Current Affairs December 2022| ആനുകാലികം ഡിസംബർ 2022|Monthly Current Affairs in Malayalam 2022

2022 ഡിസംബർ (December) മാസത്തിലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.


Current Affairs December 2022
2022 ഡിസംബർ മാസത്തിലെ ആനുകാലിക വിവരങ്ങൾ


2022 ഡിസംബറിൽ അന്തരിച്ച ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം?
പെലെ


കേരളത്തിലെ ആദ്യ കാർബൺ ന്യൂട്രൽ ഫാം ആരംഭിച്ചത്?
ആലുവ


കേരള നിയമസഭയുടെ സ്പീക്കർ പാനലിൽ ആദ്യമായി എല്ലാം വനിതകളായ വർഷം?
2022


ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റനാ യിരുന്ന ജുലൻ ഗോസ്വാമിയുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന ചിത്രം?
ചക്ദ എക്സ്പ്രസ്


61 മത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ വേദി?

കോഴിക്കോട്


പുരാരേഖാ വകുപ്പിന്റെ താളിയോല രേഖാമ്യൂസിയം സ്ഥിതി ചെയ്യുന്ന ജില്ല?

തിരുവനന്തപുരം
(ഫോർട്ട് സെൻട്രൽ അർക്കൈവ്സ്)


അടുത്തിടെ രാജ്യസഭാ ഉപാധ്യക്ഷ പാനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി?

പി.ടി ഉഷ (ഈ പദവിയിൽ എത്തുന്ന നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ എംപിയാണ് പി ടി ഉഷ)


ചൈനയിൽ വ്യാപകമാകുന്ന ഒമിക്രോൺ വകഭേദം?

ബി എഫ് 7


സാഹിത്യ നിരൂപണത്തിനുളള 2022 – ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച മലയാള കൃതി?

ആശാന്റെ സീതായനം
(രചയിതാവ്- എം.തോമസ്)


വിവർത്തനത്തിനുളള 2022 -കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച സാഹിത്യകാരൻ?

ചാത്തനാത്ത് അച്യുതനുണ്ണി
(‘വാമനാചാര്യന്റെ കാവ്യാലങ്കാര സൂത്രവൃത്തി’ എന്ന കൃതി സംസ്കൃത ത്തിൽ നിന്നു മലയാളത്തിലേക്ക് വിവർത്തനം ചെയ്തതിനാണ് പുരസ്കാരം)


2022- ലെ കേന്ദ്രസാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ച സാഹിത്യകാരൻ?

സി.രാധാകൃഷ്ണൻ


2022- ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം ലഭിച്ചത്?

ഇന്ത്യയിലെ വൈദ്യ ശാസ്ത്ര മേഖലയ്ക്ക്


വിൻ ഫ്യൂച്ചർ പുരസ്കാരത്തിന് അർഹനായ മലയാളി?

പ്രൊഫ. പ്രദീപ് തലാപ്പിൽ


ഇന്ത്യയും അമേരിക്കയും സംയുക്തമായി നടത്തിയ സൈനികപരിശീലനം?

യുദ്ധ് അഭ്യാസ്


കേരളത്തിൽ 5G സേവനം നിലവിൽ വന്ന ആദ്യ നഗരം?

കൊച്ചി


2022 ഫിഫ ഫുട്ബോൾ ലോകകപ്പ് ഉദ്ഘാടനം നടന്ന ഖത്തറിലെ വേദി?

അൽ ബൈത്ത് സ്റ്റേഡിയം


നേപ്പാൾ പ്രധാനമന്ത്രിയായി ചുമതലയേറ്റത്?

പുഷ്പകമൽ ദഹൽ (പ്രചണ്ഡ എന്നറിയപ്പെടുന്ന ഇദ്ദേഹം മൂന്നാം തവണയാണ് നേപ്പാൾ പ്രധാനമന്ത്രി ആകുന്നത്)


സംസ്ഥാന ഭക്ഷ്യ സുരക്ഷാ സൂചകയിൽ ഒന്നാം സ്ഥാനത്ത് എത്തിയ സംസ്ഥാനം?

