വിഖ്യാതമായ പ്രസംഗങ്ങൾ

അടിമത്തത്തിന്റെ അപകടങ്ങളെക്കുറിച്ച് വ്യക്തമാക്കുന്ന ‘ലൈസിയം പ്രസംഗം’ ആരുടേതായിരുന്നു?

എബ്രഹാം ലിങ്കൺ

‘അന്തച്ചിദ്രമുള്ള ഭവനം’ എന്ന വിഖ്യാതമായ പ്രസംഗം 1858- ൽ നടത്തിയതാര്?

എബ്രഹാം ലിങ്കൺ

ജർമൻ ഏകീകരണത്തെപ്പറ്റി
‘നിണവും ഇരുമ്പും’ എന്ന പ്രസംഗം 1862-ൽ നടത്തിയതാര്?

ബിസ്മാർക്ക്

‘ജനങ്ങൾ ജനങ്ങളാൽ ജനങ്ങൾക്കു വേണ്ടിയുള്ളത് ‘എന്ന വിഖ്യാതമായ നിർവചനം ജനാധിപത്യത്തിന് നൽകപ്പെട്ട പ്രസംഗം ഏത്?

ജെറ്റിസ്ബർഗ് പ്രസംഗം

1863 -ൽ ജെറ്റിസ്ബർഗ് പ്രസംഗം നടത്തിയതാര്?

എബ്രഹാം ലിങ്കൺ

ഒന്നാം ലോകമഹായുദ്ധത്തിന്റെ അന്ത്യം കുറിച്ചുകൊണ്ട്
‘പതിന്നാലിന നിർദ്ദേശങ്ങൾ’ എന്ന പ്രസംഗം നടത്തിയ അമേരിക്കൻ പ്രസിഡണ്ട് ആര്?

വുഡ്രോ വിൽസൺ

പാക്കിസ്ഥാൻ എന്ന പ്രത്യേക രാജ്യമാണ് ഇന്ത്യൻ മുസ്ലീങ്ങൾക്ക് വേണ്ടത് എന്ന് പ്രഖ്യാപിച്ച 1930 ഡിസംബർ 29 ലെ ‘അലഹാബാദ് പ്രസംഗം’ ആരുടേതായിരുന്നു?

മുഹമ്മദ് ഇഖ്ബാൽ

“ഭയമാണ് നമുക്ക് ഭയക്കാനുള്ള ഏക സംഗതി” എന്നു തുടങ്ങുന്ന പ്രസംഗം നടത്തിയ അമേരിക്കൻ പ്രസിഡണ്ട് ആര്?

ഫ്രാങ്ക്ലിൻ ഡി റൂസ് വെൽറ്റ്

‘ജനാധിപത്യത്തിന്റെ ആയുധശാല’ എന്നറിയപ്പെടുന്ന പ്രസംഗം രണ്ടാംലോകമഹായുദ്ധകാലത്ത് നടത്തിയ അമേരിക്കൻ പ്രസിഡണ്ട് ആര്?

ഫ്രാങ്ക്ലിൻ ഡി റൂസ് വെൽറ്റ്

‘നിണവും, കഷ്ടപ്പാടും, കണ്ണീരും, വിയർപ്പും’ എന്നറിയപ്പെടുന്ന വിഖ്യാത പ്രസംഗം ബ്രിട്ടീഷ് പാർലമെന്റിൽ രണ്ടാംലോകമഹായുദ്ധകാലത്ത് നടത്തിയ പ്രധാനമന്ത്രി ആര്?

വിൻസ്റ്റൺ ചർച്ചിൽ

രണ്ടാം ലോകമഹായുദ്ധകാലത്ത് ഒരിക്കലും കീഴടങ്ങില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് “നമ്മൾ കടൽത്തീരങ്ങളിൽ പൊരുതും” എന്ന വിഖ്യാതമായ പ്രസംഗം നടത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ആര്?

വിൻസ്റ്റൺ ചർച്ചിൽ

മാനവ സ്വാതന്ത്ര്യത്തെപ്പറ്റിയുള്ള പ്രശസ്തമായ ‘നാലു സ്വാതന്ത്ര്യങ്ങൾ’ എന്ന പ്രസംഗം 1941-ൽ നടത്തിയ അമേരിക്കൻ പ്രസിഡണ്ട് ആര്?

ഫ്രാങ്ക്ലിൻ ഡി റൂസ് വെൽറ്റ്

‘വിധിയുമായുള്ള കൂടിക്കാഴ്ച’ (ട്രിസ്റ്റ് വിത്ത് ഡെസ്റ്റിനി) എന്ന വിഖ്യാതമായ പ്രസംഗം ആരുടേതാണ്?

ജവഹർലാൽ നെഹ്റു 1947 ഓഗസ്റ്റ് 14-ന് അർദ്ധരാത്രിയിൽ നടത്തിയത്

“വളരെയേറെ വൃക്ഷങ്ങൾ വളർന്നുയർന്നു. ഒട്ടധികം പൊന്തക്കാടുകളും. അതിനാൽ തടി കാണാൻ വയ്യാതെയായി. പൊന്തക്കാടുകൾ തെളിച്ചു തടി കാട്ടാൻ ശ്രമിക്കുകയാണ് ഞാൻ” ഐക്യരാഷ്ട്രസഭയിൽ നടത്തപ്പെട്ട ഏതു വിഖ്യാത പ്രസംഗത്തിന്റെ തുടക്കമാണിത്?

വി കെ കൃഷ്ണമേനോൻ കാശ്മീരിനെപ്പറ്റി പ്രസംഗിച്ചത് (1957 ജനുവരി)

ഐക്യരാഷ്ട്രസഭയിൽ ഏറ്റവും സുദീർഘമായ പ്രസംഗം നടത്തിയതാര്?

വി കെ കൃഷ്ണമേനോൻ

“നിങ്ങൾക്ക് വേണ്ടി രാഷ്ട്രം എന്തു ചെയ്തു എന്ന് ചോദിക്കരുത്” എന്ന പ്രസംഗം ആരുടേതാണ്?

ജോൺ എഫ് കെന്നഡി

“വംശീയ വിവേചനത്തിനെതിരെ എനിക്കൊരു സ്വപ്നമുണ്ട്” എന്ന വിഖ്യാത പ്രസംഗം നടത്തിയതാര്?

മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ (1963)

ഭരണകൂടത്തെ അട്ടിമറിക്കാൻ നടത്തിയ ശ്രമങ്ങളെ ന്യായീകരിച്ച് വിചാരണവേളയിൽ “ചരിത്രം എനിക്ക് മാപ്പ് തരും” എന്ന പ്രഭാഷണം നടത്തിയതാര്?

ഫിഡൽ കാസ്ട്രോ

“നമ്മുടെ ജീവിതങ്ങളിൽ നിന്നും ആ പ്രകാശം പൊലിഞ്ഞു പോയി” എന്ന് ഗാന്ധിജിയുടെ മരണത്തിൽ വിലപിച്ചു കൊണ്ടുള്ള പ്രസംഗം ആരുടേതാണ്?

ജവഹർലാൽ നെഹ്റു

“പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക” എന്ന് ഗാന്ധിജി ആഹ്വാനം ചെയ്തത് ഏത് പ്രസംഗത്തിലൂടെയാണ്?

1942 ഓഗസ്റ്റ് 8- ലെ ക്വിറ്റ് ഇന്ത്യ പ്രസംഗം

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.