ഗാന്ധിജി കേരളത്തിൽ

ഗാന്ധിജി അഞ്ചുതവണ കേരളം

സന്ദർശിച്ചിട്ടുണ്ട്.


ഗാന്ധിജി ആദ്യമായി കേരളം സന്ദർശിച്ചത് 1920 ആഗസ്റ്റ് 18-ന്. ഖിലാഫത്ത് നേതാവായിരുന്ന ഷൗക്കത്ത് അലിയോടൊപ്പം കോഴിക്കോട് കടപ്പുറത്ത് നടന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്തു.


ഗാന്ധിജി രണ്ടാമതായി കേരളം സന്ദർശിച്ചത് 1925 മാർച്ച് 8-ന്. വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച് ആയിരുന്നു ഈ സന്ദർശനം. ഈ സന്ദർശനത്തിനിടയിലാണ് ഗാന്ധിജി ശ്രീനാരായണ ഗുരുവുമായി കൂടിക്കാഴ്ച നടത്തിയത്


ഗാന്ധിജി മൂന്നാമതായി കേരളം സന്ദർശിച്ചത് 1927 ഒക്ടോബർ 9-ന്.


ഗാന്ധിജി നാലാമതായി കേരളം സന്ദർശിച്ചത് 1934 ജനുവരി 10-ന്. ഹരിജൻ ഫണ്ട് ശേഖരണാർഥമാണ് ഗാന്ധിജി കേരളത്തിലെത്തിയത്.


ഗാന്ധിജി അഞ്ചാമതായി കേരളം സന്ദർശിച്ചത് 1937 ജനുവരി 12-ന്. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഗാന്ധിജിയുടെ ഈ സന്ദർശനം. ക്ഷേത്രപ്രവേശന വിളംബരത്തെ ‘ഈ നൂറ്റാണ്ടിലെ മഹാദ്ഭുതം’ എന്നാണ് ഗാന്ധിജി വിശേഷിപ്പിച്ചത്. ഈ സന്ദർശനത്തിനിടയിലാണ് അയ്യങ്കാളിയുമായി കൂടിക്കാഴ്ച നടത്തിയത്.


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.