രണ്ടു പതിറ്റാണ്ടിനു ശേഷം അഫ്ഗാനിസ്ഥാൻ ഭരണം വീണ്ടും താലിബാന്റെ നിയന്ത്രണത്തിൽ. ഞായറാഴ്ച തലസ്ഥാനമായ കാബൂൾ വളഞ്ഞു മേഖലയിൽ നിയന്ത്രണം ഉറപ്പിച്ച് താലിബാൻ കമാൻഡർ മുല്ല അബ്ദുൽ ഗനി ബറാദറിനെ പ്രസിഡണ്ട് ആയി പ്രഖ്യാപിച്ചു.
ലോക ഫുട്ബോളിലെ എക്കാലത്തെയും
മികച്ച കളിക്കാരിലൊരാളായ ഗെർഡ് മുള്ളർ അന്തരിച്ചു. ജർമനി ദേശീയ ടീമിനെയും ജർമൻ ക്ലബ്ബായ ബയേൺ മ്യൂണികിന്റെയും അഭിമാനതാരമായിരുന്നു ഗെർഡ് മുള്ളർ.
കരീബിയൻ രാജ്യമായ ഹെയ്തിയിൽ ശനിയാഴ്ച രാവിലെയുണ്ടായ ശക്തമായ ഭൂചലനത്തിൽ നിരവധിയാളുകൾ മരണപ്പെട്ടു.
കേരളത്തിൽ കണ്ടെത്തിയ പുതിയ മൂന്നിനം കാശിത്തുമ്പകൾക്ക് വിഎസ് അച്യുതാനന്ദൻ, മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ, തിരുവനന്തപുരം ജവഹർലാൽ ട്രോപ്പിക്കൽ ബോട്ടാണിക്കൽ ഗാർഡൻ പ്രിൻസിപ്പൽ സയൻന്റിസ്റ്റ് ഡോ.മാത്യു ഡാനി എന്നിവരുടെ പേരുകൾ നൽകി.
ഇൻപേഷ്യൻസ് അച്യുതാനന്ദനി,
ഇൻപേഷ്യൻസ് ശൈലജേ, ഇൻപേഷ്യൻസ് ഡാനി എന്നിങ്ങനെയാണ് പേരുകൾ നൽകിയത്.