Weekly Current Affairs for Kerala PSC Exams| 2025 June 22-30 | PSC Current Affairs | Weekly Current Affairs|PSC Questions

2025 ജൂൺ 22-30 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.

Weekly Current Affairs | 2025 ജൂൺ 22-30 വരെയുള്ള ആനുകാലിക വിവരങ്ങൾ


അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ എത്തിയ ആദ്യ ഇന്ത്യക്കാരൻ?
ശുഭാംശു ശുക്ല (ഉത്തർപ്രദേശ്, ലക്നൗ)

ആക്സിയം മിഷൻ 4 ദൗത്യത്തിന്റെ ഭാഗമായിട്ടാണ് ശുഭാശു ശുക്ല അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ എത്തിയത്

സ്പെയ്സ് എക്സിന്റെ ക്രൂ ഡ്രാഗൺ (ഗ്രെയ്സ്) പേടകത്തിലാണ്
2025 ജൂൺ 26 -നാണ് ശുഭാംശു ശുക്ല ബഹിരാകാശ നിലയത്തിൽ എത്തിയത്

ഡ്രാഗൺ പേടകത്തിന്റെ പേര് – ഗ്രേയ്സ്
മഹിമ അനുഗ്രഹം എന്നൊക്കെയാണ് ഈ പദത്തിനർത്ഥം

അമേരിക്കയുടെ പെഗ്ഗി വിറ്റ്സൺ
കമാൻഡർ ആയ  ആക്സിയം മിഷൻ -4 ദൗത്യത്തിന്റെ പൈലറ്റാണ്
ശുഭാംശു ശുക്ല
ഹംഗറിയുടെ ടിബോർ കാപു,
പോളണ്ടിന്റെ സ്ലാവോസ് ഉസൻസ്കി വിസ്നീസ്കി എന്നിവരാണ് സംഘത്തിലെ മറ് അംഗങ്ങൾ

14 ദിവസമാണ് ശുഭാംശു ശുക്ലയും സംഘവും ബഹിരാകാശത്ത് കഴിയുക

വെള്ളായണി കാർഷിക സർവ്വേശാല വികസിപ്പിച്ച അഞ്ചു വിത്തിനങ്ങൾ പരീക്ഷണങ്ങൾക്കായി കൊണ്ടുപോയിട്ടുണ്ട്

ഉമ ജ്യോതി എന്നീ നെൽവിത്തുകൾ കനകമണി (കുറ്റിപ്പയർ)
സൂര്യ (വഴുതന)
തിലകതാര (എള്ള് )
വെള്ളായണി വിജയ് (തക്കാളി) എന്നിവയാണ് പരീക്ഷണത്തിനായി ബഹിരാകാശ നിലയത്തിലേക്ക് കൊണ്ടുപോയ വിത്തിനങ്ങൾ

ആക്സിയം 4 ദൗത്യത്തിലെ സഞ്ചാരികൾക്കൊപ്പം ബഹിരാകാശ യാത്രയുടെ ഭാഗമാകുന്ന കുഞ്ഞൻ അരയന്ന പാവയുടെ പേര്  ജോയ്

41 വർഷത്തിനുശേഷം ബഹിരാകാശത്ത് എത്തുന്ന ആദ്യ ഇന്ത്യക്കാരൻ കൂടിയാണ്
ശുഭാംശു ശുക്ല
1984 റഷ്യയുടെ സോയൂസ് പേടകത്തിൽ ബഹിരാകാശത്ത് പോയ രാകേഷ് ശർമയാണ് ആദ്യ ഇന്ത്യക്കാരൻ


കേരളത്തിലെ ആദ്യ ചിത്രശലഭ സങ്കേതം ആയി പ്രഖ്യാപിക്കുന്ന വന്യജീവി സങ്കേതം?
ആറളം
1984 ലാണ് ആറളം വന്യജീവി സങ്കേതം സ്ഥാപിച്ചത്


ഇന്ത്യയുടെ ആദ്യ അണ്ടർവാട്ടർ മ്യൂസിയവും കൃത്രിമ പവിഴപുറ്റും നിലവിൽ വരുന്ന സംസ്ഥാനം?
മഹാരാഷ്ട്ര
മഹാരാഷ്ട്രയിൽ ഐ എൻ എസ് ഗുൽദാറിനു ചുറ്റുമായാണ് ഇത് നിലവിൽ വരുന്നത്


11- മത് അന്താരാഷ്ട്ര യോഗ ദിനത്തിൽ യോഗ പൊളിസി നടപ്പിലാക്കിയ ഇന്ത്യൻ സംസ്ഥാനം?
ഉത്തരാഖണ്ഡ്
ഇത്തരം ഒരു നയം നടപ്പിലാക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്


