Current Affairs August 2023|ആനുകാലികം ആഗസ്റ്റ് 2023 |Monthly Current Affairs in Malayalam August 2023

2023 ആഗസ്റ്റ് (August) മാസത്തിലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.


Current Affairs August 2023|
2023 ആഗസ്റ്റ് മാസത്തിലെ ആനുകാലിക വിവരങ്ങൾ


ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന ആദ്യ രാജ്യം?

ഇന്ത്യ


ഇന്ത്യയുടെ ചന്ദ്രയാൻ -3 ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയത്?

2023 ആഗസ്റ്റ് 23


ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ് നടത്തിയ ചന്ദ്രനിലെ പ്രദേശത്തിന് ഇന്ത്യ നൽകിയ പേര്?

ശിവശക്തി പോയിന്റ്


ഇന്ത്യ ദേശീയ ബഹിരാകാശ ദിനമായി ആചരിക്കാൻ തീരുമാനിച്ച ദിവസം?

ആഗസ്റ്റ് 23


ലക്നൗ നാഷണൽ ബോട്ടാണിക്കൽ റിസ ർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച 108 ഇതളുക ളുള്ള താമരയ്ക്ക് നൽകിയിരിക്കുന്ന പേര്?

നമോ 108


2023 ഓഗസ്റ്റിൽ ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ നാഷണൽ ഐക്കൺ ആയി തിരഞ്ഞെടുക്കപ്പെട്ട മുൻ ക്രിക്കറ്റ് താരം?

സച്ചിൻ ടെണ്ടുൽക്കർ


ഇന്ത്യയിലെ ആദ്യ ഡ്രോൺ കോമൺ ടെസ്റ്റിംഗ് സെന്റർ നിലവിൽ വരുന്നത്?

തമിഴ്നാട്


വിദ്യാർത്ഥികളുടെ പരാതികൾ പരിഹരിക്കാൻ ഓംബുഡ്സ്മാനെ നിയമിക്കാൻ തീരുമാനിച്ച കേരളത്തിലെ ആദ്യ സർവകലാശാല?

എപിജെ അബ്ദുൽ കലാം സാങ്കേതികശാസ്ത്ര സർവ്വകലാശാല

ഇന്ത്യയിൽ നിലവിൽ വരുന്ന ആദ്യത്തെ എട്ടുവരി എലിവേറ്റഡ് ഹൈവേ ഏത്?

ദ്വാരക എക്സ്പ്രസ് വേ

2023 പുരുഷ ചെസ്സ് ലോകകപ്പ് ജേതാവ്?

മാഗ്നസ് കാൾസൻ (നോർവേ,
ഇന്ത്യൻ ചെസ്സ് താരം ആർ പ്രഗ്നാനന്ദയെ ടൈ ബ്രേക്കറിൽ മറികടന്നാണ് മാഗ്നസ് കാൾസൻ പുരുഷ ചെസ്സ് ലോകകപ്പ് കിരീടം നേടിയത് )

ഗ്രാൻഡ്മാസ്റ്റർ വിശ്വനാഥൻ ആനന്ദിനു ശേഷം ചെസ്സ് ലോകകപ്പ് ഫൈനലിൽ എത്തുന്ന ഇന്ത്യൻ താരം?

പ്രഗ്നാനന്ദ

ഓണക്കാലത്തെ അഴിമതി തടയാൻ എക് സൈസ് ഓഫീസുകളിൽ വിജിലൻസ് നട ത്തിയ മിന്നൽ പരിശോധന?

ഓപ്പറേഷൻ കോക്ടെയിൽ

ഭിന്നശേഷിക്കാരെ നീന്തൽ പഠിപ്പിക്കുന്ന കേരളസർക്കാർ പദ്ധതി?

ബീറ്റ്സ്

2023 ഓഗസ്റ്റ് തെക്കുപടിഞ്ഞാറൻ അമേരിക്കയിലും കാലിഫോണിയിലും വീശിയടിച്ച ഉഷ്ണമേഖല ചുഴലിക്കാറ്റ്?

ഹിലരി (80 വർഷത്തിനിടയിൽ അമേരിക്കയിൽ വീശിയടിക്കുന്ന ആദ്യ ഉഷ്ണമേഖല ചുഴലിക്കാറ്റ്)

2023 ഓഗസ്റ്റിൽ സുന്ദർബൻസ് ഇന്റർനാ ഷണൽ ഫിലിം ഫെസ്റ്റിവലിൽ നാലു പുരസ് കാരങ്ങൾ നേടിയ മലയാള ചിത്രം?

എഴുത്തോല (സംവിധാനം -സുരേഷ് കൃഷ്ണൻ)

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗതാ ഗതയോഗ്യമായ റോഡ് നിലവിൽ വരുന്നത്?

ലഡാക്ക്

2023 ഓഗസ്റ്റിൽ ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന്റെ സാങ്കേതിക ഉപദേഷ്ടാ വായി നിയമിതനായ മലയാളി നാവികൻ?

അഭിലാഷ് ടോമി

പ്രസവ ശേഷം അമ്മയെയുംകുഞ്ഞിനെ യും വീട്ടിലെത്തിക്കുന്ന കേരള സർക്കാർ പദ്ധതി?

മാതൃയാനം

ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ ബ്രാൻഡ് അംബാസിഡർ ആയി നിയമിതനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം?

