ആലപ്പുഴ ജില്ലാ ക്വിസ്

പിഎസ്‌സി പരീക്ഷകളിലും (Kerala PSC) ക്വിസ് മത്സരങ്ങളിലും ജില്ലകളുമായി ബന്ധപ്പെട്ട് ചോദിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും എന്ന പരമ്പരയിൽ ആലപ്പുഴ ജില്ലയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും

കേരളത്തെ അറിയാം… ജില്ലകളിലൂടെ…ആലപ്പുഴ


ആലപ്പുഴ ജില്ല രൂപീകരിച്ചത്എന്നാണ്?

1957 ആഗസ്റ്റ് 17


‘പമ്പയുടെ ദാനം’ എന്നറിയപ്പെടുന്നത്?

കുട്ടനാട്


കേരളത്തിൽ കുടിൽ വ്യവസായം കൂടുതൽ ഉള്ള ജില്ല?

ആലപ്പുഴ


കേരളത്തിലെ ഏറ്റവും ചെറിയ ജില്ല?

ആലപ്പുഴ


കേരളത്തിൽ വാട്ടർ ട്രാൻസ്പോർട്ട് സെൻ്റർ സ്ഥിതി ചെയ്യുന്നത്?

പുന്നമടക്കായൽ


ഗാന്ധാരത്തിൽ നിന്നു ലഭിച്ച ബുദ്ധമത പ്രതിമയിൽ പരാമർശിക്കപ്പെട്ട ആലപ്പുഴയിലെ പ്രാചീന ബുദ്ധമത കേന്ദ്രം ?

ശ്രീമൂലവാസം ബുദ്ധമത കേന്ദ്രം


പ്രാചീന കാലത്ത് കരപ്പുറം എന്നറിയപ്പെട്ടിരുന്നത്?

ചേർത്തല


ആലപ്പുഴ ജില്ലയിൽ നടന്ന ഒരണ സമരം നടന്ന വർഷം?

1958


നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന കായൽ?

പുന്നമടക്കായൽ


ദക്ഷിണ കേരളത്തിലെ ഗുരുവായൂർ എന്നറിയപ്പെടുന്ന ക്ഷേത്രം?

അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രം


തകഴി സ്മാരകം സ്ഥിതി ചെയ്യുന്നത്?

ശങ്കരമംഗലം


കൺകണ്ട ദൈവം എന്ന് ദലൈലാമ വിശേഷിപ്പിച്ച ബുദ്ധമത വിഗ്രഹം?

കരുമാടിക്കുട്ടൻ


കണ്ണാടി മണലിന് പ്രശസ്തമായ ആലപ്പുഴ ജില്ലയിലെ സ്ഥലം?

ചേർത്തല


വിദ്യാർത്ഥികൾക്ക് ബോട്ട് കടത്ത് കൂലി വർധിപ്പിച്ചതിനെതിരെ 1958-ൽ നടന്ന പ്രക്ഷോഭം?

ഒരണ സമരം


ഒരണ സമരം നടന്ന ജില്ല?

ആലപ്പുഴ


കേരളത്തിലെ ആദ്യത്തെ ഫിലിം സ്റ്റുഡിയോ?

ഉദയ


കേരളത്തിലെ ആദ്യത്തെ കയർ ഫാക്ടറിയായ ഡാറാസ് മെയിൽ സ്ഥാപിതമായത്?

1859


ആലപ്പുഴയെ കിഴക്കിന്റെ വെനീസ് എന്ന് വിശേഷിപ്പിച്ചത്?

കഴ്സൺ പ്രഭു


ചെമ്പകശ്ശേരി രാജവംശത്തിന്റെ തലസ്ഥാനം?

അമ്പലപ്പുഴ


കേരള കാർട്ടൂൺ മ്യൂസിയം എവിടെയാണ്?

കായംകുളം


ആലപ്പുഴയുടെ സംസ്കാരിക തലസ്ഥാനം?