തമിഴ്നാട് (കേരളം ആറാം സ്ഥാനത്ത്)


2022 ഡിസംബറിൽ കമ്മീഷൻ ചെയ്ത ഇന്ത്യൻ നാവികസേനയുടെ മിസൈൽ നശീകരണ യുദ്ധക്കപ്പൽ?

ഐ എൻ എസ് മോർമു ഗാവോ


ഖത്തറിൽ നടന്ന ലോകകപ്പ് ഫുട്ബോൾ 2022 വിജയികൾ?

അർജന്റീന
(അർജന്റീനയുടെ മൂന്നാം ലോകകപ്പ് കിരീടമാണ് ഇത്)


തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള ‘സുവർണ ചകോരം’ സ്വന്തമാക്കിയ സ്പാനിഷ് ചിത്രം?

ഉതമ


തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച സംവിധായകനുള്ള ‘രജതചകോരം’ നേടിയ ടർക്കിഷ് സംവിധായകൻ?

തൈഫൂൺ പിർസെ മോഗ്ലൂ


2022 ഡിസംബറിൽ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച ഫ്രഞ്ച് താരം?

കരിം ബെൻസമ


ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ത്രിപുരയിലെ ക്ഷേത്ര ശിൽപ്പ സമുച്ചയം?

ഉനക്കോടി ക്ഷേത്ര ശിൽപ്പ സമുച്ചയം


ഇന്ത്യയിൽ നിർമ്മിച്ച യുദ്ധക്കപ്പലായ INS മോർമുഗാവോ ഏതു തുറമുഖനഗരത്തെ സൂചിപ്പിക്കുന്നു?

ഗോവ


2022 ഡിസംബറിൽ അന്തരിച്ച പ്രസിദ്ധ ഫ്രഞ്ച് എഴുത്തുകാരൻ ഡൊമിനിക് ലാപ്പിയയുടെ ആത്മകഥ?

India my love


പൊതുസ്ഥലത്ത് തുപ്പുന്നത് കർശനമായി നിരോധിക്കുന്നതിന്റെ ഫലമായി ധൂ… ധൂ… പ്രചരണം ആരംഭിച്ച ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം?

ഇൻഡോർ (മധ്യപ്രദേശ് )


ലോകത്തെ കരുത്തരായ നൂറു വനിതകളുടെ ഫോബ്സ് പട്ടികയിൽ തുടർച്ചയായി നാലാം തവണയും ഇടം നേടിയ ഇന്ത്യൻ വനിത?

നിർമല സീതാരാമൻ


ജനങ്ങളെ ഭരണഘടനയുടെ അടിസ്ഥാന കാര്യങ്ങളെക്കുറിച്ച് ബോധവൽക്കരിക്കു ന്നതിനായി കൊല്ലം ജില്ലയിൽ ആരംഭിച്ച ക്യാമ്പയിൻ?

ദി സിറ്റിസൺ


എല്ലാ വാർഡുകളിലും ലൈബ്രറികളിലുള്ള ഇന്ത്യയിലെ ആദ്യ മണ്ഡലം?

ധർമ്മടം


ഒരു കുഞ്ഞ് ജനിച്ചാൽ 3 ലക്ഷം രൂപ പാരിതോഷികം നൽകാൻ തീരുമാനിച്ച രാജ്യം?

ജപ്പാൻ


2023 ജനുവരിയിൽ നടക്കുന്ന ഹോക്കി ലോകകപ്പ് വേദിയാകുന്ന ഇന്ത്യൻ സംസ്ഥാനം?

ഒഡീഷ്യ


2022 -ൽ നിയമസഭയിൽ മഷിപ്പേന നിരോധിച്ച സംസ്ഥാനം?

മഹാരാഷ്ട്ര


ഓസ്കാർ അന്തിമപ്പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ ചിത്രം?

