കാലാവസ്ഥ ദിന ക്വിസ് 2022| Climate Day Quiz

ലോക കാലാവസ്ഥ ദിനം എന്നാണ്?

മാർച്ച് 23


2022 ലെ ലോക കാലാവസ്ഥ ദിനം സന്ദേശം എന്താണ്?

നേരത്തെയുള്ള മുന്നറിയിപ്പ് നേരത്തെയുള്ള നടപടി (Early Warning and Early Action)


2021 ലെ ലോക കാലാവസ്ഥ ദിനം സന്ദേശം എന്താണ്

The ocean, our climate and weather


മാർച്ച് 23 ലോക കാലാവസ്ഥാ ദിനമായി ആചരിച്ചു തുടങ്ങിയത് ഏതു വർഷം മുതൽ?

1961


കാലാവസ്ഥയെ കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്?

Meteorology


ലോക കാലാവസ്ഥ സംഘടന രൂപീകൃതമായ വർഷം?

1950 മാർച്ച്‌ 23


കാറ്റിന്റെ വേഗത അളക്കുന്ന ഉപകരണം?

അനിമോമീറ്റർ


കാലാവസ്ഥയുമായി ബന്ധപ്പെട്ട് നടന്ന പാരീസ് ഉടമ്പടി നിലവിൽ വന്ന വർഷം?

2015


കേരളത്തിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന സ്ഥലം ഏതാണ്?

ലക്കിടി (വയനാട്)


കേരളത്തിലെ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ ഈർപ്പം നിലനിൽക്കുന്ന കാലം?

മൺസൂൺ കാലം


കേരളത്തിലെ കാലാവസ്ഥ നിയന്ത്രകൻ എന്നറിയപ്പെടുന്നത്?

പശ്ചിമഘട്ടം


കേരളത്തിലെ ഏറ്റവും ചൂട് കൂടിയ ജില്ല?

പാലക്കാട്


കേരളത്തിലെ പ്രധാനപ്പെട്ട കാലാവസ്ഥകൾ എന്തൊക്കെയാണ്

ശൈത്യകാലം’ വേനൽക്കാലം, തെക്കുപടിഞ്ഞാറൻ മൺസൂൺ, വടക്കുകിഴക്കൻ മൺസൂൺ


മൺസൂർ കാറ്റിന്റെ ഗതിയും വേഗതയും കണ്ടെത്തിയ പുരാതന ഗ്രീക്ക് നാവികൻ?

ഹിപ്പാലസ് (AD 45)


കാലാവസ്ഥ എന്ന അർത്ഥം വരുന്ന മൺസൂൺ എന്ന വാക്ക് ഉത്ഭവിച്ചത് ഏത് ഭാഷയിൽ നിന്നാണ്?

അറബി


മൺസൂണിന്റെ കവാടം എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?

കേരളം


മൺസൂണിന്റെ പിൻവാങ്ങൽ കാലഘട്ടം എന്ന് വിശേഷിപ്പിക്കുന്നത്?

വടക്കുകിഴക്കൻ മൺസൂൺ


കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന കാലയളവ്?

തെക്കു പടിഞ്ഞാറൻ മൺസൂൺ കാലം


ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന കാലയളവ്?

വടക്കുകിഴക്കൻ മൺസൂൺ കാലത്ത്


പാട്ടുപാടി മഴ പെയ്യിച്ച സംഗീതജ്ഞൻ?

താൻസെൺ


കേരളത്തിലെ ഏറ്റവും ചൂട് കൂടിയ സ്ഥലം

പുനലൂർ (കൊല്ലം)


കേരളം ഉൾപ്പെടുന്ന കാലാവസ്ഥ മേഖല അറിയപ്പെടുന്നത്?

ഉഷ്ണമേഖല


കേരളത്തിലെ മഴനിഴൽ പ്രദേശം ഏതാണ്?

ചിന്നാർ (ഇടുക്കി)


കേരളത്തിൽ അനുഭവപ്പെടുന്ന മഴക്കാലങ്ങൾ?

തെക്കുപടിഞ്ഞാറൻ മൺസൂൺ (കാലവർഷം)
വടക്കുകിഴക്കൻ മൺസൂൺ (തുലാവർഷം)


ഇന്ത്യയുടെ യഥാർത്ഥ ധനമന്ത്രി എന്നറിയപ്പെടുന്നത് എന്താണ്?

