വായനാദിന ക്വിസ് 2024|
Vayana Dina Quiz|
Reading Day Quiz 2024

ജൂൺ 19 വായനാദിനം
വായനാദിനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾക്ക് പ്രയോജനപ്പെടുന്ന ചോദ്യങ്ങളും ഉത്തരങ്ങളും


യുനെസ്കോ 2024 ലെ ലോകപുസ്തക തലസ്ഥാനമായി തിരഞ്ഞെടുത്ത നഗരം?
സ്ട്രാസ്ബർഗ്  (ഫ്രാൻസ്)


സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം 2023 -ൽ ലഭിച്ച നോർവിജിയൻ സാഹിത്യകാരൻ?
യൂൺ ഫോസ്സെ


യുനസ്കോയുടെ സാഹിത്യ നഗരം എന്ന പദവി ലഭിച്ച ഇന്ത്യയിലെ ആദ്യ നഗരം?
കോഴിക്കോട് 


സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് കേരള സർക്കാർ നൽകുന്ന എഴുത്തച്ഛൻ പുരസ്കാരം 2023-ൽ ലഭിച്ചത്?
ഡോ എസ് കെ വസന്തൻ


‘വായനയുടെ വളർത്തച്ഛൻ’ എന്ന ഡോക്യുമെന്ററി ആരെ കുറിച്ചുള്ളതാണ്?
പി എൻ പണിക്കർ


ഒഎൻവി സാഹിത്യ പുരസ്കാരം 2024 -ൽ ലഭിച്ച വിഖ്യാത ഒഡിയ എഴുത്തുകാരി? പ്രതിഭ റായ്

മൂന്നുലക്ഷം രൂപയും ശിൽപ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം


സാഹിത്യത്തിനുള്ള സരസ്വതി സമ്മാൻ പുരസ്കാരം 2023 -ൽ ലഭിച്ചത്?

പ്രഭാവർമ്മ  (33 -മത്)
രൗദ്രം സാത്വികം (കാവ്യസമാഹാരം)

15 ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം

1991 മുതൽ കെ കെ ബിർള  ഫൗണ്ടേഷൻ നൽകുന്ന സരസ്വതി സമ്മാൻ പുരസ്കാരം

ബാലാമണിയമ്മ (1995 )
പ്രൊഫ. കെ അയ്യപ്പപ്പണിക്കർ (2005)
സുഗതകുമാരി (2012)
എന്നിവരാണ് മുമ്പ് ഈ പുരസ്കാരം നേടിയ മലയാളികൾ


2024 ജനുവരി 16 ന് 100-മത് ചരമവാർഷികം ആചരിച്ച മലയാള കവി?

കുമാരനാശാൻ
(1924 ജനുവരി 16 ന് ആലപ്പുഴയിലെ പല്ലനയാറ്റിൽ വെച്ചാണ് കുമാരനാശാൻ ബോട്ട് അപകടത്തിൽ മരണപ്പെട്ടത് )


‘ഇന്ദ്രധനുസ് ‘ എന്ന ആത്മകഥ ആരുടേതാണ്? 

ഇന്ദ്രൻസ് 


“കന്യാകുമാരി മുതൽ കാസർകോട് വരെയുള്ള അയ്യായിരത്തിലേറെ ഗ്രാമങ്ങളിൽ നെടുകയും കുറുകയും സഞ്ചരിച്ചിട്ടുള്ള ഒരാളെ ഈ ഭൂമമുഖത്ത് ഉണ്ടായിട്ടുള്ളൂ” പി എൻ പണിക്കരെ ഇങ്ങനെ വിശേഷിപ്പിച്ചത് ആരാണ്?
ഡിസി കിഴക്കേ മുറി


ഗുരുവായൂരപ്പൻ ട്രസ്റ്റിന്റെ 2023-ലെ 53-മത് ഓടക്കുഴൽ പുരസ്കാരം ജേതാവ്?

