Weekly Current Affairs for Kerala PSC Exams|2025 April 13-19|PSC Current Affairs|Weekly Current Affairs|PSC Questions


2025 ഏപ്രിൽ 13-19 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.

Weekly Current Affairs | 2025 ഏപ്രിൽ 13-19 വരെയുള്ള ആനുകാലിക വിവരങ്ങൾ



കേരള മുഖ്യമന്ത്രിയായി ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്നവരിൽ രണ്ടാം സ്ഥാനത്ത് എത്തിയത്?
പിണറായി വിജയൻ

ഏറ്റവും കൂടുതൽ കാലം കേരളമുഖ്യമന്ത്രിയായി അധികാരത്തിൽ ഇരുന്നത് ഇ കെ നായനാർ



കേരള അഡ്വഞ്ചർ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡർ?
പി ആർ ശ്രീജേഷ് (മുൻഹോക്കി താരം)

2020 ടോക്കിയോ ഒളിമ്പിക് 2024 പാരീസ് ഒളിമ്പിക്സ് ഇന്ത്യൻ ഹോക്കിടീം വെങ്കലം നേടിയിരുന്നു ഈ ടീമിൽ പി ആർ ശ്രീജേഷ്  ഉൾപ്പെട്ടിരുന്നു

രണ്ട് ഒളിമ്പിക് മെഡൽ നേടിയ ആദ്യ മലയാളിയാണ് പി ആർ ശ്രീജേഷ്



2025 -ലെ നീതി അയോഗിന്റെ  ധനകാര്യ ആരോഗ്യസൂചികയിൽ ( Fiscal Health Index) ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം?
ഒഡീഷ്യ
കേരളം 15- സ്ഥാനത്ത്

2025 – ലെ പുരുഷ ഏഷ്യാ കപ്പ് ഹോക്കി ചാമ്പ്യൻഷിപ്പിന്റെ വേദി
രാജ്ഗിർ ബീഹാർ



കേരളത്തിലെ ആദ്യ സ്കൈ ഡൈനിങ് ആരംഭിച്ച ജില്ല?
കാസർകോഡ്

ബേക്കൽ ബീച്ചിലാണ് 12 പേർക്ക് ഇരിക്കാവുന്ന സ്കൈ ഡൈനിങ് സൗകര്യം ഒരുക്കിയിരിക്കുന്നത്



ഇന്റർനാഷണൽ ബുക്കർ പ്രൈസിന്റെ പ്രാഥമിക പട്ടികയിൽ ഉൾപ്പെട്ട
കന്നഡ എഴുത്തുകാരി ബാനു മുഷ്താഖ് ന്റെ
ചെറുകഥ സമാഹാരം,?
ഹാർട്ട് ലാമ്പ്

ദീപ ഭാസ്തിയാണ് Heart Lamp ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്തത്

അന്താരാഷ്ട്ര ബുക്കർ പ്രൈസ് ചുരുക്കപട്ടികയിൽ ഇടം നേടുന്ന ആദ്യ കന്നട കൃതിയാണ് ഹാർട്ട് ലാമ്പ്


അടുത്തിടെ കേരളത്തിൽ നിന്നും ഭൗമസൂചിക (GI Tag) പദവി ലഭിച്ച ഉൽപ്പന്നങ്ങൾ?

കണ്ണാടിപ്പായ
തലനാടൻ ഗ്രാമ്പൂ

കോട്ടയം മീനച്ചിൽ താലൂക്കിലെ തലനാട് പഞ്ചായത്തിലാണ് ഗ്രാമ്പൂ ഏറെയും കൃഷി ചെയ്യുന്നത്

ഭൗമസൂചിക പദവി ലഭിച്ച കേരളത്തിലെ ആദ്യത്തെ ആദിവാസി കരകൗശല ഉത്പന്നമാണ് കണ്ണാടിപ്പായ


പൂർണ്ണമായും സ്ത്രീകൾ മാത്രം പങ്കാളികളായ ബ്ലൂ ഒറിജിന്റെ NS 31 ദൗത്യം വിക്ഷേപിച്ചത്? 
2025 ഏപ്രിൽ 14


കേരളത്തിന്റെ ആദ്യ ബാറ്ററി എനർജി സ്റ്റോറേജ് പദ്ധതി സ്ഥാപിതമാകുന്നത്? കാസർകോട് (മൈലാട്ടി)


