26/8/2021| Current Affairs Today in Malayalam
2021 ആഗസ്റ്റ് 26 ലോക പ്രശസ്ത സാമൂഹിക ശാസ്ത്രജ്ഞയും ഗ്രന്ഥകാരിയും മനുഷ്യാവകാശ പ്രവർത്തകയുമായ ഗെയിൽ ഓംവെറ്റ് അന്തരിച്ചു. സപ്തംബർ അഞ്ചിന് മുമ്പായി രാജ്യത്തെ അധ്യാപകർക്കെല്ലാം കോവിഡ് പ്രതിരോധ വാക്സിൻ നൽകാൻ സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയുടെ നിർദ്ദേശം. ഇതിനായി രണ്ടു കോടിയിലേറെ അധിക വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്ക് ലഭിക്കും. ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനത്തിൽ ആറന്മുളയിൽ ജലമേള നടന്നു. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു നടന്ന ജലഘോഷയാത്രയിൽ മൂന്ന് പള്ളിയോടങ്ങളാണ് പമ്പയിലൂടെ തുഴയെറിഞ്ഞത്.
26/8/2021| Current Affairs Today in Malayalam Read More »