ചല്ലോ ഷോ (ഗുജറാത്ത്)


2022 ഡോൾഫിൻ സെൻസസ് ആരംഭിച്ച ഒഡീഷ്യയിലെ ദേശീയോദ്യാനം?

ഭിത്താർകനിയ


പ്ലാസ്റ്റിക് ദുരുപയോഗത്തിനെതിരെ പഞ്ചായത്ത് ജീവനക്കാർ തയ്യാറാക്കിയ ഷോർട്ട് ഫിലിം?

പാറ്റ


UNEP യുടെ 2022- ലെ റിപ്പോർട്ടു പ്രകാരം ലോകത്തിലെ ഏറ്റവും ശബ്ദ മുഖരിതമായ നഗരം?
ധാക്ക (ബംഗ്ലാദേശ് )


ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭൗമ സൂചികാപദവി നേടിയെടുത്ത സർക്കാർ സ്ഥാപനം എന്ന ഖ്യാതി നേടിയത്?

കേരള കാർഷിക സർവകലാശാല


ഓൺലൈൻ റഫറൻസ് സൈറ്റായ ഡിക്ഷ്നറി ഡോട്ട് കോമിന്റെ 2022- ലെ വാക്കായി തിരഞ്ഞടുക്കപ്പെട്ടത്?

Woman


2022- ലെ സാമൂഹിക പുരോഗതി റിപ്പോർട്ടിൽ, പോഷകാഹാര പരിചരണത്തിൽ മുന്നിൽ നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം?

കേരളം


സമീപകാലത്ത് ലോകടെന്നീസിൽ നിന്ന് വിരമിച്ച പ്രസിദ്ധ താരം?

റോജർ ഫെഡറർ (സ്വിറ്റ്സർലൻഡ്)


സെൻട്രൽ വിസ്താ പദ്ധതിയുടെ ഭാഗമായി നവീകരിച്ച കർത്തവ്യ പഥിൽ സ്ഥാപിച്ച പ്രതിമ ആരുടെതാണ്?

നേതാജി സുഭാഷ് ചന്ദ്രബോസ്
(ന്യൂഡൽഹിയിൽ രാഷ്ട്രപതിഭവൻ മുതൽ ഇന്ത്യാഗേറ്റുവരെ നീളുന്ന പാതയാണ് കർത്തവ്യപഥ്)


കോവിഡ്കാലത്ത് വയോജനസുരക്ഷ ക്കായി നടത്തിയ പ്രവർത്തനങ്ങൾ ക്കുള്ള സംസ്ഥാന സർക്കാരിന്റെ എംഗവേണൻസ് പുരസ്കാരം നേടിയത്?

കുടുംബശ്രീ


ലോക സിനിമയിൽ ആദ്യമായി ഗോത്ര വർഗത്തിൽപ്പെട്ടവർ മാത്രം അഭിയനയിച്ച ചിത്രമെന്ന പ്രത്യേകത നേടിയ ഇരുള ഭാഷയിലുള്ള സിനിമ?

ധബാരി ക്യുരുവി
(സംവിധാനം- പ്രിയനന്ദനൻ)


2022 ഡിസംബറിൽ ഭൗമസൂചിക പദവി ലഭിച്ച കേരളത്തിലെ കാർഷിക ഉൽപന്നങ്ങൾ?

അട്ടപ്പാടി ആട്ടുകൊമ്പ് അമര
അട്ടപ്പാടി തുവര
ഓണാട്ടുകര എള്ള്
കാന്തല്ലൂർ വട്ടവട വെളുത്തുള്ളി
കൊടുങ്ങല്ലൂർ പൊട്ടുവെള്ളരി


ഇന്ത്യയും നേപ്പാളും ചേർന്നുള്ള സംയുക്ത പരിശീലന പരിപാടി?

സൂര്യകിരൺ


പുതുതായി ഭൗമ സൂചിക പദവി ലഭിച്ച വെളുത്തുള്ളി ഇനം?

