Weekly Current Affairs for Kerala PSC Exams| 2023 July  16 -22|16 -22 വരെയുള്ള 2023 ജൂലൈ മാസത്തിലെ ആനുകാലിക വിവരങ്ങൾ

Weekly Current Affairs | 2023 July 16- 22


53- മത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം 2022 പ്രഖ്യാപിച്ചു

മികച്ച സിനിമയ്ക്കുള്ള പുരസ്കാരം ലഭിച്ചത്?
നൻപകൽ നേരത്ത് മയക്കം (സംവിധാനം- ലിജോ ജോസ് പെല്ലിശ്ശേരി)

മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്?

മമ്മൂട്ടി
(നൻപകൽ നേരത്ത് മയക്കം എന്ന സിനിമയിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക്‌ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത്)

മികച്ച നടി?

വിൻസി അലോഷ്യസ്
(രേഖ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിൻസി അലോഷ്യസിനെ മികച്ച നടിയായി തിരഞ്ഞെടുത്തുത്)

മികച്ച സംവിധായകൻ?

മഹേഷ് നാരായണൻ
(അറിയിപ്പ് എന്ന ചിത്രമാണ് മഹേഷ് നാരായൺ സംവിധാനം ചെയ്തത്)


കേരള ഹൈക്കോടതിയുടെ 38 മത് ചീഫ് ജസ്റ്റിസ് ആയി നിയമിതനായ വ്യക്തി

എ ജെ ദേശായി (ആശിഷ് ജെ ദേശായി)


2023 – ജൂലൈ 18 ന് അന്തരിച്ച കേരള മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ വ്യക്തി?

ഉമ്മൻചാണ്ടി


ഉമ്മൻചാണ്ടിയെ കുറിച്ചുള്ള ഡോക്യുമെന്ററി?

Touching the Soul


ഉമ്മൻചാണ്ടിയെ കുറിച്ച് പിടി ചാക്കോ എഴുതിയ ജീവചരിത്രം?

തുറന്നിട്ട വാതിൽ


ഉമ്മൻചാണ്ടിയുടെ ആത്മകഥ?

കാലം സാക്ഷി (തയ്യാറാക്കിയത്
സണ്ണിക്കുട്ടി ഏബ്രഹാം)


2024- ലെ പാരീസ് ഒളിമ്പിക്സിന് യോഗ്യത നേടിയ ആദ്യ ഇന്ത്യൻ താരം?

എം ശ്രീശങ്കർ ( ലോങ് ജെംമ്പർ )


ഏഷ്യൻ അത്ലെറ്റിക് മീറ്റ് ചാമ്പ്യൻഷിപ്പ് ലോങ്ങ് ജെമ്പിൽ വെള്ളിമെഡൽ നേടിയത്?

എം ശ്രീശങ്കർ


ഊർജ്ജ വ്യവസായ രംഗത്തെ ഗവേഷണങ്ങൾക്കും കണ്ടെത്തെലുകൾക്കും നൽകുന്ന വിഖ്യാത ശാസ്ത്ര പുരസ്കാരമായ എനി അവാർഡ് 2023 -ൽ അർഹനായ മലയാളി?

ഡോ.പ്രദീപ് തലാപ്പിൽ


വിംബിൾഡൺ 2023- ലെ പുരുഷ സിംഗിൾസ് കിരീടം നേടിയത്?

കാർലോസ് അൽക്കരാസ് (സ്പെയിൻ)


2023- ലെ വിംബിൾഡൺ വനിതാ സിംഗിൾസ് കിരീടം നേടിയത്?

മാർകെറ്റ വൊൻഡ്രോ സോവ (ചെക്ക് റിപ്പബ്ലിക് താരം)


ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയം നിലവിൽ വരുന്ന ഇന്ത്യൻ നഗരം?

സൂറത്ത് (ഗുജറാത്ത്)


കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (KMRL) നേതൃത്വത്തിൽ സോളാർ പാർക്കുകൾ നിലവിൽ വരുന്ന ജില്ലകൾ?

