2025 ഏപ്രിൽ 20-26 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്
കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.
Weekly Current Affairs | 2025 ഏപ്രിൽ 20-26 വരെയുള്ള ആനുകാലിക വിവരങ്ങൾ
സുപ്രീംകോടതിയുടെ 52 മത് ചീഫ് ജസ്റ്റിസ് ആവുന്നത്
ജസ്റ്റിസ് ബി ആർ ഗവായ്
ദളിത് വിഭാഗത്തിൽനിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിൽ എത്തുന്ന രണ്ടാമത്തെ വ്യക്തിയാണ്
ജസ്റ്റിസ് ബി ആർ ഗവായ്
മലയാളിയായ ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ ആണ് ആദ്യത്തെ ആൾ
2025 ഏപ്രിൽ അന്തരിച്ച നോബൽ ജേതാവായ ലാറ്റിനമേരിക്കൻ എഴുത്തുകാരൻ?
മാരിയോ വർഗസ് യോസ
നോബൽ സമ്മാനം ലഭിച്ചത് 2010
2025 ഏപ്രിലിൽ അന്തരിച്ച ആഗോള കത്തോലിക്കാ സഭയുടെ തലവൻ?
ഫ്രാൻസിസ് മാർപാപ്പ
ആത്മകഥയുടെ പേര് ഹോപ്പ്
ഔദ്യോഗിക പദവിയിലിരിക്കെ ഒരു മാർപ്പാപ്പ പ്രസിദ്ധീകരിച്ച ആദ്യ ആത്മകഥയാണ് ഹോപ്പ്
കത്തോലിക്കാ സഭയുടെ 266ാമത്തെ മാർപാപ്പ ആയിരുന്നു ഫ്രാൻസിസ് മാർപാപ്പ
യഥാർത്ഥ നാമം
ജോർജ് മാരിയോ ബെർഗോളിയ
2025 ഏപ്രിൽ ഭീകരാക്രമണത്തെ തുടർന്ന് 27 ഓളം പേർ കൊല്ലപ്പെട്ട പഹൽഗാം സ്ഥിതി ചെയ്യുന്നത്
ജമ്മു കാശ്മീർ
2025 ഏപ്രിലിൽ ഇന്ത്യ സന്ദർശിക്കുന്ന യുഎസ് വൈസ് പ്രസിഡന്റ്
ജെ ഡി വാൻസ്
ലോക ഭൗമദിനം?
ഏപ്രിൽ 22
2025-ലെ ലോക ഭൗമദിനത്തിന്റെ പ്രമേയം? നമ്മുടെ ശക്തി നമ്മുടെ ഗ്രഹം
നമ്മുടെ ഊർജ്ജം നമ്മുടെ ഭൂമി
Our power our planet
ലേസർ ഉപയോഗിച്ച് ശത്രുവിനെ നേരിടുന്ന സാങ്കേതികവിദ്യ സ്വന്തമാക്കിയ നാലാമത്തെ രാജ്യം? ഇന്ത്യ
(അമേരിക്ക ചൈന റഷ്യ)
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതയായത്?
നിധി തിവാരി
2025 ലെ ലോക പുസ്തക, പകർപ്പവകാശ ദിനം?
ഏപ്രിൽ 23
2025 -ലെ ലോക പുസ്തക, പകർപ്പവകാശ ദിനത്തിന്റെ പ്രമേയം?
സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ സാഹിത്യത്തിന്റെ പങ്ക്
2025 -ലെ ലോക പുസ്തക തലസ്ഥാനമായി യുനെസ്കോ തിരഞ്ഞെടുക്കപ്പെട്ട നഗരം? റിയോ ഡി ജനീറോ (ബ്രസീൽ)
2025 ഏപ്രിൽ അന്തരിച്ച ഇന്ത്യൻ ആൻജിയോപ്ലാസ്റ്റി യുടെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി?
ഡോ. മാത്യു സാമുവൽ കളരിക്കൽ
2025 – ലെ ഖേലോ ഇന്ത്യ പാര ഗെയിംസിന്റെ മെഡൽ പട്ടികയിൽ ഒന്നാമത് എത്തിയ സംസ്ഥാനം?
ഹരിയാന
രണ്ടാം സ്ഥാനം തമിഴ്നാട്
മൂന്നാം സ്ഥാനം ഉത്തർപ്രദേശ്
കേരളം 13 സ്ഥാനത്താണ്
2024 -ലെ തകഴി സാഹിത്യ പുരസ്കാരത്തിന് അർഹയായത്?
കെ പി സുധീര
എംടിയുടെ സാഹിത്യവും സിനിമയും ജീവിതവും കോർത്തിണക്കി ഡോ. കെ പി സുധീര എഴുതിയ പുസ്തകമാണ്
എം ടി ഏകാകിതയുടെ വിസ്മയം
അടുത്തിടെ ഉദ്ഘാടനം ചെയ്ത കുടിയേറ്റ സ്മാരക ടൂറിസം വില്ലേജ് സ്ഥിതി ചെയ്യുന്ന ജില്ല?