രാഹുൽ ദ്രാവിഡ്

ത്രീഡി പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോ ഗിച്ച് നിർമ്മിച്ച ഇന്ത്യയിലെ ആദ്യ തപാൽ ഓഫീസ് നിലവിൽ വന്നത് ?

ബാംഗ്ലൂർ

2023 ഓഗസ്റ്റിൽ അന്തരിച്ച പ്രശസ്ത സ്ഥിതിവിവര ശാസ്ത്രജ്ഞൻ?

സി ആർ റാവു

ന്യൂഡൽഹിയിലെ നെഹ്റു മെമ്മോറിയൽ മ്യൂസിയത്തിന്റെ പുതിയ പേര്?

പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് ലൈബ്രറി സൊസൈറ്റി

2023 ആഗസ്റ്റിൽ അന്തരിച്ച സാഹിത്യകാര നും തിരക്കഥാകൃത്തുമായ വ്യക്തി?

ഗഫൂർ അറക്കൽ

ഇന്ത്യയിലെ 54 മത് ടൈഗർ റിസർവ് നില വിൽ വരുന്ന സംസ്ഥാനം?

രാജസ്ഥാൻ

ഇന്ത്യയിൽ ആദ്യമായി സർക്കാർ സ്കൂളു കളിൽ പ്രഭാതഭക്ഷണം പദ്ധതി നടപ്പിലാ ക്കുന്ന സംസ്ഥാനം?

തമിഴ്നാട്

കേരളത്തിലെ ആദ്യ AI സ്കൂൾ നിലവിൽ വരുന്നത്?

ശാന്തിഗിരി വിദ്യാഭവൻ (പോത്തൻ കോട്, തിരുവനന്തപുരം)

2023 ഓഗസ്റ്റിൽ പരാജയപ്പെട്ട റഷ്യയുടെ ചാന്ദ്രദൗത്യം?

ലൂണ 25

2023 ആഗസ്റ്റിൽ ക്രിക്കറ്റിലെ പുരുഷ- വനിത താരങ്ങൾക്ക് തുല്യ വേതനം നടപ്പി ലാക്കിയ മൂന്നാമത്തെ രാജ്യം?

ദക്ഷിണാഫ്രിക്ക

കേരള പോലീസ് ആരംഭിച്ച ദൈനംദിന സോഷ്യൽ മീഡിയ ക്യാമ്പയിൻ?

ഇത്തിരി നേരം ഒത്തിരി കാര്യം

ഉമ്മൻചാണ്ടിയുടെ ആത്മകഥയായ ‘കാലം സാക്ഷി’ ക്ക് അവതാരിക എഴുതിയത്?

മമ്മൂട്ടി

2023ലെ ബ്രിക്സ് ഉച്ചക്കോടിക്ക് വേദി യായ രാജ്യം?

ദക്ഷിണാഫ്രിക്ക

കേരള ഫുട്ബോൾ അസോസിയേഷൻ പുതിയ പ്രസിഡണ്ട് ആയി ചുമതലയേ റ്റത്?

നവാസ് മീരാൻ

108 മത് ഇന്ത്യൻ സയൻസ് കോൺഗ്രസി ന്റെ വേദി?

നാഗ്പൂർ

സംസ്ഥാന ജീവകാരുണ്യ ദിനം?

ഓഗസ്റ്റ് 25 (ചട്ടമ്പിസ്വാമികളുടെ ജന്മദിനം)

2021 -2022ലെ സ്വരാജ് ട്രോഫിയിൽ മികച്ച കോർപ്പറേഷൻ ആയി തിരഞ്ഞെടുക്കപ്പെട്ടത്?

തിരുവനന്തപുരം


2023- ലെ ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിന്റെ ഔദ്യോഗിക ചിഹ്നം?

ക്രിക്ടോവേഴ്‌സ്


2023 ആഗസ്റ്റിൽ പുറത്തിറങ്ങിയ ഇന്ത്യ യിലെ ആദ്യ ബയോ സയൻസ് സിനിമ?

ദി വാക്സിൻ വാർ
(സംവിധാനം -വിവേക് രഞ്ജൻ അഗ്നിഗോത്രി
ഇന്ത്യയുടെ കോവിഡ് 19 ന് എതിരെയുള്ള പോരാട്ടങ്ങളുടെയും പ്രതിസന്ധിയെ മറികടക്കാൻ ആരോഗ്യ വകുപ്പ് എടുത്ത ശ്രമങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള സിനിമ)


കേരളത്തിലെ ആദ്യ സമ്പൂർണ്ണ ഇൻഷുറൻസ് ഗ്രാമപഞ്ചായത്ത്?

ചെക്കിട്ട പാറ


മെഡിക്കൽ ടൂറിസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ആരോഗ്യ മന്ത്രാലയം നൽകുന്ന വിസ?

ആയുഷ് വിസ


കേരളം കൈവരിച്ച നേട്ടങ്ങളും നേരിടുന്ന പ്രശ്നങ്ങളും ചർച്ച ചെയ്യാനായി 2023 നവംബർ 1 മുതൽ 7 വരെ സംഘടിപ്പിക്കുന്ന പ്രദർശനത്തിന്റെ പേര്?

കേരളീയം 2023


കേരളത്തിലെ ആദ്യ ഓക്സിജൻ പാർക്ക് നിലവിൽ വരുന്നത്?

പാളയം (തിരുവനന്തപുരം)


2023 – 24 വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവ വേദി?