ആലപ്പുഴ, കാസർകോട്


ഇന്ത്യയും യുഎഇയും തമ്മിലുള്ള വാണിജ്യ ഇപാടുകൾക്കും ഇരുരാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾക്കും പരസ്പരം ഉപയോഗിക്കാൻ ധാരണയായ നാണയം?

രൂപയും, യു എ ഇ ദിർഹവും


2023-ൽ നടക്കുന്ന 9-മത് വനിതാ ഫുട്ബോൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യങ്ങൾ?

ഓസ്ട്രേലിയ, ന്യൂസിലൻഡ്
(ഭാഗ്യചിഹ്നം – ടസുനി എന്ന പെൻഗ്വിൻ)


ദേശീയ ആരോഗ്യ മിഷന്റെ പുതിയ പേര്?

പ്രധാനമന്ത്രി സമഗ്ര സ്വാസ്ഥ്യ മിഷൻ (PMSSM)


2023- ജൂലായിൽ ഭൗമസൂചിക പദവി ലഭിച്ച ഔതൂർ വെറ്റില ഏതു
സംസ്ഥാനത്താണ്?

തമിഴ്നാട്


2023 -ജൂലായിൽ പ്രസിദ്ധീകരിച്ച ‘ഹെൻലി പാസ്പോർട്ട് ഇൻഡക്സ് 2023’ പ്രകാരം ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട് ഉള്ള രാജ്യം?

സിംഗപ്പൂർ
(ഇന്ത്യയുടെ സ്ഥാനം -80.
രണ്ടാം സ്ഥാനത്ത്-
ജർമ്മനി, ഇറ്റലി, സ്പെയിൻ
ജപ്പാൻ മൂന്നാം സ്ഥാനത്ത്)


ഇന്ത്യയിലെ ആദ്യത്തെ സാറ്റലൈറ്റ് നെറ്റ് വർക്ക് സൈറ്റ് നിലവിൽ വരുന്നത്?

ഗുജറാത്ത്


ഇന്ത്യയുടെ സമുദ്രതീര സുരക്ഷ
ശക്തിപ്പെടുത്തുന്നതിനായി തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം ആരംഭിച്ച തദ്ദേശീയ ഡിഫറൻഷ്യൽ ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (DGNSS)?

സാഗർ സമ്പർക്ക്‌


ചൈനയുടെ സാമ്പത്തിക സഹായത്തിൽ പാക്കിസ്ഥാനിൽ രൂപകല്പന ചെയ്യുന്ന ആണവനിലയം?

ചെഷ്മ -5


2023- ലെ G 20 ഉച്ചകോടിക്ക് വേദി?

ഇന്ത്യ


നിർമ്മാണ വ്യവസായവുമായി ബന്ധപ്പെട്ട സ്റ്റാർട്ട് അപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന തിനായി ഇന്ത്യയിൽ ആദ്യ ഇന്നവേഷൻ ഹബ് നിലവിൽ വരുന്ന സംസ്ഥാനം?

കേരളം


കുക്കി ആദിവാസി വിഭാഗം കാണപ്പെടുന്ന സംസ്ഥാനം?

മണിപ്പൂർ


പ്രധാനമന്ത്രി സൻസദ് ആദർശ് ഗ്രാമ യോജന പദ്ധതി പ്രകാരം രാജ്യസഭാംഗ മായ പിടി ഉഷ തെരഞ്ഞെടുത്ത കോട്ടയം ജില്ലയിലെ ഗ്രാമപഞ്ചായത്ത്?

പള്ളിക്കത്തോട്
(രാജ്യസഭാ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച ആദ്യ നോമിനേറ്റഡ് അംഗമാണ് പിടി ഉഷ)


2023- ലെ യു എൻ കാലാവസ്ഥാ വ്യതിയാന സമ്മേളനം നടക്കുന്നത്?

