അക്ഷരമുറ്റം ക്വിസ് UP, വിഭാഗം 2022 |Akshramuttam Auiz |Part -1

അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ ആവർത്തിച്ചുവരുന്ന ചോദ്യങ്ങളും ഉത്തരങ്ങളും


2021ലെ ബാലസാഹിത്യത്തിനുള്ള കേന്ദ്രസാഹിത്യഅക്കാദമി പുരസ്കാരത്തിന് അർഹമായ ‘അവർ മൂവരും ഒരു മഴവില്ലും’ എന്ന ബാലസാഹിത്യ കൃതിയുടെ രചയിതാവ് ആര്?

രഘുനാഥ് പാലേരി


ലോക ആരോഗ്യ ദിനം എന്നാണ്?

ഏപ്രിൽ 7


കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട തടാകം ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു?

കൊല്ലം


നിലവിൽ കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡണ്ട് ആരാണ്?
വൈശാഖൻ


ലോക മനുഷ്യാവകാശ ദിനമായി ആചരിക്കുന്നത് എന്നാണ്?

ഡിസംബർ 10

Advertisements

നിലവിൽ റിസർവ് ബാങ്ക് ഗവർണർ?

ശക്തികാന്തദാസ്


ലോക അത്ഭുതങ്ങളിൽ ഒന്നായ താജ്മഹൽ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്


കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രി?

ഇഎംഎസ് നമ്പൂതിരിപ്പാട്


കേരളത്തിലെ ആദ്യ വനിതാ ഗവർണർ?

ജ്യോതി വെങ്കിടാചലം


‘സ്നേഹമാണഖിലസാരമൂഴിയിൽ’ എന്ന എഴുതിയ സ്നേഹഗായകൻ എന്നറിയപ്പെടുന്ന കവി?

കുമാരനാശാൻ

Advertisements

ജവഹർലാൽ നെഹ്റു തന്റെ മകളായ ഇന്ദിരാഗാന്ധിക്ക് അയച്ച കത്തുകൾ പുസ്തകം ആക്കിയിട്ടുണ്ട് ഏതാണ് ആ പുസ്തകം?

ഒരച്ഛൻ മകൾക്കയച്ചകത്തുകൾ


പ്ലാസ്റ്റിക് കത്തിക്കുമ്പോൾ ഉണ്ടാകുന്ന വിഷ വസ്തു ഏതാണ്?

ഡയോക്സിൻ


1965 – ൽ ആദ്യത്തെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ച മലയാളിയായ കവി ആര്?

ജി ശങ്കരക്കുറുപ്പ്


ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനമായി ആചരിക്കുന്നു എന്നാൽ ലോക ദാരിദ്ര നിർമാർജന ദിനമായി ആചരിക്കുന്നത് എന്നാണ്?

ഒക്ടോബർ 17


2021 ലെ സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം നേടിയ ടാൻസാനിയൻ സാഹിത്യകാരൻ?

അബ്ദുൽ റസാഖ് ഗുർണ

Advertisements

ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ സാക്ഷരത നേടിയ നഗരം കോട്ടയമാണ് എന്നാൽ ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ സാക്ഷരത നേടിയ ജില്ല?

എറണാകുളം


ഓർമ്മയുടെ ഓളങ്ങളിൽ എന്ന ആത്മകഥയുടെ രചയിതാവ്?

ജി ശങ്കരക്കുറുപ്പ്


ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ ദേശീയ ഗണിത ശാസ്ത്ര ദിനമായി ആചരിക്കുന്നത്?

ശ്രീനിവാസ രാമാനുജൻ


മലയാള ഭാഷയുടെ പിതാവായ എഴുത്തച്ഛന്റെ ജന്മസ്ഥലമായ തുഞ്ചൻപറമ്പ് ഏതു ജില്ലയിലാണ്?

മലപ്പുറം


കേരളം സമ്പൂർണ്ണ സാക്ഷരത നേടിയത് പ്രഖ്യാപിച്ചപ്പോൾ ആരായിരുന്നു കേരള മുഖ്യമന്ത്രി?

ഇ കെ നായനാർ

Advertisements

വിദ്യ കൊണ്ട് പ്രബുദ്ധരാകുക എന്ന ആപ്തവാക്യം ഉള്ള കേരളത്തിലെ സർവകലാശാല ഏതാണ്?

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല


കേരളത്തിന്റെ സംസ്ഥാന ശലഭമായി പ്രഖ്യാപിച്ചിട്ടുള്ള ശലഭം ഏത് ?

ബുദ്ധമയൂരി


ഈയിടെ വിക്ഷേപിച്ച ഏറ്റവും വലിയ ബഹിരാകാശ ടെലസ്കോപ്പ്?

ജെയിംസ് വെബ് സ്പേസ് ടെലസ്കോപ്പ്


ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ജ്വലിക്കുന്ന ഓർമ്മയാണ് വാഗൺട്രാജഡി വാഗൺ ട്രാജഡി നടന്നത് എന്നാണ്?

1921


കേരളത്തിൽ ഏറ്റവും കൂടുതൽ വനപ്രദേശമുള്ള ജില്ല ഇടുക്കിയാണ് എന്നാൽ കേരളത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ജില്ല ഏതാണ്?