പി എൻ ഗോപീകൃഷ്ണൻ
(‘കവിത മാംസഭോജിയാണ് ‘ എന്ന കവിത സമാഹാരത്തിനാണ് പുരസ്കാരം ലഭിച്ചത് )


യുനെസ്കോയുടെ മെമ്മറി ഓഫ് ദി വേൾഡ് രജിസ്റ്ററിൽ ഉൾപ്പെട്ടെ ഇന്ത്യൻ സാഹിത്യ രചനകൾ?

രാമചരിതമാനസ് (തുളസീദാസ്)
പഞ്ചതന്ത്രം (വിഷ്ണു ശർമ)
സഹൃദയലോക ലോകന
(ആചാര്യ ആനന്ദ വർദ്ധന)
Sultana’s Dream (റൊക്കിയ ഹുസൈൻ )


‘പശ്ചിമഘട്ടം: ഒരു പ്രണയകഥ’ എന്ന ആത്മകഥയുടെ രചയിതാവ്?
മാധവ് ഗാഡ്ഗിൽ


മലയാളത്തിലെ ആദ്യത്തെ പരിസ്ഥിതി കവിതയായി അറിയപ്പെടുന്നത്?
കുറ്റിപ്പുറം പാലം
എഴുതിയത് ഇടശ്ശേരി ഗോവിന്ദൻ നായർ


47 മത് വയലാർ പുരസ്കാരം 2023 ലഭിച്ചത് ആർക്ക്
ശ്രീകുമാരൻ തമ്പി
ജീവിതം ഒരു പെൻഡുലം (ആത്മകഥ)


‘അക്കങ്ങളിൽ കൊത്തിയ അക്ഷരങ്ങൾ’ ആരുടെ ആത്മകഥ ?
സേതു


‘നീതിയുടെ ധീര സഞ്ചാരം’ എന്ന പുസ്തകം ആരുടെ ജീവിതം ആസ്പദമാക്കിയതാണ്?

ജസ്റ്റിസ് ഫാത്തിമ ബീവി
എഴുതിയത് കെ ടി അഷറഫ്


2023 -ലെ ബുക്കർ പുരസ്കാരം ലഭിച്ച ഐറിഷ് സാഹിത്യകാരൻ?
പോൾ ലിഞ്ച്
നോവൽ -പ്രൊഫെറ്റ് സോങ്


സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ സാഹിത്യപ്രവർത്തക സഹകരണ സംഘം നടപ്പിലാക്കുന്ന അക്ഷര മ്യൂസിയം നിലവിൽ വരുന്നത്
കോട്ടയം (നാട്ടകം)


2024 -ലെ അന്താരാഷ്ട്ര ബുക്കർ പുരസ്കാരം നേടിയ ജർമ്മൻ എഴുത്തുകാരി?

ജെനി എർപെൻബെക്ക്‌
അന്താരാഷ്ട്ര ബുക്കർ പുരസ്കാരം ലഭിക്കുന്ന ആദ്യ ജർമൻ സാഹിത്യകാരി യാണ് ജെനി എർപെൻബെക്ക്‌

2024 -ലെ അന്താരാഷ്ട്ര ബുക്കർ പുരസ്കാരം നേടിയ നോവൽ
കൈറോസ്  (Kairos)

കൈറോസ് എന്ന കൃതിയുടെ പരിഭാഷകൻ- മൈക്കൽ ഹോഫ്മാൻ

ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്തു ബ്രിട്ടനിലും അയർലൻഡിലും പ്രസിദ്ധീകരിക്കുന്ന നോവലുകൾക്കാണ് അന്താരാഷ്ട്ര ബുക്കർ സമ്മാനം നൽകുന്നത്


‘ധ്വനി പ്രയാണം’ എന്ന ആത്മകഥയുടെ രചയിതാവ്?
ഡോ. എം ലീലാവതി


2024 -ൽ 80 വർഷം പൂർത്തിയാക്കുന്ന  ബഷീറിന്റെ നോവൽ?
ബാല്യകാലസഖി


പാലസ്തീൻ പ്രശ്നത്തെ കേന്ദ്ര പ്രമേയമാക്കി ഷീല ടോമി എഴുതിയ നോവൽ?
ആ നദിയോട് പേര് ചോദിക്കരുത്


