Current Affairs February 2025 for Kerala PSC Exams 2025|Monthly Current Affairs in Malayalam February 2025|PSC Current Affairs


2025 ഫെബ്രുവരി (February) മാസത്തിലെ ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.

Current Affairs February 2025|
2025 ഫെബ്രുവരി മാസത്തിലെ ആനുകാലിക വിവരങ്ങൾ


അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകാൻ തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരൻ?
ശുഭാംശു ശുക്ല
(ഉത്തർപ്രദേശ്, ലക്നൗ )


മലേഷ്യയിലെ ക്വലാലംപൂരിൽ നടന്ന അണ്ടർ 19 വനിതാ T20 ക്രിക്കറ്റ് ലോകകപ്പ് ജേതാക്കൾ?
ഇന്ത്യ


ഇന്ത്യയിലെ ആദ്യത്തെ ‘ഹണി പാർക്ക് ‘ നിലവിൽ വന്നത്?
മഹാബലേശ് (മഹാരാഷ്ട്ര)


ക്രിക്കറ്റിലെ സമഗ്ര സംഭാവനയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡി ന്റെ സി കെ നായിഡു ലൈഫ് ടൈം
അച്ചീവ്മെന്റ് പുരസ്കാരം 2025 -ൽ ലഭിച്ചത്? 
സച്ചിൻ ടെണ്ടുൽക്കർ 


ലോകത്ത് ഇതുവരെ രേഖപ്പെടുത്തിയ തിൽ ഏറ്റവും ചൂടറിയ മാസം?
2025 ജനുവരി


ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ച വനം ഗവേഷണ കേന്ദ്രത്തിന് കീഴിലുള്ള മ്യൂസിയം?
നിലമ്പൂർ തേക്ക് മ്യൂസിയം


കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമന്റെ എത്രാമത്തെ ബജറ്റ് ആണ് 2025- 26 -ലെ അവതരിപ്പിച്ചത്?
8 -മത്


തുടർച്ചയായി കൂടുതൽ ബജറ്റ് അവതരിപ്പിച്ച കേന്ദ്രധനകാര്യ  മന്ത്രി? നിർമ്മലാ സീതാരാമൻ


2025 – ൽ കേരള കാർഷിക സർവകലാ ശാലയുടെ പ്രൊഫസർ ഓഫ് പ്രാക്ടീസ് പദവി നൽകി ആദരിക്കപ്പെട്ട പരമ്പരാ ഗത വിത്തുകളുടെ സംരക്ഷകൻ?
ചെറുവയൽ രാമൻ (വയനാട്)


കരസേനയുടെ കിഴക്കൻ മേഖല ആസ്ഥാനമായ കൊൽക്കത്തയിലെ
ഫോർട്ട് വില്യം ഇനിമുതൽ അറിയപ്പെടുന്നത്?
വിജയ് ദുർഗ്


ഇന്ത്യയിലെ ആദ്യത്തെ ദേശീയ സഹകരണ സർവ്വകലാശാലയായ ത്രിഭുവൻ സഹകാരി സർവകലാശാല നിലവിൽ വരുന്ന സംസ്ഥാനം ?
ഗുജറാത്ത്


അന്താരാഷ്ട്ര സഹകരണ വർഷം?
2025


2025 -ലെ അന്താരാഷ്ട്ര സഹകരണ വർഷത്തിന്റെ പ്രമേയം?
സഹകരണങ്ങൾ ഒരു മെച്ചപ്പെട്ട ലോകം കെട്ടിപ്പടുക്കുന്നു”


മഖാന ഉത്പാദനം, അവയുടെ സംസ്കരണം, വിപണനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച മഖാന ബോർഡ് നിലവിൽ വരുന്ന സംസ്ഥാനം?

ബീഹാർ
(മഖാന -താമര വിത്ത്)


കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ പിടികൂടാൻ വിജിലൻസ് നടത്തുന്ന ഓപ്പറേഷൻ?
ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ്

വിജിലൻസിന്റെ ടോൾ ഫ്രീ നമ്പർ 1064


ഇന്ത്യയിലെ ആദ്യ വനിത സ്കൂബ ഡൈവിംഗ് സംഘം രൂപീകരിച്ച സംസ്ഥാനം? 
കേരളം


37 മത് (2025) കേരള ശാസ്ത്ര കോൺഗ്രസിന്റെ വേദി? 
തൃശ്ശൂർ


ഇന്ത്യയിലെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സർവകലാശാല സ്ഥാപിതമാകുന്നത്? 
മഹാരാഷ്ട്ര


ലോകത്തിലെ ഏറ്റവും വലിയ താളിയോല രേഖ മ്യൂസിയം സ്ഥിതിചെയ്യുന്നത്?
തിരുവനന്തപുരം


ഗ്രാമി അവാർഡ് 2025 -ലെ
67 -മത് ഗ്രാമിയിലെ പുരസ്കാര നേട്ടത്തോടെ ഏറ്റവും കൂടുതൽ ഗ്രാമി അവാർഡുകൾ നേടുന്ന വ്യക്തിയെന്ന റെക്കോർഡിന് ഉടമയായത്?
ബിയോൺസെ (അമേരിക്കൻ ഗായിക)


