നൊബേൽ സമ്മാനം: പിഎസ്‌സി ചോദ്യങ്ങൾ

നൊബേൽ സമ്മാനത്തെ കുറിച്ച് പിഎസ്‌സി (കേരള PSC ) പരീക്ഷകളിൽ ആവർത്തിച്ചു ചോദിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും


നൊബേൽ സമ്മാനം നേടിയ ആദ്യത്തെ ഇന്ത്യക്കാരനും ആദ്യത്തെ ഏഷ്യക്കാരനുമായ വ്യക്തി ?

രവീന്ദ്രനാഥ ടാഗോർ


രബീന്ദ്രനാഥ ടാഗോറിന് സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച വർഷമേത്?

1913


സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ യൂറോപ്യനല്ലാത്ത ആദ്യത്തെ വ്യക്തി?

രവീന്ദ്രനാഥ ടാഗോർ


ഫിസിക്സിൽ നൊബേൽ സമ്മാനം നേടിയ ആദ്യത്തെ ഏഷ്യക്കാരൻ ആര് ?

സി വി രാമൻ


സി.വി. രാമനെ 1930 – ലെ നൊബേൽ സമ്മാനത്തിന് അർഹനാക്കിയ പ്രകാശത്തിന്റെ വിസരണവുമായി ബന്ധപ്പെട്ട കണ്ടുപിടിത്തമേത്?

രാമൻ ഇഫറ്റ്


രാമൻ പ്രഭാവം പ്രസിദ്ധീകരിച്ചത് ഏത് വർഷമാണ്?

1928 ഫെബ്രുവരി 28


നൊബേൽ സമ്മാന ജേതാവായ രണ്ടാമത്തെ ഇന്ത്യക്കാരൻ ?

സി വി രാമൻ


സമാധാനത്തിനുള്ള നൊബേൽ സമ്മാനം 1979 – ൽ നേടിയ ഇന്ത്യക്കാരി ?

മദർ തെരേസ


സാമ്പത്തികശാസ്ത്രത്തിനുള്ള 1998 – ലെ നൊബേൽ സമ്മാനം നേടിയ ഇന്ത്യക്കാരൻ ?

അമർത്യാസെൻ


മലാല യൂസുഫ് സായിക്കൊപ്പം 2014- ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം പങ്കിട്ട ഇന്ത്യക്കാരൻ ?

കൈലാഷ് സത്യാർത്ഥി


1980 – ൽ ബച് ചൻ ബച്ചാവോ ആന്ദോളന് തുടക്കമിട്ടത് ആര് ?

കൈലാഷ് സത്യാർത്ഥി


1968 – ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം നേടിയ ഇന്ത്യയിൽ ജനിച്ച ശാസ്ത്രജ്ഞൻ ?

ഹർ ഗോവിന്ദ് ഖുരാന
(അമേരിക്കൻ പൗരൻ)


1983 – ൽ ഫിസിക്സിനുള്ള നൊബേൽ സമ്മാനം നേടിയ ഇന്ത്യയിൽ ജനിച്ച ശാസ്ത്രജ്ഞൻ?

എസ് ചന്ദ്രശേഖർ (അമേരിക്കൻ പൗരൻ)


2009 – ലെ കെമിസ്ട്രിക്കുള്ള നൊബേൽ സമ്മാനം നേടിയ ഇന്ത്യയിൽ ജനിച്ച ശാസ്ത്രജ്ഞൻ ?

വെങ്കിടരാമൻ രാമകൃഷ്ണൻ (ബ്രിട്ടീഷ് പൗരൻ)


2019 – ലെ സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം നേടിയ ഇന്ത്യയിൽ ജനിച്ച വ്യക്തി?

അഭിജിത് ബാനർജി (അമേരിക്കൻ പൗരൻ)


ബ്രിട്ടീഷ് ഇന്ത്യയിൽ ജനിച്ച ഏത് വ്യക്തിക്കാണ് 1902 – ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം ലഭിച്ചത്?

റൊണാൾഡോ റോസ്


1907 – ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ ഏത് വ്യക്തിയാണ് ബ്രിട്ടീ ഷ് ഇന്ത്യയിൽ ജനിച്ചത്?

റുഡ്യാർഡ് ക്ലിപ്പിംഗ്


2001 – ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ഇന്ത്യൻ വംശജനായ എഴുത്തുകാരനാൻ?

വിഎസ് നൈപാൾ


അഞ്ചുതവണ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നാമനിർദേശം ചെയ്യപ്പെട്ടെങ്കിലും സമ്മാനം ലഭിക്കാതിരുന്ന ഇന്ത്യക്കാരൻ?

ഗാന്ധിജി


1943 – ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിനും 1950- ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനും നാമനിർദ്ദേശം ചെയ്യപ്പെട്ട ഇന്ത്യക്കാരൻ ?

അരബിന്ദഘോഷ്


നൊബേൽ സമ്മാനം , ഓസ്കർ പുസ്കാരം എന്നിവ രണ്ടും നേടിയിട്ടുള്ള ഏക വ്യക്തി ?

ജോർജ് ബർണാഡ് ഷാ


നൊബേൽ സമ്മാനം നേടുകയും ഒളിമ്പിക്സിൽ മെഡൽ ജേതാവാകുകയും ചെയ്തിട്ടുള്ള ഏക വ്യക്തി ?

ഫിലിപ്പ് നോയൽ ബേക്കർ


നൊബേൽ സമ്മാനം നേടിയ ആദ്യത്തെ വനിത ?

മേരി ക്യൂറി


രണ്ടുതവണ നൊബേൽ സമ്മാനം നേടിയ ആദ്യത്തെ വ്യക്തി ?

മേരി ക്യൂറി


ഫിസിക്സിൽ രണ്ടുതവണ നൊബേൽ സമ്മാനം നേടിയ വ്യക്തി ?

ജോൺ ബോർഡീൻ


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.