2025 മാർച്ച് 16-22 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്
കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.
Weekly Current Affairs | 2025 മാർച്ച് 16-22 വരെയുള്ള ആനുകാലിക വിവരങ്ങൾ
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും 286 ദിവസങ്ങൾക്കു ശേഷം സുനിതാ വില്യംസിനെയും ബുച്ച് വിൽ മോറിനെയും ഭൂമിയിലേക്ക് തിരികെ എത്തിച്ച പേടകം?
സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗൺ ഫ്രീഡം
സുനിതാ വില്യംസും ബുച്ച് വിൽ മോറും ഭൂമിയിൽ തിരിച്ചെത്തിയത്
2025 മാർച്ച് 19 -ന്
നാസയുടെ നിക് ഹേഗും റഷ്യയുടെ
അലക്സാണ്ടർ ഗോർബുനോവും ആണ് സഹയാത്രികർ
സുനിതാ വില്യംസും ബുച് വിൽമോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്തത്
2024 ജൂൺ 5- ന്
മൂന്നു ദൗത്യങ്ങളിലായി സുനിത വില്യംസ് ബഹിരാകാശത്ത് ചെലവഴിച്ച ദിവസങ്ങളുടെ എണ്ണം 608
കൂടുതൽ കാലം ബഹിരാകാശത്ത് കഴിഞ്ഞ രണ്ടാമത്തെ യുഎസ് ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്
ആദ്യത്തെ ആൾ പെഗ്ഗി വിറ്റ്സൺ 675 ദിവസം ബഹിരാകാശത്ത് കഴിഞ്ഞു
ഏറ്റവും കൂടുതൽ സമയം ബഹിരാകാശ നടത്തം ചെയ്ത വനിത സുനിത വില്യംസ്
സ്വിസ് എയർ ക്വാളിറ്റി ടെക്നോളജി കമ്പനിയായ IQAir ന്റെ
2024-ലെ വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ട് പ്രകാരം വായു മലിനീകരണത്തിൽ ഇന്ത്യയുടെ സ്ഥാനം?
5 സ്ഥാനം
ലോകത്ത് ഏറ്റവും മലിനമായ രാജ്യം – ചാഡ്
രണ്ടാമത് – ബംഗ്ലാദേശ്
മൂന്നാമത് -പാക്കിസ്ഥാൻ
ലോകത്ത് ഏറ്റവും മലിനമായ നഗരം ബിർനിഹട്ട് (മേഘാലയ)
രണ്ടാമത്തെ നഗരം ന്യൂഡൽഹി
ഏറ്റവും മലിനമായ രാജ്യതലസ്ഥാനം ന്യൂഡൽഹി
കേരളത്തിലെ ലഹരി വ്യാപനം തടയാൻ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഓപ്പറേഷൻ?
ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ്
2025 -ലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആക്ഷൻ ഉച്ചകോടിയുടെ ആതിഥേയത്വം വഹിക്കുന്ന രാജ്യം?
ഫ്രാൻസ്
2025 തണ്ണീർത്തട സംരക്ഷണവുമായി ബന്ധപ്പെട്ട റാംസർ അവാർഡ് നേടിയത്?
ജയശ്രീ വെങ്കടേശ്വരൻ
ഇന്ത്യയിൽ നിന്ന് ഈ അവാർഡ് ലഭിക്കുന്ന ആദ്യ വ്യക്തി
ഏഷ്യൻ വനിത കബഡി ചാമ്പ്യൻഷിപ്പ് 2025
വിജയികളായ ടീം?
ഇന്ത്യ
ടെഹ്റാനിൽ നടന്ന ഫൈനലിൽ ഇറാനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം നേടിയത്
37 മത് അഖിലേന്ത്യ തപാൽ കലാമേളയിൽ ജേതാക്കൾ ?
കേരളം
രണ്ടാം സ്ഥാനത്ത് കർണാടക
മൂന്നാം സ്ഥാനത്ത് ഒഡീഷ്യ
വിദ്യാർത്ഥികൾ ലഹരി ഉപയോഗിക്കുന്ന വരാണെന്ന് ബോധ്യമായാൽ വിവരം ഫോൺ വിളിച്ചോ വാട്സാപ് മുഖേനയോ എക്സൈസുമായി പങ്കുവെക്കാൻ അവസരം ഒരുക്കുന്ന പദ്ധതി?
നേർവഴി പദ്ധതി
30- മത് (COP 30) UN കാലാവസ്ഥ ഉച്ചകോടിക്ക് വേദിയാകുന്നത്?
ബെലേം (ബ്രസീൽ)
ജലാശയങ്ങളുടെ 500 മീറ്ററിനുള്ളിൽ സോപ്പുകളുടെയും ഷാമ്പുകളുടെയും വില്പന നിരോധിക്കൻ തീരുമാനിച്ച സംസ്ഥാനം? കർണാടക
ഇന്ത്യയിൽ ആദ്യമായി ലഹരി വേട്ടയ്ക്കായി നിർമ്മിത ബുദ്ധി സംവിധാനം ഉപയോഗിക്കുന്ന സംസ്ഥാനം?
കേരളമാണ്
കാനഡയുടെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റത്?
മാർക്ക് കാർണി
രാജസ്ഥാനിൽ നടക്കുന്ന ഇന്ത്യ – ഈജിപ്ത് സംയുക്ത സൈനികാഭ്യാസം?
സൈക്ലോൺ
2025 -ൽ മൗറിഷ്യസിന്റെ ‘ദി ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ആൻഡ് കീ ഓഫ് ദി ഇന്ത്യൻ ഓഷ്യൻ ‘ ബഹുമതിക്ക് അർഹനായത്?