ഇടുക്കി
കുടിയേറ്റക്കാരുടെ ജില്ല എന്ന് അറിയ്യപ്പെടുന്ന ജില്ല – ഇടുക്കി
ഭരണഘടന ശില്പി ഡോ. ബി ആർ അംബേദ്കറുടെ എത്രാമത് ജന്മവാർഷികം ആയിരുന്നു 2025 ഏപ്രിൽ 14 ന് ആചരിച്ചത്?
134 ജന്മവാർഷികം
ഡോ. ബി ആർ അംബേദ്കർ ജനിച്ചത്
1891 ഏപ്രിൽ 14
അന്തരിച്ചത് 1956 ഡിസംബർ 6
ഡോ. ബി ആർ അംബേദ്കർ ഭൗതിക ശരീരം സംസ്കരിച്ചത്?
ചൈത്യഭൂമി (മുംബൈ)
ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ ജൈവമാലിന്യത്തിൽ നിന്നും ഉല്പാദിപ്പിക്കുന്ന ജൈവവളം കയറ്റി അയക്കപ്പെടുന്നത്? ദുബായ്
2025 ഏപ്രിൽ അന്തരിച്ച കുമുദിനി ലാഖിയ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു? കഥക് നർത്തകി
സംസ്ഥാന ഇലക്ഷൻ വകുപ്പിന്റെ ഏകീകൃത ടോൾഫ്രീ നമ്പർ?
1950
48 മത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് 2024
മികച്ച ചിത്രം ഫെമിനിച്ചി ഫാത്തിമ സംവിധാനം ഫാസിൽ മുഹമ്മദ്
മികച്ച സംവിധാനത്തിനുള്ള പുരസ്കാരം ലഭിച്ചത് ഇന്ദുലക്ഷ്മി ചിത്രം അപ്പുറം
മികച്ച നടൻ – ടോവിനോ തോമസ്
മികച്ച നടി – നസ്രിയ നസീം,
റീമ കല്ലിങ്കൽ
അടുത്തിടെ 2.6 കോടി രൂപക്ക് ലേലത്തിൽ വിറ്റുപോയ ഹൈദരാബാദ് നൈസാ മഹബൂബ് അലിഖാൻ അസഫ് ജാ ആറാമന്റെ ചിത്രം വരച്ചത്?
രാജാരവിവർമ്മ
ലോകത്ത് ഏറ്റവും ശക്തമായ പാസ്പോർട്ട് ഉള്ള രാജ്യം?
അയർലൻഡ്
ഇന്ത്യയുടെ സ്ഥാനം 148
ചേറ്റൂർ ശങ്കരൻ നായരുടെ ജീവിതം ആസ്പദമാക്കി പുറത്തിറങ്ങുന്ന സിനിമ?
കേസരി ചാപ്റ്റർ 2
സംവിധായകൻ
കരൺ സിംഗ് ത്യാഗി
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡണ്ട് ആയ ആദ്യ മലയാളിയാണ്
ചേറ്റൂർ ശങ്കരൻ നായരുടെ (1897 ലെ അമരാവതി സമ്മേളനം)
ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതിനുള്ള കേരള പോലീസിന്റെ ഓപ്പറേഷൻ?
ഓപ്പറേഷൻ ഡിഹണ്ട്
ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം തേയില കയറ്റുമതിയിൽ ഒന്നാമത്?
കെനിയ
രണ്ടാം സ്ഥാനത്ത് ഇന്ത്യ
ഇന്ത്യയിൽ ആദ്യമായി ക്യാമ്പസുകളിലെ ലഹരിവേട്ടയ്ക്ക് AI സംവിധാനം ഉപയോഗിക്കുന്ന സംസ്ഥാനം?
കേരളം
ഡിജിറ്റൽ സർവകലാശാലയാണ് AI സംവിധാനം വികസിപ്പിക്കുന്നത്
ഡിജിറ്റൽ സർവകലാശാല വി സി
ഡോ. സിസ തോമസ്
അടുത്തിടെ സംസ്ഥാനങ്ങളുടെ സ്വയം ഭരണാവകാശം ഉറപ്പാക്കുന്ന പ്രമേയം അവതരിപ്പിച്ചത്?
തമിഴ്നാട്
ഇന്ത്യയിൽ ആദ്യമായി എടിഎം സ്ഥാപിച്ച ട്രെയിൻ?
പഞ്ചവടി എക്സ്പ്രസ്
2025 ഇന്ത്യയിലെ ആദ്യത്തെ ശാസ്ത്രീയ കൽക്കരി ഖനന ബ്ലോക്ക് ഉദ്ഘാടനം ചെയ്ത സംസ്ഥാനം?
മേഘാലയ
കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ മുഖ്യ പരിശീലകൻ?
ദവീദ് കറ്റാല (സ്പാനിഷ് കോച്ച്)
സംസ്ഥാനത്തെ മികച്ച രക്ത ബാങ്ക് ആയി ദേശീയ ആരോഗ്യ മന്ത്രാലയം തെരഞ്ഞെടുത്തത്?