കൊല്ലം


2023-ലെ സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ പ്രധാനമന്ത്രിക്കൊപ്പം ദേശീയ പതാക ഉയർത്തിയ കരസേന ഉദ്യോഗസ്ഥരായ വനിതകൾ ?

മേജർ നിഖിത നായർ (മലയാളി)
മേജർ ജാസ്മിൻ കൗർ


ഐഎസ്ആർഒ (ISRO) യുടെ പുതിയ ബഹിരാകാശ തുറമുഖം സ്ഥാപിക്കുന്നത്?

കുലശേഖരപട്ടണം (തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലാണ് കുലശേഖര പട്ടണം, ഐഎസ്ആർഒയുടെ രണ്ടാമത്തെ ബഹിരാകാശ തുറമുഖം തുറമുഖമാണ് ഇത് )


2023 – 24 വർഷത്തെ സ്കൂൾ കായിക മേളയ്ക്ക് വേദിയാകുന്ന ജില്ല?

തൃശ്ശൂർ


കേരളത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികൾക്ക് സംസ്ഥാനത്തു നിന്ന് റേഷൻ വാങ്ങുന്നതിന് അവസരം നൽകു ന്ന ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ പദ്ധതി?

റേഷൻ റൈറ്റ് കാർഡ്


2023 ആഗസ്റ്റിൽ കാട്ടുതീ പടർന്നു പിടിച്ച കാനറി ദ്വീപുകൾ ഏതു രാജ്യത്തിന്റെ ഭാഗമാണ്?

സ്പെയിൻ


2023- സെപ്റ്റംബർ വിക്ഷേപണം നടത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്ന ഇന്ത്യയുടെ ആദ്യ സൗരദൗത്യം?

ആദിത്യ എൽ 1


2023 ആഗസ്റ്റ് 15ന് എത്രാമത് സ്വാതന്ത്ര്യ ദിനമാണ് ഇന്ത്യ ആഘോഷിച്ചത്?

77-മത് സ്വാതന്ത്ര്യ ദിനം


ഇന്ത്യയിലെ ഏറ്റവും വലിയ ഐടി ഹബ്ബ് സ്ഥാപിതമാകുന്നത്?

ലക്നൗ (ഉത്തർ പ്രദേശ്)


77 -മത് സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യയുടെ വ്യത്യസ്തങ്ങളായ തുണിത്തരങ്ങളുടെ മാതൃക ഗൂഗിൾ ഡൂഡിലിലൂടെ അവതരിപ്പിച്ച വനിത?

നമ്രത കുമാർ


വിവിധ സർക്കാർ വകുപ്പുകളിലും സ്ഥാപനങ്ങളിലും സേവനമനുഷ്ഠിക്കുന്ന സർ ക്കാർ ഉദ്യോഗസ്ഥർക്ക് വേണ്ടി ഭരണഭാഷ പുരസ്കാരം ഏർപ്പെടുത്തിയ സംസ്ഥാനം?

കേരളം


തീരദേശവാസികളായ യുവതി യുവാക്കൾക്ക് മികച്ച നൈപുണ്യ പരിശീലനം നൽകി ജോലി ലഭ്യമാക്കുന്ന പദ്ധതി?

സാഗർ മാല


2023 ഓഗസ്റ്റ് ഇന്ത്യൻ പൗരത്വം തിരികെ ലഭിച്ച ബോളിവുഡ് നടൻ?

അക്ഷയകുമാർ (അക്ഷയകുമാർ പൗരത്വം ഉപേക്ഷിച്ച രാജ്യം കാനഡ)


69-ാമത്തെ നെഹ്റു ട്രോഫിയിൽ 2023 -ൽ കിരീടം നേടിയ ചുണ്ടൻ വള്ളം ?

വീയപുരം ചുണ്ടൻ വള്ളം (പള്ളാംതുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വിയപുരം ചുണ്ടനാണ് കിരീടം നേടിയത്)


2023 ഓഗസ്റ്റിൽ അഗ്നിപർവ്വത സ്ഫോടനത്തെ തുടർന്ന് പ്രവർത്തനം അവസാനിപ്പിച്ച വിമാനത്താവളം?

കതാനിയ (ഇറ്റലി)


കേരളത്തിലെ ആദ്യത്തെ വനിത ഇന്റർനാഷണൽ ചെസ് മാസ്റ്റർ?

നിമ്മി എം ജോർജ്


2023 ഓഗസ്റ്റിൽ അന്തരിച്ച ഇന്ത്യൻപെലെ എന്നറിയപ്പെടുന്ന ഫുട്ബോൾ താരം?

മുഹമ്മദ് ഹബീബ്


അന്താരാഷ്ട്ര ഹോക്കിയിൽ 300 മത്സരങ്ങൾ പൂർത്തിയാക്കിയ ഇന്ത്യയുടെ ഗോൾകീപ്പർ?

പി ആർ ശ്രീജേഷ്


കേരളത്തിലെ അക്ഷയ കേന്ദ്രങ്ങളിൽ വിജിലൻസ് നടത്തിയ പരിശോധന?

ഓപ്പറേഷൻ ഇ -സേവ


2023 ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി കിരീട ജേതാക്കൾ?

