2024 സെപ്റ്റംബർ 8-14 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്
കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.
Weekly Current Affairs | 2024 സെപ്റ്റംബർ 8-14 വരെയുള്ള ആനുകാലിക വിവരങ്ങൾ
ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെ (OCA) അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത് ആദ്യ ഇന്ത്യക്കാരൻ?
രൺധീർ സിംഗ്
അഞ്ചുതവണ ഒളിമ്പിക്സിൽ പങ്കെടുത്ത ഷൂട്ടറായ രൺധീർ സിംഗിന്റെ
കാലാവധി 2024 മുതൽ 2028 വരെയാണ്
പ്രഥമ കേരള ക്രിക്കറ്റ് ലീഗിന് വേദിയാകുന്നത്?
തിരുവനന്തപുരം
കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാൻഡ് അംബാസിഡർ മോഹൻലാൽ
വിയറ്റ്നാമിൽ കനത്ത നാശ വിതച്ച ചുഴലിക്കാറ്റ്
യാഗി
2024 ൽ ഏഷ്യയിൽ ഉണ്ടാവുന്ന
ഏറ്റവും ശക്തമായ ഉഷ്ണമേഖല കാറ്റാണ് യാഗി
കേരളത്തിലെ സ്വന്തം ഉൽപ്പന്നങ്ങൾ വിൽക്കാൻ സംസ്ഥാന സർക്കാറിന് കീഴിൽ നിലവിൽ വന്ന ഇ -കൊമേഴ്സ് ഫ്ലാറ്റ്ഫോം?
കെ ഷോപ്പി
സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവയിൽ നിന്നുള്ള ഉൽപ്പന്നങ്ങളാണ് കെ ഷോപ്പി എന്ന വെബ്സൈറ്റ് വഴി വിൽക്കുക
ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യ ചൈന റഷ്യ തുടങ്ങി 35 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗജന്യ വിസ അനുവദിക്കുവാൻ തീരുമാനിച്ച രാജ്യം? ശ്രീലങ്ക
കേരളത്തിൽ സ്മാർട്ട് നഗരം സ്ഥാപിക്കുന്നത്
പുതുശ്ശേരി (പാലക്കാട്)
ഇന്ത്യയിൽ 12 സ്മാർട്ട് വ്യവസായ നഗരങ്ങൾ സ്ഥാപിക്കും
ദേശീയ വ്യവസായിക ഇടനാഴി വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സ്മാർട്ട് വ്യവസായ നഗരം സ്ഥാപിക്കുന്നത്
പദ്ധതി നടപ്പിലാക്കുന്നത്
കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും സംയുക്തമായി
അന്താരാഷ്ട്ര സാക്ഷരതാ ദിനം? സെപ്റ്റംബർ 8
2024 -ലെ പ്രമേയം?
‘ബഹുഭാഷാ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക:
പരസ്പരധാരണയ്ക്കും സമാധാനത്തിനും സാക്ഷരത’
സംസ്ഥാനത്തെ ആദ്യ ഓപ്പൺ ബുക്ക് പരീക്ഷ നടത്തുന്ന സർവ്വകലാശാല? ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ നിലവിലെ വൈസ് ചാൻസിലർ വി പി ജഗതി രാജ്
യുഎസ് ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസ് കിരീടം നേടിയത്?
യാനിക് സിന്നർ (ഇറ്റാലി)
ഫൈനലിൽ അമേരിക്കയുടെ ടെയ്ലർ
ഫ്രിറ്റ്സിനെ പരാജയപ്പെടുത്തി
യുഎസ് ഓപ്പൺ ടെന്നീസ് വനിത സിംഗിൾസ് കിരീട ജേതാവ്?
ആര്യാന സബലേങ്ക (ബെലറൂസ്) ഫൈനലിൽ അമേരിക്കയുടെ ജസീക്ക പെഗുലയെ പരാജയപ്പെടുത്തി
ജോലിസ്ഥലത്ത് സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര വനിത ശിശു വികസന മന്ത്രാലയത്തിന്റെ കേന്ദ്രീകൃത ഫ്ലാറ്റ്ഫോം?
ഷി -ബോക്സ് (SHe -Box)
കേരളത്തിലെ ആദ്യത്തെ വാട്ടർ സ്ട്രീറ്റ് ടൂറിസം പദ്ധതി ആരംഭിച്ച സ്ഥലം?
മറവൻ തുരുത്ത്
2024 പാരീസ് പരാലിമ്പിക്സിൽ ഇന്ത്യ എത്ര മെഡലുകൾ നേടി?