കാന്തലൂർ വട്ടവട വെളുത്തുള്ളി


125 വർഷം പൂർത്തിയാക്കിയ
‘സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗ യാത്ര ചെയ്യുന്നു ‘ എന്ന വിലാപ ഗാനം എഴുതിയത്?

ഫോൾ ബ്രെഷ്റ്റ് നാഗൽ


ലോകം മനുഷ്യാവകാശ ദിനം?

ഡിസംബർ 10


2022 -ലെ ലോക മനുഷ്യാവകാശ ദിന പ്രമേയം?

“എല്ലാവർക്കും അന്തസ്സ്, സ്വാതന്ത്ര്യം, നീതി “


2022- ലെ ബാലാമണിയമ്മ പുരസ്കാരം നേടിയത്?

വി മധുസൂദനൻ നായർ


അയർലണ്ടിന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജൻ?

ലിയോ വരദ്കർ


സംസ്ഥാന ഭക്ഷ്യ സുരക്ഷാവകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഭക്ഷ്യ സുരക്ഷാ പദ്ധതി ?

സേവ് ഫുഡ്, ഷെയർ ഫുഡ്


2022ലെ മഹാകവി അക്കിത്തം പുരസ്കാരം നേടിയത്?

ശ്രീകുമാരൻ തമ്പി


27-ാമത് ‘കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ‘സ്പിരിറ്റ് ഓഫ് സിനിമ’ അവാർഡിന് അർഹയായ ഇറാനിയൻ സംവിധായിക?

മഹ്നാസ് മൊഹമ്മദി


2022 ഡിസംബറിൽ അന്തരിച്ച മലയാള സിനിമാനടൻ?

കൊച്ചു പ്രേമൻ


2022- ൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞ വാക്ക്?

വേഡിൽ (വേഡിൽ എന്ന ഗെയിമിനെ കുറിച്ച്)


ഹിജാബ് വിരുദ്ധ പ്രതിഷേധത്തെ തുടർന്ന് ആദ്യമായി വധശിക്ഷ നടപ്പിലാക്കിയ രാജ്യം?

ഇറാൻ


ടൈം മാഗസിന്റെ 2022- ലെ പേഴ്സൺ ഓഫ് ദി ഇയറായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി?

വ്‌ളാദിമിർ സെലൻസ്കി


2022- ലെ ‘ഹീറോസ് ഓഫ് ദ ഇയർ ആയി ടൈം മാഗസിൻ തിരഞ്ഞെടുത്തത്?

ഇറാനിലെ സ്ത്രീകൾ


2022 ഡിസംബറിൽ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ്?

മാൻഡോസ്
പേര് നൽകിയ രാജ്യം – യു എ ഇ (UAE)


രാജ്യത്ത് കൗമാരക്കാർ സിഗരറ്റ് വാങ്ങുന്നത് നിയമം വഴി നിരോധിച്ച ലോകത്തിലെ ആദ്യ രാജ്യം?

ന്യൂസിലൻഡ്


ഗുജറാത്തിലെ പുതിയ മുഖ്യമന്ത്രി?

ഭൂപേന്ദ്ര പട്ടേൽ


ഹിമാചൽപ്രദേശിലെ പുതിയ മുഖ്യമന്ത്രി?

സുഖ് വിന്ദർ സിംഗ്സുഖു


തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഓവറോൾ ചാമ്പ്യന്മാരായ ജില്ല?

പാലക്കാട്


ഏഷ്യൻ അക്കാദമി ക്രിയേറ്റീവ് അവാർഡിൽ മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയ മലയാളി?

ബേസിൽ ജോസഫ് (ചിത്രം മിന്നൽ മുരളി)


നബാർഡിന്റെ പുതിയ ചെയർമാൻ?

കെ വി ഷാജി


കേരള കലാമണ്ഡലം കല്പിത സർവകലാശാല ചാൻസലറായി നിയമിതയായ ലോക പ്രശസ്ത നർത്തകി?

മല്ലിക സാരാഭായി


ലോകത്തിലെ ഏറ്റവും നീളമുള്ളതെന്ന് കരുതപ്പെടുന്ന ജീവിയെ കണ്ടെത്തിയ രാജ്യം?

