ലോക വന ദിനം ക്വിസ്- 2022 |International Forest Day Quiz -2022

ലോക വന ദിനം (International forest day ) എന്നാണ്?

മാർച്ച് 21


ലോക വന ദിനമായി മാർച്ച് 21 ആചരിക്കാൻ തുടങ്ങിയത് ഏത് വർഷം മുതലാണ്?

2012


2022 ലെ ലോക വന ദിന സന്ദേശം എന്താണ്?

” Forests and sustainable production and consumption”


2021 ലെ ലോക വന ദിന സന്ദേശം?

വന പുനസ്ഥാപനം വീണ്ടെടുക്കലിലേക്കും അഭിവൃദ്ധിയിലേക്കുമുള്ള വഴി
(Forest Restoration A path to recovery and well-being)


കേരളത്തിൽ ഏറ്റവും കൂടുതൽ വനഭൂമി യുള്ള ജില്ല?

ഇടുക്കി


വനഭൂമി ഏറ്റവും കുറവുള്ള കേരളത്തിലെ ജില്ല ഏത്?

ആലപ്പുഴ


വന മഹോത്സവ ദിനം എന്നാണ്?

ജൂലൈ 1


കേരളത്തിൽ വന നിയമം പ്രാബല്യത്തിൽ വന്ന വർഷം?

1961


ഏറ്റവും കൂടുതൽ വനഭൂമിയുള്ള ഇന്ത്യൻ സംസ്ഥാനം?

മധ്യപ്രദേശ്


വനഭൂമി ഏറ്റവും കുറവുള്ള ഇന്ത്യൻ സംസ്ഥാനം?

ഹരിയാന


കേരള വന നിയമം നിലവിൽ വന്ന വർഷം?

1961


ചിപ്കോ പ്രസ്ഥാനം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

വനസംരക്ഷണം


കേരളത്തിലെ ആദ്യ റിസർവ് വനം ഏതാണ്?

കോന്നി (പത്തനംതിട്ട)


ഇന്ത്യൻ വനങ്ങളെ എത്ര വിഭാഗങ്ങളാ യിട്ടാണ് തിരിച്ചിരിക്കുന്നത്?

16 വിഭാഗങ്ങളായി


കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വനങ്ങൾ?

മൺസൂൺ വനങ്ങൾ


വനവൃക്ഷങ്ങളുടെ ചക്രവർത്തി എന്നറിയപ്പെടുന്ന മരം?

തേക്ക്


1950 -ൽ വനമഹോത്സവത്തിന് തുടക്കം കുറിച്ചത് ആര്?

കെ എം മുൻഷി


കേരളത്തിലെ ഏറ്റവും വനവിസ്തൃതി കൂടിയ വനം ഡിവിഷൻ ഏതാണ്?

റാന്നി (പത്തനംതിട്ട)


കേരളത്തിൽ ഏറ്റവും വിസ്തൃതി കുറഞ്ഞ വനം ഡിവിഷൻ ഏത്?

അഗസ്ത്യവനം (തിരുവനന്തപുരം)


തെന്മല ഇക്കോ ടൂറിസം പദ്ധതി സ്ഥിതി ചെയ്യുന്ന കൊല്ലം ജില്ലയിലെ വന്യ ജീവി സങ്കേതം ഏത്?

ചെന്തുരുണി വന്യജീവി സങ്കേതം


ഇന്ത്യയിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം?

ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് വന്യജീവി സങ്കേതം (മഹാരാഷ്ട്ര)


ചോലക്കറുമ്പി തവള ഔദ്യോഗിക ചിഹ്നമാ യിട്ടുള്ള കേരളത്തിലെ ദേശീയ ഉദ്യാനം ഏത്?

മതികെട്ടാൻചോല


ശതമാനടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനമുള്ള കേരളത്തിലെ ജില്ല?

വയനാട്


കേരളത്തിൽ ചന്ദനമരങ്ങൾ കൂടുതൽ കാണപ്പെടുന്ന എവിടെയാണ്?

മറയൂർ (ഇടുക്കി)


വിദ്യാവനം പദ്ധതി കേരളത്തിൽ നടപ്പിലാക്കിയ വർഷം?

2007


പ്രോജക്റ്റ് എലിഫന്റ് പദ്ധതി തുടങ്ങിയ വർഷം?

1992


കണ്ടൽ വനം കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം?

പശ്ചിമബംഗാൾ


കേരളത്തിലെ ഏക ലയൺ സഫാരി പാർക്ക് സ്ഥിതി ചെയ്യുന്ന ദ്വീപ്?