ഇന്ത്യ (ഫൈനലിൽ മലേഷ്യയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഏഷ്യൻ ചാമ്പ്യൻസ് ഹോക്കി കിരീടം നേടിയത്)


അവകാശികൾ ഇല്ലാത്ത ബാങ്ക് നിക്ഷേപങ്ങൾ സംബന്ധിച്ച വിവരങ്ങൾ കണ്ടെത്തുന്നതിനായി ‘ഉദ്ഗം പോർട്ടൽ’ ആരംഭിച്ച സ്ഥാപനം?

ആർ ബി ഐ


വാണിജ്യ അടിസ്ഥാനത്തിലുള്ള ലോക ത്തിലെ ആദ്യ ബഹിരാകാശ യാത്ര വിജയ കരമായി പൂർത്തിയാക്കിയ സ്പേസ് കമ്പനി?

വെർജിൻ ഗാലക്ടിക്


2023 ലെ ചെസ്സ് ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്?
ബാക്കു (അസർബൈജാൻ )


ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച് നീറ്റിലിറ ക്കിയ ആറാമത്തെ യുദ്ധക്കപ്പൽ?

വിന്ധ്യ ഗിരി
(നിർമ്മിച്ചത് -ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ആൻഡ് എൻജിനീയറിങ് കൊൽക്കത്ത, കപ്പൽ പുറത്തിറക്കിയത് രാഷ്ട്രപതി ദ്രൗപതി മുറുമു )


കേരളത്തിലെ ഏറ്റവും നീളം കൂടിയ ആകാശ നടപ്പാത?

ശക്തി നഗർ ആകാശ നടപ്പാത (തൃശ്ശൂർ)


2023ലെ ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻ ഷിപ്പിൽ കിരീടം നേടിയത്?

കേരളം (വേദി തിരുവനന്തപുരം)


കേരളത്തിലെ ആദ്യ ഫോറസ്റ്റ് റേഞ്ചർ പരിശീലന കേന്ദ്രം നിലവിൽ വരുന്നത്?

അരിപ്പ (തിരുവനന്തപുരം)


അതിശക്തമായ കാട്ടുതീയിൽ നശിച്ച പുരാതന പട്ടണമായ ‘ലഹൈന’ ഏത് രാജ്യത്താണ്?

അമേരിക്ക


2023 ഓഗസ്റ്റിൽ പരമ്പരാഗത കരകൗശല തൊഴിലാളികൾക്കായി കേന്ദ്ര ഗവൺ മെന്റ് ആരംഭിച്ച പദ്ധതി?

വിശ്വകർമ്മ യോജന


കാരിച്ചാൽ കായൽ ഇക്കോ ടൂറിസം പദ്ധതി നിലവിൽ വരുന്നത്?

വിഴിഞ്ഞം (തിരുവനന്തപുരം)


2023 ഓഗസ്റ്റിൽ കാട്ടുതീ നാശം വിതച്ച അമേരിക്കൻ സംസ്ഥാനം?

ഹവായ്


അന്നപൂർണ്ണ ഫുഡ് പാക്കറ്റ് യോജന നടപ്പിലാക്കുന്ന സംസ്ഥാനം?

രാജസ്ഥാൻ


രാജീവ് ഗാന്ധി ഗ്രാമീണ ഒളിമ്പിക്സ് മത്സരം സംഘടിപ്പിക്കുന്ന സംസ്ഥാനം

രാജസ്ഥാൻ


2023 ഓഗസ്റ്റിൽ ബ്യുബോണിക് പ്ലേഗ് റിപ്പോർട്ട് ചെയ്ത രാജ്യം?

ചൈന


ഇന്ത്യയിലെ ആദ്യത്തെ അഗ്രികൾച്ചർ ഡാറ്റ എക്സ്ചേഞ്ച് ആരംഭിച്ച സംസ്ഥാനം?

തെലുങ്കാന


2023 -ലെ G20 ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രം?

പഥേർ പാഞ്ചാലി


2023 ഓഗസ്റ്റിൽ പേമാരിയും മിന്നൽ പ്രളയവും ഉരുൾപൊട്ടലും ഉണ്ടായ ഇന്ത്യൻ സംസ്ഥാനം?

ഹിമാചൽ പ്രദേശ്


മധ്യപ്രദേശിനുശേഷം ഹിന്ദിയിൽ എംബിബിഎസ് പഠനം ആരംഭിക്കുന്ന സംസ്ഥാനം?

ഉത്തരാഖണ്ഡ്


2023 -ലെ ലോക ജൂനിയർ ഗുസ്തി ചാമ്പ്യൻഷിപ്പിന്റെ വേദി?

അമ്മാൻ (ജോർദാൻ)


കഥകളിയിലെ പരശുരാമ വേഷത്തിലൂടെ പ്രസിദ്ധനായ അടുത്തിടെ അന്തരിച്ച കഥകളി ആചാര്യൻ?

കലാമണ്ഡലം രാമകൃഷ്ണൻ


2023 ഓഗസ്റ്റിൽ വനിതകൾക്ക് മൊബൈൽ ഫോണുകൾ ലഭ്യമാക്കുന്നതിന് ഇന്ദിര ഗാന്ധി സ്മാർട്ട് ഫോൺ പദ്ധതി ആരംഭിച്ച സംസ്ഥാനം?

രാജസ്ഥാൻ


2023 ഓഗസ്റ്റിൽ അന്തരിച്ച സുലഭ് ഇന്റർനാഷണൽ സ്ഥാപകൻ?

ബിന്ദേശ്വർ പഥക്


സംസ്ഥാനത്തെ മികച്ച കർഷകനുള്ള സിബി കല്ലിങ്കൽ സ്മാരക കർഷകോത്തമ പുരസ്കാരം?