ഓസ്ട്രേലിയ


ഓക്സ്ഫഡ് ഡിഷ്ണറി 2022- ലെ വാക്കായി തിരഞ്ഞെടുത്തത് ?

ഗ്ലോബിൻ മോഡ് (സാമൂഹിക നിയമങ്ങളും പ്രതീക്ഷകളും അവഗണിച്ച് ഒരു വിധ ഖേദവുമില്ലാതെ അവനവനിൽ അഭിരമിച്ച് അലസമായും അശ്രദ്ധമായും കഴിയുന്ന അല്ലെങ്കിൽ അത്യാർത്തി കാണിക്കുന്ന സ്വഭാവം എന്നാണ് ഈ പദത്തിന് നിഘണ്ടു നിൽക്കുന്ന അർത്ഥം)


സർക്കാർ വിരുദ്ധ പൗരപ്രക്ഷോഭത്തെ തുടർന്ന് മത പോലീസിനെ പിൻവലിച്ച രാജ്യം?

ഇറാൻ
(ഹിജാബ് ശരിയായി ധരിച്ചില്ല എന്ന് ആരോപിച്ച് മതപോലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമീനി എന്ന യുവതി കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഇറാനിൽ പ്രക്ഷോഭം ഉണ്ടായത് )


2022 ഡിസംബറിൽ അന്തരിച്ച വിഖ്യാത ഫ്രഞ്ച് സാഹിത്യകാരൻ?

ഡൊമിനിക് ലാപിയെർ


പുരുഷ ലോകകപ്പ് മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറി?

സ്റ്റെഫാനി ഫ്രാപ്പാർട്ട് (ഫ്രാൻസ് )


ഇന്ത്യയിലെ രണ്ടാമത്തെ സ്വകാര്യ റോക്കറ്റ്?

വിക്രം -1
(ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്രം എസ് )


‘പരിസ്ഥിതി ഓസ്കർ’ എന്നറിയപ്പെടുന്ന എർത്ത് ഷോട്ട് പുരസ്കാരം ലഭിച്ച ഇന്ത്യൻ സ്റ്റാർട്ടപ്പ് കമ്പനി?

ഖേയ്തി (തെലുങ്കാന)
(ബ്രിട്ടനിലെ വില്യം രാജകുമാരനാണ് എർത്ത് ഷോട്ട് പുരസ്കാരം ഏർപ്പെടുത്തിയത്)


റോഡ് സേഫ്റ്റി ബോധവൽക്കരണ ത്തിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയ ചിത്രം?

വിടരും മുൻപേ


ഇന്ത്യയിലെ ആദ്യ സഹകരണ കയറ്റുമതി കേന്ദ്രം ആരംഭിക്കുന്നത്?

കൊച്ചി


ശത്രുക്കളയക്കുന്ന ഡ്രോൺ കണ്ടെത്തി നശിപ്പിക്കാൻ പരുന്തുകൾക്ക് പരിശീലനം നൽകിയ രാജ്യം?

ഇന്ത്യ


64 -മത് സ്കൂൾ കായികോത്സവ കിരീടം നേടിയ ജില്ല?

പാലക്കാട്


കേരളത്തിലെ ആദ്യ ബാലാവകാശ ക്ലബ്ബ് നിലവിൽ വരുന്ന ജില്ല?

തിരുവനന്തപുരം (വിതുര)


2022 – ൽ 150 വയസ്സ് പൂർത്തീകരിക്കുന്ന മലയാളത്തിലെ ആദ്യ ദേശാന്തര പ്രണയകാവ്യം?

ബദറുൽ മുനീർ ഹുസുനുൽ ജമാൽ
(രചയിതാവ് -മൊയീൻ കുട്ടി വൈദ്യർ)


ജീവിതശൈലീ രോഗ നിയന്ത്രണത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിയ ക്യാമ്പയിൻ?

അല്പം ശ്രദ്ധ, ആരോഗ്യം ഉറപ്പ്


സമ്പൂർണ്ണ ഭരണഘടന സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ ജില്ല?

