിഹ്നം തേജസ്, താര (ചെറു മാനുകൾ)
കേരള കലാമണ്ഡലത്തിൽ നൃത്താധ്യാപകനായി നിയമനം ലഭിച്ച ആദ്യ മലയാളി നർത്തകൻ?
ആർ എൽ വി രാമകൃഷ്ണൻ
കാട്ടുതീ വ്യാപനം നേരിടുന്നതിനെ തുടർന്ന് പ്രാദേശിക ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട അമേരിക്കൻ സംസ്ഥാനം?
കാലിഫോണിയ (ലോസ് ഏഞ്ചൽസ് )
ലോസ് ഏഞ്ചൽസിൽ പടരുന്ന കാട്ടുതീയുടെ തീവ്രത വർദ്ധിപ്പിച്ച കാറ്റ്? സാന്റാ അന
ഫ്രാൻസിസ് മാർപാപ്പയുടെ ആത്മകഥ? ഹോപ്പ്
റിപ്പബ്ലിക് ദിനത്തിൽ ഇനിമുതൽ സ്കൂളുകളിൽ പ്രവർത്തി ദിനം ആക്കുവാൻ തീരുമാനിച്ച ഇന്ത്യൻ സംസ്ഥാനം?
മഹാരാഷ്ട്ര
2025 ഫെബ്രുവരിയിൽ നടക്കുന്ന അന്താരാഷ്ട്ര എനർജി ഫെസ്റ്റിവലിനു വേദിയാകുന്നത്?
തിരുവനന്തപുരം
2025 ജനുവരി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത സോനാ മാർഗ് തുരങ്കം സ്ഥിതി ചെയ്യുന്നത്?
ജമ്മു കാശ്മീർ
ഇന്ത്യയിലെ തീരദേശ പക്ഷികളുടെ സെൻസസ് നടത്തിയ ആദ്യ സംസ്ഥാനം? ഗുജറാത്ത്
വിദ്യാർത്ഥികളുടെ ഹാജർ, അക്കാദമിക് പുരോഗതി, പാഠ്യേതര പ്രവർത്തനങ്ങൾ എന്നിവ രേഖപ്പെടുത്തുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ ആപ്പ്?
സമ്പൂർണ്ണ പ്ലസ്
നാഷണൽ ഗ്രീൻ ഹൈഡ്രജൻ മിഷന് കീഴിൽ ഇന്ത്യയിലെ ആദ്യത്തെ ഹരിത ഹൈഡ്രജൻ ഹബ്ബ് നിലവിൽ വരുന്നത്?
വിശാഖപട്ടണം
പ്ലാസ്റ്റിക് ബോട്ടിലിന് പകരം ഹരിത കുപ്പികളിൽ വെള്ളം വിപണിയിൽ എത്തിക്കാൻ ഒരുങ്ങുന്ന സംസ്ഥാനം? കേരളം
2025ലെ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിവലിനു വേദിയായത്?
ബേപ്പൂർ
കുടുംബശ്രീയുടെ നേതൃത്വത്തിൽ 6- മത് സംസ്ഥാനതല ബഡ്സ് കലോത്സവത്തി ന് വേദിയായത്?
കൊല്ലം
കിരീടം നേടിയത് വയനാട്
2023 -ലെ മികച്ച പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രി യുടെ ട്രോഫി കരസ്ഥമാക്കിയത്?
തലശ്ശേരി പോലീസ് സ്റ്റേഷൻ
രണ്ടാംസ്ഥാനത്ത്
മട്ടാഞ്ചേരി പോലീസ് സ്റ്റേഷൻ(കൊച്ചി)
ഡ്രോണുകളെ പ്രതിരോധിക്കാൻ രൂപ കല്പന ചെയ്ത ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ മൈക്രോ മിസൈൽ? ഭാർഗവാസ്ത്രം
ദേശീയ മഞ്ഞൾ ബോർഡിന്റെ ആസ്ഥാനം നിലവിൽ വന്നത് ?
തെലങ്കാന (നിസാമാബാദ്)
ചന്ദുബി ഫെസ്റ്റിവൽ ആഘോഷിക്കുന്ന സംസ്ഥാനം?