2025 ഏപ്രിലിൽ അന്തരിച്ച തെലുങ്കാനയുടെ വൃക്ഷമനുഷ്യൻ എന്നറിയപ്പെടുന്ന വ്യക്തി?
ദാരിപ്പള്ളി രാമയ്യ


2025 -ൽ മൈക്രോസോഫ്റ്റ് രൂപീകൃതമായിട്ട് എത്ര വർഷം? 
50 വർഷം

മൈക്രോസോഫ്റ്റ് കമ്പനി തുടക്കം കുറിച്ചത് 1975 ഏപ്രിൽ 4

സ്ഥാപകൻ -ബിൽ ഗേറ്റ്സ്,
പോൾ അലൻ
മൈക്രോസോഫ്റ്റ് ന്റെ ഇപ്പോഴത്തെ സിഇ ഒ യും ചെയർമാനുമാണ് സത്യ നാദെല്ല


സംസ്ഥാനത്ത് സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന മരുന്ന് നിർമ്മാണ പൊതുമേഖല സ്ഥാപനം?

കേരള ഡ്രഗ്സ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡ്
ആസ്ഥാനം -കലവൂർ (ആലപ്പുഴ)


ഭൂമിയിൽ നിന്ന് 37 കോടി കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന സ്വർണവും ഇരുമ്പും നിക്കലും അടങ്ങിയ ചിന്ന ഗ്രഹം? സൈക്കി

സൈക്കി തുരുമ്പെടുക്കുന്നുണ്ടെന്നാണ് ഏറ്റവും കരുത്തുറ്റ ബഹിരാകാശ ടെലിസ്കോപ്പായ ജയിംസ് വെബ് അടുത്തിടെ റിപ്പോർട്ട് ചെയ്തത്


സംസ്ഥാനത്ത് പോക്സോ കേസുകൾ കൂടിവരുന്ന സാഹചര്യത്തിൽ സ്കൂൾ കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകാൻ കേരള സർക്കാർ ആരംഭിക്കുന്ന പദ്ധതി?  
പ്രൊജക്റ്റ്  എക്സ്


ഹിമപ്പുലിയെ ദേശീയ ചിഹ്നമായി ഔദ്യോഗികമായി പ്രഖ്യാപിച്ച രാജ്യം?  കിർഗിസ്ഥാൻ


മികച്ച ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾക്കുള്ള ദേശീയ പുരസ്കാരം ലഭിച്ച സംസ്ഥാനം?
കേരളം


2025 ഇന്ത്യയിൽ നടക്കുന്ന അന്താരാഷ്ട്ര ജാവലിൻ ത്രോ മത്സരത്തിനു നൽകിയിരിക്കുന്ന പേര്?
നീരജ് ചോപ്രാ ക്ലാസിക് 


2025 ഏപ്രിൽ അന്തരിച്ച ചെമ്മീൻ സിനിമയുടെ സഹ സംവിധായകൻ?
ടി കെ വാസുദേവൻ


2025 ഏപ്രിൽ ശ്രീലങ്കയുടെ പരമോന്നത ബഹുമതിയായ മിത്ര വിഭൂഷൺ പുരസ്കാരത്തിന് അർഹനായത്?
പ്രധാനമന്ത്രി നരേന്ദ്രമോദി

ശ്രീലങ്കയുടെ പ്രസിഡണ്ട്-
അനുര കുമാര ദിസനായകെ
പ്രധാനമന്ത്രി- ഹരിണി അമരസൂര്യ



2025 ൽ 50 ചരമവാർഷികം ആചരിക്കപ്പെടുന്ന മലയാള കവിയും ഗാനരചയിതാവുമായ വ്യക്തി?
വയലാർ രാമവർമ്മ


പുരാവസ്തുഗവേഷകർ നടത്തിയ ഖനനത്തിൽ മഹാശില നിർമിതികൾ കണ്ടെത്തിയ കേരളത്തിലെ പ്രദേശം?   
മലമ്പുഴ


കൃത്യമായ വിളവിവരങ്ങൾ ശേഖരിക്കുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച സംവിധാനം?
ഡിജിറ്റൽ ക്രോപ്പ് സർവേ


ഇന്ത്യയിൽ ഏറ്റവും ഉയർന്ന അലൂമിനിയം നിക്ഷേപം കണ്ടെത്തിയ ജില്ല ?
കാസർഗോഡ് (കാറഡുക്ക)


