അക്ഷരമുറ്റം ക്വിസ് 2022 |LP, UP, HS, HSS വിഭാഗം |Akshramuttam Quiz 2022

ദേശാഭിമാനി അക്ഷരമുറ്റം പേപ്പർ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളും ഉത്തരങ്ങളും ആണ് ഈ പേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത്


Akshramuttam Quiz 2022

അക്ഷരമുറ്റം ക്വിസ് 2022


മലയാളം ഏതു ഏതു ഭാഷാ കുടുംബത്തിൽ ഉൾപ്പെടുന്നു?

ദ്രാവിഡ ഭാഷ കുടുംബം


സഹ്യപർവതത്തിനും അറബിക്കടലിനും ഇടയിലുള്ള പ്രദേശം?

കേരളം


1930 ൽ ഭൗതികശാസ്ത്രത്തിന് നോബൽ പുരസ്കാരം ലഭിച്ച ഇന്ത്യക്കാരൻ?

സി വി രാമൻ


പത്മ പുരസ്കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ ആദ്യമായി നിൽക്കുന്ന കേരള പുരസ്കാരങ്ങളിൽ ഒന്നായ കേരള ശ്രീ പുരസ്കാരം ലഭിച്ച ഡോ. സത്യഭാമ ദാസ് ബിജു (എസ് ഡി ബിജു) ഏത് പേരിലാണ് പ്രശസ്തൻ?

Frog Man Of India


തിരുവനന്തപുരത്തെ ‘ശാന്ത ബേക്കറി’ ഓർമ്മയാകുന്നു. എന്താണ് ഇതിന്റെ പ്രത്യേകത?

സംസ്ഥാനത്ത് ആദ്യമായി ക്രിസ്മസ് കേക്ക് നിർമ്മിച്ച ബേക്കറി


ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ ഇന്ത്യൻ പനോരമ ഫീച്ചർ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബംഗാളി സിനിമയാണ് മഹാനന്ദ. ഇത് ഏത് പ്രശസ്ത വ്യക്തിയുടെ ജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച സിനിമയാണ്?

മഹാശ്വേതാദേവി


‘ഇൻ ദ ഷാഡോ ഓഫ് മഹാത്മ’ ഏത് ഇന്ത്യൻ വ്യവസായിയുടെ ആത്മകഥയാണ്?

ജി ഡി ബിർള


ലോകപ്രസിദ്ധ സംവിധായകൻ സത്യജിത്ത് റായിയുടെ ‘പഥേർ പാഞ്ചാലി’യെ ഏറ്റവും നല്ല ഇന്ത്യൻ ചിത്രമായി ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്സ് തെരഞ്ഞെടുത്തു. നല്ല പത്ത് ഇന്ത്യൻ ചിത്രങ്ങളിൽ ഉൾപ്പെട്ട മലയാളത്തില്‍ നിന്നുള്ള അടൂർ ഗോപാലകൃഷ്ണന്റെ സിനിമ ഏത്?

എലിപ്പത്തായം


രാജ്യത്തെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഡിസംബർ 11 ‘ഭാരതീയ ഭാഷാ ദിവസ് ‘ ആയി ആചരിക്കണം എന്ന് നിർദ്ദേശിച്ചിരിക്കുന്നു. ആരുടെ ജന്മവാർഷിക ദിനം എന്ന നിലയിലാണ് ഈ ദിവസം തിരഞ്ഞെടുത്തത്?

മഹാകവി സുബ്രഹ്മണ്യ ഭാരതി


നിശബ്ദ സിനിമകളുടെ കാലഘട്ടത്തിൽ ഹോളിവുഡിൽ ശ്രദ്ധയയായ അഭിനേത്രിയാണ് അന്ന മേയ് വോങ്‌. ഇവർ അടുത്തിടെ വാർത്താ പ്രാധാന്യം നേടിയത് എങ്ങനെ?

