Mughal Empire|മുഗൾ സാമ്രാജ്യം

മുഗൾ സാമ്രാജ്യവുമായി ബന്ധപ്പെട്ട് കേരള പി എസ് സി (Kerala PSC) മുൻവർഷങ്ങളിൽ നടത്തിയ പരീക്ഷകളുടെ ചോദ്യ പേപ്പറുകളിൽ നിന്ന് തിരഞ്ഞെടുത്ത ചോദ്യങ്ങളും വരാൻ സാധ്യതയുള്ള ചോദ്യങ്ങളുമാണ് ഇവിടെ ഉൾപ്പെടുത്തിയിട്ടുള്ളത്.

(എസ് എൽ ഡി ക്ലാർക്ക്, Field assistant, എൽ ജി എസ്, പോലീസ് കോൺസ്റ്റബിൾ )
അതുപോലെ ജനറൽ നോളജ് (പൊതു വിജ്ഞാനം) ക്വിസ് മത്സരങ്ങൾക്കായി തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കും ഇത് ഉപകാരപ്പെടും.


Mughal Empire|മുഗൾ സാമ്രാജ്യം


ഇന്ത്യയിൽ മുഗൾ ഭരണത്തിന് അടിത്തറ പാകിയ യുദ്ധം?

ഒന്നാം പാനിപത്ത് യുദ്ധം


ഒന്നാം പാനിപ്പത്ത് യുദ്ധം നടന്ന വർഷം ഏത്?

1526 ഏപ്രിൽ 21


ബാബറിന്റെ ഓർമ്മക്കുറിപ്പുകളുടെ പേര്?

തുസു -കി -ബാബറി


തുസു – കി – ബാബറി രചിച്ചത് ഏതു ഭാഷയിലാണ്?

തുർക്കി ഭാഷ


‘ഹുമയൂൺ ‘ എന്ന പദത്തിന്റെ അർത്ഥം എന്താണ്?

ഭാഗ്യവാൻ


കൊട്ടാരത്തിലെ ഗ്രന്ഥപ്പുരയുടെ കോണിപ്പടിയിൽ നിന്നും വീണു മരണമടഞ്ഞ മുഗൾ ചക്രവർത്തി?

ഹുമയൂൺ


ഹുമയൂണിന്റെ അന്ത്യവിശ്രമസ്ഥലം എവിടെയാണ്?

ഡൽഹി


ഹുമയൂണിന്റെ ജീവചരിത്രഗ്രന്ഥമായ ഹുമയൂൺ നാമ എഴുതിയത് ആര്?

ഗുൽബദൻ ബീഗം


ഡൽഹിയിൽ ദിൽപ്പനാ നഗരം സ്ഥാപിച്ച മുഗൾ ചക്രവർത്തി ആര്?

ഹുമയൂൺ


അക്ബറിന്റെ മുഴുവൻ പേര്?

ജലാലുദ്ദീൻ മുഹമ്മദ് അക്ബർ


രണ്ടാം പാനിപ്പത്ത് യുദ്ധത്തിൽ
അക്ബർ പരാജയപ്പെടുത്തിയത് ആരെയാണ്?

ഹെമുവിനെ


രണ്ടാം പാനിപ്പത്ത് യുദ്ധം നടന്ന വർഷം?

1556


സൈനികശക്തി വർദ്ധിപ്പിക്കാനായി അക്ബർ കൊണ്ടുവന്ന സമ്പ്രദായം എന്താണ്?

മൻസബ്ദാരി


ഫത്തേപ്പൂർ സിക്രി എന്ന തലസ്ഥാനനഗരി സ്ഥാപിച്ച മുഗൾ ചക്രവർത്തി?

അക്ബർ


ഗുജറാത്ത് കീഴടക്കിയത്തിന്റെ ഓർമ്മയ്ക്കായി അക്ബർ നിർമ്മിച്ച സ്മാരകം ഏത്?

ബുലന്ദ് ദർവാസ


ഫത്തേപ്പൂർ സിക്രിയുടെ കവാടം?

ബുലന്ദ് ദർവാസ


അക്ബർ സ്ഥാപിച്ച മതം?

