21/8/2021| Current Affairs Today in Malayalam

2021 ആഗസ്റ്റ് 21

ഇന്നു തിരുവോണം. ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ, സ്നേഹത്തിന്റെ ഓണാശംസകൾ…


അഫ്ഗാനിസ്ഥാനിലെ കണ്ഡഹാറിലും ഹെറാത്തിലുമുള്ള ഇന്ത്യൻ കോൺസുലേറ്റുകളിൽ താലിബാൻ സംഘം പരിശോധന നടത്തിയതായി ഇന്റലിജൻസ് റിപ്പോർട്ട്.
അടച്ചിട്ടിരുന്ന ഓഫീസുകളിൽ കടന്ന സംഘം അലമാരകളിലെ രേഖകളും പുറത്ത് നിർത്തിയിട്ടിരുന്ന നയതന്ത്ര ഉദ്യോഗസ്ഥരുടെ വാഹനങ്ങളും കത്തി കൊണ്ടുപോയി. എംബസികൾ കയ്യേറില്ല എന്ന് നേരത്തെ ഉറപ്പ് നൽകിയിരുന്നെങ്കിലും ഇക്കാര്യം പ്രതീക്ഷിച്ചിരുന്നു എന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.അതേസമയം കാബൂളിലെ ഇന്ത്യൻ എംബസികളിലുള്ള അഫ്‌ഗാൻ സ്വദേശികളായ ഉദ്യോഗസ്ഥർ കയ്യേറ്റ വാർത്തകൾ നിഷേധിച്ചു.


സൈഡസ് കാഡിലയുടെ വാക്സിൻ ഇന്ത്യയിൽ ഉപയോഗാനുമതി.
ലോകത്തിലെ ആദ്യ ഡിഎൻഎ വാക്സിൻ.
12വയസ്സിന് മുകളിലുള്ളവർക്കും എടുക്കാം.
കോവിഡിന്റെ മൂന്നാം തരംഗം നേരിടാൻ കേന്ദ്രസർക്കാർ പൂർണമായും തയ്യാറാണെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു.


കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മനേഷ് ഭാസ്കർ അന്തരിച്ചു.


മലേഷ്യയുടെ പുതിയ പ്രധാനമന്ത്രി ഇസ്മയിൽ സാബ്രി യാക്കൂബ്.


2029 തോടെ ചൊവ്വയുടെ ഉപഗ്രഹമായ ഫോബോസിൽ നിന്ന് ഭൂമിയിലേക്ക് മണ്ണ് എത്തിക്കുമെന്ന് ജപ്പാൻ.
ഗ്രഹത്തിന്റെ ഉത്ഭവം, ജീവിത സാധ്യതകൾ എന്നിവ കണ്ടെത്തുകയാണ് ലക്ഷ്യം. ഇതിനായുള്ള പര്യവേഷണ വാഹനം 1924-ൽ ഫോബോസിലെത്തിച്ചു 10 ഗ്രാം മണ്ണുമായി 2029- ൽ തിരിച്ചെത്തിയിരിക്കുകയാണ് ലക്ഷ്യമെന്ന് ജപ്പാനീസ് ബഹിരാകാശ
ഏജൻസിയായ ജാക്സോ വിശദീകരിച്ചു.


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.