കൊല്ലം


കുഷ്ഠരോഗ നിർമ്മാർജ്ജന രംഗത്ത് സുസ്ഥിര വികസനം ലക്ഷ്യ വിട്ട് സ്കൂളുകൾ കേന്ദ്രീകരിച്ച് സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി?

ബാല മിത്ര


ഐക്യരാഷ്ട്ര രക്ഷാസമിതിയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി?

രുചിര കാംബോജ്


മധ്യവർഗ്ഗ കുടുംബങ്ങളുടെ വളർച്ചയിൽ ഇന്ത്യയിൽ ഒന്നാംസ്ഥാനത്ത് നിൽക്കുന്ന ജില്ല?

മലപ്പുറം


ലോകത്തിൽ ഏറ്റവും കൂടുതൽ ജീവിത ചെലവ് കൂടിയ നഗരങ്ങൾ?

ന്യൂയോർക്ക്, സിംഗപ്പൂർ


2022 -ലെ സംസ്ഥാന സ്കൂൾ കായികമേളയുടെ വേദി?

തിരുവനന്തപുരം


ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ്?
ജോ ബൈഡൽ (അമേരിക്കൻ പ്രസിഡണ്ട്)


ഇന്ത്യയിലെ ഏറ്റവും വലിയ ഐഫോൺ നിർമ്മാണ ഫാക്ടറി നിലവിൽ വരുന്ന സംസ്ഥാനം?

തമിഴ്നാട് (ഹൊസൂർ)


ലോകാരോഗ്യ സംഘടന ‘മങ്കപോക്സ്’ എന്ന രോഗത്തിന് നൽകിയ പുതിയ പേര്?

എം പോക്സ്


സിനിമാ സംവിധായകൻ സത്യൻ അന്തിക്കാടിന്റെ ജീവിതം പറയുന്ന പുസ്തകം?
ഒരു അന്തിക്കാട്ടുകാരന്റെ ലോകങ്ങൾ (രചയിതാവ് -ശ്രീകാന്ത് കോട്ടയ്ക്കൽ)


50- താം വാർഷികം ആഘോഷിക്കുന്ന അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ആദ്യ സിനിമ?

സ്വയംവരം


റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ വ്യവസായ യൂണിറ്റുകളുള്ള ഇന്ത്യൻ സംസ്ഥാനം?

തമിഴ്നാട്


രാജ്യത്തിന്റെ ചരിത്രവും സംസ്കാരവും ഡിജിറ്റലായി സൂക്ഷിക്കുന്നതിലൂടെ
മെറ്റാവേഴ്സിലെ ആദ്യ ഡിജിറ്റൽ രാജ്യം ആകുന്നത്?

ടുവാലു


ഊരുട്ടമ്പലം ഗവ. യു.പി സ്കൂളിന്റെ പുതിയ പേര്?

അയ്യങ്കാളി –പഞ്ചമി സ്മാരക സ്കൂൾ


സർക്കാർ മേഖലയിലെ രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി നിലവിൽ വരുന്നത്?

കോഴിക്കോട്


വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണാർത്ഥം നിർമ്മിച്ച സംസ്ഥാനത്തെ ആദ്യത്തെ സാഹിത്യ പാർക്ക്?

ഫാംറോക്ക് ഗാർഡൻ ആൻഡ് വൈക്കം മുഹമ്മദ് ബഷീർ പാർക്ക് (കോഴിക്കോട്)


അടുത്തിടെ അന്തരിച്ച കഥകളി കലാകാരൻ?

കലാമണ്ഡലം വാസു പിഷാരടി


20022- ലെ ലോക എയ്ഡ്സ് ദിന പ്രമേയം?

Equalize


ലോക എയ്ഡ്സ് ദിനം?

ഡിസംബർ- 1


Current Affairs December 2022
2022 ഡിസംബർ മാസത്തിലെ ആനുകാലിക വിവരങ്ങൾ


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.