2025 ഏപ്രിൽ അന്തരിച്ച സാമൂതിരി?
കെസി ഉണ്ണിയനുജൻ രാജ


കേരളത്തിലെ ആദിവാസി ഊരുകളിൽ സർവ്വേ നടത്തി മൺമറയാൻ സാധ്യതയുള്ള കലാരൂപങ്ങൾ കണ്ടെത്തി പ്രൊഫഷണൽ പ്രോഗ്രാമാക്കാൻ കുടുംബശ്രീ ആരംഭിക്കുന്ന പദ്ധതി?
ജൻഗൽസ്


വയനാട്ടിലെ ഗോത്ര വിഭാഗമായ പണിയരുടെ ഭാഷയിൽ ഗൽസ് എന്ന വാക്കിന്റെ അർത്ഥം ഉത്സവം എന്നാണ്

ജനങ്ങളുടെ ഉത്സവം എന്ന അർത്ഥം വരുന്ന ജൻഗൽസ് എന്ന് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്



സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയിലാദ്യമായി ശാസ്ത്രനയം നടപ്പിലാക്കിയത്?
കേരളം

1974- ൽ സി അച്യുതമേനോൻ മുഖ്യമന്ത്രി ആയിരിക്കേയാണ് ശാസ്ത്രനയം കൊണ്ടുവന്നത്


2026- 27 അദ്ധ്യായന വർഷം മുതൽ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള വയസ്സ് 6 ആക്കുവാൻ തീരുമാനിച്ച സംസ്ഥാനം? കേരളം


എം ടി യോടുള്ള ആദരസൂചകമായി സുഭാഷ് ചന്ദ്രൻ എഴുതിയ പുസ്തകം?
എംടിത്തം



2025- ൽ ഗോൾഡൻ ജൂബിലി
(50 വർഷം)ആഘോഷിക്കുന്ന ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണം?
ആര്യഭട്ട

ആര്യഭട്ട വിക്ഷേപിച്ചത് 1975
ഇന്ത്യയുടെ ആദ്യത്തെ കൃത്രിമ ഉപഗ്രഹം


ചെന്നൈയിൽ രണ്ടാമത്തെ വിമാനത്താവളം നിലവിൽ വരുന്നത്? പാരന്തൂർ


തട്ടിപ്പുകൾ തടയുന്നതിനും മോഷണ വസ്തു ട്രാക്ക് ചെയ്യുന്നതിനും ഉപകരിക്കുന്ന AI അധിഷ്ഠിത ആപ്പ്?
സഞ്ചാർ സാത്ഥി


2024 ലതാ മങ്കേഷ്കർ അവാർഡ് നേടിയത്? അമിതാബ് ബച്ചൻ


നീലഗിരി താർ സെൻസസ് നടത്തുവാൻ 2025 കേരളവുമായി പങ്കുചേരുന്ന സംസ്ഥാനം?

തമിഴ്നാട്
ഇരവികുളം ദേശീയോദ്യാനം നിലവിൽ വന്നിട്ട് 50 വർഷമായി അതിന്റെ സ്മരണാർത്ഥമാണ് സെൻസസ്


കപ്പൽ വരുമ്പോൾ ലംബമായി ഉയരുന്ന രാജ്യത്തെ ആദ്യ പാലം (രാജ്യത്തെ ആദ്യത്തെ വെർട്ടിക്കൽ കടൽ പാലം)? പാമ്പൻ പാലം  (രാമേശ്വരം)


മയാമി ഓപ്പൺ കിരീടം നേടിയത്?
യാക്കൂബ് (ചെക്ക് റിപ്പബ്ലിക്)


കൊച്ചി നിയമസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ വനിത
തോട്ടയ്ക്കാട് മാധവിയമ്മ

1925 ആണ് കൊച്ചി നിയമസഭയിലേക്ക് ചെയ്യപ്പെട്ടത് ഇതിന്റെ നൂറാം വാർഷികമാണ് 2025

തിരുവിതാംകൂർ നിയമസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ വനിത
മേരി പുന്നൻ ലൂക്കോസ്


Weekly Current Affairs | 2025 ഏപ്രിൽ 13-19 വരെയുള്ള ആനുകാലിക വിവരങ്ങൾ

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.