2025 മാർച്ച് 23-31 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്
കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.
Weekly Current Affairs | 2025 മാർച്ച് 23-31 വരെയുള്ള ആനുകാലിക വിവരങ്ങൾ
59 മത് ജ്ഞാനപീഠ പുരസ്കാരം (2024) ലഭിച്ച ഹിന്ദി സാഹിത്യകാരൻ?
വിനോദ് കുമാർ ശുക്ല
ഛത്തീസ്ഗഡിൽ നിന്ന് ജ്ഞാനപീഠ പുരസ്കാരം നേടുന്ന ആദ്യ എഴുത്തുകാരനാണ് ശുക്ല
11 ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം
58 മത് ജ്ഞാനപീഠ പുരസ്കാരം (2023) ലഭിച്ചത് ഗുൽസാർ (ഉറുദു)
രാംഭദ്രാചാര്യ (സംസ്കൃതം)
2025 മാർച്ച് 28-ന് ഭൂകമ്പമുണ്ടായ രാജ്യങ്ങൾ?
മ്യാൻമർ, തായ്ലൻഡ്
2025 -ൽ ഭൂകമ്പദുരിതമനുഭവിക്കുന്ന മ്യാൻമറിനെ സഹായിക്കാൻ ഇന്ത്യ നടത്തുന്ന രക്ഷാപ്രവർത്തനം?
ഓപ്പറേഷൻ ബ്രഹ്മ
കടകളിലെ വെളിച്ചെണ്ണയുടെ ഗുണ നിലവാരം ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ച പരിശോധന?
ഓപ്പറേഷൻ ഓയിൽ
വനംവകുപ്പിന്റെ സർപ്പ (SARPA)എന്ന മൊബൈൽ അപ്ലിക്കേഷന്റെ ബ്രാൻഡ് അംബാസിഡർ?
നടൻ ടോവിനോ തോമസ്
2025ലെ സംസ്ഥാന ട്രാൻസ്ജെൻഡർ കലോത്സവം വേദി?
തിരുവനന്തപുരം
സംസ്ഥാന ട്രാൻസ്ജെൻഡർ കലോത്സവം വർണ്ണപ്പകിട്ട്
ലോക കാലാവസ്ഥാ ദിനം?
മാർച്ച് 23
2025 ലെ ലോക കാലാവസ്ഥാ ദിനത്തിന്റെ പ്രമേയം?
“നേരത്തെയുള്ള മുന്നറിയിപ്പ് വിടവ് ഒരുമിച്ച് അടയ്ക്കുക”
Closing the Early Warning Gap Together
അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത?
ക്രിസ്റ്റി കോവൻട്രി
സിംബാബ് വെയുടെ നീന്തൽത്താരം
ഈ സ്ഥാനത്തെത്തുന്ന ആഫ്രിക്കയിൽ നിന്നുള്ള ആദ്യത്തെ ആൾ
ഐഒസിയുടെ അധ്യക്ഷയാകുന്ന ആദ്യ വനിതയും ഏറ്റവും പ്രായം കുറഞ്ഞ ആളുമാണ് ക്രിസ്റ്റി
2025 മാർച്ച് അന്തരിച്ച പ്രശസ്ത ഗാനരചയിതാവ്?
മങ്കൊമ്പ് ഗോപാലകൃഷ്ണൻ
ലോക ജലദിനം?
മാർച്ച് 22
2025 ലെ ലോക ജലദിന പ്രമേയം? “ഹിമാനികളുടെ സംരക്ഷണം ”
അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ആജീവനാന്ത ഓണറ്റി പ്രസിഡന്റായി പ്രഖ്യാപിക്കപ്പെട്ടത്?
തോമസ് ബാക്ക്
കേരളത്തിലെ ആദ്യത്തെ ബുക്ക് വെൻഡിങ് മെഷീൻ സ്ഥാപിച്ചത്?