2025 ജൂണിൽ ഇന്ത്യയിൽ നിർത്തലാക്കാൻ തീരുമാനിച്ച ഏറ്റവും ഉയർന്ന സമ്മാന ത്തുകയുള്ള സാഹിത്യ പുരസ്കാരം?
ജെ സി ബി പുരസ്കാരം


കേരളത്തിലെ അമ്മമാരിൽ കാണപ്പെടുന്ന പ്രസവാനന്തര വിഷാദം പരിഹരിക്കാൻ ലക്ഷ്യമിട്ടിട്ടുള്ള സംരംഭം?
അമ്മ മനസ്സ്


കൗമാരക്കാരായ പെൺകുട്ടികളുടെ നൈപുണ്യ വികസനത്തിനായി ഇന്ത്യ ഗവൺമെന്റ് 2025 ജൂണിൽ ആരംഭിച്ച പദ്ധതി?  
നവ്യ


കേരളത്തിൽ രജിസ്റ്റർ ചെയ്യാത്ത ഫാർമസിസ്റ്റുകൾ മരുന്നു വിൽക്കുന്നത് തടയാൻ ആരംഭിച്ച ആപ്പ്?  
കോമ്പൗണ്ടർ


യു എൻ പോപ്പുലേഷൻ ഫണ്ടിന്റെ റിപ്പോർട്ട് പ്രകാരം 2025 -ൽ ഇന്ത്യയുടെ ജനസംഖ്യ എത്രയാകും?
146 കോടി
ചൈന രണ്ടാംസ്ഥാനത്ത് 141 കോടി


ഉല്ലാസ് പദ്ധതി പദ്ധതിക്ക് കീഴിൽ രാജ്യത്തെ സമ്പൂർണ്ണ സാക്ഷരത നേടിയ മൂന്നാമത്തെ സംസ്ഥാനമായി മാറിയത്?  
ത്രിപുര
ULLAS – Understanding of Lifelong Learning for All in Society


2022 – 2027 മുതൽ ഉല്ലാസ് – നവ് ഭാരത് സാക്ഷരത എന്ന പദ്ധതിയുടെ പ്രവർത്തനങ്ങളിലൂടെയാണ് മിസോറാമും ഗോവയും ത്രിപുരയും ഈ നേട്ടം സ്വന്തമാക്കിയത്


ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ യുഎസ് നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഇറാൻ നടത്തിയ ഓപ്പറേഷൻ?
ഓപ്പറേഷൻ ബാഷാറത് അൽ -ഫത്ത്
വിജയത്തിന്റെ സദ് വാർത്ത എന്നാണ് അർത്ഥം


ഇറാന്റെ  ആണവ കേന്ദ്രങ്ങളിൽ യുഎസ് നടത്തിയ ആക്രമണത്തിന് നൽകിയ പേര്?
ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ


ഡ്രോൺ ആക്രമണങ്ങളെ തടയുവാൻ ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ഹ്രസ്വദൂര മിസൈൽ? 
ഭാർഗവാസ്ത്ര


പശ്ചിമേഷ്യയെ സമ്പൂർണ്ണ യുദ്ധത്തിലേക്ക് വീഴ്ത്തി  ഇറാനെതിരേ ഇസ്രയേൽ നടത്തിയ സൈനിക നടപടിയുടെ പേര്? ഓപ്പറേഷൻ റൈസിംഗ് ലയൺ


2025 -ലെ ലോക ഹൈഡ്രജൻ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന നഗരം?
റോട്ടർഡാം (നെതർലാൻഡ്)


ബേപ്പൂരിനും അഴീക്കലിനും ഇടയിൽ കേരളത്തിന്റെ സമുദ്രാ തിർത്തിയിൽ തീപിടിച്ച് അപകടത്തിൽപ്പെട്ട ചരക്ക് കപ്പൽ? 
എംവി വാൻഹായ് 503


കേൾവി പരിമിതരായ സ്കൂൾ വിദ്യാർത്ഥികൾക്കായി പ്രത്യേക പാഠപുസ്തകം തയ്യാറാക്കിയ സംസ്ഥാനം? കേരളം


ലോക ലഹരി വിരുദ്ധ ദിനം?
ജൂൺ 26


2025 -ലെ ലോക ലഹരി വിരുദ്ധ ദിനത്തിന്റെ പ്രമേയം?
സമൂഹത്തിൽ ലഹരി ഉപയോഗം തടയുന്നതിനും ചികിത്സിക്കുന്നതിനും നീതിന്യായ വ്യവസ്ഥയെ ശക്തിപ്പെടുത്തുക”

