Aksharamuttam Current Affairs 2022|അക്ഷരമുറ്റം ആനുകാലിക വിവരങ്ങൾ 2022

പത്മ പുരസ്കാരങ്ങളുടെ മാതൃകയിൽ കേരള സർക്കാർ ഏർപ്പെടുത്തിയ പ്രഥമ കേരള ജ്യോതി പുരസ്കാരം ലഭിച്ചത് ?

എം ടി വാസുദേവൻ നായർ


ഇന്ത്യയുടെ പുതിയ സംയുക്തസേന മേധാവി?

ലെഫ്റ്റനന്റ് ജനറൽ അനിൽ ചൗഹാൻ


പൂർണ്ണമായി സോളാർ എനർജി ഉപയോഗിച്ച് ഷൂട്ടിംഗ് പൂർത്തിയാക്കിയ ആദ്യ മലയാള സിനിമ?

ആര്യഭട്ട


ഖത്തറിൽ നടക്കുന്നത് എത്രാമത്തെ ഫുട്ബോൾ ലോകകപ്പാണ്?

22 -മത്


2002 ഫിഫ ഫുട്ബോൾ ലോകകപ്പിനു വേണ്ടി ഖത്തറിലെ റോഡുകളും പൊതു സ്ഥലങ്ങളും സൗന്ദര്യവൽക്കരിക്കുന്ന പദ്ധതിയുടെ തലക്കെട്ട് “നമുക്ക് ആഘോഷിക്കാം” എന്നാണ് അലങ്കാരങ്ങൾ ചെയ്യുമ്പോൾ കായികവും ഫുട്ബോളും മാത്രമായിരിക്കണം എന്നും നിഷ്കർഷിച്ചിട്ടുണ്ട് എന്താണ് ഈ പദ്ധതിയുടെ പേര്?

സീന


ഐക്യരാഷ്ട്രസഭയുടെ പരമോന്നത പരിസ്ഥിതി ബഹുമതിയായ ‘ചാമ്പ്യൻസ് ഓഫ് ദ എർത്ത് ‘ പുരസ്കാരം നേടിയ ഇന്ത്യൻ വന്യജീവി ശാസ്ത്രജ്ഞ?

ഡോ. പൂർണിമ ദേവി ബർമൻ


2023 – ൽ നടക്കുന്ന 18 -മത് ജി -20 ഉച്ച കോടിക്ക് അധ്യക്ഷം വഹിക്കുന്ന രാജ്യം?

ഇന്ത്യ


സംസ്ഥാന സർക്കാരിന്റെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരം 2022 – ൽ ലഭിച്ചത്?

സേതു


തുടർച്ചയായി ഏറ്റവും കൂടുതൽ കാലം കേരളം ഭരിച്ച മുഖ്യമന്ത്രി?

പിണറായി വിജയൻ


ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട് മോഹൻലാൽ പുറത്തിറക്കിയ പുതിയ ആൽബം?

ഒരു മതം അത് ഫുട്ബോൾ…


2022 -ലെ ജെസിബി പുരസ്കാരം ലഭിച്ച പ്രശസ്ത ഉറുദു സാഹിത്യകാരൻ?

ഖാലിദ് ജാവേദ്


പ്രഥമ കേരള പ്രഭ പുരസ്കാരത്തിന് അർഹനായ ആദിവാസി ക്ഷേമ പ്രവർത്തകൻ?

ടി മാധവമേനോൻ


മനുഷ്യനെ വീണ്ടും ചന്ദ്രനിൽ എത്തിക്കുക എന്ന ലക്ഷ്യമിട്ട് നാസ വിക്ഷേപിച്ച പേടകം?

ആർട്ടെമിസ് – 1


2022 -ലെ ബുക്കർ സമ്മാനം ലഭിച്ച ശ്രീലങ്കൻ എഴുത്തുകാരൻ?

ഷെഹാൻ കരുണ തിലകെ
(പുരസ്കാരം ലഭിച്ച നോവൽ- ദ സെവൻ മൂൺസ് ഓഫ് മാലി അൽമെയ്ഡ)


സുപ്രീം കോടതിയുടെ 50 -മത് ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റത്?

ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്


പത്മ പുരസ്കാരങ്ങളുടെ മാതൃകയിൽ കേരള സർക്കാർ ഏർപ്പെടുത്തിയ
കേരള ശ്രീ പുരസ്കാരം ലഭിച്ച ഡോ. സത്യഭാമദാസ് ബിജു ഏത് പേരിലാണ് പ്രശസ്തൻ?

Frog Man Of India


ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ റോക്കറ്റ്?

വിക്രം എസ്


2022 ലെ അർജുന പുരസ്കാരം നേടിയ മലയാളികൾ?

എച്ച് എസ് പ്രണോയ് (ബാഡ്മിന്റൺ താരം)
എൽദോസ് പോൾ (ട്രിപ്പിൾ ചെമ്പ് താരം)


കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ?

ജസ്റ്റിസ് ആന്‍റണി ഡൊമിനിക്


2022 ലെ സമാധാന നോബൽ പുരസ്കാരം ഒരു വ്യക്തിക്കും രണ്ടു സംഘടനകൾക്കും ആണ് ലഭിച്ചത്.

