ലോക തണ്ണീർതട ക്വിസ്

ലോക തണ്ണീർത്തട ദിനം എന്നാണ്?

ഫെബ്രവരി 2‘ഭൂമിയുടെ വൃക്കകൾ’ എന്ന് വിശേഷിപ്പിക്കുന്നത് എന്തിനെയാണ്?

തണ്ണീർത്തടങ്ങൾ


ഏതു കൺവെൻഷൻ പ്രകാരമാണ് അന്താരാഷ്ട്ര പ്രാധാന്യമുള്ള ഇന്ത്യയിലെ ആദ്യ തണ്ണീർത്തടമായി ചിൽക്ക തടാകം പ്രഖ്യാപിക്കപ്പെട്ടത്?

റംസർ കൺവെൻഷൻ


കേരളത്തിലുള്ള അംഗീകൃത തണ്ണീർതടങ്ങൾ ഏതെല്ലാം?

അഷ്ടമുടിക്കായൽ, ശാസ്താംകോട്ട കായൽ, വേമ്പനാട്ട് – കോൾ നിലങ്ങൾ


ഏതു വർഷം മുതലാണ് ഫെബ്രുവരി 2 ലോക തണ്ണീർതട ദിനമായി ആചരിക്കാൻ തുടങ്ങിയത്?

1997 ഫെബ്രവരി 2- മുതൽ


അന്താരാഷ്ട്ര സഹകരണത്തോടുകൂടി സംരക്ഷിക്കപ്പെടുന്ന തണ്ണീർതടങ്ങൾ അറിയപ്പെടുന്നത് ഏതു പേരിലാണ്?

റാംസർ സൈറ്റുകൾ


തണ്ണീർത്തടങ്ങളുടെ സംരക്ഷണവും അവയുടെ സുസ്ഥിര ഉപയോഗവും ലക്ഷ്യമാക്കി ഉണ്ടാക്കിയ രാജ്യാന്തര ഉടമ്പടി ഏത്?

റംസർ ഉടമ്പടി (റംസർ കൺവെൻഷൻ)


തണ്ണീർത്തടങ്ങൾ ഏറ്റവും കൂടുതൽ ഉള്ളത് ഏതു രാജ്യത്താണ്?

യുണൈറ്റഡ് കിങ്ഡം


റംസർ പട്ടികയിൽ ഏതു വർഷമാണ് വേമ്പനാട്ടുകായലിനെയും അഷ്ടമുടിക്കായലിനെയും ഉൾപ്പെടുത്തിയത്?

2002


ഇന്ത്യയിൽ നിലവിൽ എത്ര നീർത്തടങ്ങളാ ണ് സംരക്ഷണ പരിപാലനത്തിനായി പരിഗണിച്ചിട്ടുള്ളത്?

115


ഇന്ത്യയിൽ ആദ്യ തണ്ണീർത്തടമായി പ്രഖ്യാപിച്ചത് ?

ചിൽക്ക തടാകം (ഒഡീഷ്യ)


ഏതു വർഷമാണ് റംസർ ഉടമ്പടി നിലവിൽ വന്നത്?

1971


ഏതു ഭൂഖണ്ഡത്തിലാണ് തണ്ണീർത്തടങ്ങൾ കാണപ്പെടാത്തത്?

അന്റാർട്ടിക്ക


കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കായൽ ഏത്?

അഷ്ടമുടിക്കായൽ (കൊല്ലം)


ലോകത്തിലെ സംരക്ഷിക്കപ്പെടുന്ന ഏറ്റവും വലിയ തണ്ണീർത്തടം ഏതാണ്?

പാന്റനാൽ


തണ്ണീർത്തടങ്ങളുടെ സംരക്ഷണത്തിനായുള്ള ആദ്യത്തെ കൺവെൻഷൻ നടന്നതെവിടെയാണ്?

ഇറാനിലെ റാംസറിൽ


തണ്ണീർതട സംരക്ഷണത്തിനു വേണ്ടിയുള്ള റംസർ കൺവെൻഷന് വേദിയായ റംസർ എന്ന സ്ഥലം ഏത് രാജ്യത്താണ്?

ഇറാൻ (കാസ്പിയൻ കടൽ തീരത്ത്)


റാംസർ നഗരത്തിൽ വെച്ച് എന്നാണ് ലോകതണ്ണീർതട ഉടമ്പടി ഒപ്പു വെച്ചത്?

1971 ഫിബ്രവരി 2-ന്


ഇന്ത്യയിൽ നിലവിൽ എത്ര റാംസർ പ്രദേശങ്ങളാണ് ഉള്ളത്?

26 റാംസർ പ്രദേശങ്ങൾ


കേരളത്തിലെ ഏറ്റവും വലിയ തീരദേശ നീർത്തടം?

വേമ്പനാട്ടു കായൽ


ഏതൊക്കെ രാജ്യങ്ങളിലായാണ് പാന്റനാൽ സ്ഥിതിചെയ്യുന്നത്?

ബ്രസീൽ, ബൊളീവിയ, പാരഗ്വായ്


ഇന്ത്യയിൽ ഇതുവരെ എത്ര നീർത്തടങ്ങളെയാണ് പരിപാലനത്തിനായി പരിഗണിച്ചിട്ടുള്ളത്?
115


തണ്ണീർത്തടങ്ങളുടെ സംരക്ഷണത്തിനായി ‘സംരക്ഷണവും പരിപാലനവും’ എന്ന നിയമാവലിക്ക് എന്നാണ് വനം പരിസ്ഥിതി മന്ത്രാലയം രൂപം കൊടുത്തത്?

2010


ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ തണ്ണീർതടം ഏത്?

വേമ്പനാട്ട് കായൽ


തണ്ണീർമുക്കം ബണ്ട് ഏതു കായലിനു കുറുകെയാണ് നിർമ്മിച്ചിരിക്കുന്നത്?

വേമ്പനാട്ടു കായൽ


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.