67 മത് ഗ്രാമി പുരസ്കാരങ്ങളിൽ ഇടം പിടിച്ച ഇന്ത്യൻ അമേരിക്കൻ സംഗീത ജ്ഞയും സംരംഭകയുമായ വ്യക്തി?
ചന്ദ്രിക ടെണ്ടർ


2025 ജനുവരി മുതൽ പ്ലാസ്റ്റിക് മാലിന്യ ങ്ങളുടെ ഇറക്കുമതി പൂർണമായും നിരോധിച്ച രാജ്യം? 
തായ്‌ലൻഡ്


ന്യൂസിലൻഡ് പാർലമെന്റ് വ്യക്തിത്വ പദവി നൽകിയ പർവ്വതം?
താരനകി മംനൗഗ


38 മത് ദേശീയ ഗെയിംസ്  വനിതകളുടെ വോളിബോളിൽ സ്വർണ മെഡൽ ജേതാക്കൾ? 
കേരളം


2025 ഫെബ്രുവരി അന്തരിച്ച മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ?
നവീൻ ചാവ് ല


അമിതഭാരം കയറ്റുന്ന വാഹനങ്ങളെ  പിടികൂടുന്നതിനായി സംസ്ഥാന വിജിലൻ സ് നടത്തിയ മിന്നൽ പരിശോധന?
ഓപ്പറേഷൻ ഓവർലോഡ്


2025 ഫെബ്രുവരി അന്തരിച്ച മുൻ നമീബിയൻ പ്രസിഡണ്ട്?
സാം നുജോമ



ബഹിരാകാശത്ത് ഏറ്റവും കൂടുതൽ സമയം നടന്ന വനിത എന്ന റെക്കോർഡ് സ്വന്തമാക്കിയത്?
സുനിതാ വില്യംസ്


റാംസർ തണ്ണീർത്തട നഗരങ്ങളുടെ പട്ടികയിൽ ഇടം നേടിയ ഇന്ത്യയിൽ നിന്നുള്ള ആദ്യ നഗരങ്ങൾ?
ഇൻഡോർ (മധ്യപ്രദേശ്)
ഉദയ്പൂർ (രാജസ്ഥാൻ)


2025 -നെ ‘Year of Community’ ആയി പ്രഖ്യാപിച്ച രാജ്യം?
യു എ ഇ


വന്ദേ ഭാരത് എക്സ്പ്രസ്സിന്റെ ആദ്യ വനിത ട്രൈബൽ അസിസ്റ്റന്റ് ലോക്കോ പൈലറ്റ്?
റിതിക ടിർക്കി


2025 മുതൽ അന്താരാഷ്ട്ര ഹിമാനി ദിനമായി യു എൻ ആചരിക്കാൻ തീരുമാനിച്ചത് ദിവസം?
മാർച്ച് 21 



ലോക തണ്ണീർത്തട ദിനം?
ഫെബ്രുവരി 2

2025 -ലെ ലോക തണ്ണീർത്തട പ്രമേയം?
നമ്മുടെ പൊതു ഭാവിക്കായി തണ്ണീർത്തടങ്ങൾ സംരക്ഷിക്കുക
Protecting Wetlands for Our Common Future


റാംസാർ തണ്ണീർത്തട നഗരങ്ങളുടെ പട്ടികയിൽ ഇടം നേടിയ ഇന്ത്യയിൽ നിന്നുള്ള ആദ്യ നഗരങ്ങൾ?
ഇൻഡോർ (മധ്യപ്രദേശ്)
ഉദയ്പൂർ (രാജസ്ഥാൻ)


പ്രഗതി, പ്രജനി എന്നിവ ഏതു കാർഷിക വിളയുടെ അത്യുൽപാദനശേഷിയുള്ള ഇനമാണ്?  
പാവൽ


2025 ലോക തണ്ണീർത്തട ദിനത്തോടു അനുബന്ധിച്ച് പ്രഖ്യാപിച്ച ഇന്ത്യയിലെ പുതിയ റാംസാർ സൈറ്റുകൾ?

സക്കരക്കോട്ട പക്ഷി സങ്കേതം തമിഴ്നാട്
തേർത്തങ്കൽ പക്ഷി  സങ്കേതം തമിഴ്നാട്
ഖേചേ പാൽരി തണ്ണീർത്തടം സിക്കിം
ഉധ്വ തടാകം ജാർഖഡ്


ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ ഒരുങ്ങുന്ന രണ്ടാമത്തെ ഇന്ത്യൻ സംസ്ഥാനം? 
ഗുജറാത്ത്


ടാറ്റാ സ്റ്റീൽ ചെസ്സിൽ ജേതാവായ ഇന്ത്യൻ ചെസ് താരം?
ആർ പ്രഗ്നാനന്ദ

വിശ്വനാഥൻ ആനന്ദിന് ശേഷം ടാറ്റ സ്റ്റീൽ മാസ്റ്റേഴ്‌സ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് പ്രഗ്നാനന്ദ