അമ്പലപ്പുഴ


ബുദ്ധ വിഗ്രഹമായ ‘കരിമാടിക്കുട്ടൻ’ കണ്ടടുത്ത സ്ഥലം?

അമ്പലപ്പുഴയ്ക്കടുത്തുള്ള കരുമാടി എന്ന സ്ഥലത്തിനടുത്തു നിന്ന്


ആലപ്പുഴ പട്ടണത്തിന്റെ ശില്പി ?

രാജ കേശവ ദാസ്


കേരളത്തിൽ ഏറ്റവും കടൽ തീരമുള്ള രണ്ടാമത്തെ ജില്ല?

ആലപ്പുഴ


കേരളത്തിലെ ആദ്യ പോസ്റ്റ് ഓഫീസ് സ്ഥാപിച്ചത് എവിടെ ? വർഷം ?

ആലപ്പുഴ, 1857


കായംകുളത്തിന്റെ പഴയ പേര് ?

ഓടനാട്


പുന്നപ്ര- വയലാർ രക്തസാക്ഷി മണ്ഡപം സ്ഥിതി ചെയ്യുന്നത് എവിടെ?

ആലപ്പുഴ


കേരളത്തിലെ ആദ്യ സീഫുഡ് പാര്‍ക്ക് ?

അരൂർ


കേരളത്തിലെ പ്രസിദ്ധ ചുമര്ചിത്രമായ ഗജേന്ദ്രമോക്ഷം കാണപ്പെടുന്നത്?

കൃഷ്ണപുരം കൊട്ടാരം ( കായംകുളം)


‘കേരളത്തിന്റെ ഡച്ച്‌ ‘ എന്നറിയപ്പെടുന്ന സ്ഥലം?

കുട്ടനാട്


പുന്നപ്ര- വയലാർ സമരം അടിച്ചമർത്തിയ ദിവാൻ?

സി. പി. രാമസോമി അയ്യർ


കേരളത്തിലെ ആദ്യ കയര്‍ ഫാക്ടറി ?

ഡാറാസ് മെയിൽ (1859)


ഏതൊക്കെ ജില്ലകൾ വിഭജിച്ചാണ് ആലപ്പുഴ ജില്ലക്ക് രൂപം നൽകിയത് ?

കൊല്ലം-കോട്ടയം


കേരളത്തിലെ ആദ്യ കയർ ഗ്രാമം?

വയലാർ


കൺകണ്ട ദൈവം’ എന്ന് ദലൈലാമ വിശേഷിപ്പിച്ച ബുദ്ധമത വിഗ്രഹം ?

കരിമാടിക്കുട്ടൻ


പുന്നപ്ര- വയലാർ സമരം നടന്ന വർഷം?

1946


കയർ ഫാക്ടറികൾ ഏറ്റവും കൂടുതലുള്ള ജില്ല?

ആലപ്പുഴ


കേരളത്തിന്റെ നെതർലാൻഡ്’ എന്നറിയപ്പെടുന്ന സ്ഥലം?

കുട്ടനാട്


ദക്ഷിണ ഗുരുവായൂർ എന്നറിയപ്പെടുന്ന ക്ഷേത്രം ?

അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം


‘അമേരിക്കൻ മോഡൽ അറബിക്കടലിൽ’ എന്ന മുദ്രവാക്യം ഏതു സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?

പുന്നപ്ര- വയലാർ


കായംകുളം താപനിലയത്തിൽ ഉപയോഗിക്കുന്ന ഇന്ധനം?

നാഫ്ത


‘കേരളത്തിന്റെ നെല്ലറ’ എന്നറിയപ്പെടുന്ന സ്ഥലം?

കുട്ടനാട്


പ്രാചീന കാലത്ത് ബുദ്ധ മതം ഏറ്റവും കൂടുതൽ പ്രചാരണത്തിൽ ഉണ്ടായിരുന്ന ജില്ല?

ആലപ്പുഴ


‘മയൂര സന്ദേശത്തിന്റെ നാട് ‘ എന്നറിയപ്പെടുന്നത്?

ഹരിപ്പാട്


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.