Weekly Current Affairs for Kerala PSC Exams|2025 January 5-11|PSC Current Affairs|Weekly Current Affairs

2025 ജനുവരി 5-11 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.

Weekly Current Affairs | 2025 ജനുവരി 5-11 വരെയുള്ള ആനുകാലിക വിവരങ്ങൾ


ഇന്ത്യയിലെ പരമോന്നത കായിക പുരസ്കാരമായ മേജർ ധ്യാൻചന്ദ് ഖേൽ രത്ന പുരസ്കാരം 2024 -ലെ ലഭിച്ചവർ?

ഡി ഗുകേഷ് ( ലോക ചെസ് ചാമ്പ്യൻ)
മനുഭാകർ (ഷൂട്ടിംഗ് താരം)
ഹർമൻ പ്രീത് സിംഗ് (ഹോക്കി
പ്രവീൺകുമാർ (പാരാ അത്‌ലറ്റ് )
25 ലക്ഷം രൂപയും പ്രശസ്തി പത്രവും ഉൾപ്പെടുന്നതാണ് പുരസ്കാരം


2025 ലെ അർജുന പുരസ്കാരം ലഭിച്ച മലയാളി നീന്തൽ താരം?
സാജൻ പ്രകാശ്


ദ്രോണാചാര്യ പുരസ്കാരം 2024- ൽ ലഭിച്ച
മലയാളി ബാഡ്മിന്റൺ പരിശീലകൻ?
എസ് മുരളീധരൻ


2025 ജനുവരി ബ്രിക്സ് കൂട്ടായ്മയിൽ ഔദ്യോഗികമായി അംഗമായ രാജ്യം?
ഇൻഡോനേഷ്യ


2025 ജനുവരി അന്തരിച്ച പ്രശസ്ത മലയാള പിന്നണി ഗായകൻ?

പി ജയചന്ദ്രൻ
ഭാവഗായകൻ എന്നാണ് പി ജയചന്ദ്രൻ അറിയപ്പെടുന്നത്

1986 മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം,
5- തവണ മികച്ച ഗായകനുള്ള സംസ്ഥാന പുരസ്കാരം,
2020 ൽ ജെ സി ഡാനിയേൽ പുരസ്കാരം
തുടങ്ങി നിരവധി പുരസ്കാരങ്ങൾ
പി ജയചന്ദ്രൻ ലഭിച്ചിട്ടുണ്ട് 

പി ജയചന്ദ്രന്റെ ആത്മകഥയുടെ പേര്
ഏകാന്തപഥികൻ ഞാൻ


പുരാവസ്തുഗവേഷകർ അടുത്തിടെ 5000 വർഷം പഴക്കമുള്ള ജലപരിപാലന സംവിധാനം കണ്ടെത്തിയ രാഖിഗർഹി സൈറ്റ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഹരിയാന
ഹരിയാനയിലെ ഹിസാർ ജില്ലയിലെ ഒരു ഗ്രാമമാണ് രാഖിഗർഹി


63 -മത് കേരള സ്കൂൾ കലോത്സവത്തിൽ കലാകിരീടം നേടിയ ജില്ല?

തൃശ്ശൂർ
വേദി -തിരുവന്തപുരം
രണ്ടാം സ്ഥാനത്ത് പാലക്കാട്
മൂന്നാം സ്ഥാനത്ത് കണ്ണൂർ


രണ്ടു വ്യത്യസ്ത ബഹിരാകാശ പേടകങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തിൽ വെച്ച് കൂട്ടിയോജിപ്പിക്കുന്നതിനുള്ള
സ്പേഡക്സ് (Spadex) ദൗത്യം ഇന്ത്യ വിക്ഷേപിച്ചത്?

2024 ഡിസംബർ 30
വിക്ഷേപണ വാഹനം-  PSLV C60

അമേരിക്ക ചൈന റഷ്യ എന്നീ രാജ്യങ്ങൾക്കു ശേഷം ഡോക്കിംങ് സംവിധാനമുള്ള 4- മത്തെ രാജ്യം ഇന്ത്യ


18- മത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന്റെ വേദി?

ഭുവനേശ്വർ (ഒഡീഷ്യ)
1915 ജനുവരി 9 -ന് ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യയിൽ തിരിച്ചെത്തിയതിന്റെ സ്മരണക്കായിട്ടാണ് ജനുവരി 9 പ്രവാസി ദിനമായി ആചരിക്കുന്നത്


2025ലെ പ്രവാസി ഭാരതീയ ദിവസ് പ്രമേയം?
“വികസിത ഭാരതത്തിന് പ്രവാസികളുടെ സംഭാവന “
Diaspora’s Contribution to a Viksit Bharat


ലോക ഹിന്ദി ദിനം?

ജനുവരി 10
1975 ജനുവരി 10- ന് നടന്ന ആദ്യ ലോക ഹിന്ദി സമ്മേളനത്തിന്റെ ആദരസൂചകമായി ജനുവരി 10 ലോക ഹിന്ദി ദിനമായി ആചരിക്കുന്നു


അടുത്തിടെ ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ് എന്ന പദവിയിൽ നിന്നും ഒഴിവാക്കിയത്? ഷെയ്ക്ക് മുജീബ് റഹ്മാൻ ( ബംഗ ബന്ധു)


ബംഗ്ലാദേശിന്റെ പുതിയ രാഷ്ട്രപിതാവായി പ്രഖ്യാപിച്ചത്
മേജർ സിയാവുർ റഹ്മാൻ


അടുത്തിടെ ചൈനയിൽ വ്യാപിച്ചു കൊണ്ടിരിക്കുന്ന ഹ്യൂമൻ മെറ്റാ ന്യൂമോ വൈറസ് ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത്?