യുഎസ് നാണയത്തിൽ മുഖം ആലേഖനം ചെയ്യപ്പെടുന്ന ആദ്യ ഏഷ്യൻ വംശജ


ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പിന് ആവേശം ഉണർത്തിയുള്ള മോഹൻലാലിന്റെ സംഗീത ആൽബം?
“ഒരു മതം അത് ഫുട്ബോൾ… “


സംസ്ഥാനത്ത് ആദ്യമായി വെച്ചൂർ പശുവിന്റെ സ്ഥിരീകരിച്ച ഭ്രൂണം ഉപയോഗപ്പെടുത്തി പിറന്ന ടെസ്റ്റ് ട്യൂബ് കിടാവ്?

അഭിമന്യു


ക്രിസ്മസ് അപ്പൂപ്പൻ സാന്താക്ലോസ് സങ്കല്പത്തിന് കാരണക്കാരനായ വിശുദ്ധ നിക്കോളാസിന്റെ യഥാർത്ഥ ശവകുടീരം കണ്ടെത്തിയത് എവിടെയാണ്?

ദക്ഷിണതുർക്കിയിലെ സെന്റ് നിക്കോളാസ് ബൈസെന്റയിൻ പള്ളി


ലോക ബാല പുസ്തക ദിനം (international children’s Book Day) എന്നാണ്?

ഏപ്രിൽ 2


ആരുടെ ജന്മദിനമാണ് (ഏപ്രിൽ 2) ലോക ബാല പുസ്തകദിനമായി ആചരിക്കുന്നത്?

ഹാൻസ് ക്രിസ്റ്റയ്ൻ ആൻഡേഴ്സൺ


ലോക ബാല പുസ്തക ദിനാചരണത്തിന് ( ഏപ്രിൽ 2) നേതൃത്വം നൽകുന്ന സംഘടന?

ഇന്റർനാഷണൽ ബോർഡ് ഓൺ ബുക്സ് ഫോർ യങ്‌പീപ്പിൾ


ലോകത്തിലെ ആദ്യ ചിത്രകഥാ പുസ്തകം പ്രസിദ്ധീകരിച്ച വർഷം?

1658


ലോകത്തിലെ ആദ്യത്തെ ചിത്രകഥാ പുസ്തകത്തിന്റെ പേര്?

ഓർബിസ് പിക്റ്റസ് ( ലോകം ചിത്രങ്ങളിലൂടെ)


പിൽഗ്രിംസ് പ്രോഗ്രസ് എന്ന കൃതിയുടെ രചയിതാവ്?

ബെൻ ജോൺ


റോബിൻസൺ ക്രൂസോ എന്ന കൃതിയുടെ രചയിതാവ്?

ഡാനിയേൽ ഡിഫോ


ഗള്ളിവേഴ്സ് ട്രാവൽസ് എന്ന വിഖ്യാതമായ ബാലസാഹിത്യകൃതിയുടെ രചയിതാവ്?

ജോനാഥൻ സ്വിഫ്റ്റ്


പുരാതന ഭാരതത്തിലെ ആദ്യത്തെ ബാലസാഹിത്യകൃതി കരുതപ്പെടുന്നത്?

പഞ്ചതന്ത്രം കഥ


ലോക ബാലസാഹിത്യ ശാഖയിലെ ആദ്യ കഥാസമാഹാരം?

പഞ്ചതന്ത്രം കഥ


മിത്രഭേദം (കൂട്ടുകാരെ ഭിന്നിപ്പിക്കൽ )
മിത്ര സംപ്രാപ്തി (കൂട്ടുകാരെ സമ്പാദിക്കൽ )
കാകോലുകീയം (കാക്കകളും മൂങ്ങകളും തമ്മിലുള്ള യുദ്ധം)
ലബധ പ്രണാശം (കയ്യിലുള്ളത് നഷ്ടപ്പെടൽ )
അസമീക്ഷികാരകം (വിവേകശൂന്യ പ്രവർത്തി) എന്നിങ്ങനെ അഞ്ചു ഭാഗങ്ങളുള്ള ഗ്രന്ഥമേത്?

പഞ്ചതന്ത്രം കഥ


പഞ്ചതന്ത്രം കഥയുടെ രചയിതാവ് എന്ന് പറയപ്പെടുന്നത്?

വിഷ്ണു ശർമ


ആലിസ് ഇൻ വണ്ടർലാൻഡ് എന്ന ബാലസാഹിത്യ കൃതിയുടെ രചയിതാവ്?

