2025 ജനുവരി 26-31 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്
കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.
Weekly Current Affairs | 2025 ജനുവരി 26-31 വരെയുള്ള ആനുകാലിക വിവരങ്ങൾ
ഇന്ത്യയുടെ എത്രാമത് റിപ്പബ്ലിക് ദിനമാണ് 2025 ജനുവരി 26 ന് ആഘോഷിച്ചത്?
76 മത്
1950 ജനുവരി 26 ന് ഇന്ത്യ പരമാധികാര രാഷ്ട്രമായി മാറിയത്തിന്റെ ഓർമ്മക്കായിട്ടാണ് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്.
റിപ്പബ്ലിക് ദിനം
ജനുവരി 26
2025 – ലെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ മുഖ്യാതിഥിയായ ഇന്തോനേഷ്യൻ പ്രസിഡന്റ്?
പ്രബോവോ സുബിയാന്തോ
2025 റിപ്പബ്ലിക് ദിനത്തിന്റെ പ്രമേയം “സുവർണ്ണ ഭാരത്, പൈതൃകവും വികസനവും”
2025 റിപ്പബ്ലിക് ദിനത്തിൽ എത്ര മലയാളികൾക്കാണ് പത്മ പുരസ്കാരം ലഭിച്ചത്?
5 മലയാളികൾ
2025- ൽ പത്മവിഭൂഷൻ ലഭിച്ച മലയാളി?
എംടി വാസുദേവൻ നായർ
(മരണാന്തരം ബഹുമതി)
2025- ൽ പത്മഭൂഷൻ പുരസ്കാരം ലഭിച്ചത്?
പി ആർ ശ്രീജേഷ്, (മുൻ ഹോക്കി താരം)
ജോസ് ചാക്കോ പെരിയപുരം
ഹൃദ്രോഗ വിദഗ്ധൻ
2025- ൽ പത്മശ്രീ പുരസ്കാരം ലഭിച്ചത്?
ഡോ. കെ ഓമനക്കുട്ടിയമ്മ
കർണാടക സംഗീതജ്ഞ
ഐ എം വിജയൻ
ഫുട്ബോൾ താരം
മഹാത്മാഗാന്ധിയുടെ എത്രാമത് രക്തസാക്ഷിത്വ ദിനമാണ് 2025 ആചരിച്ചത്?
78- മത്
സ്വതന്ത്ര ഇന്ത്യയിൽ ഏക സിവിൽ കോഡ് നടപ്പിലാക്കിയ ആദ്യ സംസ്ഥാനം?
ഉത്തരാഖണ്ഡ്
ഇന്ത്യയിലെ ആദ്യത്തെ തേൻ ഗ്രാമം സ്ഥിതി ചെയ്യുന്നത്?
മഹാരാഷ്ട്ര
(സത്താറ, മന്ഗഢ് ഗ്രാമം)
2025 ഇന്ത്യൻ ഓപ്പൺ ബാഡ്മിന്റൺ
പുരുഷ സിംഗിൾസ് കിരീട ജേതാവ്?
വിക്ടർ അക്സൽസെൻ ( ഡെന്മാർക്ക്)
2025 ഇന്ത്യൻ ഓപ്പൺ ബാഡ്മിന്റൺ
വനിതാ സിംഗിൾസ് കിരീട ജേതാവ്?
അൻ സെ -യംഗ് (ദക്ഷിണ കൊറിയ
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ രൂപീകരിച്ചിട്ട് 2025 -ൽ എത്ര വർഷമാണ് പൂർത്തിയാക്കുന്നത്?
75 വർഷം
1950 ജനുവരി 25 -നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ രൂപീകൃതമായത്
2025 ജനുവരിയിൽ 75 ചരമവാർഷികം ആചരിക്കപ്പെടുന്ന കേരളം നവോത്ഥാന നായകൻ?
ഡോ. പൽപു
ഡോ. പൽപ്പു അന്തരിച്ചത്
1950 ജനുവരി 25ന്
2025 ജനുവരിയിൽ അന്തരിച്ച പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകൻ?
ഷാഫി
2025 ജനുവരിയിൽ അന്തരിച്ച പ്രശസ്ത ഹൃദയ ശാസ്ത്രക്രിയ വിദഗ്ധൻ?
ഡോ. കെ എം ചെറിയാൻ
തിരൂർ തുഞ്ചൻ സ്മാരക ട്രസ്റ്റ് ചെയർമാൻ നിയമിതനായത്?
വൈശാഖൻ
തുഞ്ചൻ സ്മാരക ട്രസ്റ്റ് ചെയർമാൻ ആയിരുന്ന എം ടി വാസുദേവൻ നായരുടെ വിയോഗത്തെ തുടർന്നാണ് വൈശാഖൻ ചെയർമാൻ ആയത്
വൈശാഖൻ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന അദ്ദേഹത്തിന്റെ യഥാർത്ഥ നാമം എം കെ ഗോപിനാഥൻ നായർ
2025 ലെ ഓസ്ട്രേലിയൻ ഓപ്പൺ വനിതാ വിഭാഗം ജേതാവ്?
മാഡിസൺ കീസ് (അമേരിക്ക)
ബെലറൂസ് താരം ആര്യാന സബലേങ്കയെ യാണ് പരാജയപ്പെടുത്തിയത്
2025 ലെ ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ വിഭാഗം ജേതാവ്?
യാനിക് സിന്നർ (ഇറ്റലി)
ഫൈനലിൽ ജർമ്മനിയുടെ അലക്സാണ്ടർ സ്വരേവിനെ തോൽപ്പിച്ചു
കേരളത്തിന്റെ ദുരന്തസാധ്യത മുന്നറിയിപ്പ് സംവിധാനം?