കണ്ണൂർ

Advertisements

ഇന്ത്യയുടെ ദേശീയമുദ്ര സ്ഥിതിചെയ്യുന്നതെവിടെയാണ്?

സാരാനാഥ് (ഉത്തരപ്രദേശ്)


ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശില്പം സ്ഥിതിചെയ്യുന്ന ജഡായു പാറ ഏതു ജില്ലയിലാണ്?

കൊല്ലം (ചടയമംഗലം)


1931 ഹരിജൻ പത്രത്തിന്റെ ഫണ്ട് രൂപീകരിക്കുന്നതിനായി കേരളത്തിൽ എത്തിയ ഗാന്ധിജിക്ക് തന്റെ ആഭരണങ്ങൾ മുഴുവൻ നൽകിയ മലയാളി പെൺകുട്ടി?

കൗമുദി ടീച്ചർ


‘ആഗോളതാപനം മരമാണ് മറുപടി ‘ ഇത് കേരളത്തിലെ ഏത് പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഹരിതകേരളം


ഏറ്റവും കൂടുതൽ റബ്ബർ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ഏതാണ്?

കേരളം

Advertisements

1957ലെ മന്ത്രിസഭയിലെ ഏക വനിതാ മന്ത്രി?

കെആർ ഗൗരി


പോസ്റ്റൽ സ്റ്റാമ്പിൽ ചിത്രീകരിക്കപ്പെട്ട ആദ്യ കേരളീയൻ?

ശ്രീനാരായണഗുരു


ഇന്ത്യൻ നാണയത്തിൽ ആലേഖനം ചെയ്യപ്പെട്ട ആദ്യ മലയാളി?

ശ്രീനാരായണ ഗുരു


ചക്കയാണ് കേരളത്തിന്റെ സംസ്ഥാന ഫലം എന്നാൽ ചക്കപ്പഴം ഏതു രാജ്യത്തിന്റെ ദേശീയ ഫലമാണ്?

ബംഗ്ലാദേശ്


ദേശീയ ഗാനം ആലപിക്കാൻ വേണ്ട സമയം?

52 സെക്കൻഡ്

Advertisements

നാഗ്പൂരാണ് ഓറഞ്ച് നഗരം എന്നറിയപ്പെടുന്നത് എന്നാൽ മുന്തിരി നഗരം എന്നറിയപ്പെടുന്നത്?

നാസിക്


2021 ലെ വയലാർ അവാർഡ് നേടിയ ‘മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ’ എന്ന നോവലിന്റെ രചയിതാവ്?

ബെന്യാമിൻ


ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന് പറഞ്ഞ നവോത്ഥാന നായകൻ?

ശ്രീനാരായണഗുരു


ഭാരതമെന്നപേർ കേട്ടാലഭിമാന പൂരിതമാകണമന്തരംഗം കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ ആരുടെ വരികൾ?

വള്ളത്തോൾ നാരായണമേനോൻ


ഐക്യരാഷ്ട്രസഭ സുസ്ഥിര വികസനത്തിനായുള്ള അടിസ്ഥാനശാസ്ത്ര വർഷമായി
( International Year of Basic Science for Sustainable Development IYBSSD ) ആചരിക്കുന്നത് ഏത് വർഷം?

2022

Advertisements

സേഫ്റ്റി പിൻ കണ്ടുപിടിച്ചത് വ്യക്തി?

വാൾട്ടർ ഹണ്ട്


ജയ ജയ കേരള കോമള ധരണി എന്ന കേരളത്തിന്റെ സംസ്കാരിക ഗാനം എഴുതിയത്?

ബോധേശ്വരൻ


കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന മൂന്നു നദികൾ ഏതൊക്കെയാണ്?

കബനി, ഭവാനി, പാമ്പാർ


കുരുവിയുടെ പതനം എന്ന പേരിൽ ആത്മകഥ എഴുതിയ പക്ഷിനിരീക്ഷകൻ?

സലിം അലി


വിപ്ലവത്തിന്റെ ശുക്ര നക്ഷത്രം എന്ന് കുമാരനാശാനെ വിശേഷിപ്പിച്ചത്?

പ്രൊഫ. ജോസഫ് മുണ്ടശ്ശേരി

Advertisements

പ്രകൃതിയുടെ തോട്ടി എന്നറിയപ്പെടുന്ന പക്ഷി കാക്കയാണ് എന്നാൽ കാട്ടിലെ തോട്ടി എന്നറിയപ്പെടുന്നത് മൃഗം ഏത്?

കഴുതപ്പുലി


കേരളത്തിൽ എത്ര ലോകസഭാ മണ്ഡലങ്ങൾ?

20


ഇന്ത്യൻ ധവള വിപ്ലവത്തിന്റെ പിതാവ്
എന്നറിയപ്പെടുന്ന മലയാളി?

ഡോ. വർഗീസ് കുര്യൻ


ന്യൂമിസ്മാറ്റിക്സ് എന്തിനെക്കുറിച്ചുള്ള പഠനം?

നാണയങ്ങൾ


ഇന്ത്യൻ ദേശീയ പതാകയിലെ അശോക ചക്രത്തിനുള്ള അര കാലുകളുടെ എണ്ണം?

24

Advertisements

കേരളത്തിൽ എത്ര നിയമസഭാ നിയോജക മണ്ഡലങ്ങൾ?

140


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.