അസം
രക്ഷിതാക്കളുടെ പെൻഷൻ അക്കൗണ്ടിൽ പണം നിക്ഷേപിച്ചു കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനുള്ള കേന്ദ്രസർക്കാരിന്റെ പദ്ധതി?
എൻ പി എസ് വാത്സല്യ
കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചുള്ള ഇന്ത്യയിലെ ആദ്യ ഗ്യാലറി ആരംഭിച്ചത്?
കൊൽക്കത്ത
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചതിന്റെ 150- മത് വാർഷികം 2025-ൽ ആഘോഷിച്ചു
പരാക്രം ദിവസ് (ദേശ്പ്രേം ദിവസം )?
ജനുവരി 23
സുഭാഷ് ചന്ദ്രബോസിനെ ജന്മദിനമാണ് പരാക്രം ദിവസ് ആഘോഷിക്കുന്നത്
സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം
1897 ജനുവരി 23
38- മത് ദേശീയ ഗെയിംസിന്‍റെ ഉദ്ഘാടന ചടങ്ങിൽ കേരള ടീമിന്റെ പതാകയെന്തുന്നത്?
പി എസ് ജീന (ബാസ്ക്കറ്റ്ബോൾ താരം)
വെനസ്വേലയുടെ പ്രസിഡണ്ടായി മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടത്? നിക്കോളാസ് മഡുറോ
2025 ജനുവരിയിൽ സ്ഫോടനം ഉണ്ടായ മൗണ്ട് ഐബു എന്ന സജീവ അഗ്നി പർവ്വതം സ്ഥിതി ചെയ്യുന്ന രാജ്യം?
ഇന്തോനേഷ്യ
2024-ലെ കഴിഞ്ഞവർഷം ജാവലിൻ ത്രോയിൽ ലോകത്തിലെ ഏറ്റവും മികച്ച താരമായി അമേരിക്കൻ മാഗസിൻ
‘ട്രാക്ക് ആൻഡ് ഫീൽഡ് ന്യൂസ് ‘
തെരഞ്ഞെടുത്തത്?
നീരജ് ചോപ്ര
ലോഹ്രി നാടോടി ഉത്സവം ആഘോഷി ക്കുന്ന സംസ്ഥാനം?
പഞ്ചാബ്
ഐഎസ്ആർഒ (ISRO) യുടെ പുതിയ ചെയർമാൻ നിയമിതനായത് ?
ഡോ. വി നാരായണൻ
ഐഎസ്ആർഒയുടെ 11 മത്തെ ചെയർമാൻ
ഇന്ത്യയുടെ 76- മത് റിപ്പബ്ലിക് ദിനാഘോഷ (2025 ) ചടങ്ങിന്റെ മുഖ്യാതിഥിയാവുന്ന ഇൻഡോനീഷ്യൻ പ്രസിഡണ്ട്?
പ്രേബോവോ സുബിയാന്തോ
ജനുവരി 13 -ന് പുതുവത്സരം ആഘോഷിക്കുന്ന പ്രദേശം?
ഫൗല ദ്വീപ്
അത് ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (എ എഫ് ഐ )അത് ലറ്റ്സ് കമ്മീഷൻ അധ്യക്ഷയായി നിയമിതയായത്?
അഞ്ജു ബോബി ജോർജ്
2025 ലെ ഹെൻലി പാസ്പോർട്ട് സൂചികയിൽ ഒന്നാം സ്ഥാനം നേടിയ രാജ്യം?
സിംഗപ്പൂർ
രണ്ടാം സ്ഥാനം ജപ്പാൻ
ഇന്ത്യയുടെ സ്ഥാനം 85
ഏഴ് ഭൂഖണ്ഡങ്ങളിലെയും ഏറ്റവും ഉയരം കൂടിയ കൊടുമുടികൾ കീഴടക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിത എന്ന നേട്ടം സ്വന്തമാക്കിയ ഇന്ത്യക്കാരി?
കാമ്യ കാർത്തികേയൻ
എവറസ്റ്റ് കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരി?