നരേന്ദ്ര മോദി
മൗറീഷ്യസിന്റെ 57 മത് ദേശീയ ദിനത്തിന്റെ മുഖ്യ അതിഥി കൂടിയാണ് നരേന്ദ്രമോദി
മൗറീഷ്യസിന്റെ 57 മത് ദേശീയ ദിനാഘോഷത്തിൽ പങ്കെടുക്കുന്ന ഇന്ത്യൻ നാവികസേനയുടെ കപ്പൽ INS ഇംഫാൽ
കേരളത്തിലെ ആദ്യ എഐ ലേണിങ് പ്ലാറ്റ്ഫോം?
സുപലേൺ
കൃഷി, ദുരന്തനിവാരണം, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളിലെ പ്രവർത്തനം മെച്ചപ്പെടുത്താൻ സ്വന്തമായി ഉപഗ്രഹം വിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ച ഇന്ത്യൻ സംസ്ഥാനം?
അസം
ലോക ഉപഭോകൃത ദിനം?
മാർച്ച് 15
2025ലെ ലോക ഉപഭോകൃത ദിനത്തിന്റെ പ്രമേയം?
“സുസ്ഥിര ജീവിതശൈലിയിലേക്കുള്ള ഒരു നീതിയുക്തമായ മാറ്റം”
ഗൂഗിളിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ക്യാമ്പസ് ആയ അനന്ത പ്രവർത്തനം
ആരംഭിച്ചത്?
ബംഗളൂരു
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ സംഘടിപ്പിക്കുന്ന 37 മത് കേരള സയൻസ് കോൺഗ്രസ് വേദി?
തൃശ്ശൂർ (വെള്ളാനിക്കര)
2025 ലെ കേരള സയൻസ് കോൺഗ്രസ് പ്രമേയം?
“ഹരിത ഭാവിക്കുവേണ്ടിയുള്ള സാങ്കേതിക പ്രവർത്തനം “
പുണ്യം പൂങ്കാവനം പദ്ധതി നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട ഹൈക്കോടതി?
കേരള ഹൈക്കോടതി
ചൂരൽമല -മുണ്ടക്കൈ മേഖലയിലുണ്ടായ ഉരുൾപൊട്ടലിനെ അതിജീവിച്ച വയനാട്ടിലെ സ്ത്രീകൾ ചേർന്ന് ആരംഭിച്ച പേപ്പർ ബാഗ് നിർമ്മാണ സംരംഭം?
ബെയ്ലി
ലോക സന്തോഷ ദിനം?
മാർച്ച് 20
2025ലെ ലോക സന്തോഷ ദിനത്തിന്റെ പ്രമേയം?
“പങ്കിടൽ കരുതൽ”
ലോക അങ്ങാടി കുരുവി ദിനം?
മാർച്ച് 20
2025 -ലെ ലോക അങ്ങാടി കുരുവി ദിനത്തിന്റെ പ്രമേയം?
“പ്രകൃതിയിലെ കൊച്ചു സന്ദേശ വാഹകർക്ക് ഒരു ആദരം”
അന്താരാഷ്ട്ര വനദിനം?
മാർച്ച് 21
2025 -ലെ അന്താരാഷ്ട്ര വനദിനത്തിന്റെ പ്രമേയം?
“വനങ്ങളും ഭക്ഷണങ്ങളും”
Forests and Food
ഇലോൺ മസ്കിന്റെ എക്സ് എ ഐ പുതുതായി പുറത്തിറക്കുന്ന ചാറ്റ് ബോട്ട്?
ഗ്രോക് 3
2025 ലെ മൊബൈൽ വേൾഡ് കോൺഗ്രസ് വേദി?
സ്പെയിൻ
ഇന്ത്യയിലെ ആദ്യ ലോക സമാധാന കേന്ദ്രം ഉദ്ഘാടനം ചെയ്തത്?
ഗുരുഗ്രാം (ഹരിയാന )
ജൈന ആചാര്യ ലോകേഷ് മുനിയുടെ നേതൃത്വത്തിലാണ് ഇന്ത്യയിലെ ആദ്യത്തെ ലോകസമാധാന കേന്ദ്രം ഗുരുഗ്രാമിൽ നിലവിൽ വന്നത്
ലോകത്തിലെ ആദ്യ നിർമ്മിത ബുദ്ധി അധിഷ്ഠിത ഗോൾഡ് ലോൺ എടിഎം ആരംഭിച്ച ബാങ്ക്?
സെന്റർ ബാങ്ക് ഓഫ് ഇന്ത്യ
2025 -ലെ യൂറോപ്യൻ പ്രതിരോധ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്? ബ്രിട്ടൻ
പൊതുജനങ്ങൾക്ക് പോലീസ് സ്റ്റേഷനുകളിലും മറ്റു പോലീസ് ഓഫീസുകളിലും നേരിട്ട് എത്താതെ വിവിധ സേവനങ്ങൾ ഓൺലൈനിൽ ലഭ്യമാകുന്ന കേരള പൊലീസിന്റെ പോർട്ടൽ?
തുണ
നൂറുവർഷം തികയ്ക്കുന്ന കൂലിവേലക്കാരുടെ പരസ്പര സഹായ സംഘം?
ഊരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പര സഹായ സംഘം
Weekly Current Affairs | 2025 മാർച്ച് 16-22 വരെയുള്ള ആനുകാലിക വിവരങ്ങൾ