Weekly Current Affairs for Kerala PSC Exams|2025 January 19-25|PSC Current Affairs|Weekly Current Affairs|PSC Questions

2025 ജനുവരി 19-25 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.

Weekly Current Affairs | 2025 ജനുവരി 19-25 വരെയുള്ള ആനുകാലിക വിവരങ്ങൾ


ഗുരുവായൂരപ്പൻ ട്രസ്റ്റ് ഏർപ്പെടുത്തിയ
2024 -ലെ ഓടക്കുഴൽ പുരസ്കാരം ലഭിച്ചത്?

കെ അരവിന്ദാക്ഷൻ ( 54 മത് )
കൃതി ഗോപ (നോവൽ )

30,000 രൂപ പ്രശസ്തിപത്രം, ശില്പം എന്നിവ അടങ്ങുന്നതാണ് ഓടക്കുഴൽ പുരസ്കാരം

ബുദ്ധനായി മാറിയ സിദ്ധാർത്ഥനെ ഭാര്യയായ യശോദര എന്ന ഗോപ ചോദ്യം ചെയ്യുന്നതാണ് ഗോപ എന്ന നോവലിന്റെ ഇതിവൃത്തം


2025-ലെ പ്രഥമ ഖോ -ഖോ ലോകകപ്പിന് വേദിയാകുന്ന നഗരം?

ന്യൂഡൽഹി
ഭാഗ്യചിഹ്നം തേജസ്, താര (ചെറു മാനുകൾ)


പ്രഥമ ഖോ -ഖോ ലോകകപ്പിന്റെ ബ്രാൻഡ് അംബാസിഡർ?
സൽമാൻ ഖാൻ,
ടൈഗർ ശ്രോഫ്  (ബോളിവുഡ് താരങ്ങൾ )


കേരള കലാമണ്ഡലത്തിൽ നൃത്താധ്യാപകനായി നിയമനം ലഭിച്ച ആദ്യ മലയാളി നർത്തകൻ?
ആർ എൽ വി രാമകൃഷ്ണൻ

കേരള കലാമണ്ഡലത്തിന്റെ ചാൻസിലർ?
മല്ലിക സാരാഭായ്


കാട്ടുതീ വ്യാപനം നേരിടുന്നതിനെ തുടർന്ന് പ്രാദേശിക ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട അമേരിക്കൻ സംസ്ഥാനം?

കാലിഫോണിയ (ലോസ് ഏഞ്ചൽസ് )
ലോസ് ഏഞ്ചൽസിൽ പടരുന്ന കാട്ടുതീയുടെ തീവ്രത വർദ്ധിപ്പിച്ച കാറ്റ് – സാന്റാ അന


ഫ്രാൻസിസ് മാർപാപ്പയുടെ ആത്മകഥ? ഹോപ്പ്

പദവിയിലിരിക്കെ ഒരു മാർപാപ്പയുടെ ആത്മകഥ പബ്ലിഷ് ചെയ്യുന്നത് ആദ്യമായാണ്


റിപ്പബ്ലിക് ദിനത്തിൽ ഇനിമുതൽ സ്കൂളുകളിൽ പ്രവർത്തി ദിനം ആക്കുവാൻ തീരുമാനിച്ച ഇന്ത്യൻ സംസ്ഥാനം? മഹാരാഷ്ട്ര


2025 ഫെബ്രുവരിയിൽ നടക്കുന്ന അന്താരാഷ്ട്ര എനർജി ഫെസ്റ്റിവലിനു വേദിയാകുന്നത്?
തിരുവനന്തപുരം


2025 ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത സോനാ മാർഗ് തുരങ്കം ഇവിടെ സ്ഥിതി ചെയ്യുന്നത്
ജമ്മു കാശ്മീർ


വിദ്യാർത്ഥികളുടെ ഹാജർ, അക്കാദമിക് പുരോഗതി, പാഠ്യേതര പ്രവർത്തനങ്ങൾ എന്നിവ രേഖപ്പെടുത്തുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ ആപ്പ്?
സമ്പൂർണ്ണ പ്ലസ്


നാഷണൽ ഗ്രീൻ ഹൈഡ്രജൻ മിഷന് കീഴിൽ ഇന്ത്യയിലെ ആദ്യത്തെ ഹരിത ഹൈഡ്രജൻ ഹബ്ബ് നിലവിൽ വരുന്നത്?
വിശാഖപട്ടണം


പുതിയ കണക്കുകൾ പ്രകാരം 2024  കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച ജില്ല?  കണ്ണൂർ


ഇന്ത്യയിലെ തീരദേശ പക്ഷികളുടെ സെൻസസ് നടത്തിയ ആദ്യ സംസ്ഥാനം?