കെ എ റോയി മോൻ (വയനാട്)


മികച്ച തെങ്ങ് കർഷകനുള്ള കേരകേസരി പുരസ്കാരത്തിന് അർഹനായത്?

പി രഘുനാഥൻ (പാലക്കാട്)


സംഘകൃഷിക്കുള്ള മിത്ര നികേതൻ പത്മശ്രീ കെ വിശ്വനാഥൻ മെമ്മോറിയൽ നെൽക്കതിർ പുരസ്കാരം ലഭിച്ചത്?

കൈനടി ചെറുകര കായൽ നെല്ലുൽപാദന സമിതി (ആലപ്പുഴ)


പച്ചക്കറി കർഷകനുള്ള ഹരിത മിത്ര പുരസ്കാരം നേടിയത്?
സുജിത് എസ് വി (തിരുവനന്തപുരം)


2023 ഓഗസ്റ്റിൽ ചൈന, ജപ്പാൻ രാജ്യങ്ങളിൽ വീശിയ ചുഴലിക്കാറ്റ്?

ഖാനുൻ (തായ് ഭാഷയിൽ ചക്ക ഖാനുൻ എന്ന പദത്തിന്റെ അർത്ഥം )


സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി നിയമിതനാവുന്ന വ്യക്തി?
ജസ്റ്റിസ് എസ് മണികുമാർ


രാജസ്ഥാനിൽ പുതുതായി രൂപീകരിച്ച ജില്ലകളുടെ എണ്ണം?

19 (ഇതോടെ രാജസ്ഥാനിൽ ജില്ലകളുടെ എണ്ണം 50)


കണ്ടാമൃഗങ്ങളുടെ സംരക്ഷണത്തിനായി റൈനോ ടാസ്ക് ഫോഴ്സ് നിലവിൽ വരുന്ന ബീഹാറിലെ ദേശീയോദ്യാനം?

വാത്മീകി ദേശീയോദ്യാനം


2023 ഓഗസ്റ്റിൽ അന്തരിച്ച തെലുങ്കാനയി ലെ വിപ്ലവഗായകനും കവിയുമായ വ്യക്തി?

ഗദ്ദർ (ഗുമ്മഡി വിറ്റൽ റാവു, തെലുങ്കാന സംസ്ഥാന രൂപീകരണ പോരാട്ടത്തിന്റെ മുൻനിര പോരാളിയായിരുന്നു ഗദ്ദർ)


ഹിരോഷിമ ദിനം?

ആഗസ്റ്റ് 6


അടുത്തിടെ കേരളത്തിൽ നിലവിൽ വന്ന അന്തർദേശീയ കയാക്കിങ്‌ സെന്റർ സ്ഥിതി ചെയ്യുന്നത്?

പുലിക്കയം (കോഴിക്കോട്)


ലണ്ടനിലെ ഔട്ടർമാൻസ് ഇൻസ്റ്റ്യൂട്ട് വികസിപ്പിച്ച ലോകത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടീച്ചറിന്റെ പേര്?

ബിയാട്രിസ്


കിഴക്കൻ പസഫിക് സമുദ്രത്തിൽ രൂപപ്പെട്ട ചുഴലിക്കാറ്റ്?

ഡോറ


ലോകത്തിലെ ഏറ്റവും വലിയ ആഡംബര ക്കപ്പൽ?

ഐക്കൺ ഓഫ് ദ സീസ് (റോയൽ കരീബിയൻ കമ്പനിയുടെ)


അടിസ്ഥാന സാക്ഷരത പ്രോത്സാഹിപ്പിക്കു ന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ?

ഉല്ലാസ് (ULLAS)


കേരള സർക്കാർ നടപ്പിലാക്കുന്ന സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി?

നവകിരണം


2023 ഓഗസ്റ്റിൽ അന്തരിച്ച മലയാള ചലച്ചിത്ര സംവിധായകൻ?

സിദ്ദിഖ്


2023 ഓഗസ്റ്റിൽ കേന്ദ്ര കൃഷി മന്ത്രാലയ ത്തിന്റെ സസ്യ ജനിതക സംരക്ഷണ പുരസ്കാരം ലഭിച്ച ആദിവാസി വനിത?

പരപ്പി അമ്മ (മക്കൾ വളർത്തി (കൂന്താണി) എന്ന അപൂർവയിനം കൈതച്ചക്ക സംരക്ഷിച്ച് വളർത്തിയതിനാണ് പാരപ്പി അമ്മക്ക്‌ പുരസ്കാരം ലഭിച്ചത് )


സ്ത്രീകളും കുട്ടികളും ഇരയാക്കപ്പെടുന്ന കേസുകളിൽ പരാതിപ്പെടാനായിട്ടുള്ള പോലീസ് ടോൾ ഫ്രീ നമ്പർ?

112


സാമ്പത്തിക അരക്ഷിതാവസ്ഥ നിലനിൽ ക്കുന്നതിനാൽ ദേശീയ സഭ പിരിച്ചുവിട്ട രാജ്യം?

പാക്കിസ്ഥാൻ


മലയാളം സാംസ്കാരിക വേദിയുടെ
6- മത് കാക്കനാടൻ പുരസ്കാരത്തിന് അർഹനായത്?