ലോക പുസ്തക ദിനം?  ഏപ്രിൽ 23

ലോക പുസ്തക ദിനവും,
ലോക പുസ്തക പകർപ്പവകാശ ദിനവും ഏപ്രിൽ 23 ആണ്


2024 ലോക പുസ്തകദിന, പകർപ്പവകാശ ദിനത്തിന്റെ പ്രമേയം?
“നിങ്ങളുടെ വഴി വായിക്കുക” (read your way)


കെ കെ നീലകണ്ഠന്റെ ( ഇന്ദുചൂഡൻ) ജീവിതം ആസ്പദമാക്കി സുരേഷ് ഇളമൺ എഴുതിയ ജീവചരിത്രഗ്രന്ഥം?
പക്ഷികളും ഒരു മനുഷ്യനും


2023-ൽ കേരള ജ്യോതി പുരസ്കാരം ലഭിച്ച സാഹിത്യകാരൻ ?
ടി പത്മനാഭൻ


കാഴ്ച മുതൽ ആടുജീവിതം വരെയുള്ള ചലച്ചിത്ര അനുഭവങ്ങളെ കുറിച്ച് സംവിധായകൻ ബ്ലസി എഴുതിയ പുസ്തകം?
കാഴ്ചയുടെ തന്മാത്രകൾ


എം ടി ഏകാകിതയുടെ വിസ്മയം’ എന്ന പുസ്തകത്തിന്റെ രചയിതാവ്?
ഡോ. കെ പി സുധീര


പ്രഥമ കേരള ജ്യോതി പുരസ്കാരം (2022) ലഭിച്ചത് ?
എം ടി വാസുദേവൻ നായർ


ആരുടെ നോവൽ ആസ്പദമാക്കിയ സിനിമയാണ് ആടുജീവിതം?
ബെന്യാമിൻ


കിളിക്കാലം എന്ന ആത്മകഥ ആരുടേത്?
പി വത്സല


മഹാകവി ശങ്കരക്കുറുപ്പിന്റെ പേരിലുള്ള സ്മാരകം സ്ഥിതി ചെയ്യുന്നത്?
കൊച്ചി
ജി സ്മാരകം എന്ന പേരിലാണ്  നിലവിൽ വന്നത്


വാൾട്ടർ സ്കോട്ടിന്റെ ‘ഐവാൻ ഹോ’ എന്ന പുസ്തകത്തെ അനുകരിച്ച് രചിച്ച ഈ കൃതി മലയാളത്തിലെ ആദ്യ ചരിത്ര നോവൽ ആയിട്ടാണ് കണക്കാക്കപ്പെടുന്നത് നോവൽ ഏത്?

മാർത്താണ്ഡവർമ്മ
എഴുതിയത് സി വി രാമൻപിള്ള


2024- ലെ വനിതാ ദിനത്തിൽ രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്ത എഴുത്തുകാരി?
സുധാമൂർത്തി


2024-ൽ കേന്ദ്രസാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം രാജിവെച്ച സാഹിത്യകാരൻ?
സി രാധാകൃഷ്ണൻ


മലയാളത്തിന്റെ വാൾട്ടർ സ്കോട്ട് എന്നറിയപ്പെടുന്നത്?
സി വി രാമൻ പിള്ള


തകഴി സാഹിത്യ പുരസ്കാരം 2024- ൽ അർഹനായത്?
എം കെ സാനു


“ഇരുപതി മൂന്നോളം ലക്ഷമിപ്പോൾ- ച്ചെലവാക്കി നിർമ്മിച്ച പാലത്തിന്മേൽ അഭിമാനപൂർവ്വം ഞാനേറി നിൽപ്പാ- ണടിയിലെ ശോഷിച്ച പേരാർ നോക്കി…”
എന്നിങ്ങനെ തുടങ്ങുന്ന ഈ കവിതയാണ് മലയാളത്തിലെ ആദ്യത്തെ പരിസ്ഥിതി കവിതയായി അറിയപ്പെടുന്നത് ഇത് എഴുതിയത്?
ഇടശ്ശേരി ഗോവിന്ദൻ നായർ
കവിത കുറ്റിപ്പുറം പാലം


തോപ്പിൽ ഭാസിയുടെ ജന്മശതാബ്ദിയും കെപിഎസിയുടെ വജ്ര ജൂബിലിയോടും അനുബന്ധിച്ച്  വീണ്ടും അവതരിപ്പിച്ച നാടകം?