29
(7 സ്വർണം 9 വെള്ളി 13 വെങ്കലം)
ഒന്നാം സ്ഥാനത്ത് ചൈന
രണ്ടാംസ്ഥാനത്ത് ബ്രിട്ടൻ
മൂന്നാംസ്ഥാനത്ത് അമേരിക്ക
ഇന്ത്യ 18 സ്ഥാനത്ത്
2024 പാരീസ് പരാലിമ്പിക്സിൽ വനിതകളുടെ 400 മീറ്റർ T20 വിഭാഗത്തിൽ ഇന്ത്യക്കായി വെങ്കല മെഡൽ നേടിയത്?
ദീപ്തി ജീവന്‍ജി
2024 പാരീസ് പരാലിമ്പിക്സിൽ ബാഡ്മിന്റൺ SL4 വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം?
സുഹാസ് യതിരാജ്
2024 പാരീസ് പരാലിമ്പിക്സിൽ
പുരുഷന്മാരുടെ ഡിസ്കസ് ത്രോ F56 വിഭാഗത്തിൽ വെള്ളി മെഡൽ സ്വന്തമാക്കിയ ഇന്ത്യൻ താരം
യോഗേഷ് കതുനിയ
2024 പരാലിമ്പിക്സിൽ ബാഡ്മിന്റണിൽ സ്വർണം നേടിയ ഇന്ത്യൻ താരം?
നിതേഷ് കുമാർ (രാജസ്ഥാൻ)
2024 പാരീസ് പാരലിമ്പിക്സ് അത്‌ലറ്റിക്സിൽ വനിതകളുടെ 100 മീറ്റർ ഓട്ടത്തിലും വനിതകളുടെ 200 മീറ്റർ T35 വിഭാഗത്തിലും വെങ്കല മെഡൽ നേടിയ ഇന്ത്യക്കാരി?
പ്രീതിപാൽ (ഉത്തർപ്രദേശ്)
അത്‌ലറ്റിക്സിൽ ഒരു പാരലിമ്പിക്സിൽ
2 മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത പ്രീതിപാൽ
ഒരു ഒളിമ്പിക്സിൽ 2 മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം മനു ഭാകർ (ഷൂട്ടിംഗ്)
പാരീസ് പരാലിമ്പിക്സ് 2024 ഇന്ത്യക്കായി ആദ്യം മെഡൽ നേടിയത്?
അവ്നി ലേഖ്റ
10 മീറ്റർ എയർ റൈഫിൾ സ്റ്റാൻഡിങ് എസ് എച്ച് -1 ലാണ് അവ്നി സ്വർണം നേടിയത്
ടോക്യോ പരാലിമ്പിക്സിലും ഇതേ യിനത്തിൽ അവ്നി സ്വർണം നേടിയിരുന്നു
തുടർച്ചയായി രണ്ടു പരാലിമ്പിക്സിലും സ്വർണ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത അവനി ലേഖ്റ
2024 പാരീസ് പരാലിമ്പിക്സിൽ അമ്പെയ്ത്തിൽ മിക്സഡ് ടീം ഇനത്തിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ സഖ്യം?
രാകേഷ് കുമാർ, ശീതൾ ദേവി
2024 പാരീസ് പരാലിമ്പിക്സിൽ പുരുഷന്മാരുടെ ജാവലിൻ ത്രോ എഫ് 41 വിഭാഗത്തിൽ സ്വർണ്ണം സ്വന്തമാക്കിയത്? നവദ്വീപ് സിങ്
ഇറാന്റെ ബെയ്ത് സയാ സദേഗ് അയോഗ്യനാക്കിയതിനെ തുടർന്നാണ് നേരത്തെ വെള്ളി മെഡൽ നേടിയിരുന്നു നവദ്വീപ് സിങ് സ്വർണ്ണം ലഭിച്ചത്
പുരുഷന്മാരുടെ ജാവലിൻ എഫ് 41 വിഭാഗത്തിൽ ഇന്ത്യയുടെ ആദ്യ സ്വർണമാണ് ഇത്
2024 പരാലിമ്പിക്സ് ജാവലിനിൻ റെക്കോർഡോടെ സ്വർണ്ണം നേടിയത്? സുമിത്ത് ആന്റിൽ (ഹരിയാന)
2024 പാരീസ് പരാലിമ്പിക്സിൽ സ്വർണ മെഡൽ നേടിയ ഇന്ത്യൻ അമ്പെയ്ത്ത് താരം?