ദുബായ്


മൂന്നാമത് മാരിടൈം ഗ്ലോബൽ ഇന്ത്യ ഉച്ചകോടി 2023 ന്റെ വേദി?

ന്യൂഡൽഹി (പ്രഗതി മൈതാൻ)


വാർദ്ധക്യസഹജമായ ജീവിതശൈലി രോഗങ്ങളെയും കാൻസർ, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ സാംക്രമികേതര രോഗങ്ങളെയും നേരിടാൻ ലോകബാങ്കിന്റെ സഹായത്തോടെ സംസ്ഥാന സർക്കാർ ആരംഭിക്കുന്ന പദ്ധതി?

കേരള ഹെൽത്ത് സിസ്റ്റംസ് ഇംപ്രൂവ്മെന്റ് പ്രോഗ്രാം


വർദ്ധിച്ചുവരുന്ന സൈബർ കുറ്റ കൃത്യ ങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായുള്ള സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പർ?

1930



ഇന്ത്യയുടെ തദ്ദേശീയ വിമാനവാഹിനി കപ്പലായ ഐ എൻ എസ് വിക്രാന്തിൽ അവതരിപ്പിച്ച ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും പഴക്കം ചെന്ന ടൂർണമെന്റ് ട്രോഫി?

ഡ്യൂറൻഡ് കപ്പ്


2023- ജൂലായിൽ അന്തരിച്ച മുൻ കേരള ക്രിക്കറ്റ് ക്യാപ്റ്റൻ?

കെ ജയറാം


ഇന്ത്യയിലെ ആദ്യത്തെ ഹരിത ഹൈഡ്രോജൻ മൈക്രോ ഗ്രിഡ് പ്രൊജക്റ്റ് നിലവിൽ വരുന്നത്?

ലഡാക്ക്


2023 -ജൂലായിൽ ഗൃഹലക്ഷ്മി പദ്ധതി ആരംഭിച്ച സംസ്ഥാനം?

രാജസ്ഥാൻ
(ഒരു കുടുംബത്തിലെ പ്രധാന വനിതക്ക്‌ പ്രതിമാസം 2000 രൂപ ധനസഹായം നൽകുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ഗൃഹലക്ഷ്മി പദ്ധതി)


ദേശീയ പഞ്ചായത്ത് പുരസ്കാരം 2023-ൽ ശിശു സൗഹൃദ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ കേരളത്തിലെ ഗ്രാമം?

ചെറുതന (ആലപ്പുഴ)


റൺവേയിൽ നിന്ന് ടെർമിനലിലേക്ക് തിരിച്ചും വിമാനത്തിന് പോകുന്നതിനുള്ള ഇന്ത്യയിലെ ആദ്യത്തെ എലിവേറ്റഡ് ടാക്സി വേ നിലവിൽ വന്നത്?

ഡൽഹി അന്താരാഷ്ട്ര വിമാനത്താവളം


2023 -ൽ പുതിയ സംയോജിത ടെർമിനൽ കെട്ടിടം ഉദ്ഘാടനം ചെയ്ത വീർ സവർക്കർ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്നത് എവിടെയാണ്?

പോർട്ട് ബ്ലെയർ


മലയാളത്തിൽ തുടക്കം കുറിക്കുന്ന ആദ്യ മുഖ്യധാര എ ഐ ചാറ്റ് ബോട്ട്?

ഗൂഗിൾ ബാർഡ്


ഇന്ത്യയുടെ ആദ്യത്തെ ട്രാൻസിഷണൽ പവർ പ്രൊജക്റ്റിലൂടെ ഏതു രാജ്യത്തിനാണ് വൈദ്യുതി നൽകുന്നത്?

ബംഗ്ലാദേശ്
(ഉല്പാദിപ്പിക്കുന്ന മുഴുവൻ വൈദ്യുതിയും മറ്റൊരു രാജ്യത്തിന് നൽകുന്ന ഇന്ത്യയുടെ ആദ്യത്തെ ട്രാൻസിഷണൽ പവർ പ്രൊജക്റ്റ് ആണ് ഇത്)


നീതി ആയോഗിന്റെ ദേശീയ ബഹുമുഖ ദാരിദ്ര്യ സൂചിക പ്രകാരം ഏറ്റവും കുറഞ്ഞ ദാരിദ്ര നിരക്കുള്ള സംസ്ഥാനം?