ലൂയി കരോൾ


ലൂയി കരോൾ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ?
ചാൾസ് ഡോഗ്സൺ


ട്രഷർ ഐലൻഡ് എന്ന പ്രശസ്ത നോവലിന്റെ രചയിതാവ്?

ആർ എൽ സ്റ്റീവൻസൺ


ജിം ഹോക്കിൻസ് എന്ന കൊച്ചുകുട്ടി കേന്ദ്രകഥാപാത്രമായിട്ടുള്ള നോവൽ?

ട്രഷർ ഐലൻഡ്
(രചയിതാവ് -ആർ എൽ സ്റ്റീവൻസൺ)


ചെന്നായ കൂട്ടം എടുത്തു വളർത്തിയ മൗഗ്ലി എന്ന കുട്ടിയുടെ കഥ പറയുന്ന ബാലസാഹിത്യകൃതി?

ജംഗിൾ ബുക്ക്


മ്യൂനിച്ചിലെ സുന്ദരികളും സുന്ദരന്മാരും എന്ന പുസ്തകത്തിന്റെ രചയിതാവ്?

പ്രൊഫ. എസ് ശിവദാസ്


കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച പ്രൊഫ. എസ് ശിവദാസിന്റെ കൃതി?

മ്യൂനിച്ചിലെ സുന്ദരികളും സുന്ദരന്മാരും


2022 ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോളിന്റെ ഔദ്യോഗിക പോസ്റ്റർ രൂപകൽപ്പന ചെയ്തത്?

Bouthayna Al Muftah


‘യക്ഷിക്കഥകളുടെ തമ്പുരാൻ’ എന്നറിയപ്പെടുന്ന സാഹിത്യകാരൻ?

ഹാൻസ് ക്രിസ്റ്റയ്ൻ ആൻഡേഴ്സൺ


ലോക പരിസ്ഥിതി ദിനം?

ജൂൺ 5


2022 – ലെ ലോക പരിസ്ഥിതി ദിന സന്ദേശം?

ഒരേയൊരു ഭൂമി (Only one Earth ) (ആദ്യത്തെ പരിസ്ഥിതി ദിനാചരണത്തിന്റെ പ്രചാരണാശയമാണ് ഇത്)


ലോക സമുദ്ര ദിനം?
ജൂൺ 8


2022 – ലെ ലോക സമുദ്ര ദിന പ്രമേയം?

പുനരുജ്ജീവനം: സമുദ്രത്തിനായുള്ള കൂട്ടായപ്രവർത്തനം (Revitalization : Collective action for the Ocean )


ലോകത്ത് ആകെ എത്ര മഹാസമുദ്രങ്ങൾ ആണുള്ളത്?

5

പസഫിക് സമുദ്രം, അറ്റ്ലാന്റിക് സമുദ്രം, ഇന്ത്യൻ മഹാസമുദ്രം, ആർട്ടിക് സമുദ്രം, അന്റാർട്ടിക് സമുദ്രം


സമുദ്രങ്ങളെ കുറിച്ചുള്ള പഠനം?

ഓഷ്യാനോഗ്രാഫി


ഭൂമിയുടെ ഉപരിതലത്തിൽ എത്ര ശതമാനത്തോളം ലവണാംശമുള്ള ജലാശയങ്ങളെയാണ് സമുദ്രം എന്ന് പറയുന്നത്?

71 ശതമാനത്തോളം


‘വിട്ടയക്കുക’ എന്ന പ്രസിദ്ധമായ കവിതയുടെ രചയിതാവ്?

ബാലാമണിയമ്മ


‘കാത്തുനിൽക്കുന്നു
സസ്നേഹമായെന്നെ
മൂർദ്ധനി മുകർന്നോ
മാനിച്ചീടുവാൻ വിട്ടയക്കുക കൂട്ടിൽ നിന്നെന്നെ ഞാനൊട്ടു പാറിപ്പറക്കട്ടെ വീണ്ടുമേ ‘ ഏതു കവിതയിലെ വരികൾ?

വിട്ടയയ്ക്കുക (രചയിതാവ് ബാലാമണിയമ്മ)


മനുഷ്യന്റെ ജോലിയെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?
എർഗണോമിക്സ്


കമ്പ്യൂട്ടറുകളുമായി എങ്ങിനെ ഇടപെടുന്നു എന്നതിനെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?