കെ വി മോഹൻ കുമാർ (കെ വി മോഹന്‍ കുമാറിന്റെ സമ്പൂർണ്ണ കഥകൾ എന്ന പുസ്തകം പരിഗണിച്ചാണ് പുരസ്കാരം)


ആരുടെ സ്മരണാർത്ഥം പുറത്തിറക്കിയ പുസ്തകമാണ് ‘മെമ്മറീസ് നെവർ ഡൈ’?

എപിജെ അബ്ദുൽ കലാം


ഇന്ത്യയിലെ ആദ്യത്തെ ഗ്ലാസ് ഇംഗ്ലൂ റസ്റ്റോറന്റ് ആരംഭിച്ചത്?

ഗുൽമാർഗ് ( കാശ്മീർ)


ലോക അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പ് ഇന്ത്യക്കായി ആദ്യ വ്യക്തിഗത സ്വർണം നേടിയത്?

അദിതി ഗോപിചന്ദ് (വേദി ബെർലിൻ)


ആഭ്യന്തര കലാപം മൂലം 2023 ഓഗസ്റ്റിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം?
എത്യോപ്യ


ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിമാന കമ്പനിയായ എയർ ഇന്ത്യയുടെ പുതിയ ലോഗോ?

ദി വിസ്ത


2023 ആഗസ്റ്റ് കാട്ടുതീ പടർന്നു പിടിച്ച അമേരിക്കയിലെ ദ്വീപ് സംസ്ഥാനമായ ഹവായിയിലെ പ്രദേശം?

മൗയി ദ്വീപ്


ക്വിറ്റിന്ത്യാ ദിനം?

ഓഗസ്റ്റ് 9


കേരളത്തിൽനിന്ന് വിദേശത്ത് പോകുന്ന വർക്ക് രണ്ട് ലക്ഷം രൂപ സാമ്പത്തിക സഹായം നൽകുന്ന പദ്ധതി?

ശുഭയാത്ര


അവയവ ടിഷ്യു മാറ്റിവെക്കൽ ശസ്ത്ര ക്രിയക്കുള്ള മികച്ച സംസ്ഥാന അവാർഡ് ലഭിച്ചത്?

തമിഴ്നാട്


ഏക സിവിൽകോഡിനെതിരെ പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനം?

കേരളം


അഴിമതി കേസിനെ തുടർന്ന് മൂന്നുവർഷം തടവു ശിക്ഷ ലഭിച്ച പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി?

ഇമ്രാൻ ഖാൻ


രാജീവ് ഗാന്ധി ഗ്രാമീണ ഒളിമ്പിക്സ് സംഘടിപ്പിക്കുന്ന സംസ്ഥാനം?

രാജസ്ഥാൻ


സംസ്ഥാനത്തെ അഞ്ചു വയസ്സുവരെയു ള്ള കുട്ടികളുടെയും ഗർഭിണികൾക്കുമുള്ള പ്രതിരോധ കുത്തിവെപ്പ് നടപ്പിലാക്കുന്ന പദ്ധതി?

ഇന്ദ്രധനുഷ്


ട്രക്രോമ വിജയകരമായി ഇല്ലാതാക്കുന്ന 18- മത്തെ രാജ്യമായി ലോകരോഗ്യ സംഘ ടന അംഗീകരിച്ച രാജ്യം?

ഇറാഖ്


റബ്ബർ ബോർഡുമായി സഹകരിച്ച് കേരള ത്തിലെ റബ്ബർ കർഷകരെ തെരഞ്ഞെടു ത്ത ജപ്പാനീസ് ടയർ കമ്പനി?

ബ്രിഡ്ജ് സ്റ്റോൺ


2023 ലോക അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നത്

നീരജ് ചോപ്ര


ഏഷ്യയിലെ ആദ്യത്തെ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ച് ട്രേഡ് ഫണ്ട് നിലവിൽ വരുന്നത്?

ഗുജറാത്ത്


പറമ്പിക്കുളം കടുവാ സങ്കേതത്തിൽ കണ്ടെത്തിയ ഇന്ത്യയിൽ അപൂർവമായി കാണപ്പെടുന്ന തവളകൾ?

ചോല കറുമ്പി തവളകൾ (ഗാലക്സി ഫ്രോഗ്)


2023ലെ എസ് കെ പൊറ്റക്കാട് സ്മാരക സാഹിത്യ പ്രതിഭാ പുരസ്കാരത്തിന് അർഹനായത്?

ശിഹാബുദ്ദീൻ പൊയ്തും കടവ്


നാഗസാക്കി ദിനം?

ഓഗസ്റ്റ് 9


2023 ഓഗസ്റ്റിൽ റഷ്യൻ സ്‌പേസ് ഏജൻസി യായ റോസ്കോസ് മോസ് വിക്ഷേപിക്കാ ൻ ഒരുങ്ങുന്ന ചാന്ദ്രദൗത്യം?

ലൂണ 25 (സോയൂസ് 2 റോക്കറ്റിൽ വിക്ഷേപിക്കുന്ന ലൂണ 25- നെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്താനാണ് പദ്ധതി)


ദേശീയ കൈത്തറി ദിനം?

ഓഗസ്റ്റ് 7


രാജ്യത്തെ തെരഞ്ഞെടുത്ത റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കുന്നതിനുള്ള കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ പദ്ധതി?