കവചം (KaWaCHAM)
കേരളത്തിൽ പ്രകൃതി ദുരന്തങ്ങൾ സംബന്ധിച്ച മുന്നറിയിപ്പ് സംവിധാനമാണ് കവചം
കവചം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത് 2025 ജനുവരി 21 -ന്
കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കുട്ടികളുടെ അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടിയുടെ 2025 -ലെ വേദി?
തിരുവനന്തപുരം
ലോകത്തെ ആദ്യ സമ്പൂർണ്ണ നിർമിത (AI) ബുദ്ധി അധിഷ്ഠിത ഭരണകൂടം ആകാൻ ഒരുങ്ങുന്ന നഗരം?
അബുദാബി
വേനൽക്കാലത്ത് ഗുണമേന്മയുള്ള വിഷ രഹിത തണ്ണിമത്തൻ ലഭ്യമാക്കാൻ ഉള്ള കുടുംബശ്രീ പദ്ധതി?
വേനൽ മധുരം
2025 ജനുവരി ടെൻസിങ് നോർഗെ നാഷണൽ അഡ്വഞ്ചർ പുരസ്കാരം ലഭിച്ച മലയാളി സ്കൈഡൈവർ
ജിതിൻ വിജയൻ
അമേരിക്ക പ്രസിഡണ്ടായി ഡോണാൾഡ് ട്രംപ് അധികാരമേറ്റ ശേഷം ഏത് സംഘടനയിൽ നിന്നാണ് 2025 ജനുവരി
അമേരിക്ക പിന്മാറിയത്?
ലോക ആരോഗ്യ സംഘടന (WHO)
2025 -ലെ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാൻ ക്ഷണം കിട്ടിയ ആദിവാസി രാജാവ്?
രാമൻ രാജമന്നൻ
ദക്ഷിണേന്ത്യയിലെ ഏക ആദിവാസി രാജവംശം
നാഡീ വ്യവസ്ഥയെ ബാധിക്കുന്ന അപൂർവരോഗമായ ഗില്ലൻ ബാരി ഈയിടെ റിപ്പോർട്ട് ചെയ്തത്?
പൂനെ (മഹാരാഷ്ട്ര)
കേരളത്തിലെ ആദ്യ വിമാന കമ്പനിയായ എയർ കേരളയുടെ പ്രവർത്തന കേന്ദ്രമായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്?
കൊച്ചി
കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ 8- മത് പതിപ്പിന് വേദിയാകുന്നത്?
കോഴിക്കോട്
8- മത് കേരള ലിറ്ററേറ്റർ ഫെസ്റ്റിവലിന്റെ അതിഥി രാജ്യം ഫ്രാൻസ്
ഐഎസ്ആർഒ കീഴിലുള്ള തിരുവനന്തപുരം വലിയമല ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്ററിന്റെ (LPSC ) പുതിയ ഡയറക്ടർ? എം മോഹൻ
2024 25 വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് കിരീടം നേടിയത് ടീം?
കർണാടക
2025 ജനുവരി സ്കൂളുകളിൽ ഭാഷ മാപ്പിംഗ് പദ്ധതി ആരംഭിച്ച സംസ്ഥാനം?
ത്രിപുര
സൈബർ ക്രൈം അന്വേഷണത്തിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനായി ഇന്ത്യയുമായി ധാരണ പത്രത്തിൽ 2025 ജനുവരി ഒപ്പുവെച്ച രാജ്യം?
അമേരിക്ക
സമൂഹത്തിലെ കുഷ്ഠരോഗ ബാധിതരെ കണ്ടെത്തി ചികിത്സക്കു വിധേയരാക്കി രോഗനിർമാർജനത്തിനുള്ള കുഷ്ഠരോഗ നിർണയ ക്യാമ്പയിൻ?
അശ്വമേധം
അയർലൻഡിന്റെ പുതിയ പ്രധാനമന്ത്രി? മൈക്കേൽ മാർട്ടിൻ
സാംസ്കാരിക പൈതൃകവും അതിന്റെ പ്രാധാന്യവും ആഘോഷിക്കുന്ന പാങ്സൗ പാസ് ഇന്റർനാഷണൽ ഫെസ്റ്റിവൽ 2025-ൽ നടക്കുന്ന സംസ്ഥാനം?
അരുണാചൽ പ്രദേശ്
2025 -ൽ നൂറാം ജന്മ വാർഷികം ആചരിക്കപ്പെടുന്ന ഇന്ത്യൻ ശാസ്ത്രജ്ഞൻ
രാജാ രാമണ്ണ
1925 ജനുവരി 28 രാജാരാമണ്ണയുടെ ജന്മദിനം
1974 – മെയ് 18 ന് പൊഖ്റാനിൽ നടന്ന ഇന്ത്യയുടെ പ്രഥമ ആണവ പരീക്ഷണത്തിനു നേതൃത്വം നൽകിയ വ്യക്തിയായ രാജാ രാമണ്ണ ഇന്ത്യൻ അണുബോംബിന്റെ പിതാവ് എന്നറിയപ്പെടുന്നു
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നുള്ള ഇന്ത്യയുടെ നൂറാമത്തെ വിക്ഷേപണം?
എൻ വി എസ് -02
വിക്ഷേപണ വാഹനം GSLV F15
വിക്ഷേപണ തീയതി 2025 ജനുവരി 29
Weekly Current Affairs | 2025 ജനുവരി 26-31 വരെയുള്ള ആനുകാലിക വിവരങ്ങൾ