ദിൽ ഇലാഹി


അക്ബറിന്റെ ഭരണ കാലഘട്ടത്തെ കുറിച്ചുള്ള ചരിത്ര ഗ്രന്ഥമായ
‘അക്ബർ നാമ’ രചിച്ചത് ആര്?

അബ്ദുൽ ഫസൽ


ഫത്തേപ്പൂർ സിക്രി ആരുടെ സ്മരണയ്ക്കാണ് നിർമ്മിച്ചത്?

സലിം ചിസ്തി
(അക്ബറിന്റെ ആത്മീയ ഗുരു)


ജഹാംഗീർ ആദ്യകാലനാമം?

സലീം രാജകുമാരൻ


നീതി ചങ്ങല നടപ്പിലാക്കിയത്?

ജഹാംഗീർ


മുഗൾ ചിത്രകല ഏറ്റവും കൂടുതൽ വളർച്ച നേടിയത് ആരുടെ കാലത്താണ്?

ജഹാംഗീർ


ചിത്രകാരനായ മുഗൾ ഭരണാധികാരി എന്നറിയപ്പെടുന്നത് ആര്?

ജഹാംഗീർ


അഞ്ചാം സിഖ് ഗുരു അർജുൻ ദേവിനെ വധിച്ച മുഗൾ ചക്രവർത്തി?

ജഹാംഗീർ


ശ്രീനഗറിലെ പ്രസിദ്ധമായ ഷാലിമാർ പൂന്തോട്ടം പണികഴിപ്പിച്ച മുഗൾ ചക്രവർത്തി?

ജഹാംഗീർ


ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി പ്രതിനിധികൾ ഇന്ത്യ സന്ദർശിച്ചത് ആരുടെ ഭരണകാലത്ത്?

ജഹാംഗീർ


ജഹാംഗീർന്റെ ആത്മകഥയുടെ പേര്?

തുസുക് – ഇ – ജഹാം ഗിരി
(പേർഷ്യൻ ഭാഷയിൽ)


ബ്രിട്ടീഷുകാർക്ക് സൂററ്റിൽ വ്യാപാരസ്ഥാപനം തുടങ്ങാൻ അനുമതി നൽകിയ മുഗൾ ചക്രവർത്തി?

ജഹാംഗീർ


മുഗൾ ശില്പവിദ്യയുടെ സുവർണ്ണകാലഘട്ടം എന്നറിയപ്പെടുന്നത്?

ഷാജഹാന്റെ കാലഘട്ടം


ആഗ്രയിൽ നിന്നും ഡൽഹിയിലേക്ക് തലസ്ഥാനം മാറ്റിയത്?

ഷാജഹാൻ


നിർമ്മിതികളുടെ രാജകുമാരൻ, ശില്പികളുടെ രാജാവ് എന്നൊക്കെ വിശേഷിപ്പിക്കപ്പെട്ടിരുന്ന മുഗൾ ചക്രവർത്തി?

ഷാജഹാൻ


മുഗൾ സാമ്രാജ്യത്തിലെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത്?

ഷാജഹാന്റെ കാലഘട്ടം


ഷാജഹാൻ നിർമ്മിച്ച പ്രധാന നിർമ്മിതികൾ?

താജ്മഹൽ (ആഗ്ര), ജുമാമസ്ജിദ്, ചെങ്കോട്ട (ഡൽഹി)
മോത്തി മസ്ജിദ്, ദിവാൻ ഇ ഘാസ്, ദിവാൻ ഇ ആം


മയൂര സിംഹാസനം നിർമ്മിച്ച മുഗൾ രാജാവ്?

ഷാജഹാൻ


മയൂര സിംഹാസനം ഇന്ത്യയിൽ നിന്നും കടത്തിക്കൊണ്ട് പോയത്?

നാദിർഷ


മാർബിളിന്റെ ഇതിഹാസം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?

താജ്മഹൽ


കാലത്തിന്റെ കവിളിലെ കണ്ണുനീർ തുള്ളി എന്ന് താജ്മഹലിനെ വിശേഷിപ്പിച്ചത് ആര്?

രവീന്ദ്രനാഥ ടാഗോർ


ഷാജഹാന്റെ ബാല്യകാല നാമം എന്തായിരുന്നു?

ഖുറം


മയൂര സിംഹാസനം സൂക്ഷിച്ചിരിക്കുന്നത് എവിടെയാണ്?