അമൃത ഭാരത് സ്റ്റേഷൻ പദ്ധതി


ചന്ദ്രയാൻ- 3 പേടകത്തിൽ നിന്ന് (ISRO) ഐഎസ്ആർഒ ക്ക്‌ ലഭിച്ച ആദ്യ സന്ദേശം?

I am feeling lunar gravity


ഡോ ടിപി സുകുമാരൻ പ്രഥമ പുരസ്കാര ത്തിന് അർഹനായ എഴുത്തുകാരൻ?

സി രാധാകൃഷ്ണൻ


പട്ടികജാതി വിഭാഗക്കാരുടെ സമഗ്ര വിക സന ലക്ഷ്യമിട്ട് കുടുംബശ്രീ നടപ്പിലാക്കുന്ന പദ്ധതി?

സമുന്നതി


2023 ഓഗസ്റ്റിൽ കേരളത്തിലെ അക്ഷയ കേന്ദ്രങ്ങളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധന?

ഓപ്പറേഷൻ e- സേവ


200 യൂണിറ്റ് വരെയുള്ള വൈദ്യുതി ഉപയോഗം സൗജന്യമാക്കുന്നതിന് ഗൃഹജ്യോതി പദ്ധതി ആരംഭിച്ച സംസ്ഥാനം?

കർണാടക


ഇലക്ട്രോണിക് വാഹന ഉത്പാദന രംഗ ത്ത് വൻ മാറ്റങ്ങൾക്ക് സഹായകരമാകു ന്ന ലിഥിയം ടൈറ്റനേറ്റ് ബാറ്ററിയുടെ
പ്രോട്ടോ ടൈപ്പ് തദ്ദേശീയമായി വികസിപ്പിച്ച സംസ്ഥാനം?

കേരളം


53 സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സ്വഭാവനടനുള്ള പുരസ്കാരം ലഭിച്ചത്?

പി പി കുഞ്ഞികൃഷ്ണൻ


മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെയും അംഗങ്ങളുടെയും നിയമന ശുപാർശക്കാ യുള്ള സമിതിയിൽ നിന്ന് ഒഴിവാക്കപ്പെട്ടത്?

ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ


ലോക സൗഹൃദ ദിനം?

ആഗസ്റ്റ് 6


അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷനു വേണ്ടി സംസ്ഥാന തൊഴിൽ വകുപ്പ് പുറത്തിറക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ?

അതിഥി ആപ്പ്


എല്ലാ ബ്ലോക്കുകളിലും ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (എ എം ആർ )കമ്മിറ്റി സ്ഥാപിക്കുന്ന ആദ്യ സംസ്ഥാനം?

കേരളം


ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ ഗെയിമിംഗ് അക്കാദമി നിലവിൽ വന്ന സംസ്ഥാനം?

മധ്യപ്രദേശ്


2023 -ലെ ബുക്കർപ്രൈസിനുള്ള പ്രഥമ പട്ടിക യിൽ ഇടം നേടിയ വെസ്റ്റേൺ ലെയ്ൻ (Western Lane) എന്ന പുസ്തകം രചിച്ച ഇന്ത്യൻ വംശജയായ നോവലിസ്റ്റ് ആര്?

ചേതനാ മാരു


2023- ഓഗസ്റ്റിൽ ആംഗ്യഭാഷയെ ഔദ്യോ ഗിക ഭാഷയാക്കാൻ തീരുമാനിച്ച രാജ്യം?

ദക്ഷിണാഫ്രിക്ക


ഭൂമിയിൽ ജീവിച്ചിരുന്നതിൽ ഏറ്റവും വലുതെന്ന് കരുതുന്ന ജീവിയുടെ ഫോസിൽ കണ്ടെത്തിയ രാജ്യം?

പെറു (ഭീമൻ തിമിംഗലത്തിന്റെത് എന്ന് കരുതുന്ന ഫോസിലിന് ഗവേഷകർ നൽകിയ പേര് പെറുസിറ്റസ് കൊളോസസ് )


അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ്‌ ചാമ്പ്യൻഷിപ്പിന് വേദിയാവുന്ന ജില്ല?

കോഴിക്കോട് (കോടഞ്ചേരി പുലിക്കയത്തെ ചാലിപ്പുഴയിലാണ്
ചാമ്പ്യൻഷിപ്പ് നടക്കുന്നത്)


രാജ്യത്തിനായി വീരമൃത്യു വരിച്ചവരെ ആദരിക്കാൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ആരംഭിക്കുന്ന പുതിയ ക്യാമ്പയിൻ?

മേരിമാട്ടി മേരാ ദേശ് (എന്റെ മണ്ണ് എന്റെ ദേശം, ആപ്തവാക്യം : മാട്ടി കോ നമൻ വീരോം കാ വന്ദൻ, /മണ്ണിനു വന്ദനം വീരന്മാർക്ക് വന്ദനം)


സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർ മാൻ നിയമിതനാകുന്നത്?

എ എ റഷീദ്


ഹാങ്‌ചൗ ഏഷ്യൻ ഗെയിംസിന്റെ ദീപശിഖ യേന്തുന്ന ഇന്ത്യൻ വനിത ഹോക്കി ടീം ക്യാപ്റ്റൻ

സവിതപുനിയ


തമിഴ്നാട്ടിലെ ആദ്യ വനിതാ പാപ്പാൻ?

വെള്ളി


പ്രവർത്തനരഹിതമായ ശേഷം ഭൂമിയിലേ ക്ക് സുരക്ഷിതമായി തിരിച്ചറിക്കിയ ആദ്യ ഉപഗ്രഹം?

