Weekly Current Affairs for Kerala PSC Exams| 2025 June 15-21 | PSC Current Affairs | Weekly Current Affairs | PSC Questions

2025 ജൂൺ 15-21 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.

Weekly Current Affairs | 2025 ജൂൺ 15-21 വരെയുള്ള ആനുകാലിക വിവരങ്ങൾ


ഇസ്രയേൽ -ഇറാൻ യുദ്ധം രൂക്ഷമായതോ ടെ ഇറാനിൽ നിന്നും ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള കേന്ദ്ര സർക്കാർ ദൗത്യം?
ഓപ്പറേഷൻ സിന്ധു


സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ കുട്ടികൾക്കായി ആരംഭിക്കുന്ന ഇന്റർനെറ്റ് റേഡിയോ? 
റേഡിയോ നെല്ലിക്ക


2025 യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട് (UNFPA) പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഏറ്റവും ജനസംഖ്യ കൂടിയ രാജ്യം?
ഇന്ത്യ
146 കോടി ജനങ്ങൾ
രണ്ടാംസ്ഥാനത്ത് ചൈന -141 കോടി

2011 -ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ
121 കോടി


2025 -ലെ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തമിഴ്നാട്ടിൽ നിലവിൽ വന്ന
ഗ്രേറ്റർ ഫ്ലെമിംഗോ സാങ്‌ച്വറി സ്ഥിതി ചെയ്യുന്നത്?
ധനുഷ്കോടി ( ജില്ല രാമനാഥപുരം


ഗ്ലോബൽ ജെൻഡർ ഗ്യാപ് ഇൻഡക്സ്
2025 ൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം?
ഐസ് ലാൻഡ്
രണ്ടാം സ്ഥാനത്ത് ഫിൻലന്റ്
മൂന്നാം സ്ഥാനത്ത് നോർവേ
ഇന്ത്യയുടെ സ്ഥാനം131


വാങ്ങുന്ന മരുന്നുകളുടെ ഗുണനിലവാരം നമുക്ക് തന്നെ പരിശോധിക്കാൻ സഹായി ക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ?  
മെഡ് വാച്ച്


ഇന്ത്യയിൽ ആദ്യമായി സ്കൂളിൽ തൊഴിൽ പഠനത്തിന് പുസ്തകങ്ങൾ തയ്യാറാക്കിയ സംസ്ഥാനം? 
കേരളം


കേന്ദ്രസർക്കാറിന്റെ ഏറ്റവും പുതിയ സർവ്വേ പ്രകാരം കേരളത്തിന്റെ കടൽത്തീരത്തിന്റെ ദൈർഘ്യം?
600.15 km
ഇന്ത്യയിൽ കടൽത്തീരമുള്ള
9 സംസ്ഥാനങ്ങളും നാല് കേന്ദ്ര ഭരണ പ്രദേശങ്ങളും ആണ് ഉള്ളത്

ഏറ്റവും കൂടുതൽ കടൽത്തീരമുള്ള കേന്ദ്രഭരണപ്രദേശം -ആൻഡമാൻ നിക്കോബാർ ദ്വീപ്

ഏറ്റവും കുറവ് കടൽത്തീരമുള്ള കേന്ദ്രഭരണപ്രദേശം -പുതുച്ചേരി

ഏറ്റവും കൂടുതൽ കടൽത്തീരമുള്ള സംസ്ഥാനം- ഗുജറാത്ത്
ഏറ്റവും കുറവ് കടൽത്തീരമുള്ള സംസ്ഥാനം -ഗോവ


വായനാദിനം?
ജൂൺ 19

കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പി.എൻ. പണിക്കരുടെ ചരമദിനമായ
ജൂൺ 19. കേരള സർക്കാർ 1996 മുതൽ വായനദിനമായി ആചരിക്കുന്നു

2017 മുതൽ ഈ ദിനം ദേശീയ വായനദിനമായി ആചരിക്കുന്നു.