കേരളം (രണ്ടാം തവണ)


ദാരിദ്ര നിരക്ക് ഏറ്റവും കൂടിയ സംസ്ഥാനം?

ബീഹാർ


ദാരിദ്ര നിരക്ക് ഏറ്റവും കുറഞ്ഞ കേന്ദ്രഭരണ പ്രദേശങ്ങൾ?

പുതുച്ചേരി ലക്ഷദ്വീപ്


നീതി ആയോഗിന്റെ ദാരിദ്ര സൂചിക പ്ര കാരം ഇന്ത്യയിൽ ദരിദ്ര്യമില്ലാത്ത ഏക ജില്ല?

എറണാകുളം


നീതി ആയോഗിന്റെ ദാരിദ്ര സൂചിക പ്ര കാരം കേരളത്തിൽ ഏറ്റവും കൂടിയ ദാരിദ്ര്യം ഉള്ള ജില്ല?

വയനാട്


ദാരിദ്ര നിരക്ക് ഏറ്റവും കുറഞ്ഞ കേന്ദ്രഭരണ പ്രദേശങ്ങൾ?

പുതുച്ചേരി ലക്ഷദ്വീപ്


2023 -ൽ പുറത്തിറക്കിയ കേരള സർക്കാർ ലോട്ടറിയുടെ ഭാഗ്യമുദ്ര?

പച്ചക്കുതിര (രതീഷ് രവിയാണ് ഭാഗ്യമുദ്ര രൂപകല്പന ചെയ്തത് )


ലോകത്തെവിടെയുമുള്ള കുറ്റവാളികളെ വിരലടയാളം ഉപയോഗിച്ച് തിരിച്ചറിയുവാനുള്ള സോഫ്റ്റ്‌വെയർ?

NAFIS (National Automated Fingerprint Identification System)


2023-ലെ ഏഷ്യൻ അത് ലിറ്റിക് മീറ്റ് ചാമ്പ്യൻഷിപ്പിന്റെ മെഡൽ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം?

മൂന്നാമത് (ഒന്നാം സ്ഥാനത്ത് – ജപ്പാൻ, രണ്ടാം സ്ഥാനത്ത് -ചൈന. തായ്‌ലന്റിലെ ബാങ്കോക്കിലാണ് ഏഷ്യൻ അത് ലിറ്റിക് മീറ്റ് ചാമ്പ്യൻഷിപ്പ് നടന്നത്


ഐക്യരാഷ്ട്രസഭയുടെ സൂചകപ്രകാരം 10-വർഷംകൊണ്ട് ദാരിദ്ര നിർമ്മാർജ്ജനത്തിന് ഏറ്റവും അധികം നേട്ടം ഉണ്ടാക്കിയ രാജ്യം?

ഇന്ത്യ


2023 ജൂലായിൽ ഇറ്റലിയിലും തെക്കൻ യൂറോപ്പിലും അനുഭവപ്പെട്ട ഉഷ്ണ തരംഗം?

സെർബറസ്


2023 ജൂലായിൽ അന്തരിച്ച പ്രശസ്ത ബ്രിട്ടീഷ് ചലച്ചിത്ര നിരൂപകൻ?

ഡിറക് മാൽകം (അടൂർ ഗോപാലകൃഷ്ണന്റെ എലിപ്പത്തായം എന്ന സിനിമയ്ക്ക് അന്താരാഷ്ട്ര വേദികളിൽ പ്രശസ്തി നേടി കൊടുത്ത വ്യക്തി )


ദുലീപ് ട്രോഫി കിരീടം 2023 -ൽ നേടിയത്?