എയോലസ്


2023 -ലെ ലോക യൂണിവേഴ്സിറ്റി ഗെയിം സിന് വേദിയാകുന്ന നഗരം?

ചെങ്‌ദു (ചൈന)


2023 ഓഗസ്റ്റിൽ കേരള റെയിൽ ഡെവല പ്മെന്റ് കോർപ്പറേഷന്റെ ഡയറക്ടറായി നിയമിതനാവുന്നത്?

വി അജിത് കുമാർ


2023-ലെ ലോക അത് ലറ്റിക്സ് ചാമ്പ്യൻ ഷിപ്പിന് വേദിയാകുന്നത്?

ബുഡാപെസ്റ്റ് (ഹംഗറി )


അരക്ഷിതാവസ്ഥയിലായ കുട്ടികളുടെ സംരക്ഷണത്തിനും പുനരധിവാസത്തിനു മായി കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി?

ഓപ്പറേഷൻ വാത്സല്യ


കാലിഫോർണിലെ മോഹാവി ദേശീയോ ദ്യാനത്തിൽ പടരുന്ന കാട്ടുതീ?

York fire


ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടുവകൾ ഉള്ള സംസ്ഥാനം?

മധ്യപ്രദേശ്


കാർഷികോൽപ്പന്നങ്ങൾക്ക് രാജ്യാന്തര വിപണിയും കർഷകർക്കു മികച്ച വരുമാ നവും ലക്ഷ്യമിട്ട് കൊച്ചി സിയാൽ മാതൃക യിൽ സംസ്ഥാനത്ത് ആരംഭിക്കുന്ന സ്ഥാപനം?

കാബ്കോ
(കേരള അഗ്രോ ബിസിനസ് കമ്പനി


ഇന്ത്യയിലെ ആദ്യത്തെ ലേണിങ് ബുക്ക്?

ജിയോ ബുക്ക്


ആമസോൺ ഇന്ത്യയുടെ ആദ്യത്തെ ഫ്ലോട്ടിംഗ് സ്റ്റോർ ഉദ്ഘാടനം ചെയ്തത് ഏത് തടാകത്തിലാണ്?

ദാൽ തടാകം


കേരളത്തിന്റെ പുതിയ വനം മേധാവി യായി നിയമിതനാവുന്നത്?

ഗംഗാസിംഗ്


മരണാന്തര ബഹുമതിയായി കാലിക്കറ്റ് സർവകലാശാലയുടെ ഗാന്ധി ചെയർ അവാർഡിന് അർഹനായത്?

ഉമ്മൻചാണ്ടി


ഇന്ത്യയുടെ 83 – മത് ചെസ് ഗ്രാൻഡ് മാസ്റ്റർ?

ആദിത്യ എസ് സാമന്ത് (മഹാരാഷ്ട്ര )


സ്പൈസസ് ബോർഡിന്റെ നേതൃത്വത്തി ൽ സംഘടിപ്പിക്കുന്ന 14- മത് ലോക സുഗ ന്ധവ്യഞ്ജന കോൺഗ്രസിന് വേദിയാകുന്ന നഗരം?

മുംബൈ (മഹാരാഷ്ട്ര)


യൂറോപ്യൻ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ എൽബ്രസ് പർവതം കീഴടക്കിയ I AS ഉദ്യോഗസ്ഥൻ?

അർജുൻ പാണ്ഡ്യൻ


വിദേശത്ത് മരിച്ചവരുടെ ശരീരം അതി വേഗം നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാർ
ആരംഭിക്കുന്ന പോർട്ടൽ?

ഇ- കെയർ


ജീവിതശൈലി രോഗനിർണയത്തിനും കാരണങ്ങളെക്കുറിച്ച് വിവരശേഖരണം നടത്താനും സംസ്ഥാന ആരോഗ്യവകുപ്പ് ആരംഭിച്ച ആപ്പ്?

ശൈലി ആപ്പ്


ആനകളുടെ സഞ്ചാരം അറിയുന്നതിനായി എലിഫന്റ് ട്രാക്ക് അപ്ലിക്കേഷൻ ആരംഭിച്ച സംസ്ഥാനം?

ജാർഗഡ്


വയലാർ രാമവർമ്മ സാംസ്കാരിക വേദി ഏർപ്പെടുത്തിയ വയലാർ സിനിമാ സാഹി ത്യ സമ്മാനത്തിന് അർഹനായത്?

സി രാധാകൃഷ്ണൻ


അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി യുടെ പുതുക്കിയ പ്രതിദിനവേതനം?

333 രൂപ


ലൈസൻസ് ഇല്ലാത്ത പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ കണ്ടെത്താൻ ഭക്ഷ്യസുര ക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധന?

ഓപ്പറേഷൻ ഫോസ് കോസ്


ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സയൻസ് പാർക്ക് സ്ഥിതി ചെയ്യുന്നത്?

തിരുവനന്തപുരം


ഡ്രോൺ പറത്തുന്നതിൽ വ്യാമ ഏജൻസി യായ ഡി ജി സി എ യുടെ ലൈസൻസ് സ്വന്തമാക്കിയ കേരളത്തിലെ ആദ്യ വനിത?

റിൻഷ പട്ടക്കൽ


Current Affairs August 2023|
2023 ആഗസ്റ്റ് മാസത്തിലെ ആനുകാലിക വിവരങ്ങൾ


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.