Onam|ഓണം

മലയാളികളുടെ ദേശീയോൽസവമാണ് ഓണം.
മലയാളം കലണ്ടർ പ്രകാരംചിങ്ങ മാസത്തിലുമാണ് ഓണം ആഘോഷിക്കുന്നത്.
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓഗസ്റ്റ് – സെപ്റ്റംബർ മാസങ്ങളിലും.
ഓണക്കാലത്ത് കേരളം സന്ദർശിക്കുന്ന മഹാബലിയുടെ ഓർമ്മയ്ക്കായാണ് ഓണം ആഘോഷിക്കുന്നത്.
ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു.
ഓണം സംബന്ധിച്ച് പല ഐതിഹ്യങ്ങൾ നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പു (വ്യാപാരോത്സവം) ഉത്സവമായിട്ടാണ് കരുതുന്നത്.

കേരളീയരാണ് ഓണാഘോഷം തുടങ്ങിയത് എന്നാണ്‌ ഐതിഹ്യമെങ്കിലും അതിനേക്കാൾ മുൻപേ തന്നെ കേരളത്തിലും മധുര ഉൾപ്പെട്ട തമിഴ് നാട്ടിലും മറ്റും ഓണാഘോഷം നടന്നിട്ടുള്ളതായി സംഘ കൃതികളിൽ പറയുന്നു. സംഘകാലകൃതിയായ ‘മധുരൈകാഞ്ചി ‘യിലാണ്‌ ഓണത്തെക്കുറിച്ചുളള ആദ്യപരാമർശങ്ങൾ ഉള്ളത്. മഹാവിഷ്ണുവിന്റെ ജന്മദിനമായിട്ടാണ് ഓണം ആഘോഷിക്കുന്നതെന്ന് സംഘ കൃതിയായ മധുരൈകാഞ്ചിയിൽ പറയുന്നു.പിന്നീട് കാർഷികവും വാണിജ്യവുമായ ഉത്സവമായി ഓണാഘോഷം മാറി.

കർക്കടകമാസത്തിന് ശേഷം മാനം തെളിയുന്ന ചിങ്ങമാസത്തിലാണ് പണ്ട് വിദേശികൾ സുഗന്ധദ്രവ്യ വ്യാപാരത്തിനായി കേരളത്തിൽ കൂടുതലായി വന്നിരുന്നത്. അങ്ങനെ ആയിരിക്കാം സ്വർണ്ണം കൊണ്ടുവരുന്ന ഈ മാസത്തെ പൊന്നിൻ ചിങ്ങമാസമെന്നും ഓണത്തെ പൊന്നോണമെന്നും പറയുന്നത്. കേരളത്തിൽ വിളവെടുപ്പിനേക്കാൾ വ്യാപാരത്തിനായിരുന്നു പ്രാധാന്യം.

കേരളത്തിൽ ഓണം തമിഴ്‌നാട്ടിൽ നിന്നും സംക്രമിച്ചതാണെന്നാണ് പറയപ്പെടുന്നു.

മഹാബലി സ്മരണയാണ് ഓണാഘോഷം എങ്കിലും വാമനവിജയത്തെ അടിസ്ഥാനമാക്കി അത് ക്ഷേത്രോത്സവമായിട്ടായിരുന്നു തുടങ്ങിയത്. പിന്നീട് അത് ഗാർഹികോത്സവമായി മാറി.

ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു.
തിരുവോണനാളിൽ എല്ലാ വിഭവങ്ങളും ഒരുക്കി കൊണ്ടുള്ള ഓണസദ്യ പ്രധാനപ്പെട്ടതാണ്.

ഓണം ആഘോഷിക്കുന്നത് പലതരം കളികളിൽ ഏർപ്പെട്ടു കൊണ്ടാണ്. തിരുവാതിരകളി, പുലിക്കളി, , ഓണത്തല്ല്,വടംവലി, പൂക്കളം,തുമ്പിതുള്ളൽ,
അത്തച്ചമയം, ഓണവില്ല്, വള്ളംകളി തുടങ്ങിയവയാണ് പ്രധാന കളികൾ.

തൃക്കാക്കരയാണ് ഓണത്തപ്പന്റെ ആസ്ഥാനം.അവിടെ മഹാബലിക്കു പകരം വാമനനെയാണ് ആരാധിക്കുന്നത്. ഭാഗവത പുരാണത്തിലാണ് മഹാബലിയുടെ കഥയുള്ളത്.അതിൽ സുതലത്തിലേക്ക് പറഞ്ഞയക്കുകയും, മഹാവിഷ്ണു അദ്ദേഹത്തിൻ്റെ ദ്വാരപാലകനായി നിന്നു എന്നുമാണ് കഥ.


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.