Anushochanam (അനുശോചനം) – Kumaranasan

അനുശോചനം – കുമാരനാശാൻ Anushochanam – Kumaran Asan മാന്യമിത്രമേ, മാനസസാരളീ സാന്നിദ്ധ്യംചെയ്ത സാക്ഷാല്‍ നികേതമേ, ഉന്നിദ്രയുവഹൃത്തിന്‍ പ്രവാഹത്തില്‍ ധന്യവാര്‍ദ്ധക്യം സന്ധിച്ച ‘തീര്‍ത്ഥ’മേ, മന്നില്‍നിന്നു മറഞ്ഞിതോ വര്‍ഗ്ഗത്തെ- യുന്നയിപ്പാനെരിഞ്ഞ വിളക്കേ നീ. അറ്റത്തയ്യോ പരിമളശേഷമാ- യൊറ്റയാമാ വിടര്‍ന്ന പൂവെന്നിയേ അറ്റഞെട്ടാര്‍ന്നു നില്ക്കുന്നു കഷ്ടമീ- യുറ്റ തീയസമുദായവല്ലരി. വേറെ മൊട്ടീ ലതയില്‍ വിടര്‍ന്നിടാ- മേറെയേറിയ ഭംഗിയിലെങ്കിലും കൂറെഴുന്ന കുസുമപ്രകാശമേ വേറുപൂവൊന്നീ ഞെട്ടില്‍ വിളങ്ങുമോ? ചത്തവര്‍ക്കു കണക്കില്ലെയെന്നാലും എത്ര പാര്‍ത്തു പഴകിയതാകിലും ചിത്തത്തില്‍ക്കൂറിയന്നവര്‍ പോകുമ്പോള്‍ പുത്തനായ്ത്തന്നെ തോന്നുന്നഹോ മൃതി. എന്തിനല്ലെങ്കിലോര്‍ക്കുന്നു …

Anushochanam (അനുശോചനം) – Kumaranasan Read More »