ഗുജറാത്ത്
ഗുജറാത്തിലെ ജാംനഗറിലെ മറൈൻ  നാഷണൽ പാർക്കിലും മറൈൻ സാങ്‌ച്വറിയിലുമാണ് ഇന്ത്യയിലെ ആദ്യത്തെ തീരദേശ പക്ഷികളുടെ കണക്കെടുപ്പ് നടത്തിയത്


ഉത്തരാഖണ്ഡിൽ (ഡെറാഡൂൺ) വെച്ച് നടക്കുന്ന 38 മത്തെ ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് മത്സരയിനമായി ഉൾപ്പെടുത്തണമെന്ന് വിധി പ്രസ്താവിച്ച ഹൈക്കോടതി?

ഡൽഹി ഹൈക്കോടതി
ഭാഗ്യചിഹ്നം -മൗളി


38-ആമത് ദേശീയ ഗെയിംസിന്‍റെ ഉദ്ഘാടന ചടങ്ങിൽ കേരള ടീമിന്റെ പതാക  പതാകയെന്തുന്നത്?
പി എസ് ജീന (ബാസ്ക്കറ്റ്ബോൾ താരം)


പ്ലാസ്റ്റിക് ബോട്ടിലിന് പകരം ഹരിത കുപ്പികളിൽ വെള്ളം വിപണിയിൽ എത്തിക്കാൻ ഒരുങ്ങുന്ന സംസ്ഥാനം? കേരളം


2025ലെ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിവലിനു വേദിയായത്? 
ബേപ്പൂർ


അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനം
ജനുവരി 24


കുടുംബശ്രീയുടെ നേതൃത്വത്തിൽ 6- മത് സംസ്ഥാനതല ബഡ്സ് കലോത്സവത്തിന് വേദിയായത്?

കൊല്ലം
കിരീടം നേടിയത് വയനാട്


വെനസ്വേലയുടെ പ്രസിഡണ്ടായി മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടത്? നിക്കോളാസ് മഡുറോ


2023 -ലെ മികച്ച പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ ട്രോഫി കരസ്ഥമാക്കിയത്?

തലശ്ശേരി പോലീസ് സ്റ്റേഷൻ
രണ്ടാംസ്ഥാനത്ത്
മട്ടാഞ്ചേരി പോലീസ് സ്റ്റേഷൻ (കൊച്ചി)


ഡ്രോണുകളെ പ്രതിരോധിക്കാൻ രൂപകല്പന ചെയ്ത ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ മൈക്രോ മിസൈൽ?
ഭാർഗവാസ്ത്രം


ദേശീയ മഞ്ഞൾ ബോർഡിന്റെ ആസ്ഥാനം നിലവിൽ വന്നത്?
നിസാമാബാദ് (തെലങ്കാന)


ചന്ദുബി ഫെസ്റ്റിവൽ ആഘോഷിക്കുന്ന സംസ്ഥാനം?
അസം


രക്ഷിതാക്കളുടെ പെൻഷൻ അക്കൗണ്ടിൽ പണം നിക്ഷേപിച്ചു കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനുള്ള കേന്ദ്രസർക്കാരിന്റെ പദ്ധതി?
എൻ പി എസ് വാത്സല്യ


കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചുള്ള ഇന്ത്യയിലെ ആദ്യ ഗ്യാലറി ആരംഭിച്ചത്?