കാമ്യ കാർത്തികേയൻ
എവറസ്റ്റ് കീഴടക്കുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ വനിത?
ജ്യോതി റാത്രെ
അതിലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (എ എഫ് ഐ ) പ്രസിഡണ്ടായി 2025 ജനുവരിയിൽ നിയമിതനായത്?
ബഹദൂർ സിംഗ് സാഗു
ദേശീയ യുവജന ദിനം?
ജനുവരി 12
സ്വാമി വിവേകാനന്ദന്റെ ജന്മദിനമാണ് ഇന്ത്യയിൽ ദേശീയ യുവജന ദിനമായി ആചരിക്കുന്നത്
2024 നടന്ന ദേശീയ സീനിയർ പുരുഷ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത്?
കേരളം
ദേശീയ ഉത്സവങ്ങളെ കുറിച്ചുള്ള വിവരങ്ങൾക്കായി പ്രതിരോധ മന്ത്രാലയം ആരംഭിച്ച വെബ്സൈറ്റ്? രാഷ്ട്രപർവ്വ്
വേദനയില്ലാത്ത കുത്തിവെപ്പുകൾക്കായി സൂചിരഹിത സിറിഞ്ചുകൾ വികസിപ്പിച്ച സ്ഥാപനം?
IIT ബോംബെ
ഇന്ത്യയുടെ ആദ്യത്തെ AI സംവിധാനം ഒരുക്കിയ യുദ്ധക്കപ്പൽ?
INS സൂറത്ത്
ആദ്യമായി വോട്ടർ പട്ടികയിൽ ഇടംപിടിച്ച ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപിലെ ഗോത്ര വിഭാഗം?
ജരാവ
ദേശാടനപ്പക്ഷികളുടെ വരവ് ആഘോഷമാക്കി ഫ്ലെമിംഗോ ഫെസ്റ്റിവൽ 2025 ജനുവരി ഏത് സംസ്ഥാനത്താണ് ആഘോഷിക്കുന്നത്?
ആന്ധ്രപ്രദേശ്
2025 ജനുവരി 15ന് സ്ഥാപിതമായതിന്റെ
150 -മത് വാർഷികം ആഘോഷിക്കുന്ന കേന്ദ്രസർക്കാർ സ്ഥാപനം?
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
1875 ജനുവരി 15-ന് പ്രവർത്തനം ആരംഭിച്ചത്
ആസ്ഥാനം ന്യൂഡൽഹി
വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റിന്റെ 17- മത് ബഷീർ പുരസ്കാരത്തിന് അർഹനായത്?
പി എൻ ഗോപികൃഷ്ണൻ
കൃതി ‘കവിത മാംസഭോജിയാണ് ‘
ദേശീയ സ്റ്റാർട്ടപ്പ് ദിനം?
ജനുവരി 16
സൂര്യന്റെ ബാഹ്യാന്തരീക്ഷമായ കൊറോണയിലേക്ക് ഇറങ്ങിയ മനുഷ്യനിർമ്മിതം പേടകം?
പാർക്കർ സോളാർ പ്രോബ് (NASA)
പരിസ്ഥിതി സൗഹൃദ സുസ്ഥിര വികസന മാതൃകകൾക്ക് ലഭിക്കുന്ന അന്താരാഷ്ട്ര ബഹുമതിയായ ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷന്‍ 2025 ജനുവരിയിൽ ലഭിച്ച കേരളത്തിലെ ബീച്ചുകൾ?
കാപ്പാട് ബീച്ച് (കോഴിക്കോട്)
കണ്ണൂർ അഴീക്കോട് ചാൽ ബീച്ച്
2025 ജനുവരി ലെബനന്റെ പുതിയ പ്രസിഡന്റ്?
ജോസഫ് ഔൻ
ദേശീയ കരുസേനാ ദിനം?
ജനുവരി 15
സ്ത്രീകൾക്ക് താമസസ്ഥലത്തു നിന്നു തന്നെ ഓൺലൈനായി കൗൺസിലിംഗ്, നിയമസഹായം, പോലീസ് സഹായം എന്നിവ യഥാസമയം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച പദ്ധതി?