ഹർവീന്ദർ സിംഗ്
പരാലിമ്പിക്സ് ആർച്ചറിയിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരം
ഹർവീന്ദർ സിംഗ്
2024 സെപ്റ്റംബറിൽ അന്തരിച്ച നോവലിസ്റ്റ്, നാടകകൃത്ത്, സാംസ്കാരിക പ്രവർത്തകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി?
കെ ജെ ബേബി (കനവ് ബേബി )
ആദിവാസി കുട്ടികൾക്ക് ബദൽ വിദ്യാഭ്യാസം നൽകുന്നതിനായി വയനാട്ടിലെ ചിങ്ങോട് സ്ഥാപിച്ച ഗുരുകുല ആശ്രമം കനവ്
ഗോത്ര ജീവിത പശ്ചാത്തലത്തിലുള്ള
കെ ജെ ബേബിയുടെ ‘മാവേലി മൻറം’ എന്ന നോവലിന് 1994- ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു
2024 -ൽ കേന്ദ്ര ക്രിമിനൽ നിയമം ഭേദഗതി ചെയ്തു ബിൽ പാസാക്കുന്ന ആദ്യ സംസ്ഥാനം?
പശ്ചിമബംഗാൾ
നോർത്ത് അറ്റ്ലാന്റിക് സമുദ്രത്തിനടിയി ലുള്ള ടൈറ്റാനിക് കപ്പൽ അവശിഷ്ട ങ്ങളിൽ നിന്ന് വീണ്ടെടുത്ത ഗ്രീക്ക് ദേവതയുടെ വെങ്കല ശില്പത്തിന്റെ പേര്?
ഡയാന
ടൈറ്റാനിക് കപ്പൽ മുങ്ങിയത് 1912 ഏപ്രിൽ 15 -ന്
2024ലെ ദേശീയ പോഷകാഹാര വാരത്തി (സെപ്റ്റംബർ 1 -7 ) ന്റെ പ്രമേയം?
എല്ലാവർക്കും പോഷകാഹാരം Nutritious Diets for Everyone
2024 ആഗസ്റ്റ് നിർബന്ധിത സൈനിക സേവനം പുനസ്ഥാപിക്കാൻ ഒരുങ്ങുന്ന യൂറോപ്യൻ രാജ്യം?
ക്രൊയേഷ്യ
ലോകത്തിലെ ആദ്യത്തെ എക്കോ സിറ്റി നിലവിൽ വരുന്നത്?
നിയോം (സൗദി അറേബ്യ)
എക്കോ സിറ്റിയുടെ പേര് ദ ലൈൻ
ബഹിരാകാശത്തിന്റെ അതിരായ കാർമൻ രേഖ കടന്ന ഏറ്റവും പ്രായം കുറഞ്ഞ വനിത എന്ന നേട്ടം സ്വന്തമാക്കി 21 വയസ്സുകാരി?
കാഴ്‌സൺ കിച്ചൻ
കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ (കെ എഫ് സി ) സ്റ്റാർട്ടപ്പ് കോൺകേവിന്റെ വേദി?
തിരുവനന്തപുരം
മുസ്ലിംകളുടെ വിവാഹം, വിവാഹമോചനം എന്നിവ സർക്കാരിന്റെ കീഴിൽ രജിസ്റ്റർ ചെയ്യാൻ നിർബന്ധമാക്കുന്ന ബിൽ നിയമസഭയിൽ പാസാക്കിയ സംസ്ഥാനം?
അസം
പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ 1935- ലെ അസം മുസ്ലീം വിവാഹമോചന രജിസ്ട്രേഷൻ നിയമം ഇല്ലാതാകും
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ
പ്രതിരോധ ഗവേഷണ സ്ഥാപനമായ
DRDO യുടെ എയ്റോ വിഭാഗത്തിൽ ഡയറക്ടർ ജനറലായി നിയമിതയായത്?
ഡോ. കെ രാജലക്ഷ്മി മേനോൻ
വയനാട്ടിലെ കാട്ടുനായ്ക്ക ആദിവാസി വിഭാഗത്തിന്റെ അനുഷ്ഠാനങ്ങളെ പശ്ചാത്തലമാക്കി നിർമ്മിച്ച സിനിമ?
ഗുഡ
ആദിവാസി ഭാഷ സംസാരിക്കുന്ന ഇന്ത്യയിലെ ആദ്യ ചിത്രം കൂടിയാണ് ഗുഡ
കർഷകരെ സഹായിക്കാൻ കൃഷിസ്ഥലങ്ങളിൽ ഏർപ്പെടുത്തുന്ന കുടുംബശ്രീയുടെ ഡ്രോൺ സംവിധാനത്തിന്റെ പേര്?