2025 ഐസിസി ഹാൾ ഓഫ് ഫെയ്മിൽ ഉൾപ്പെട്ട ഇന്ത്യൻ താരം?
എംഎസ് ധോണി


ഓണക്കാലത്ത് സുരക്ഷിത പച്ചക്കറി ഉൽപാദനം വീട്ടുവളപ്പിൽ ഉണ്ടാക്കുന്ന പദ്ധതി?
ഓണത്തിനൊരു  മുറം പച്ചക്കറി


2025- ൽ 5300 വർഷം പഴക്കമുള്ള ഹാരപ്പൻ വാസസ്ഥലം കണ്ടെത്തിയ ഗുജറാത്തിലെ പ്രദേശം? 
കച്ച് 


ഇന്ത്യയിൽ ഉപഗ്രഹാധിഷ്ഠിത  ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നതിന് അനുമതി ലഭിച്ച ഇന്റർനെറ്റ് ഉപഗ്രഹ ശൃംഖല?
സ്റ്റാർ ലിങ്ക്
(ഇലോൺ മസ്കിന്റെ കമ്പനി)


ചരിത്ര രേഖകളും മറ്റും പൊതുജനങ്ങൾ ക്കായി പ്രദർശിപ്പിക്കാൻ ജയിൽ മ്യൂസിയം നിലവിൽ വരുന്നത്?
കണ്ണൂർ


ഉയർന്ന പ്രദേശങ്ങളിലെ അടിയന്തര സാഹചര്യങ്ങൾക്കായി ഇന്ത്യൻ സൈന്യം ഓക്സിജൻ  പ്ലാന്റ് ഉദ്ഘാടനം ചെയ്തത്?
തവാങ് അരുണാചൽ പ്രദേശ്


ഇന്ത്യയും മംഗോളിയയും തമ്മിലുള്ള സംയുക്ത സൈനിക അഭ്യാസം?
നോമാഡിക് എലിഫന്റ് 2025


അന്താരാഷ്ട്ര വ്യോമഗതാഗത സംഘടനയായ അയോട്ടയുടെ വാർഷിക സമ്മേളനത്തിന് വേദിയായത്?
ഇന്ത്യ
42 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ ആഥിത്യം വഹിച്ചത് 


നിലവിൽ സംസ്ഥാനത്തെ മുൻസിപ്പാലിറ്റി കളിലും കോർപ്പറേഷനുകളിലുമായുള്ള വാർഡുകളുടെ എണ്ണം?
3662

കോപ്പറേഷൻ 6
മുൻസിപ്പാലിറ്റി 87
ഗ്രാമപഞ്ചായത്തുകൾ 1941


ട്രാൻസ്ജെൻഡർ വ്യക്തികളുടെ സർഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കാൻ സാമൂഹ്യനീതി വകുപ്പ് ആരംഭിച്ച കലാ ട്രൂപ്പ്?  
അനന്യം


2025 ലോക ഹൈഡ്രജൻ ഉച്ചകോടിക്ക് ആദിദേയത്വം വഹിക്കുന്ന നഗരം?
റോട്ടർഡാം നെതർലാൻഡ്


കാർഷിക രംഗത്തെ ആധുനികവത്കര ണവും വനിത കർഷകർക്ക് സുസ്ഥിര വരുമാന ലഭ്യതയും ലക്ഷ്യമിട്ട് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന പദ്ധതി?
കുടുംബശ്രീ ടെക്നോളജി
അഡ്വാൻസ്മെന്റ് പ്രോഗ്രാം


കേസ് അന്വേഷണത്തിനായി വ്യക്തികളെ കാരണമറിയിക്കാതെ അറസ്റ്റ് ചെയ്യുന്നത് മൗലികാവകാശ ലംഘനമാണെന്ന് പ്രഖ്യാപിച്ച ഹൈക്കോടതി?
കേരള ഹൈക്കോടതി