മൺസൂൺ


കാലവർഷത്തിന്റെ കവാടം എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?

കേരളം


കേരളത്തിൽ പ്രധാനമായും ശൈത്യകാലം അനുഭവപ്പെടുന്ന മാസങ്ങൾ ഏതൊക്കെയാണ്?

ഡിസംബർ മുതൽ ഫെബ്രുവരി വരെ


ലോകത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം?

മൗസിന്റം (മേഘാലയ)


കേരളത്തിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ അറിയപ്പെടുന്നത് എങ്ങനെയാണ്?

ഇടവപ്പാതി /കാലവർഷം


കേരളത്തിൽ വടക്കുകിഴക്കൻ മൺസൂൺ അറിയപ്പെടുന്നത് എങ്ങനെയാണ്?

തുലാവർഷം


ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലം?

മൗസിന്റം


ഇന്ത്യയിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന സ്ഥലം?

ലേ (ലഡാക്ക്)


ഇന്ത്യയിലെ ഏറ്റവും വരണ്ട പ്രദേശം?

ജയ്സാൽമീർ (രാജസ്ഥാൻ)


കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം?

നേര്യമംഗലം (എറണാകുളം)


കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന പ്രദേശം?

ചിന്നാർ (ഇടുക്കി)


കേരളത്തിന്റെ പുതിയ ചിറാപുഞ്ചി എന്നറിയപ്പെടുന്ന പ്രദേശം?

നേര്യമംഗലം (എറണാകുളം)


ആഗോളതാപനത്തിന് കാരണമാകുന്ന ഹരിതഗൃഹവാതകങ്ങൾ ഏതെല്ലാമാണ്?

Co2 , നൈട്രസ് ഓക്സൈഡ്, മീഥേയിൽ


കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മാസം?

ജൂലായ്


കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന മാസം?

ജനവരി


Chasing the Monsoon എന്ന കൃതിയുടെ രചയിതാവ്?

അലക്സാണ്ടർ ഫ്രേറ്റർ


എൽനിനോ, ലാനിനോ പ്രതിഭാസങ്ങൾ അനുഭവപ്പെടുന്ന മഹാസമുദ്രം ഏതാണ്?

പസഫിക് സമുദ്രം (ശാന്ത സമുദ്രം)


ഉഷ്ണകാലത്ത് പശ്ചിമബംഗാളിൽ അനുഭവപ്പെടുന്ന ഇടിയോടുകൂടിയ മഴയെ പറയുന്ന പേര്?

കാൽവൈശാഖി


കേരളത്തിന്റെ തെക്കൻ പ്രദേശങ്ങളിൽ കൂടുതൽ മഴ ലഭിക്കുന്നത് ഏതു കാലത്താണ്?

വടക്കുകിഴക്കൻ മൺസൂൺ കാലത്ത്


കേരളത്തിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന മാസങ്ങൾ ഏതൊക്കെയാണ്?

മാർച്ച് ഏപ്രിൽ മെയ്


കേരളത്തിലെ മഴവെള്ള സംഭരണ പദ്ധതികൾ എന്തെല്ലാമാണ്?

ജലനിധി, വർഷ


അന്തരീക്ഷത്തിൽ ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെടുന്ന മേഖല ഏതാണ്?

മിസോസ്ഫിയർ


കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജില്ല?

കോഴിക്കോട്


കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന ജില്ല?

തിരുവനന്തപുരം


തെക്കുപടിഞ്ഞാറൻ മൺസൂൺ ആദ്യമെത്തുന്ന ഇന്ത്യൻ സംസ്ഥാനം?

കേരളം


വടക്കുകിഴക്കൻ മൺസൂൺ ഏതൊക്കെ മാസങ്ങളിൽ ആണ് ഉണ്ടാകുന്നത്?

ഒക്ടോബർ നവംബർ മാസങ്ങളിൽ


മൺസൂണിന് മുമ്പായുള്ള വേനൽമഴ അറിയപ്പെടുന്നത്?

മാംഗോഷവർ


കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മാസങ്ങൾ ഏതൊക്കെയാണ്?

ജൂൺ മുതൽ സെപ്തംബർ വരെ


കേരളത്തിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ അനുഭവപ്പെടുന്ന മാസം?

ജൂൺ മുതൽ സെപ്തംബർ വരെ


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.