കാതോർത്ത്
കുട്ടികളിൽ മൊബൈൽ ഫോൺ ഉപയോഗം കൂടുന്നതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ കുറക്കുന്നതിനു വേണ്ടിയുള്ള പോലീസ് പദ്ധതി?
ഡി -ഡാഡ്
മഹാ കുംഭമേളയുടെ വിവരങ്ങൾ ജനങ്ങളിൽ എത്തിക്കാൻ യുപി സർക്കാർ ആരംഭിച്ച പ്രത്യേക എഫ് എം റേഡിയോ ചാനൽ?
കുംഭ വാണി
ഇന്ത്യയിലെ പരമോന്നത കായിക പുരസ്കാരമായ മേജർ ധ്യാൻചന്ദ് ഖേൽ രത്ന പുരസ്കാരം 2024 -ലെ ലഭിച്ചവർ?
ഡി ഗുകേഷ് ( ലോക ചെസ് ചാമ്പ്യൻ )
മനുഭാകർ (ഷൂട്ടിംഗ് താരം)
ഹർമൻ പ്രീത് സിംഗ് (ഹോക്കി
പ്രവീൺകുമാർ (പാരാ അത്‌ലറ്റ് )
2024 ലെ അർജുന പുരസ്കാരം ലഭിച്ച മലയാളി നീന്തൽ താരം?
സാജൻ പ്രകാശ്
ദ്രോണാചാര്യ പുരസ്കാരം 2024- ൽ ലഭിച്ച മലയാളി ബാഡ്മിന്റൺ പരിശീലകൻ?
എസ് മുരളീധരൻ
2025 ജനുവരി ബ്രിക്സ് കൂട്ടായ്മയിൽ ഔദ്യോഗികമായി അംഗമായ രാജ്യം?
ഇൻഡോനേഷ്യ
2025 ജനുവരി അന്തരിച്ച പ്രശസ്ത മലയാള പിന്നണി ഗായകൻ?
പി ജയചന്ദ്രൻ
പുരാവസ്തുഗവേഷകർ അടുത്തിടെ 5000 വർഷം പഴക്കമുള്ള ജലപരിപാലന സംവിധാനം കണ്ടെത്തിയ രാഖിഗർഹി സൈറ്റ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ഹരിയാന
63 -മത് കേരള സ്കൂൾ കലോത്സവത്തിൽ കലാകിരീടം നേടിയ ജില്ല?
തൃശ്ശൂർ
രണ്ടാം സ്ഥാനത്ത് പാലക്കാട്
മൂന്നാം സ്ഥാനത്ത് കണ്ണൂർ
വേദി -തിരുവന്തപുരം
രണ്ടു വ്യത്യസ്ത ബഹിരാകാശ പേടകങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തിൽ വെച്ച് കൂട്ടിയോജിപ്പിക്കുന്നതിനുള്ള
സ്പേഡക്സ് (Spadex) ദൗത്യം ഇന്ത്യ വിക്ഷേപിച്ചത്?
2024 ഡിസംബർ 30
വിക്ഷേപണ വാഹനം- PSLV C60
അമേരിക്ക ചൈന റഷ്യ എന്നീ രാജ്യങ്ങൾക്കു ശേഷം ഡോക്കിംങ് സംവിധാനമുള്ള 4- മത്തെ രാജ്യം ഇന്ത്യ
18- മത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന്റെ വേദി?
ഭുവനേശ്വർ (ഒഡീഷ്യ)
2025ലെ പ്രവാസി ഭാരതീയ ദിവസ് പ്രമേയം?
“വികസിത ഭാരതത്തിന് പ്രവാസികളുടെ സംഭാവന “
Diaspora’s Contribution to a Viksit Bharat
ലോക ഹിന്ദി ദിനം?
ജനുവരി 10
അടുത്തിടെ ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ് എന്ന പദവിയിൽ നിന്നും ഒഴിവാക്കിയത്?