2025 മാലിദ്വീപ് ടൂറിസത്തിന്റെ ഗ്ലോബൽ അംബാസഡറായി നിയമിതയായത്?
കത്രീന കൈഫ്


സംസ്ഥാനത്തെ അങ്കണവാടികളിൽ കുട്ടികളെ വളർച്ച ഘടകങ്ങൾ ശാസ്ത്രീയമായി ചിട്ടപ്പെടുത്തുന്നതിന് വനിതാ ശിശു വികസന വകുപ്പിന്റെ പദ്ധതി? കുഞ്ഞൂസ് കാർഡ് പദ്ധതി


2025 സുഗന്ധ വ്യഞ്ജനങ്ങളുടെ പട്ടികയിൽ സ്പൈസസ് ബോർഡ് ഉൾപ്പെടുത്തിയ ഇനം?  
ഉലുവ ഇല (കസൂരി മേത്തി)


കേരള ക്രിക്കറ്റ് അസോസിയേഷന്റെ കീഴിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് സ്റ്റേഡിയം നിലവിൽ വരുന്ന ജില്ല?
കൊല്ലം (എഴുകോൺ)


2026 ലെ ഏഷ്യൻ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം?
ജപ്പാൻ


മലയാളം സർവകലാശാല വൈസ് ചാൻസിലർ ആയി തെരഞ്ഞെടുക്കപ്പെട്ടത്? ഡോ. സി ആർ പ്രസാദ് 


2025 ഇന്ത്യയിൽ പുതുതായി റിപ്പോർട്ട് ചെയ്ത കോവിഡ് വകഭേദങ്ങൾ?
NB 1.8.1,   LF. 7


2025 ജൂൺ  യുക്രയിൻ റഷ്യൻ വ്യോമതാവളങ്ങളിൽ നടത്തിയ സൈനിക നടപടി?
ഓപ്പറേഷൻ സ്പൈഡേഴ്‌സ് വെബ്ബ്


ട്രാൻസ് ദമ്പതിമാരുടെ കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിൽ അച്ഛൻ അമ്മ എന്നതിന് പകരം രക്ഷിതാവ് എന്നാക്കണമെന്ന് വിധി പ്രഖ്യാപിച്ച ഹൈക്കോടതി?
കേരള ഹൈക്കോടതി


2025 ജൂണിൽ അറബിക്കടവിൽ വെച്ച് തീപ്പിടുത്തം ഉണ്ടായ ചരക്കു കപ്പൽ?
എം വി വാൻഹായ് 503


അടുത്തിടെ കേരളത്തിൽ ഉൽപാദന അനുമതി ലഭിച്ച കശുമാങ്ങയിൽ നിന്നുണ്ടാക്കുന്ന വീര്യം കുറഞ്ഞ മദ്യം? കണ്ണൂർ ഫെനി


സ്കൂൾ പാഠ്യപദ്ധതിയിൽ റോബോട്ടിക്സ് സാങ്കേതികവിദ്യ ഉൾപ്പെടുത്തിയ രാജ്യത്തെ ആദ്യ സംസ്ഥാനം? 
കേരളം


2025 ജൂൺ ഇറാനിനെതിരെ  ഇസ്രയേൽ നടത്തിയ സൈനിക നടപടി?
ഓപ്പറേഷൻ റൈസിംഗ് ലയൺ


2025 മികച്ച കവിത സമാഹാരത്തിനുള്ള ഉള്ളൂർ സ്മാരക അവാർഡ് ലഭിച്ചത്?
മഞ്ജു വെള്ളായണി
കൃതി -ജലജമന്തികൾ


ജനാധിപത്യം എന്ന കൂട്ടക്ഷരം
എന്ന പുസ്തകത്തിന്റെ രചയിതാവ്?
ഡോ.എംഎൻ കാരശ്ശേരി


Weekly Current Affairs | 2025 ജൂൺ 15-21 വരെയുള്ള ആനുകാലിക വിവരങ്ങൾ

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.