മരക്കുന്നം ദ്വീപ് (നെയ്യാർഡാം)


കേരളത്തിൽ റിസർവ് വനം കൂടുതൽ ഉള്ള ജില്ല?

പത്തനംതിട്ട


കേരളത്തിൽ റിസർവ് വനം ഏറ്റവും കുറവുള്ള ജില്ല?

ആലപ്പുഴ


കേരള വനവൽക്കരണ പദ്ധതി ആരംഭിച്ച വർഷം?

1998


പെരിയാർ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന താലൂക്ക്?

പീരുമേട്


ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയർ റിസർവ്?

നീലഗിരി ബയോസ്ഫിയർ റിസർവ്


ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?

ഡെറാഡൂൺ


കൊല്ലം ജില്ലയിലെ ഏക വന്യജീവി സങ്കേതം?

ചെന്തുരുണി വന്യജീവി സങ്കേതം


പശ്ചിമ ബംഗാളിലെ സുന്ദർബൻ പ്രസിദ്ധമാകുന്നത് ഏതിനം സസ്യങ്ങളുടെ പേരിലാണ്?

കണ്ടൽ ചെടികൾ


കേരളത്തിൽ അവസാനമായി രൂപം കൊണ്ട (18- മത്) വന്യ ജീവി സങ്കേതം ഏത്?

കരിമ്പുഴ വന്യജീവി സങ്കേതം (മലപ്പുറം)


പെരിയാർ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത് എവിടെ?

ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ


പ്രൊജക്റ്റ് ടൈഗർ പദ്ധതി തുടങ്ങിയവർഷം?

1973


ഇന്ത്യയിലെ ആദ്യത്തെ ദേശീയ ഉദ്യാനം?

ജിം കോർബെറ്റ് ദേശീയോദ്യാനം (ഉത്തരാഖണ്ഡ്)


കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെയാണ്?

പീച്ചി (തൃശ്ശൂർ)


ചീവീടുകളുടെ ശബ്ദമില്ലാത്ത കേരളത്തിലെ ദേശീയോദ്യാനം?

സൈലന്റ് വാലി


കേരളത്തിൽ വന സാന്ദ്രത കൂടുതൽ ഉള്ള ജില്ല?

ഇടുക്കി


ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കിയത് എവിടെയാണ്?

തെന്മല (കൊല്ലം)


നീലഗിരി ബയോസ്ഫിയർ റിസർവിന്റെ ഭാഗമായുള്ള കേരളത്തിലെ വന്യജീവി സങ്കേതം?

വയനാട് വന്യജീവി സങ്കേതം


നെല്ലിക്കാംപെട്ടി ഗെയിം സാങ്‌ച്വറി സ്ഥാപിച്ച തിരുവിതാംകൂർ രാജാവ് ആരായിരുന്നു?

ശ്രീചിത്തിരതിരുനാൾ (1934)


കേരളത്തിന്റെ കടൽതീര സംരക്ഷണത്തിനായി വനങ്ങൾ വെച്ചുപിടിപ്പിച്ച പദ്ധതി?

ഹരിത തീരം


ഒരു മരത്തിന്റെ പേരിൽ അറിയപ്പെടുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതം?

ചെന്തുരുണി വന്യജീവി സങ്കേതം


ചെന്തുരുണി മരത്തിന്റെ ശാസ്ത്രീയനാമം?

ഗ്ലൂട്ടാ ട്രാവൻ കൂറിക്ക


കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തെ വന്യജീവി സങ്കേതം?

ആറളം (കണ്ണൂർ)


ലോകത്തിലെ ഏറ്റവും കൂടുതൽ വനവിസ്തൃതിയുള്ള രാജ്യം ഏത്?

റഷ്യ


നീലഗിരി ബയോസ്ഫിയർ റിസർ9വിന്റെ ഭാഗമായുള്ള കേരളത്തിലെ ദേശീയോദ്യാനം?

സൈലന്റ് വാലി


കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപറേഷന്റെ ആസ്ഥാനം എവിടെയാണ് ?

കോട്ടയം


കേരളത്തിലെ വനങ്ങളെക്കുറിച്ച് പഠന ഗവേഷണങ്ങൾ നടത്തുന്ന മുഖ്യ സ്ഥാപനം ഏത്?

ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (പീച്ചി)


ആറളം വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല?

കണ്ണൂർ


ലോകത്തിലെ ഏറ്റവും വലിയ കണ്ടൽക്കാട്?

സുന്ദർ ബെൻസ്


കേരളത്തിലെ ആദ്യത്തേതും ഏറ്റവും വലിയതുമായ വന്യജീവി സങ്കേതം?