കൊൽക്കത്ത
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചതിന്റെ 150- മത് വാർഷികം 2025-ൽ ആഘോഷിച്ചു


ലോക സമ്മതിദായകദിനം?
ജനുവരി 25


പരാക്രം ദിവസ് (ദേശ്പ്രേം ദിവസം )?
ജനുവരി 23

സുഭാഷ് ചന്ദ്രബോസിനെ ജന്മദിനമാണ് പരാക്രം ദിവസ് ആഘോഷിക്കുന്നത്
1897 ജനുവരി 23സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം  


2025 ജനുവരിയിൽ സ്ഫോടനം ഉണ്ടായ മൗണ്ട് ഐബു എന്ന സജീവ അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്ന രാജ്യം?
ഇന്തോനേഷ്യ


2024-ലെ കഴിഞ്ഞവർഷം ജാവലിൻ ത്രോയിൽ ലോകത്തിലെ ഏറ്റവും മികച്ച താരമായി അമേരിക്കൻ മാഗസിൻ
‘ട്രാക്ക് ആൻഡ് ഫീൽഡ് ന്യൂസ് ‘
തെരഞ്ഞെടുത്തത്? 
നീരജ് ചോപ്ര


ലോഹ്രി നാടോടി ഉത്സവം ആഘോഷിക്കുന്ന സംസ്ഥാനം? 
പഞ്ചാബ്


നിലവിലെ ലോകമുത്തശ്ശി?
സിസ്റ്റർ ഇന കനാബറോ ലൂക്കാ


ഗുജറാത്തിലെ 34 മത്തെ ജില്ലയായി പ്രഖ്യാപിച്ചത്?
വാവ് -തരാഡ്


ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലാൻഡ് ഏത് രാജ്യത്തിന്റെ നിയന്ത്രണത്തിലുള്ള ഒരു സ്വയംഭരണ പ്രദേശമാണ്?
ഡെന്മാർക്ക്


കേരളത്തിലെ ഏറ്റവും വലിയ ജില്ല എന്ന ബഹുമതി സ്വന്തമാക്കിയ ഇടുക്കിയുടെ വിസ്തീർണ്ണം?
4612 ചതുരശ്ര കിലോമീറ്റർ


ഭോഗാലി ബിഹു അല്ലെങ്കിൽ മാഗ് ബിഹു ആഘോഷിക്കുന്ന സംസ്ഥാനം?
അസം


2025 ൽ 75 -മത് ചരമവാർഷികം ആചരിക്കപ്പെട്ട ഇംഗ്ലീഷ് നോവലിസ്റ്റ്?
ജോർജ് ഓർവെൽ
യഥാർത്ഥ പേര് -എറിക് അർതർ ബ്ലെയർ


തരിശുനിലങ്ങളെ കാർഷികയോഗ്യമാക്കാൻ ആയി കോഴിക്കോട് ജില്ലാ പഞ്ചായത്ത് ആരംഭിച്ച പദ്ധതി?
കതിരണി


ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പ് 2025 പുരുഷ വിഭാഗം ജേതാക്കൾ
കേരളം


ഇന്ത്യൻ കരസേനയും
ഇന്ത്യൻ വ്യോമസേനയും ചേർന്നുള്ള സംയുക്ത സൈനിക അഭ്യാസം?
ഡെവിൾ സ്ട്രൈക്ക്


ഇന്ത്യയിലെ ഏറ്റവും വലിയ വെങ്കല ശിവ ശില്പം സ്ഥാപിക്കാൻ ഒരുങ്ങുന്നത്?
തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രം


മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ സ്മാരകം നിർമ്മിക്കപ്പെടുന്നത്?
രാജ് ഘട്ട് (ന്യൂഡൽഹി)


രക്തത്തിലെ കൊളസ്ട്രോൾ കണ്ടെത്താൻ റാപ്പിഡ് ടെസ്റ്റ് സംവിധാനം ഒരുക്കിയ സ്ഥാപനം
IIT ഗുവാഹത്തി


2024 ഐവറി പുരസ്കാരം ലഭിച്ചത്?
കെ എസ് ചിത്ര


31 മത് നാഷണൽ ചിൽഡ്രൻസ് സയൻസ് കോൺഗ്രസിന്റെ വേദി
ഭോപ്പാൽ


Weekly Current Affairs | 2025 ജനുവരി 19-25 വരെയുള്ള ആനുകാലിക വിവരങ്ങൾ

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.