തിരുവനന്തപുരം
ഇന്ത്യയും ഫ്രാൻസും സംയുക്തമായി നടത്തുന്ന നാവികാഭ്യാസ വരുണയുടെ (2025) 23 മത് പതിപ്പിന്റെ വേദി ? അറബിക്കടൽ
2025 മാർച്ച് പുറത്തിറങ്ങിയ വേൾഡ് ഹാപ്പിനെസ്സ് റിപ്പോർട്ടിൽ ഇന്ത്യയുടെ സ്ഥാനം?
118
2025 -ലെ വേൾഡ് ഹാപ്പിനെസ്സ് റിപ്പോർട്ടിൽ
ഒന്നാം സ്ഥാനത്തുള്ള രാജ്യം
ഫിൻലാൻഡ്
തുടർച്ചയായി എട്ടാം വർഷവും വേൾഡ് ഹാപ്പിനെസ്സ് റിപ്പോർട്ടിൽ ഫിൻലാൻഡ് ഒന്നാമത്
ഏഷ്യൻ രാജ്യങ്ങളിലെ മികച്ച സന്തോഷ രാജ്യം?
തായ്വാൻ (27 റാങ്ക്)
1975 -ലെ ഇന്ത്യ ഹോക്കി ലോകകപ്പ് വിജയിച്ചതിന്റെ 50 വാർഷികത്തോടു അനുബന്ധിച്ച് പുറത്തിറക്കിയ പുസ്തകം?
മാർച്ച് ഓഫ് ഗ്ലോറി
കായിക ചരിത്രകാരൻ കെ അറുമുഖവും മാധ്യമപ്രവർത്തകൻ എറോൾ ഡിക്രൂസ് ചേർന്ന് എഴുതിയ പുസ്തകം
1975 മാർച്ച് 15 ന് കോലാലംപൂരിൽ നടന്ന
ഫൈനലിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഹോക്കി ലോകകപ്പ് നേടിയത്
ചരിത്രത്തിലെ ഇന്ത്യയുടെ ഏക ലോകകപ്പ് ഹോക്കി കിരീടനേട്ടത്തിന്
2025 മാർച്ചിൽ 50 വർഷം തികഞ്ഞു
ആദിവാസി വിഭാഗക്കാർക്ക് (അട്ടപ്പാടി) മെച്ചപ്പെട്ട വരുമാനം ലഭിക്കുന്നതിന് വനംവകുപ്പിന് കീഴിൽ നടപ്പിലാക്കുന്ന പദ്ധതി?
വനാമൃതം
ചന്ദ്രനിൽ സുരക്ഷിതമായി ലാൻഡ് ചെയ്ത രണ്ടാമത്തെ സ്വകാര്യപടകം?
ബ്ലൂ ഗോസ്റ്റ് പേടകം
ലാൻഡിങ് സമ്പൂർണ്ണ വിജയമായ ആദ്യത്തെ സ്വകാര്യ ലാൻഡറും
ബ്ലൂഗോസ്റ്റ് ആണ്
അമേരിക്കയുടെ സ്വകാര്യ കമ്പനിയായ ഫയർഫ്ലൈ എയ്റോ സ്പെയ്സ് ആണ് ചന്ദ്രനിൽ ബ്ലൂ ഗോസ്റ്റ് പേടകം വിജയകരമായി ഇറക്കിയത്
ടെക്സസ് ആസ്ഥാനമായുള്ള ഇന്റിന്റ്വീവ് മെഷീൻസിന്റെ ഒഡിസിയസ് ആണ് ചന്ദ്രനിൽ സുരക്ഷിതമായി ഇറങ്ങിയ ആദ്യ സ്വകാര്യ ലാൻഡർ
അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ പുതിയ സൗരദൗത്യം?