കമ്പ്യൂട്ടർ എർഗണോമിക്സ്


ആധുനിക മലയാള ഭാഷയുടെ പിതാവ്?

തുഞ്ചത്തെഴുത്തച്ഛൻ


കിളിപ്പാട്ടു പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്?

തുഞ്ചത്തെഴുത്തച്ചൻ


പ്രാചീന കവിത്രയം എന്നറിയപ്പെടുന്നത്?

ചെറുശ്ശേരി, എഴുത്തച്ഛൻ, കുഞ്ചൻ നമ്പ്യാർ


തുഞ്ചത്തെഴുത്തച്ഛന്റെ ജന്മസ്ഥലമായ തുഞ്ചൻ പറമ്പ് ഏത് ജില്ലയിലാണ്?

മലപ്പുറം (തിരൂർ)


തുഞ്ചത്തെഴുത്തച്ഛനെ മുഴുവൻ പേര്?

തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ


രാമായണം രചിയിതാവ്?

വാത്മീകി


മഹാഭാരതത്തിലെ രചയിതാവ്?

വ്യാസൻ


രാമായണവും മഹാഭാരതവും ഒരു കിളിയെ കൊണ്ട് കഥ പറയിപ്പിക്കുന്ന രീതിയിലാണ് എഴുത്തച്ഛൻ രചിച്ചത് ഏത് കിളിയെകൊണ്ട്?

തത്ത


മലയാളവും സംസ്കൃതവും ഇടകലർത്തിയ ഭാഷ?

മണിപ്രവാളം


“നമുക്കെഴുത്തച്ഛനെടുത്ത ഭാഷാക്രമക്കണക്കേ ശരണം ” എന്നു പറഞ്ഞ മഹാകവി?

കുഞ്ഞിക്കുട്ടൻ തമ്പുരാൻ


ഇപ്പോഴത്തെ തുഞ്ചൻ സ്മാരക ട്രസ്റ്റിന്റെ ചെയർമാൻ?

എം ടി വാസുദേവൻ നായർ


തുഞ്ചൻ ദിനമായി ആചരിക്കുന്നത് എന്നാണ്?

ഡിസംബർ 11


തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയുടെ ആസ്ഥാനം?
തിരൂർ


തുഞ്ചത്തെഴുത്തച്ഛന്റെ അന്ത്യവിശ്രമ സ്ഥലം എവിടെയാണ്?

ചിറ്റൂർ (പാലക്കാട്)


“ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം വേഗേന നഷ്ടമാമായുസ്സുമോർക്ക നീ ”
ഏതു കൃതിയിലെ വരികൾ?

അദ്ധ്യാത്മരാമായണം കിളിപ്പാട്ട് (എഴുതിയത് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ)


“ശ്രീരാമനാമം പാടി വന്ന പൈങ്കിളിപ്പെണ്ണേ ശ്രീരാമചരിതം നീ ചൊല്ലീടു മടിയാതെ ” ഏതു പ്രസിദ്ധമായ ഗ്രന്ഥത്തിലെ ആദ്യ വരികളാണ് ഇത്?

അദ്ധ്യാത്മരാമായണം കിളിപ്പാട്ട് (എഴുതിയത് തുഞ്ചത്തെഴുത്തച്ചൻ)


ഹരിനാമകീർത്തനം, ചിന്താരത്നം, ഇരുപത്തിനാലു വൃത്തം, എന്നീ കൃതികളുടെ രചയിതാവ്?

തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ


മാതൃത്വത്തിന്റെ കവയിത്രി എന്നറിയപ്പെടുന്നത്?

ബാലാമണിയമ്മ


ബാലാമണിയമ്മയുടെ ആദ്യ കൃതി?

കൂപ്പുകൈ (1930 പ്രസിദ്ധീകരിച്ചു)


അമ്മ, കുടുംബിനി, സ്ത്രീ ഹൃദയം, മുത്തശ്ശി, ഒരു മഴുവിന്റെ കഥ, വെയിലാറുമ്പോൾ, സോപാനം, നിവേദ്യം, ലോകാന്തരങ്ങളിൽ എന്നീ കവിതാസമാഹാരങ്ങൾ എഴുതിയത്?

