ജൈവവൈവിധ്യ ദിന ക്വിസ്|BIODIVERSITY DAY QUIZ IN MALAYALAM |2021

ലോക ജൈവവൈവിധ്യ ദിനം എന്നാണ്?

മെയ് 22


2021-ലെ ലോക ജൈവവൈവിധ്യ ദിന സന്ദേശം എന്താണ്?

We’re part of the solution #For Nature


ജൈവവൈവിധ്യം (Biodiversity) എന്ന പദം ആദ്യമായി ഉപയോഗിച്ച വർഷം?

1985


‘ജൈവവൈവിധ്യം’ എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആരാണ്?

വാൾട്ടർ ജി റോസൺ


ജൈവവൈവിധ്യ ദശകമായി ഐക്യരാഷ്ട്ര പൊതുസഭ പ്രഖ്യാപിച്ച കാലഘട്ടം ഏതാണ്?

2011 -2020


കേരളത്തിലെ ആദ്യ ജൈവ ജില്ല ഏത്?

കാസർകോഡ്


കേരളത്തിലെ ഏറ്റവും ജൈവവൈവിധ്യമാർന്ന പുഴ ഏത്?

ചാലക്കുടിപ്പുഴ


കേരളത്തിലെ ആദ്യ സമ്പൂർണ ജൈവ ഗ്രാമം ഏത്?

ഉടുമ്പന്നൂർ


കേരളത്തിൽ നിന്നുള്ള പശ്ചിമഘട്ടത്തിലെ എത്ര കേന്ദ്രങ്ങളാണ് ലോക പൈതൃകപട്ടികയിൽ ഉള്ളത്?

19 കേന്ദ്രങ്ങൾ


സിംഹവാലൻ കുരങ്ങുകൾ കൂടുതൽ കാണപ്പെടുന്ന കേരളത്തിലെ നാഷണൽ പാർക്ക്?

സൈലന്റ് വാലി നാഷണൽ പാർക്ക് (പാലക്കാട്)


പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ഏതാണ്?

ആനമുടി


ലോകത്തിലെ ഏറ്റവും വലിയ കണ്ടൽക്കാടായ സുന്ദർബെൻ സ്ഥിതിചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം?

പശ്ചിമബംഗാൾ


പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ ആനമുടി മലനിരകൾ സ്ഥിതി ചെയ്യുന്ന ജില്ല ഏത്?

ഇടുക്കി


സൈലന്റ് വാലിയിലൂടെ ഒഴുകുന്ന നദി?

കുന്തിപ്പുഴ


കേരളത്തിലെ ഏറ്റവും മലിനീകരണം കുറഞ്ഞ നദി കരുതപ്പെടുന്ന നദി ഏത്?

കുന്തിപ്പുഴ


ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയർ റിസർവ് ഏത്?

നീലഗിരി


പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട മഴക്കാട്?

സൈലന്റ് വാലി


ഇടുക്കിയിലെ ഇരവികുളം ദേശീയോദ്യാനത്തിൽ സംരക്ഷിക്കപ്പെടുന്ന മൃഗം?

വരയാട്


ബ്രഹ്മഗിരിയിൽ തിരുനെല്ലിക്ക് സമീപമുള്ള പ്രശസ്തമായ പക്ഷിസങ്കേതം ഏത്?

പക്ഷിപാതാളം


കേരളത്തിൽ ഏറ്റവും അധികം മലകളും കുന്നുകളും ഉള്ള ജില്ലയേത്?

ഇടുക്കി


മലകളും കുന്നുകളും ഏറ്റവും കുറവുള്ള കേരളത്തിലെ ജില്ല ഏത്?

ആലപ്പുഴ


‘ഭൂമിയുടെ ശ്വാസകോശം’ എന്നറിയപ്പെടുന്നത്?

മഴക്കാടുകൾ


ലോകത്തിലെ ഏറ്റവും വലിയ മഴക്കാടുകൾ?

ആമസോൺ കാടുകൾ (തെക്കേ അമേരിക്ക)


ഇന്ത്യയിലെ ജൈവവൈവിധ്യ ഹോട്ട്സ്പോട്ട് ആയി തെരഞ്ഞെടുക്കപ്പെട്ട പ്രദേശം?

പശ്ചിമഘട്ടം


കേരളത്തിലെ ഏറ്റവും വലിയ കായൽ ഏത്?

വേമ്പനാട്ടുകായൽ


ഒരു പ്രത്യേക സസ്യത്തിന്റെ മാത്രം സംരക്ഷണത്തിനായി നിലവിൽ വന്ന ഇന്ത്യയിലെ ആദ്യത്തെ സംരക്ഷണ കേന്ദ്രം ഏത്?

കുറിഞ്ഞിമല (നീലക്കുറിഞ്ഞിയുടെ സംരക്ഷണാർത്ഥം)


ഏതു വർഷമാണ് റിയോ ഭൗമ ഉച്ചകോടിയിൽ ജൈവവൈവിധ്യ കൺവെൻഷൻ നടന്നത്?

1992


പശ്ചിമഘട്ടത്തിന്റെ തെക്കേയറ്റത്തുള്ള മലനിരയേത്?

അഗസ്ത്യാർമലകൾ


സംരക്ഷിത വന ഭൂമി ഇല്ലാത്ത കേരളത്തിലെ ജില്ല?

ആലപ്പുഴ


കേരളത്തിൽ ആകെ എത്ര കായലുകൾ ആണുള്ളത്?

34 കായലുകൾ


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.