ഡ്രോൺശ്രീ
വംശനാശ ഭീഷണി നേരിടുന്ന നൂറുകണക്കിന് തവളകളെ സംരക്ഷിക്കാൻ തീരുമാനിച്ച രാജ്യം ?
ഓസ്ട്രേലിയ
കേരളത്തിലെ ആദ്യത്തെ എജുക്കേഷൻ ഹബ്ബ് നിലവിൽ വരുന്നത്?
പിണറായി ( കണ്ണൂർ)
ധർമ്മടം നിയോജകമണ്ഡലത്തിലാണ് പിണറായി
ജലബജറ്റ് തയ്യാറാക്കിയ ഇന്ത്യയിലെ ആദ്യത്തെ നിയമസഭ മണ്ഡലം ധർമ്മടം
2024 സെപ്റ്റംബറിൽ അന്തരിച്ച ചലച്ചിത്ര നിരൂപക?
അരുണാ വാസുദേവ്
‘ഏഷ്യൻ സിനിമയുടെ അമ്മ’ എന്നാണ് അറിയപ്പെടുന്നത്
ഷാൻഷാൻ ചുഴലിക്കാറ്റ് നാശം വിതച്ച രാജ്യം?
ജപ്പാൻ
ചൊവ്വ ഗ്രഹത്തിൽ സമുദ്രങ്ങൾ രൂപപ്പെടുവാൻ കാരണമായ ഭൂഗർഭജലത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്?
നാസ
2024 -ലെ നാഷണൽ ചെസ് ചാമ്പ്യൻഷിപ്പ് ജേതാവ്
കാർത്തിക് വെങ്കിട്ടരാമൻ
കർഷകരെ ബോധവൽക്കരിക്കുന്ന തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൻ കി ബാത്തിന്റെ മാതൃകയിൽ ആരംഭിക്കുന്ന പ്രതിമാസ പരിപാടി?
കിസാൻ കി ബാത്ത്
2024 സാഫ് അണ്ടർ -20 ഫുട്ബോൾ ചാമ്പ്യൻഷിപ്പ് കിരീട ജേതാക്കൾ?
ബംഗ്ലാദേശ്
ഫൈനലിൽ നേപ്പാളിനെ പരാജയപ്പെടുത്തിയാണ് ബംഗ്ലാദേശ് കിരീടം നേടിയത്
മണ്ണിന്റെ കനവും പ്രദേശത്തിന്റെ നിരപ്പും കണക്കിലെടുത്ത് അവിടെ എത്ര മഴ പെയ്താൽ ഉരുൾപൊട്ടൽ ഉണ്ടാകാമെന്ന് കണക്കാക്കുന്നതിനായി കേരള സർവകലാശാല രൂപം നൽകിയ മൊബൈൽ ആപ്പ്?
സ്ലിപ് കെ (SLIP K)
വളർത്തു മൃഗങ്ങൾക്കുള്ള അടിയന്തര ചികിത്സാ സൗകര്യങ്ങൾ വീട്ടുപടിക്കൽ എത്തിക്കുന്നതിനുള്ള പദ്ധതി?
മൊബൈൽ വെറ്റിനറി യൂണിറ്റ്
ടോൾഫ്രീ നമ്പർ 1962
പാരാലിമ്പിക്സിൽ തുടർച്ചയായി സ്വർണം നേടിയ ഇന്ത്യൻ താരം?
സുമിത് ആന്റിൽ (ജാവലിൻ ത്രോ)
ജോർദാനിൽ നടക്കുന്ന ലോക അണ്ടർ 17 ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി വെങ്കല മെഡൽ നേടിയ ഗുസ്തി താരം?
സായിനാഥ്
ലുസെയ്നിലെ ഡയമണ്ട് ലീഗ് മത്സരത്തിൽ ജാവലിൻ ത്രോയിൽ നീരജ് ചോപ്രയുടെ സ്ഥാനം?
രണ്ടാം സ്ഥാനം
അടുത്തിടെ ‘അമ്മ’ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ച ചലച്ചിത്ര നടൻ?
സിദ്ദിഖ്
സിദ്ദിഖിന്റെ ആത്മകഥയുടെ പേരാണ് ‘അഭിനയമറിയാതെ‘
പിടി ഉഷ 400 മീറ്റർ ഹർഡിൽസിൽ സ്ഥാപിച്ച 39 വർഷത്തെ റെക്കോർഡ് തിരുത്തിയത്?
വിദ്യാ രാംരാജ്
Weekly Current Affairs | 2024 സെപ്റ്റംബർ 8-14 വരെയുള്ള ആനുകാലിക വിവരങ്ങൾ|GK Malayalam