വ്യക്തി -ബലാറസ് ഭരണകൂടം ജയിലിലടച്ച മനുഷ്യാവകാശ പ്രവർത്തകൻ –
അലെസ് ബിയാലിയാറ്റ്സ്കി.
സംഘടനകൾ –
റഷ്യയിലെ മെമ്മോറിയൽ,
യുക്രൈനിലെ സെന്റർ ഫോർ സിവിൽ ലിബർട്ടീസ് (സി സി എൽ )


ബ്രിട്ടനിലെ 57 – മത്തെ പ്രധാനമന്ത്രിയായി ചുമതലയേറ്റ ഇന്ത്യൻ വംശജൻ?

ഋഷി സുനക്


മഹാനന്ദ എന്ന ചലച്ചിത്രം ഏതു പ്രശസ്ത വ്യക്തിയുടെ ജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു നിർമ്മിച്ചതാണ്?

മഹാശ്വേതാ ദേവി


2022 ലെ സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ച എഴുത്തുകാരി

ആനി എർനോ (ഫ്രാൻസ്, സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിക്കുന്ന 17 -മത്തെ വനിത)


ലോകത്തിലെ ഏറ്റവും വലിയ മത്സ്യകന്യക ശില്പമെന്ന ഗിന്നസ് ലോക റെക്കോഡ് നേടിയ ശില്പം സ്ഥാപിച്ചത് എവിടെയാണ്?

ശഖുമുഖം ബീച്ചിൽ (ശില്പി കാനായി കുഞ്ഞിരാമൻ)


ട്വിറ്റർ ഏറ്റെടുത്ത ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തി?

ഇലോൺ മസ്ക്


ജീവിതശൈലി രോഗവിവരണ ശേഖരണത്തിന് കേരള ആരോഗ്യവകുപ്പ് പുറത്തിറക്കിയ ആപ്പ്?

ശൈലി ആപ്പ്


2022 വയലാർ പുരസ്കാരം ലഭിച്ച മീശ എന്ന കൃതിയുടെ രചയിതാവ്?

എസ് ഹരീഷ്


ഐക്യരാഷ്ട്രസഭ പോപ്പുലേഷൻ ഫണ്ടിന്റെ കണക്ക് പ്രകാരം ലോക ജനസംഖ്യ 800 കോടി തികഞ്ഞത് എന്ന്?

2022 നവംബർ 15


2022 നവംബർ അന്തരിച്ച സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർ?

ശ്യാം ശരൺ നേഗി


2022 ലെ രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം ലഭിച്ച കായിക താരം?

അചന്ത ശരത്കമൽ (ടേബിൾ ടെന്നീസ് താരം)


എത്രാമത് കേരളപ്പിറവി ദിനമാണ് 2022 -ൽ ആഘോഷിച്ചത്?

67- മത്


കുട്ടികൾക്ക് നേരെയുള്ള ലൈഗികാ തിക്രമങ്ങൾക്കെതിരെയുള്ള അന്താരാഷ്ട്ര ബോധവൽക്കരണ ദിനമായി ആചരിക്കാൻ ഐക്യരാഷ്ട്ര സഭ തീരുമാനിച്ച ദിവസം ഏത്?

നവംബർ 18


2022 -ലെ ലോക കാലാവസ്ഥ ഉച്ചകോടി (COP27) യുടെ വേദിയായ രാജ്യം?

ഈജിപ്ത്


‘ദൈവത്തിന്റെ കൈ’ എന്ന വിഖ്യാത ഗോൾ നേടുമ്പോൾ മറഡോണ ധരിച്ചിരുന്ന ജേഴ്സി ഏതു ഇംഗ്ലീഷ് കളിക്കാരനാണ് നൽകിയത്?

Steve Hodge


2022 ഏപ്രിൽ കൊല്ലപ്പെട്ട കീവിലെ ഭൂതം എന്നറിയപ്പെട്ടിരുന്ന യുക്രെയിന്റെ യുദ്ധ വൈമാനികൻ ആര്?

മേജർ സ്റ്റെപ്പാന്‍ താരാബൾക്ക


ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ചിന്ന ഗ്രഹങ്ങളെ വഴിതിരിച്ചുവിടാൻ ലക്ഷ്യമിട്ട് നാസ നടത്തിയ ആദ്യ ഭൗമപ്രതിരോധ ദൗത്യം?

ഡാർട്ട് ദൗത്യം
(ഡൈ ഫോർമോസ് എന്ന ചെറു ഛിന്ന ഗ്രഹത്തിലേക്കാണ് ഡാർട്ട് പേടകം ഇടിച്ചിറക്കിയത്)


ഇന്ത്യയിലെ പൂർണ സമയവും സൗരോർജം ലഭിക്കുന്ന ആദ്യ ഗ്രാമം?

മൊധേര (ഗുജറാത്ത്)


ശുക്രനെ കുറിച്ച് പഠിക്കുവാനായുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐഎസ്ആർഒ യുടെ ദൗത്യം?

ശുകയാൻ- 1


2022- ലെ ലോക പുസ്തക തലസ്ഥാനമായി തിരഞ്ഞെടുത്ത നഗരം?

ഗ്വാദലജാര (മെക്സിക്കോ)


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.