ലണ്ടൻ ടവർ മ്യൂസിയം


ഷാജഹാൻ ഡൽഹിയിൽ പണികഴിപ്പിച്ച തലസ്ഥാന നഗരം?

ഷാജഹാനാ ബാദ്


ലാഹോർ ഗേറ്റ് ഏത് നിർമ്മിതിയുടെ പ്രവേശനകവാടമാണ്?

ചെങ്കോട്ട


താജ്മഹലിന്റെ ശില്പി ആര്?

ഉസ്താദ് ഈസ


ഷാജഹാനെ തടവറയിൽ പരിചരിച്ചിരുന്ന മകൾ?

ജഹനാര


ഷാജഹാൻ ഭാര്യ മുംതാസ് മഹലിന്റെ ഓർമ്മയ്ക്കായി നിർമ്മിച്ച സ്മാരകം ഏത്?

താജ്മഹൽ


അക്ബർ നിർത്തലാക്കിയ ജസിയ എന്ന നികുതി പുനഃസ്ഥാപിച്ചത് ആര്?

ഔറംഗസീബ്


പുരന്തർസന്ധി ഒപ്പു വെച്ച മുഗൾ ചക്രവർത്തി?

ഔറംഗസീബ്


ഔറംഗസീബിന്റെ ഭാര്യയായ റാബിയ ദുരാനിക്കിന് വേണ്ടി നിർമ്മിച്ച ശവകുടീരം?

ബീബി കാ മക്ബറ
(ഔറംഗാബാദ്, മഹാരാഷ്ട്ര)


പാവങ്ങളുടെ താജ്മഹൽ എന്നറിയപ്പെടുന്നത്?

ബീബി കാ മക്ബറ


‘ആലംഗീർ’ എന്ന പേര് സ്വീകരിച്ച മുഗൾ ചക്രവർത്തി

ഔറംഗസീബ്


കൊട്ടാരത്തിൽ പാട്ടും നൃത്തവും നിരോധിക്കുകയും ജസിയ നികുതി പുനരാരംഭിക്കുകയും ചെയ്ത മുഗൾ ചക്രവർത്തി?

ഔറംഗസീബ്


‘ഡക്കാൻ നയം’ നടപ്പിലാക്കിയ മുഗൾ ചക്രവർത്തി?

ഔറംഗസീബ്


ശിവാജിയുമായി നിരന്തരം യുദ്ധത്തിലേർപ്പെട്ടിരുന്ന മുഗൾ ചക്രവർത്തി?

ഔറംഗസീബ്


മുഗൾ സാമ്രാജ്യത്തിലെ ബുദ്ധിമാനായ വിഡ്ഢി എന്നറിയപ്പെട്ട മുഗൾ ചക്രവർത്തി?

ഔറംഗസീബ്


ജീവിക്കുന്ന സന്യാസി, സിന്ദ് പീർ
എന്നൊക്കെറിയപ്പെട്ടിരുന്ന മുഗൾ ചക്രവർത്തി?

ഔറംഗസീബ്


സിക്ക് ഗുരുവായ തേജ് ബഹാദൂറിനെ വധിച്ച മുഗൾ ചക്രവർത്തി?

ഔറംഗസീബ്


ഷാജഹാനെ തടവിലാക്കിയ അദ്ദേഹത്തിൻ്റെ മകൻ?

ഔറംഗസീബ്


ഔറംഗസീബിന്റെ ശവകുടീരം സ്ഥിതിചെയ്യുന്നത് എവിടെയാണ്?

ദൗലത്താബാദ്


അവസാനത്തെ മുഗൾ ചക്രവർത്തി?

ബഹാദൂർ ഷാ II


ഒന്നാം സ്വാതന്ത്ര്യ സമരക്കാലത്ത് ഡൽഹി മുഗൾ ചക്രവർത്തി ആരായിരുന്നു?

ബഹാദൂർ ഷാ II


ബഹാദൂർ ഷാ II നെ നാടു കടത്തിയത് എവിടേയ്ക്ക്?

റംഗൂണിലേക്ക്


ബഹാദൂർ ഷാ II അന്തരിച്ചത് എവിടെ വെച്ച്

റംഗൂൺ


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.