BREAK THE CHAIN : PREVENTION, TREATMENT, AND JUSTICE SYSTEMS


ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് സഹായകമാകാൻ കേന്ദ്രസർക്കാരിന്റെ ആദ്യ ദേശീയ ലഹരി വിരുദ്ധ സംവിധാനം? മാനസ്
മാനസ് ടോൾഫ്രീ നമ്പർ 1933


വാട്ടർ  അതോറിറ്റിയുടെ 110 വർഷത്തെ ചരിത്രം പങ്കുവെക്കുന്നതിനായി വാട്ടർ മ്യൂസിയം സ്ഥാപിതമാകുന്നത്? വെള്ളയമ്പലം


അപൂർവ  രക്തദാതാക്കളുടെ ഡാറ്റാ സംയോജിപ്പിക്കാൻ ഇന്ത്യ ഗവൺമെന്റ് ഒരുക്കുന്ന ഓൺലൈൻ രജിസ്ട്രി?
ഇ -രക്തകോശ്



ദേശീയ വിദ്യാഭ്യാസ നയം 2020 പ്രകാരം ഹിന്ദി നിർബന്ധിത മൂന്നാം ഭാഷ ആക്കുമെന്ന് പ്രഖ്യാപിച്ച സംസ്ഥാനം?
മഹാരാഷ്ട്ര


2025 ജൂൺ പൊട്ടിത്തെറിച്ച മൗണ്ട് എറ്റ്നാ അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്ന രാജ്യം?
ഇറ്റലി


ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനം? 
ജൂൺ 29
പ്രൊഫ. പിസി മഹലനോബിസിന്റെ ജന്മദിനമാണ് ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനം 
ആഘോഷിക്കുന്നത്


രാജ്യാന്തര സംഘടിത സൈബർ കുറ്റ കൃത്യങ്ങൾ, ഡിജിറ്റൽ അറസ്റ്റുകൾ ക്കെതിരെയുള്ള സിബിഐ ഓപ്പറേഷൻ?  ചക്ര V


അടുത്തിടെ ഉദ്ഘാടനം ചെയ്ത അമരാവതി എയർപോർട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? 
മഹാരാഷ്ട്ര


തദ്ദേശീയമായി വ്യോമസേനയ്ക്ക് വേണ്ടി ഇന്ത്യ വികസിപ്പിച്ച മിസൈൽ?
ഗാണ്ഡീവ
ഇതിഹാസ കഥാപാത്രമായ അർജുന്റെ വില്ലായ ഗാണ്ഡീവത്തിന്റെ പേരാണ് പുതിയ മിസൈലിന് നൽകിയിരിക്കുന്നത്
ദൂരപരിധി 340 കിലോമീറ്റർ


2025 ജൂണിൽ ഇന്തോനേഷ്യയിൽ പൊട്ടിത്തെറിച്ച അഗ്നി പർവ്വതം?
മൗണ്ട് ലെവോട്ടോബി


അന്താരാഷ്ട്ര ഒളിമ്പിക് ദിനം?
ജൂൺ 23


2024 കേരള സാഹിത്യ അക്കാദമി അവാർഡിൽ അക്കാദമിയുടെ വിശിഷ്ടാംഗത്വം  ലഭിച്ചവർ?
കെ വി രാമകൃഷ്ണൻ
ഏഴാം ചേരി രാമചന്ദ്രൻ



കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ 2024

കവിത വിഭാഗത്തിൽ പുരസ്കാരത്തിന് അർഹയായത്
അനിതാ തമ്പി
കവിത – മുരിങ്ങ വാഴ കറിവേപ്പ്

നോവൽ വിഭാഗത്തിൽ പുരസ്കാരത്തിന് അർഹനായത്
ജിആർ ഇന്ദുഗോപൻ
നോവൽ -ആനോ

ചെറുകഥാ വിഭാഗത്തിൽ പുരസ്കാരത്തിന് അർഹനായത് വി ഷിനി ലാൽ
ചെറുകഥ -ഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്ര

ബാലസാഹിത്യ വിഭാഗത്തിൽ പുരസ്കാരത്തിന് അർഹയായത്
ഇ എൻ ഷീജ 
കൃതി -അമ്മമണമുള്ള കനിവുകൾ

ജീവചരിത്രം /ആത്മകഥ
ഡോ. കെ രാജശേഖരൻ നായർ
ഞാൻ എന്ന ഭാവം


അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ട്  2025 -ൽ എത്ര വർഷമാണ് തികയുന്നത്
50 വർഷം

1975 ജൂൺ 25നാണ് ഇങ്ങനെ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്
ഭരണഘടന ഹത്യദിനം- ജൂൺ 25


Weekly Current Affairs | 2025 ജൂൺ 22-30 വരെയുള്ള ആനുകാലിക വിവരങ്ങൾ|GK Malayalam

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.