ദക്ഷിണ മേഖല


സൈബർ കുറ്റകൃത്യങ്ങൾ നേരിടാനുള്ള കേന്ദ്രസർക്കാറിന്റെ ശ്രമങ്ങളിൽ പൊതുജനങ്ങൾക്കും പങ്കാളികളാകുന്നതിനുള്ള പദ്ധതി?

സൈബർ ക്രൈം വൊളന്റിയർ സ്ക്വാഡ്


ഫോബ്സ് പട്ടികളുടെ ഈ വർഷത്തെ കണക്കുപ്രകാരം കായിക താരങ്ങളിൽ ഏറ്റവും അധികം വാർഷിക വരുമാനമെന്ന ഗിന്നസ് ലോക റെക്കോഡ് കരസ്ഥമാക്കിയത്?

ക്രിസ്റ്റാനോ റൊണാൾഡോ


കുട്ടികളിലെ മാനസിക സമ്മർദ്ദം ലഘൂകരിക്കുന്നതിനായി പോലീസ് ആരംഭിച്ച പദ്ധതി?

ചിരി


എല്ലാ ഗ്രാമങ്ങളിലേക്കും ഇന്റർനെറ്റ് വ്യാപിക്കുന്നതിന് വേണ്ടി കേന്ദ്രസർക്കാർ നടപ്പിലാക്കാൻ പോകുന്ന പദ്ധതി?

ഭാരത് നെറ്റ്


ക്രൈം സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട G20 സമ്മേളനത്തിന് വേദിയായത്?

ഗുരുഗ്രാം (ഹരിയാന)


കേരള ടൂറിസത്തെ അന്താരാഷ്ട്ര നിലവാരത്തിൽ എത്തിക്കുന്നതിന്റെ ഭാഗമായി ടൂറിസം വകുപ്പ് നടത്തുന്ന ടൂറിസം പ്രചാരണ പരിപാടി?

കേരള ബ്ലോഗ് എക്സ്പ്രസ്സ്


പട്ടിക വിഭാഗങ്ങളുടെ സ്റ്റാർട്ടപ്പ് സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനായി കേരള സ്റ്റാർട്ടപ്പ് മിഷനുമായി സഹകരിച്ച് ഉന്നതി (കേരള എംപവർമെന്റ് സൊസൈറ്റി) സ്റ്റാർട്ടപ്പ് സിറ്റി സ്ഥാപിക്കുന്ന നഗരം?

തിരുവനന്തപുരം


മണ്ടേല ദിനം?

ജൂലൈ 18
ദക്ഷിണാഫ്രിക്കയെ വർണ്ണവിവേചന ത്തിൽ നിന്നും മോചിപ്പിച്ച നെൽസൺ മണ്ടേലയോടുള്ള ആദരസൂചകമായി 2009 ലാണ് യു എൻ ഔദ്യോഗികമായി മണ്ടേല ദിനം പ്രഖ്യാപിച്ചത്


നീതി ആയോഗിന്റെ കണക്ക് പ്രകാരം 2022-ലെ കയറ്റുമതി തയ്യാറെടുപ്പ് സൂചികയിൽ (Export Preparedness Index) ഒന്നാമതെത്തിയ സംസ്ഥാനം?

തമിഴ്നാട് (കേരളത്തിന്റെ സ്ഥാനം 19)


അടുത്തിടെ ആരോഗ്യത്തിനുള്ള അവകാശം നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?

രാജസ്ഥാൻ


അന്താരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റിൽ വിജയികളാകുന്ന പുരുഷ -വനിത ടീമുകൾക്ക് തുല്യ സമ്മാനത്തുക പ്രഖ്യാപിച്ച കായിക സംഘടന?

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ICC)


Weekly Current Affairs | 2023 July 16- 22


1 thought on “Weekly Current Affairs for Kerala PSC Exams| 2023 July  16 -22|16 -22 വരെയുള്ള 2023 ജൂലൈ മാസത്തിലെ ആനുകാലിക വിവരങ്ങൾ”

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.