ബംഗളൂരു
Human Meta Pneumo Virus (H.M.P.V )


ദേശീയ പരിപാടികളെ കുറിച്ചുള്ള വിവരങ്ങൾ പൗരന്മാർക്ക് എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി പ്രതിരോധ മന്ത്രാലയം ആരംഭിച്ച വെബ്സൈറ്റ്?
രാഷ്ട്രപർവ്


അടുക്കള നവീകരിക്കാൻ 75,000 രൂപ വരെ തദ്ദേശസ്ഥാപനങ്ങളിൽ നിന്നും ലഭ്യമാക്കുന്ന പദ്ധതി?
ഈസി കിച്ചൻ പദ്ധതി


ഇന്ത്യയിലെ ആദ്യത്തെ സീറോ വേസ്റ്റ് എയർപോർട്ട്?
ദേവി അഹല്യാഭായ് ഹോൾക്കർ വിമാനത്താവളം (ഇൻഡോർ)


ലൈഫ് ഭവന പദ്ധതിയിലൂടെ ലഭിക്കുന്ന വീടുകൾ വിൽക്കുന്നതിനോ കൈമാറ്റം ചെയ്യുന്നതിനോ ഉള്ള കാലാവധി എത്ര വർഷമായിട്ടാണ് ഉയർത്തിയിരിക്കുന്നത്?
12 വർഷം



2025 ൽ 25 -മത് വാർഷികം ആചരിക്കുന്ന തമിഴ്നാട്ടിലെ പ്രതിമ?

തിരുവള്ളുവർ പ്രതിമ
2000-ൽ ഈ പ്രതിമ അനാച്ഛാദനം  ചെയ്തത്



2024ലെ കണക്കുകൾ പ്രകാരം അവയവദാനത്തിൽ മുമ്പിൽ നിൽക്കുന്ന സംസ്ഥാനം? 
തമിഴ്നാട്



വിമാനങ്ങളിൽ സൗജന്യ വൈഫൈ ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചത്? എയർ ഇന്ത്യ



ഡിസ്നിലാൻഡ് മാതൃകയിൽ വിനോദസഞ്ചാര പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങുന്ന കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രം?   
അതിരപ്പള്ളി


ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങളുടെ പട്ടികയിൽ വീണ്ടും ഒന്നാമത്? ലാഹോർ (പാക്കിസ്ഥാൻ)



18- മത് ഇന്ത്യ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോർട്ട് 2023 പ്രകാരം വിസ്തൃതിയുടെ അടിസ്ഥാന ത്തിൽ ഏറ്റവും കൂടുതൽ വന വിസ്തൃതി യുള്ള സംസ്ഥാനം? 
മധ്യപ്രദേശ്



2025 – ൽ 200 -മത് ജന്മ വാർഷികം ആചരിക്കപ്പെടുന്ന കേരള നവോത്ഥാന നായകൻ?
ആറാട്ടുപുഴ വേലായുധ പണിക്കർ


ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ സർക്കാർ എയ്ഡഡ് സ്കൂളുകളിലെ കാഴ്ച പരിമിതിയുള്ള കുട്ടികൾക്ക് സൗജന്യമായി കണ്ണടകൾ വിതരണം ചെയ്യുന്ന പദ്ധതി?
മിഴി


ഏതു ഇന്ത്യൻ സംസ്ഥാനത്താണ് ഇന്ത്യയിലെ ആദ്യത്തെ ലിക്വിഡ് മിറർ ടെലസ്കോപ്പ് സ്ഥാപിച്ചിട്ടുള്ളത്?
ഉത്തരാഖണ്ഡ്



കേന്ദ്ര റിസർവ് പോലീസ് ഫോഴ്സിന്‍റെ പുതിയ മേധാവി?
വിതുൽ കുമാർ



അടുത്തിടെ അന്തരിച്ച കേരളത്തിലെ  ആദ്യ വനിത ആംബുലൻസ് ഡ്രൈവർ?
സിസ്റ്റർ ഫ്രാൻസിസ്



74- മത് സീനിയർ ദേശീയ ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്ന സംസ്ഥാനം?
ഗുജറാത്ത് (ഭാവ്നഗർ)


പഞ്ചായത്തീരാജ് സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനായി ആരംഭിച്ച പുതിയ പദ്ധതി?
വിക്ഷിത് പഞ്ചായത്ത് കർമ്മയോഗി


മാധവിക്കുട്ടിയുടെ സ്മരണാർത്ഥം നവാഗത എഴുത്തുകാരികൾക്കായി കേരള കലാകേന്ദ്രം ഏർപ്പെടുത്തിയ മാധവിക്കുട്ടി -കമലാ സുരയ്യ ചെറുകഥ അവാർഡിന് ലഭിച്ച ഉർവരാ എന്ന കഥയുടെ രചയിതാവ് ?
വാവ ഭാഗ്യലക്ഷ്മി


അതിദരിദ്ര്യരില്ലാത്തതും വയോജനഭിന്നശേഷി സൗഹൃദവുമായ നഗരത്തിനായി കോഴിക്കോട് കോർപ്പറേഷൻ നടത്തുന്ന സമഗ്ര പദ്ധതി? സമന്വയ


ഒമാനിലെ മസ്കറ്റിൽ നടന്ന വനിതാ ജൂനിയർ ഏഷ്യാകപ്പ് 2024 ഹോക്കി ചാമ്പ്യൻഷിപ്പ് നേടിയ രാജ്യം?
ഇന്ത്യ



82 -മത് ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിൽ ഏറ്റവും മികച്ച ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചത്?
ദി ബ്രൂട്ടലിസ്റ്റ്

Weekly Current Affairs | 2025 ജനുവരി 5-11 വരെയുള്ള ആനുകാലിക വിവരങ്ങൾ

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.