ബാലാമണിയമ്മ


എഴുത്തച്ഛൻ പുരസ്കാരം കിട്ടിയ ആദ്യ വനിത?

ബാലാമണിയമ്മ


സരസ്വതി സമ്മാനം ലഭിച്ച ആദ്യ വനിത?

ബാലാമണിയമ്മ


എതിർപ്പിന്റെ കഥാകാരൻ എന്നറിയപ്പെടുന്നത്?

പി കേശവദേവ്


എതിർപ്പ് ആരുടെ ആത്മകഥയാണ്?

പി കേശവദേവ്


ഓടയിൽ നിന്ന് എന്ന പ്രശസ്ത നോവലിന്റെ രചയിതാവ്?

പി കേശവദേവ്


1964 ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച പി കേശവദേവ് എഴുതിയ നോവൽ?

അയൽക്കാർ


‘കർക്കടകം’ എന്ന കഥയുടെ രചയിതാവ്?

എം ടി വാസുദേവൻ നായർ


ഉണ്ണി എന്ന സ്കൂൾ കുട്ടിയെ കേന്ദ്രകഥാപാത്രമാക്കി എം ടി വാസുദേവൻ നായർ എഴുതിയ കഥ?

കർക്കിടകം


ഭൂമിദേവി പുഷ്പിണിയായി എന്ന് കരുതി യുള്ള ആഘോഷം?

ഉച്ചാര


ഉച്ചാര എന്ന കാർഷിക ഉത്സവം ആഘോഷിക്കുന്നത് എന്നാണ്?

മകരം 28 -ന്


ഉച്ചാര എന്ന കാർഷിക ഉത്സവം ആഘോഷിക്കുന്ന പ്രധാനപ്പെട്ട സ്ഥലങ്ങൾ?

ചെറുപ്പുളശ്ശേരി, ഓണാട്ടുകര


ചട്ടമ്പിസ്വാമി യോടുള്ള ബഹുമാനാർത്ഥം ശ്രീനാരായണഗുരു രചിച്ച കൃതി?

നവമഞ്ജരി


‘ചട്ടമ്പിസ്വാമികൾ ജീവിതവും സന്ദേശവും’ എന്ന കൃതി എഴുതിയതാര്?

രാജൻ തുവ്വാര


ചട്ടമ്പിസ്വാമികളുടെ വീട്?

ഉള്ളൂർക്കോട് വീട്


ചട്ടമ്പിസ്വാമികളും വിവേകാനന്ദസ്വാമികളും കണ്ടുമുട്ടിയത് എവിടെ വെച്ചായിരുന്നു?

പന്മന


“കേരളത്തിൽ ഞാൻ ഒരു അസാധാരണ മനുഷ്യനെ കണ്ടു ” എന്ന് സ്വാമി വിവേകാനന്ദൻ പറഞ്ഞത് ആരെ കണ്ടിട്ടാണ്?

ചട്ടമ്പിസ്വാമികൾ


‘നവീന ശങ്കരൻ’ എന്ന് ചട്ടമ്പിസ്വാമികളെ വിശേഷിപ്പിച്ച കവി?

ഉള്ളൂർ എസ് പരമേശ്വരയ്യർ


വിദ്യാധിരാജൻ എന്ന് ചട്ടമ്പിസ്വാമികൾ വിളിക്കപ്പെട്ടത് എന്തുകൊണ്ട്?

അദ്ദേഹം വിജ്ഞാനത്തിന്റെ ഖനി ആയതുകൊണ്ട്


വിവേകാനന്ദൻ വായ തുറന്നാൽ മൺ തരിപോലും മധുരിക്കും എന്നു പറഞ്ഞതാര്?

ചട്ടമ്പിസ്വാമികൾ


ചട്ടമ്പിസ്വാമികൾ ഷൺമുഖദാസൻ എന്ന് അറിയപ്പെട്ടിരുന്നത് എന്തുകൊണ്ട്?

ചട്ടമ്പിസ്വാമികൾ സുബ്രഹ്മണ്യഭക്തൻ ആയതുകൊണ്ട്


ശ്രീനാരായണ ഗുരുവും ചട്ടമ്പിസ്വാമികളും കണ്ടുമുട്ടിയത് എവിടെ വെച്ച്?