ഷെയ്ക്ക് മുജീബ് റഹ്മാൻ ( ബംഗബന്ധു)
ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവായി അടുത്തിടെ പ്രഖ്യാപിച്ചത്
മേജർ സിയാവുർ റഹ്മാൻ
അടുത്തിടെ ചൈനയിൽ വ്യാപിച്ചു കൊണ്ടിരിക്കുന്ന ഹ്യൂമൻ മെറ്റാ ന്യൂമോ വൈറസ് ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത്?
ബംഗളൂരു
Human Meta Pneumo Virus (H.M.P.V )
അടുക്കള നവീകരിക്കാൻ 75,000 രൂപ
വരെ തദ്ദേശസ്ഥാപനങ്ങളിൽ നിന്നും ലഭ്യമാക്കുന്ന പദ്ധതി?
ഈസി കിച്ചൻ പദ്ധതി
ഇന്ത്യയിലെ ആദ്യത്തെ സീറോ വേസ്റ്റ് എയർപോർട്ട്?
ദേവി അഹല്യാഭായ് ഹോൾക്കർ വിമാനത്താവളം (ഇൻഡോർ)
വിമാനങ്ങളിൽ സൗജന്യ വൈഫൈ ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചത്? എയർ ഇന്ത്യ
ഡിസ്നിലാൻഡ് മാതൃകയിൽ വിനോദസഞ്ചാര പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങുന്ന കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രം?
അതിരപ്പള്ളി
2025 – ൽ 200 -മത് ജന്മ വാർഷികം ആചരിക്കപ്പെടുന്ന കേരള നവോത്ഥാന നായകൻ?
ആറാട്ടുപുഴ വേലായുധ പണിക്കർ
ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങളുടെ പട്ടികയിൽ വീണ്ടും ഒന്നാമത്?
ലാഹോർ (പാക്കിസ്ഥാൻ)
ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ സർക്കാർ എയ്ഡഡ് സ്കൂളുകളിലെ കാഴ്ച പരിമിതിയുള്ള കുട്ടികൾക്ക് സൗജന്യമായി കണ്ണടകൾ വിതരണം ചെയ്യുന്ന പദ്ധതി?
മിഴി
ഏതു ഇന്ത്യൻ സംസ്ഥാനത്താണ് ഇന്ത്യയിലെ ആദ്യത്തെ ലിക്വിഡ് മിറർ ടെലസ്കോപ്പ് സ്ഥാപിച്ചിട്ടുള്ളത്?
ഉത്തരാഖണ്ഡ്
കേന്ദ്ര റിസർവ് പോലീസ് ഫോഴ്സിന്‍റെ പുതിയ മേധാവി?
വിതുൽ കുമാർ
അടുത്തിടെ അന്തരിച്ച കേരളത്തിലെ ആദ്യ വനിത ആംബുലൻസ് ഡ്രൈവർ?
സിസ്റ്റർ ഫ്രാൻസിസ്
74- മത് സീനിയർ ദേശീയ ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്ന സംസ്ഥാനം?
ഗുജറാത്ത് (ഭാവ്നഗർ)
കേരളത്തിന്റെ പുതിയ ഗവർണറായി നിയമിതനായത്?
രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ
കേരളത്തിന്റെ 23 മത് ഗവർണർ
2024 -ലെ ഹരിവരാസന പുരസ്കാരം ലഭിച്ചത്?
കൈതപ്രം ദാമോദരൻ നമ്പൂതിരി
78 -മത് സന്തോഷ് ട്രോഫി ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് കിരീടം നേടിയത്?
പശ്ചിമബംഗാൾ
ഫൈനലിൽ കേരളത്തെ പരാജയപ്പെടു ത്തിയാണ് പശ്ചിമബംഗാൾ കിരീടം നേടിയത്
വേദി ഹൈദരാബാദ്
2025 ജനവരി അന്തരിച്ച മുൻ മാധ്യമപ്രവർത്തകനും എഴുത്തുകാരനു മായ വ്യക്തി?
എസ് ജയചന്ദ്രൻ നായർ
2024 -ൽ ഫിഡെ ലോക റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗം ജേതാവായായ ഇന്ത്യൻ താരം?
