ഇന്ത്യ സ്വാതന്ത്ര്യം നേടിയത് എന്ന്?
1947 ആഗസ്റ്റ് 15
2021ലെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ വിഷയം എന്താണ് ?
രാഷ്ട്രം ആദ്യം, എപ്പോഴും ആദ്യം
“സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ് ഞാനത് നേടുക തന്നെ ചെയ്യും” ഏതു ദേശാഭിമാനിയുടെ വാക്കുകളാണ് ഇത്?
ബാലഗംഗാധരതിലക്
ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ച ബ്രിട്ടീഷുകാരൻ?
എ ഒ ഹ്യും
“രഘുപതി രാഘവ രാജാറാം” എന്ന പ്രശസ്തമായ ഗാനം രചിച്ചതാര്?
തുളസീദാസ്
ഒന്നാം സ്വാതന്ത്ര്യ സമരം നടന്ന വർഷം ഏത്?
1857
“പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക” എന്ന ആഹ്വാനം ഗാന്ധിജി നൽകിയ സമരം ഏത്?
ക്വിറ്റിന്ത്യാ സമരം
ജവഹർലാൽ നെഹ്രുവിന്റെ ജന്മസ്ഥലം ഏതാണ്?
അലഹബാദ്
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഏത് സെഷനിലാണ് ‘പൂർണ്ണ സ്വരാജ് പ്രഖ്യാപനം’ പാസാക്കിയ കോൺഗ്രസ് സമ്മേളനം ഏത്?
1929- ലെ ലാഹോർ സമ്മേളനം
ഇന്ത്യയുടെ ഇപ്പോഴത്തെ പതാക രൂപകൽപ്പന ചെയ്തത് ആരാണ്?
പിംഗലി വെങ്കയ്യ
ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രി മന്ത്രി ആരായിരുന്നു?
ലാൽ ബഹദൂർ ശാസ്ത്രി
ഇന്ത്യയുടെ ദേശീയ മുദ്രാവാക്യം എന്താണ്?
സത്യമേവ് ജയതേ
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ് ആര് ?
ഡബ്ല്യു സി ബാനർജി
ദേശീയ തലത്തിൽ 2021-ൽ ചെങ്കോട്ടയിൽ നടക്കുന്ന സ്വാതന്ത്ര്യദിന ചടങ്ങിൽ ആരാണ് പതാക ഉയർത്തുക?
പ്രധാനമന്ത്രി നരേന്ദ്ര മോദി
സാരെ ജഹാൻ സെ അച്ഛാ എന്ന കവിത എഴുതിയത് ആരാണ്?
മുഹമ്മദ് ഇഖ്ബാൽ
പ്രധാനമന്ത്രിമാരുടെ നഗരം എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം?
അലഹബാദ്
സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് ഗാന്ധിജി എത്ര തവണ നാമനിർദ്ദേശം ചെയ്യപ്പെട്ടു?
അഞ്ച് തവണ
ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന മറ്റൊരു രാജ്യം?
ബഹ്‌റൈൻ
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രസിഡന്റ് ആര്?
ഡോ രാജേന്ദ്ര പ്രസാദ്
ഹരിജൻ എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ആര്?
മഹാത്മാഗാന്ധി
ഗാന്ധിജി ഇന്ത്യയിൽ നയിച്ച ആദ്യത്തെ സത്യാഗ്രഹം ഏതാണ്?
ചമ്പാരൻ സമരം (1917)
ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ട യുദ്ധം ഏത്?
പ്ലാസി യുദ്ധം
ക്വിറ്റ് ഇന്ത്യ പ്രമേയം പ്രമേയം എഴുതി തയ്യാറാക്കിയത്?
മഹാത്മാഗാന്ധി
“എന്റെ ജീവിതമാണ് എന്റെ സന്ദേശം” എന്ന് പറഞ്ഞതാര്?
മഹാത്മാഗാന്ധി
‘ലോകമാന്യ’ എന്നറിയപ്പെടുന്ന ദേശീയ നേതാവ്?
ബാലഗംഗാധരതിലക്
ബ്രിട്ടീഷുകാർ ഇന്ത്യയിൽ വന്നത് എന്തിനുവേണ്ടിയായിരുന്നു?
കച്ചവടത്തിന് വേണ്ടി
‘ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ’ എന്നറിയപ്പെടുന്നത് ആര്?
