2021 ആഗസ്റ്റ് 24
167 -മത് ശ്രീനാരായണഗുരു ജയന്തി ആഘോഷങ്ങൾ ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
അടുത്ത നാലു വർഷത്തിനുള്ളിൽ കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ആസ്തി വിറ്റ് ആറു ലക്ഷം കോടി രൂപ നേടാനുള്ള പാക്കേജ് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു.
മലയാളത്തിന്റെ പ്രിയ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും യുഎഇ ഭരണകൂടം നൽകിയ പത്തുവർഷത്തെ ഗോൾഡൻ വിസ ഏറ്റുവാങ്ങി. ഇതാദ്യമായാണ് മലയാളസിനിമാ താരങ്ങൾക്ക് യുഎഇ ഗോൾഡൻ വിസ ലഭിക്കുന്നത്.
ശക്തമായ പ്രതിരോധം ഇടപെടലുകൾ നടത്തിയാലും കോവിഡ് മൂന്നാം തരംഗം ഒക്ടോബറിൽ പാരമ്യത്തിൽ എത്തിയേക്കുമെന്നും കുട്ടികളെ കൂടുതലായി ബാധിച്ചേക്കാമെന്നും മുന്നറിയിപ്പ്.