കൊനേരു ഹംപി
പുതുവർഷത്തെ സ്വാഗതം ചെയ്ത ആദ്യ രാജ്യം?
കിരിബാത്തി ദ്വീപ്
കേരളത്തിൽ ആദ്യമായി സ്കിൻ ബാങ്ക് നിലവിൽ വരുന്നത്?
തിരുവനന്തപുരം മെഡിക്കൽ കോളേജ്
2025 ജനവരി അന്തരിച്ച സസ്യ ശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ വ്യക്തി?
കെ എസ് മണിലാൽ
കേരളത്തിലെ സസ്യസമ്പത്തിനെ കുറിച്ച്
17 നൂറ്റാണ്ടിൽ പ്രസിദ്ധീകരിച്ച ഹോർത്തൂസ് മലബാറിക്കസ് എന്ന പ്രാചീന ലാറ്റിൻ ഗ്രന്ഥം ഇംഗ്ലീഷിലേക്കും മലയാളത്തിലേക്കും വിവർത്തനം ചെയ്ത വ്യക്തിയാണ്
കെ എസ് മണിലാൽ
ലോക ബ്രെയ്ലി ദിനം?
ജനുവരി 4
ഇന്ത്യയിലെ ആദ്യത്തെ കടലിനു മുകളി ലൂടെയുള്ള ഗ്ലാസ് പാലംനിർമ്മിച്ചത് ?
കന്യാകുമാരി (തമിഴ്നാട്)
വിവേകാനന്ദപ്പാറയെയും തിരുവള്ളുവർ പ്രതിമയെയും ബന്ധിപ്പിക്കുന്ന പാലമാണിത്
അടുത്തിടെ അന്തരിച്ച അമേരിക്കയുടെ മുൻപ്രസിഡന്റ്
ജിമ്മി കാർട്ടർ
2025 ജനുവരിയിൽ നടക്കുന്ന 63- മത് സംസ്ഥാന സ്കൂൾ കലോത്സവ വേദി?
തിരുവനന്തപുരം
കലോത്സവത്തിന്റെ പ്രധാന വേദിയുടെ പേര് എം ടി നിള
2025 എന്തിന്റെയൊക്കെ വർഷമായിട്ടാണ് ആചരിക്കുന്നത്?
സമാധാനത്തിന്റെയും വിശ്വാസ ത്തിന്റെയും അന്താരാഷ്ട്ര വർഷം,
അന്താരാഷ്ട്ര സഹകരണ വർഷം,
ക്വാണ്ടം സയൻസ് ആൻഡ് ടെക്നോളജിയുടെ അന്താരാഷ്ട്ര വർഷം,
ഹിമാനികളുടെ സംരക്ഷണത്തിന്റെ അന്താരാഷ്ട്ര വർഷം
പ്രധാനപ്പെട്ട ഈ നാലു വിഷയങ്ങളുടെ വർഷമായിട്ടാണ് 2025 ആചരിക്കുന്നത്
പട്ടികജാതി പട്ടിക വികസന കോർപ്പറേഷൻ ചെയർമാനായി നിയമിതനായത്?
കെ കെ ഷാജു
ഇന്ത്യയിലെ ആദ്യ സോളാർ അതിർത്തി ഗ്രാമം?
മസാലി (ഗുജറാത്ത് )
ചഷ്മ -5 എന്ന ആണവനിലയം നിലവിൽ വരുന്ന രാജ്യം?
പാക്കിസ്ഥാൻ
2025 -ലെ ലോക പാരാഅത് ലറ്റിക് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്?
ന്യൂഡൽഹി (ഇന്ത്യ)
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള മുഴുവൻ സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കുന്ന പദ്ധതി?
കെ -സ്മാർട്ട്
2024 നടന്ന അണ്ടർ 19 വനിതാ ഏഷ്യകപ്പിൽ കിരീടം നേടിയത് ?
ഇന്ത്യ
ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം നേടിയത്
Current Affairs January 2025|
2025 ജനുവരി മാസത്തിലെ ആനുകാലിക വിവരങ്ങൾ