1882- ൽ ചെമ്പഴന്തിയിലെ അണിയൂർ ക്ഷേത്രത്തിൽ വച്ച്


ചട്ടമ്പി സ്വാമികൾ ജനിച്ചത് എന്ന്?

1853 ആഗസ്ത് 25


“തീ പോലുള്ള വാക്കുകൾ കത്തി പോകാത്തത് ഭാഗ്യം” എന്ന് വിവേകാനന്ദൻ അഭിപ്രായപ്പെട്ട ചട്ടമ്പിസ്വാമിയുടെ കൃതി?

വേദാധികാരനിരൂപണം


സ്വാമി വിവേകാനന്ദന് ചിന്മുദ്രയുടെ മഹാത്മ്യത്തെ പറ്റി വിവരിച്ചു കൊടുത്തത് സാമൂഹികപരിഷ്കർത്താവ്?

ചട്ടമ്പിസ്വാമികൾ


ചട്ടമ്പിസ്വാമികളുടെ മാതാപിതാക്കളുടെ പേര്?

പിതാവ് – താമരശ്ശേരി വാസുദേവ ശർമ്മ
മാതാവ് – നങ്ങമ്മ പിള്ള


തിരുവനന്തപുരത്തെ ഗവൺമെന്റ് സെക്രട്ടറിയേറ്റിൽ ക്ലർക്ക് ആയി ഔദ്യോഗിക ജീവിതം ആരംഭിച്ച നവോത്ഥാന നായകൻ?

ചട്ടമ്പിസ്വാമികൾ


ചട്ടമ്പി സ്വാമികളുടെ ഏറ്റവും വലിയ കൃതി?

പ്രാചീനമലയാളം


ചട്ടമ്പിസ്വാമികളുടെ ബാല്യകാല നാമം?

കുഞ്ഞൻ


വിവേകാനന്ദനെ ചട്ടമ്പിസ്വാമികൾക്ക് പരിചയപ്പെടുത്തിയത് ആര്?

ഡോ. പൽപ്പു


ചട്ടമ്പിസ്വാമികളുടെ പ്രധാന ശിക്ഷ്യൻ?

ബോധേശ്വരൻ


‘സർവ്വജ്ഞനായ ഋഷി’ എന്നും ‘പരിപൂർണ കലാനിധി’ എന്നും ചട്ടമ്പിസ്വാമികളെ വിശേഷിപ്പിച്ചതാര്?

ശ്രീനാരായണഗുരു


ചട്ടമ്പിസ്വാമികളെ തമിഴ് വേദാന്തശാസ്ത്രം അഭ്യസിപ്പിച്ച ഗുരു?

സ്വാമിനാഥ ദേശികർ


കാവിയും കമണ്ഡലവും ഇല്ലാത്ത സന്യാസി, കാഷായം ധരിക്കാത്ത സന്യാസി എന്നിങ്ങനെ വ്യക്തി?

ചട്ടമ്പിസ്വാമികൾ


ചട്ടമ്പിസ്വാമികൾ സമാധി ആയ വർഷം?

1924


പന്മന ആശ്രമം സ്ഥിതി ചെയ്യുന്ന ജില്ല?

കൊല്ലം


രാമകൃഷ്ണ മിഷൻ ആസ്ഥാനം?

ബേലൂർ


ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് ചട്ടമ്പിസ്വാമികൾക്കുള്ള ആദരസൂചകമായി സ്റ്റാമ്പ് പുറത്തിറക്കിയ വർഷം?

2014 ഏപ്രിൽ 30


കേരള സർക്കാർ ജീവകാരുണ്യ ദിനമായി ആചരിക്കുന്നത് എന്ന്?

ആഗസ്റ്റ് 25


ആരുടെ ജന്മദിനമാണ് ജീവകാരുണ്യ ദിനമായി ആചരിക്കുന്നത്?

ചട്ടമ്പിസ്വാമികളുടെ ജന്മദിനം


വിവേകാനന്ദൻ ചട്ടമ്പിസ്വാമികളെ കണ്ടുമുട്ടിയത് എവിടെ വെച്ച്?

1892 എറണാകുളത്ത് വച്ച്


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.