തൃശൂർ ഗവ :മെഡിക്കൽ കോളേജിലെ രക്ത ബാങ്ക്
മലയാള സിനിമ നടൻ സത്യന്റെ ജീവിതം ആസ്പദമാക്കി രാജീവ് ശിവശങ്കർ രചിച്ച നോവൽ?
സത്യം
എംഎസ് ധോണിയെ ബ്രാൻഡ് അംബാസിഡർ നിയമിച്ച പ്രമുഖ ബാങ്ക്?
ഭാരതീയ സ്റ്റേറ്റ് ബാങ്ക്
പൈങ്കുനി ഉത്സവത്തിന് പേരുകേട്ട കേരളത്തിലെ ക്ഷേത്രം?
ശ്രീപത്മനാഭസ്വാമി ക്ഷേത്രം
ശനിയുടെ ഉപഗ്രഹമായ ടൈറ്റനെ കുറിച്ച് പഠിക്കുന്നതിനുള്ള നാസയുടെ ദൗത്യം?
ഡ്രാഗൺ ഫ്ലൈ
ലോകമലേറിയ ദിനം?
ഏപ്രിൽ 25
ക്ഷയരോഗ നിർമ്മാർജ്ജനം ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി
സംസ്ഥാനത്തെ എല്ലാ ക്ഷയരോഗികളെയും സർക്കാർ ദത്തെടുത്ത് സമഗ്രമായ ശ്രദ്ധയും കരുത്തലും ഉറപ്പാക്കുന്ന സംസ്ഥാനം? മേഘാലയ
പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചത്?
സഞ്ജയ് കുമാർ മിശ്ര
ഗ്ലോബൽ ടെക്നോളജി ഉച്ചകോടി 2025ന്റെ വേദി?
ന്യൂഡൽഹി
സംസ്ഥാനത്ത് പാലുൽപാദന മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കുവാൻ ലക്ഷ്യമിട്ട് ക്ഷീരവികസന വകുപ്പ് നടപ്പാക്കുന്ന പദ്ധതി?
ഫോകസ് ബ്ലോക്ക്
2025 -ൽ അംബേദ്കർ ജയന്തി ആചരിച്ച വിദേശ നഗരം?
ന്യൂയോർക്ക് സിറ്റി
2025 – ലെ ഓസ്ട്രേലിയൻ ഓപ്പൺ വനിതാ കിരീടജേതാവ്?
മാഡിസൺ കീസ്
കേരള ലീഗൽ സർവീസസ് അതോറിറ്റി ആരംഭിച്ച നിയമസേവന പദ്ധതികൾ?
സമയം, സമന്വയ, അതിജീവനം
പൊതുസുരക്ഷ ലിംഗസമത്വം, വൈവിധ്യങ്ങളെ അംഗീകരിക്കാൻ തുടങ്ങിയ സാമൂഹിക സൂചികകളിൽ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമായത്?
കേരളം
മുഗൾ ചക്രവർത്തിയായ ഔറംഗസേബിന്റെ ശവകുടീരം സ്ഥിതിചെയ്യുന്ന കുൽത്താബാദ് നഗരത്തിന്റെ പുതിയ പേര്?
രത്നപുർ
2025 -ൽ 2-മത് ഖേലോ ഇന്ത്യ പാരാ ഗെയിംസ് വേദി?
ന്യൂഡൽഹി
ഭാഗ്യചിഹ്നം ഉജ്ജ്വല (കുരുവി)
പ്രഥമ ഖേലോഇന്ത്യ പാരഗെയിംസ് 2023-ൽ നടന്നത് -ന്യൂഡൽഹി
2026 ലെ കോമൺവെൽത്ത് ഗെയിംസിന്റെ വേദി?
ഗ്ലാസ്ഗോ
നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് സുരക്ഷിതരായി യാത്ര ചെയ്യാൻ കോട്ടയം ജില്ലാ പഞ്ചായത്തും പോലീസും ചേർന്ന് ഒരുക്കിയ പദ്ധതി?
സഹയാത്രിക
2035 -ലെ ഫിഫ വനിതാ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം? യുണൈറ്റഡ് കിങ്ഡം
2023 ഇന്ത്യ ഗവൺമെന്റ് ആരംഭിച്ച PM- PRANAM പദ്ധതിയുടെ പ്രധാന ലക്ഷ്യം? മണ്ണിന്റെ ഫലഭൂയിഷ്ഠത മെച്ചപ്പെടുത്തൽ
കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പി എം വിശ്വകർമ്മ പദ്ധതി ഏതു വിഭാഗത്തിനുള്ളതാണ്?
പരമ്പരാഗത കൈത്തൊഴിൽ എടുക്കുന്നവർ
അടുത്തിടെ പുതിയ കറൻസി ചിഹ്നം പുറത്തിറക്കിയ രാജ്യം?
UAE
Weekly Current Affairs | 2025 ഏപ്രിൽ 20-26 വരെയുള്ള ആനുകാലിക വിവരങ്ങൾ