പെരിയാർ വന്യജീവി സങ്കേതം


കേരളത്തിലെ ആദ്യത്തെ ടൈഗർ റിസർവ്?

പെരിയാർ ടൈഗർ റിസർവ്


കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള വന്യജീവി സങ്കേത?

നെയ്യാർ (തിരുവനന്തപുരം)


ലോകത്തിലെ ഏറ്റവും പ്രായം കൂടിയ തേക്ക് മരം കണ്ടെത്തിയിട്ടുള്ളത് എവിടെയാണ്?

നിലമ്പൂർ (മലപ്പുറം)


പെരിയാറിനെ ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ച വർഷം?

1982


പറമ്പിക്കുളം വന്യജീവി സങ്കേതം ടൈഗർ റിസർവ് ആയി പ്രഖ്യാപിച്ച വർഷം?

2010


കേരള വൃക്ഷ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം?

1986


ലോക വന വർഷമായി ആചരിച്ച വർഷം ഏത്?

2011


തിരുവിതാംകൂറിൽ വന നിയമം നിലവിൽ വന്ന വർഷം?

1887


കേരളത്തിൽ എത്ര വന്യജീവി സങ്കേതങ്ങളുടെ എണ്ണം?

18


കേരളത്തിൽ നിത്യഹരിതവനങ്ങൾ (മഴക്കാടുകൾ) കാണപ്പെടുന്ന പ്രദേശം?

പശ്ചിമഘട്ട മലനിരകൾ


സൈലന്റ് വാലിയിലൂടെ ഒഴുകുന്ന നദി?

കുന്തിപ്പുഴ


മംഗളവനം പക്ഷി സങ്കേതം ഏതു ജില്ലയിൽ ആണ്?

എറണാകുളം


കേരളത്തിൽ വനവൽക്കരണ പ്രദേശത്ത ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന വൃക്ഷം?

തേക്ക്


പെരിയാറിനെ വന്യജീവി സങ്കേതമായി പ്രഖ്യാപിച്ച വർഷം?

1950


വനവിസ്തൃതിയിൽ സംസ്ഥാനങ്ങൾക്കിടയിൽ കേരളത്തിന്റെ സ്ഥാനം?

14- മത്


ആലപ്പുഴ ജില്ലയിലെ ആദ്യ റിസർവ് വനം?

വിയ്യാപുരം (ഹരിപ്പാട്ട്)


വനഭൂമി കൂടുതലുള്ള കേരളത്തിലെ രണ്ടാമത്തെ ജില്ല ഏത്?

വയനാട്


പെരിയാർ വന്യജീവി സങ്കേതം തുടക്കത്തിൽ അറിയപ്പെട്ടിരുന്നത് ഏത് പേരിൽ?

നെല്ലിക്കാംപെട്ടി ഗെയിം സാങ്‌ച്വറി


ലോകത്ത് വന വിസ്തൃതിയിൽ ഇന്ത്യയുടെ സ്ഥാനം?

10 -മത്


ഏറ്റവും കൂടുതൽ കണ്ടൽ വനമുള്ള കേരളത്തിലെ ജില്ല?

കണ്ണൂർ


കേരളത്തിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനങ്ങളിൽ ഏറ്റവും ചെറുത്?

പാമ്പാടുംചോല


വന ഭൂമി ഏറ്റവും കുറവുള്ള കേരളത്തിലെ ജില്ല?

ആലപ്പുഴ


സ്കൂൾകുട്ടികളുടെ സഹകരണത്തോടെ കേരളത്തെ ഹരിതാഭമാക്കാനുള്ള പദ്ധതി ഏതാണ്?

എന്റെ മരം


ശബരിമല സ്ഥിതി ചെയ്യുന്ന വന്യ ജീവി സങ്കേതം?

പെരിയാർ വന്യജീവി സങ്കേതം


സൈലന്റ് വാലി സ്ഥിതി ചെയ്യുന്ന താലൂക്ക്?

മണ്ണാർക്കാട് (പാലക്കാട് )


പെരിയാറിനെ ടൈഗർ റിസർവ് ആയി പ്രഖ്യാപിച്ച വർഷം?

1988


കേരളത്തിലെ വനം ഡിവിഷനുകളുടെ എണ്ണം?

36


കേരളത്തിലെ ആകെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് വനങ്ങൾ?

29.1%


ലോകത്തിലെ ഏറ്റവും വലിയ മഴക്കാടുകൾ?

ആമസോൺ മഴക്കാടുകൾ


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.