ഡീപ് സീക് എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മോഡൽ അവതരിപ്പിച്ച രാജ്യം?  
ചൈന


2025 -ലെ റിപ്പബ്ലിക് ദിനപരേഡിൽ മികച്ച ടാംബ്ലോ യ്ക്കുള്ള പുരസ്കാരം നേടിയ സംസ്ഥാനം ?
ഉത്തർപ്രദേശ്


ഇന്ത്യയിലെ ആദ്യത്തെ ഗ്രാമ കോടതിയുള്ള നിയോജകമണ്ഡലം?
വാമനപുരം (തിരുവനന്തപുരം)


സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരും പഠനത്തിൽ മികവ് പുലർത്തുന്നവരുമായ ഭവനരഹിതരായ വിദ്യാർഥികൾക്ക് വീടു നൽകുന്നതിനായി ഒപ്പം എന്ന പദ്ധതി ആരംഭിച്ച യൂണിവേഴ്സിറ്റി?
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി


2025 മലേഷ്യയിൽ നടന്ന അണ്ടർ 19 വനിത T20 ക്രിക്കറ്റ് ലോകകപ്പിൽ കിരീടം നേടിയത്?

ഇന്ത്യ  
ഫൈനലിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം നേടിയത്
ഇന്ത്യൻ ടീം ക്യാപ്റ്റൻ നിക്കിപ്രസാദ്
ഇന്ത്യൻ ടീമിലെ മലയാളി ക്രിക്കറ്റ് താരം
വി ജെ ജോഷിത (വയനാട്)


2025 ജനുവരി ലോകാരോഗ്യ സംഘടന മലേറിയ വിമുക്തമാണെന്ന് പ്രഖ്യാപിച്ച രാജ്യം? 
ജോർജിയ


2025 -ലെ ഗ്ലോബൽ ഫയർ പവർ ഇൻഡക്സ് പ്രകാരം ലോകത്തിൽ ഏറ്റവും സൈനിക ശക്തിയുള്ള രാജ്യം ?

യു എസ് എ
രണ്ടാംസ്ഥാനത്തെ റഷ്യ
മൂന്നാം സ്ഥാനത്ത് ചൈന
ഇന്ത്യയുടെ സ്ഥാനം 4
ഏറ്റവും അവസാന സ്ഥാനത്ത് ഭൂട്ടാൻ


38 മത് ദേശീയ ഗെയിംസ് കേരളത്തിന്റെ ആദ്യ സ്വർണം നേടിയത്?
സുഫ്ന ജാസ്മിൻ (ഭാരോദ്വഹനം)


38 മത് ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ കേരള ടീമിന്റെ പതാകയേന്തിയത്? 
പി എസ് ജീന (ബാസ്ക്കറ്റ്ബോൾ താരം

38 മത് ദേശീയ ഗെയിംസ് ഫുട്ബോളിൽ സ്വർണം നേടിയത്?
കേരളം


38 മത് ദേശീയ ഗെയിംസിൽ നീന്തലിൽ കേരളത്തിനായി മൂന്നു സ്വർണം നേടിയ  വനിത?  
ഹർഷിത ജയറാം


ആദ്യ ഇന്റർനാഷണൽ ഒളിമ്പിക് റിസർച്ച് കോൺഫറൻസിന് ആതിഥേയത്വം വഹിച്ച സംസ്ഥാനം?  
ഗുജറാത്ത്


ലോക കാൻസർ ദിനം?
ഫെബ്രുവരി 4


2025 ലെ ലോക കാൻസർ ദിനത്തിന്റെ പ്രമേയം?
United by Unique


കാൻസർ പ്രതിരോധത്തിനും ചികിത്സയ് ക്കുമായി സംസ്ഥാന ആരോഗ്യവകുപ്പ് ആരംഭിച്ച ജനകീയ ക്യാമ്പയിൻ?
ആരോഗ്യം ആനന്ദം, അകറ്റാം അർബുദം


ആരോഗ്യം ആനന്ദം, അകറ്റാം അർബുദം എന്ന ജനകീയ ക്യാമ്പയിനിന്റെ ഗുഡ് വിൽ അംബാസഡർ ?
മഞ്ജു വാര്യർ


ജൈവവൈവിധ്യ പൈതൃക കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ട ഗുനേരി ഗ്രാമം സ്ഥിതിചെയ്യുന്ന സംസ്ഥാനം ?
ഗുജറാത്ത് (കച്ച്)


കരുവന്നൂർ എന്ന ചെറുകഥാ സമാഹാരത്തിന്റെ രചയിതാവ്?
ടി പത്മനാഭൻ


അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഗൾഫ് ഓഫ് മെക്സിക്കോ ഏത് പേരിലാണ് പുനർനാമകരണം ചെയ്തത്?  
ഗൾഫ് ഓഫ് അമേരിക്ക


Current Affairs February 2025|
2025 ഫെബ്രുവരി മാസത്തിലെ ആനുകാലിക വിവരങ്ങൾ

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.