സർദാർ വല്ലഭായി പട്ടേൽ
ക്വിറ്റ് ഇന്ത്യ സമരം ആരംഭിച്ചത് എന്നാണ്?
1942 ഓഗസ്റ്റ് 9
ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയ
ദേശീയ നേതാവ് ആര്?
ജവഹർലാൽ നെഹ്റു
‘കേസരി’ എന്ന പത്രം ആരംഭിച്ചത് ആര്?
ബാലഗംഗാതരതിലക്
ഗാന്ധിജിയും അനുയായികളും ദണ്ഡിയാത്ര ആരംഭിച്ചത് എവിടെ നിന്ന്?
സബർമതി ആശ്രമത്തിൽ നിന്ന് (1930-ൽ)
ക്വിറ്റ് ഇന്ത്യ സമരം നടന്ന വർഷം ഏത്?
1942
ഒന്നാം സ്വാതന്ത്ര്യ സമരം ഏതു പേരിലാണ് അറിയപ്പെടുന്നത്?
ശിപായിലഹള
ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ആരാണ്?
ഗോപാലകൃഷ്ണഗോഖലെ
ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ടതെവിടെ?
മീററ്റ് (ഉത്തർപ്രദേശ്)
ഉപ്പുനിയമ ലംഘനവുമായി ബന്ധപ്പെട്ട് ഗാന്ധിജി നടത്തിയ യാത്രയുടെ പേര്?
ദണ്ഡിയാത്ര
ക്വിറ്റ് ഇന്ത്യ എന്ന വാക്കിന് രൂപം കൊടുത്ത വ്യക്തി?
യൂസഫ് മെഹ്റലി
ലാൽ,പാൽ,ബാൽ എന്നിങ്ങനെ അറിയപ്പെടുന്നതാരെല്ലാം ?
ലാലാ ലജ്പത് റായ്, വിപിൻ ചന്ദ്രപാൽ, ബാലഗംഗാതരതിലക്
മലബാർ ലഹള നടന്ന വർഷം?
1921
രാഷ്ട്രപിതാവ് എന്ന വിശേഷണം ഗാന്ധിജിക്ക് നൽകിയത് ആരാണ്
സുഭാഷ് ചന്ദ്രബോസ്
ജയ്ഹിന്ദ് ആരുടെ മുദ്രാവാക്യമാണ്?
സുഭാഷ് ചന്ദ്ര ബോസ്
ഇന്ത്യയിൽ ആദ്യമായി കടൽമാർഗം എത്തിയ വിദേശ ശക്തികൾ?
പോർട്ടുഗീസുകാർ
ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി?
സരോജിനി നായിഡു
കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ആര്?
കെ.കേളപ്പൻ
ക്വിറ്റ്ഇന്ത്യ ദിനം എന്നാണ്?
ആഗസ്റ്റ് 9
ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായതന്ന്?
1885 ഡിസംബർ 28
ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയ കോൺഗ്രസ് സമ്മേളനം ഏത്?
ബോംബെ സമ്മേളനം (1942)
ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്ന അമൃത്സസർ ഏത് സംസ്ഥാനത്താണ്?
പഞ്ചാബ്
വാഗൺ ട്രാജഡി നടന്നതെന്ന്?
1921 നവംബർ 10
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു?
ക്ലമന്റ് ആറ്റ്ലി
ദേശബന്ധു എന്ന പേരിൽ അറിയപ്പെടുന്നത് ആര്?
സി ആർ ദാസ്
ഏത് സംഭവവുമായി ബന്ധപ്പെട്ടാണ് ഗാന്ധിജി നിസ്സഹകരണ സമരം പിൻവലിച്ചത് ?
ചൗരി ചൗരാ സംഭവം
‘പഞ്ചാബ് കേസരി’ എന്നറിയപ്പെടുന്നത് ആര്?
ലാലാ ലജ്പത് റായി
ഗാന്ധിജി ക്വിറ്റ് ഇന്ത്യാപ്രഭാഷണം നടത്തിയത് എവിടെ വെച്ച് ?
മുംബൈയിലെ ഗോവാലിയ ടാങ്ക് മൈതാനത്ത് വെച്ച്
ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയതോടെ ഗോവാലിയ ടാങ്ക് മൈതാനം അറിയപ്പെടുന്ന മറ്റൊരു പേര്?
ഓഗസ്റ്റ് ക്രാന്തി മൈതാനം