ഒളിവിലെ ഓർമ്മകൾ
തോപ്പിൽ ഭാസിയുടെ ആത്മകഥാപര മായ കൃതിയാണ് ഒളിവിലെ ഓർമ്മകൾ


2024 ൽ 50 വർഷം പൂർത്തിയാക്കുന്ന  എസ്എൻഡിപി (SNDP) യോഗത്തിന്റെ രണ്ടാമത്തെ മുഖപത്രം?
യോഗനാദം
ആദ്യ പ്രസിദ്ധീകരണം – വിവേകോദയം


പൊതു വിദ്യാലയങ്ങളിൽ ഒന്ന് രണ്ട് ക്ലാസുകളിലെ കുട്ടികൾ ആർജിച്ച  വായനാശേഷിയുടെ തുടർച്ച ഉറപ്പുവരുത്തുന്നതിനായി സമഗ്ര ശിക്ഷ കേരള നടപ്പാക്കുന്ന പദ്ധതി?
മലയാള മധുരം


അടുത്തിടെ അന്തരിച്ച റഷ്യൻ പ്രതിപക്ഷ നേതാവ് അലെക്സി നവാൽനിയുടെ ഓർമ്മക്കുറിപ്പ്?
പാട്രിയറ്റ് (Patriot)


അറബിപ്പൊന്ന്, അമാവാസി, നവഗ്രഹങ്ങളുടെ തടവറ തുടങ്ങിയ കൃതികൾക്ക് മലയാള സാഹിത്യത്തിലുള്ള പ്രത്യേകത എന്താണ്?

രണ്ടുപേർ ചേർന്ന് എഴുതിയ നോവലുകൾ
അറബിപ്പൊന്ന് (എം ടി, എൻ പി മുഹമ്മദ്)
അമ്മാവാസി (മാധവിക്കുട്ടി, കെ എൽ മോഹനവർമ്മ)
നവഗ്രഹങ്ങളുടെ തടവറ
(സേതു, പുനത്തിൽ കുഞ്ഞബ്ദുള്ള)


സാഹിത്യ അക്കാദമിയുടെ 2021 -ലെ സാഹിത്യ അക്കാദമി ഫെലോഷിപ്പ് നേടിയ എഴുത്തുകാരൻ?
റസ്കിൻ ബോണ്ട്



മലയാറ്റൂർ ഫൗണ്ടേഷന്റെ 3- മത് സാഹിത്യ പുരസ്കാരത്തിന് 2024 -ൽ അർഹനായത്?

എം വി ജനാർദ്ദനൻ
കൃതി പെരുമലയൻ


എം ടി യുടെ ഗോപുര നടയിൽ,
തകഴിയുടെ തോറ്റില്ല,
ഇടച്ചേരിയുടെ കൂട്ടുകൃഷി,
ഉള്ളൂരിന്റെ അംബ,
ബഷീറിന്റെ കഥബീജം
എന്നിവ ഏത് വിഭാഗത്തിൽപ്പെടുന്ന കൃതികളാണ്?
നാടകം


ചലച്ചിത്രമാക്കപ്പെട്ട ആദ്യ മലയാള നോവൽ?
മാർത്താണ്ഡവർമ്മ
എഴുതിയത് സി വി രാമൻപിള്ള


വായനാദിന ക്വിസ് 2024| Reading Day Quiz 2024 സാഹിത്യ ക്വിസ് 2024| വായന മത്സരം 2024 |GK Malayalam


1 thought on “വായനാദിന ക്വിസ് 2024|<br>Vayana Dina Quiz|<br>Reading Day Quiz 2024”

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.