പഞ്ച് (PUNCH)
പൊളാരിമീറ്റർ ടു യൂനിഫൈ ദി കൊറോണ ആൻഡ് ഹീലിയോസ്ഫിയർ PUNCH
സൗരവാതത്തിന്റെ ഉറവിടങ്ങളെ കുറിച്ചാണ് പഞ്ച് ദൗത്യം പ്രധാനമായി പഠിക്കുക
സ്പെയ്സ് എക്സിന്റെ ഫാൽക്കൺ 9 ബ്ലോക്ക് 5 റോക്കറ്റിലാണ് പഞ്ച് വിക്ഷേപിക്കുക
കേരള പോലീസിന്റെ ഓൺലൈൻ സേവനങ്ങൾ എല്ലാം സംയോജിപ്പിച്ചു കൊണ്ട് തയ്യാറാക്കിയ മൊബൈൽ അപ്ലിക്കേഷൻ?
പൊൽ ആപ്പ് (POL- APP)
ഇടശ്ശേരിക്കാറ് എന്ന പുസ്തകം എഴുതിയത്?
കെ പി രാമനുണ്ണി
ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് റെയിൽവേ കടൽ പാലം?
പാമ്പൻ
രാമനാഥപുരം ജില്ലയിലെ പാമ്പൻ ദ്വീപിനെയും തീർത്ഥാടന കേന്ദ്രമായ രാമേശ്വരത്തെയും ബന്ധിപ്പിക്കുന്ന റെയിൽവേ കടൽ പാലമാണ് പാമ്പൻ
2025 മെയോടുകൂടി പ്രവർത്തനം നിർത്തുന്ന വീഡിയോ കോളിംഗ് പ്ലാറ്റ്ഫോം ?
സ്കൈപ്പ്
2003 ആണ് സ്കൈപ്പ് തുടങ്ങിയത്
നിക്കോളാസ് സെൻ ലോം, ജാനസ് ഫ്രീസ് എന്നിവരാണ്
2025 മാർച്ച് ബംഗാൾ ഉൾക്കടലിൽ നടക്കുന്ന ഇന്ത്യ -ബംഗ്ലാദേശ് സംയുക്ത നാവികാഭ്യാസം?
ബോംഗോസാഗർ
ഇന്ത്യക്കുവേണ്ടി ഈ നാവിക അഭ്യാസത്തിൽ പങ്കെടുക്കുന്ന കപ്പലാണ് ഐഎൻഎസ് രൺവീർ
കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2024 -ലെ ബാലസാഹിത്യ പുരസ്കാരത്തിന് അർഹരായവർ?
കഥ/നോവൽ (വിഭാഗത്തിൽ)
വിമീഷ് മണിയൂർ (ബൂതം)
കവിത – പ്രേമജ ഹരീന്ദ്രൻ (പൂമാല)
വൈജ്ഞാനികം – ബി പത്മകുമാർ
(പാഠം ഒന്ന് ആരോഗ്യം)
ശാസ്ത്രം- പ്രഭാവതി മേനോൻ
(ശാസ്ത്ര വികൃതികൾ, സുകൃതികൾ, കെടുതികൾ)
ജീവചരിത്രം /ആത്മകഥ –
നെത്തല്ലൂർ ഹരികൃഷ്ണൻ
(കുട്ടികളുടെ എഴുത്തച്ഛൻ)
വിവർത്തനം- ഡോ. സംഗീത ചേനം പുല്ലി (വെള്ളത്തിന് നനവുണ്ടായതെങ്ങിനെ)
നാടകം – ഹാജിറ കെ എം (സാക്ഷി)
ഒന്നിലധികം ഇന്ത്യൻ ഭാഷകളിലുള്ള പാർലമെന്ററി രേഖകളുടെ തൽസമയ വിവർത്തനം ട്രാൻസ്ക്രിപ്ഷൻ,
ഡാറ്റ ആക്സസ് എന്നിവ സാധ്യമാക്കുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന AI അധിഷ്ഠിത ഡിജിറ്റൽ സംരംഭം?
സൻസദ് ഭാഷണി
മണിപ്പൂർ കലാപത്തിൽ ഇരയാക്കപ്പെട്ടവർക്ക് ആശ്വാസം എത്തിക്കാനും പുനരധിവാസം ഉറപ്പാക്കാനും സുപ്രീംകോടതി നിയമിച്ച കമ്മീഷൻ?
ജസ്റ്റിസ് ഗീതാ മിത്തൽ കമ്മീഷൻ
മണിപ്പൂർ കലാപത്തെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച കമ്മീഷൻ?
ജസ്റ്റിസ് അജയ് ലാംബ കമ്മീഷൻ
2024 -ലെ സ്റ്റേറ്റ് ഫുഡ് സേഫ്റ്റി ഇൻഡക്സ് ഒന്നാമതെത്തിയ സംസ്ഥാനം?
കേരളം
ഇന്ത്യയിലെ ആദ്യത്തെ ശീതികരിച്ച മൃഗശാല നിലവിൽ വന്നത്?
പത്മജ നായിഡു ഹിമാലയൻ സുവോളജിക്കൽ പാർക്ക് (ഡാർജിലിംഗ് , പശ്ചിമബംഗാൾ)
2028 ലോസ് ഏഞ്ചൽസ് ആൻഡ് ഒളിമ്പിക് ഗെയിംസിൽ ഉൾപ്പെടുത്താൻ ഐഒസി ബോർഡ് അംഗീകരിച്ച കായിക വിനോദം?
ബോക്സിംഗ്
2024ലെ ഗ്രീൻ ഓസ്കാറിന്റെ വിറ്റിലി ഗോൾഡ് അവാർഡ് ലഭിച്ച ഇന്ത്യൻ വനിതയുടെ പേര്?
ഡോ. പൂർണിമ ദേവി ബർമൻ
മൗറീഷ്യസിൽ പുതിയ പാർലമെന്റ് മന്ദിരം നിർമ്മിക്കുന്നതിനായി സഹായിക്കുന്നത്? ഇന്ത്യ
നിലവിൽ നടക്കുന്ന റഷ്യ ഉക്രൈൻ സമാധാന ചർച്ചകളുടെ മധ്യസ്ഥത വഹിക്കുന്ന രാജ്യം?
സൗദി അറേബ്യ
2025 -ലെ ആദ്യ ചന്ദ്ര ഗ്രഹണം blood moon ദൃശ്യമായത്?
2025 മാർച്ച് 14
ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രൻ ചുവപ്പ് നിറത്തിൽ കാണപ്പെടുന്ന പ്രതിഭാസമാണ് ബ്ലഡ് മൂൺ ഇന്ത്യയിൽ ദൃശ്യമായില്ല
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള സാമൂഹ്യ മാധ്യമം?
ട്രൂത്ത് സോഷ്യൽ
കേരളത്തിൽ സർക്കാർ എയ്ഡഡ് സ്കൂളുകളിലെ 1 മുതൽ 8 വരെ ക്ലാസുകളിലെ ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള പ്രീമെട്രിക് സ്കോളർഷിപ്പ് നൽകുന്ന പദ്ധതി? മാർഗദീപം
ഇന്ത്യയിൽ ആദ്യമായി ക്യാമ്പസുകളിലെ ലഹരിവേട്ടയ്ക്ക് എ ഐ സംവിധാനം ഉപയോഗിക്കുന്ന സംസ്ഥാനം?
കേരളം
ഡിജിറ്റൽ സർവകലാശാലയാണ് AI സംവിധാനം വികസിപ്പിക്കുന്നത്
ഡിജിറ്റൽ സർവകലാശാല വി സി
ഡോ. സിസ തോമസ്
2025ലെ ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡി ൽ മികച്ച ചിത്രമായി തിരഞ്ഞെടുത്തത്
ലപാതാ ലേഡീസ്
Weekly Current Affairs | 2025 മാർച്ച് 23-31 വരെയുള്ള ആനുകാലിക വിവരങ്ങൾ