2025 ജൂലൈ 6-12 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്
കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.
Weekly Current Affairs | 2025 ജൂലൈ 6-12 വരെയുള്ള ആനുകാലിക വിവരങ്ങൾ
നാവികസേനയിലെ യുദ്ധവിമാനങ്ങൾ പറത്തുന്ന ആദ്യ വനിത?
ലഫ്റ്റനന്റ് ആസ്താപുനിയ
സമ്പൂർണ്ണ ഹരിത ഡെസ്റ്റിനേഷൻ പദവിയിലേക്ക് ഉയർത്താൻ തീരുമാനിച്ച പാലക്കാട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രം?
നെല്ലിയാമ്പതി
ഇന്ത്യയുടെ എത്രാമത്തെ സെൻസസ് ആണ് 2027- ൽ നടത്താൻ കേന്ദ്രസർക്കാർ വിജ്ഞാപനം ഇറക്കിയത്?
16-മത് സെൻസസ്
വിവരശേഖരണം രണ്ടു ഘട്ടം ആയിട്ടാണ് നടപ്പിലാക്കുക
ഇന്ത്യയുടെ 16- സെൻസസ് നടപടിക്രമങ്ങൾ ആരംഭിക്കുന്നത് 2026 ഒക്ടോബർ 1 മുതൽ
ലഡാക്ക് ജമ്മു കാശ്മീർ എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലെയും
ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെയും മഞ്ഞുവീഴ്ച മേഖലകളിലാണ് 2026 ഒക്ടോബറിൽ ആരംഭിക്കുക
മറ്റു ഇടങ്ങളിലെല്ലാം 2027 മാർച്ച് – 1 മുതലാവും സെൻസസ്
രാജ്യത്ത് 10 വർഷം കൂടുമ്പോൾ നടക്കേണ്ട സെൻസസ് അവസാനമായി നടന്നത് 2011ലാണ്
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ
ജാതി സെൻസസ് ആരംഭിക്കുന്നത്?
2026 ഒക്ടോബർ 1 മുതൽ
ജാതി സെൻസസ് അവസാനമായി നടന്നത് ബ്രിട്ടീഷ് ഭരണകാലത്ത് 1931 ലാണ്
ലോക ജനസംഖ്യാദിനം?
ജൂലൈ 11
2025ലെ ലോക ജനസംഖ്യാദിനത്തിന്റെ പ്രമേയം?
Empowering young people to create the families they want in a fair and hopeful world
അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ എത്രാമത് വാർഷിക സമ്മേളനമാണ്
2025 -ൽ നടക്കുന്നത്?
113- മത് സമ്മേളനം
സംഘടനയുടെ ആസ്ഥാനമായ സ്വിറ്റ്സർലൻഡിലെ ജനീവയിൽ വെച്ചാണ് സമ്മേളനം
പട്ടികവർഗ്ഗ ജനവിഭാഗങ്ങൾക്ക് തൊഴിലും ജീവനോപാധിയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പദ്ധതി? ഗോത്രജീവിക
കുടിയേറ്റ തൊഴിലാളികളുടെ കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി?
ജ്യോതി
സംസ്ഥാനത്തെ മനുഷ്യ- വന്യജീവി സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന് ഗോത്ര പരിജ്ഞാനം പര്യവേക്ഷണം ചെയ്യുന്നതിനായി വനംവകുപ്പ് ആരംഭിച്ച പദ്ധതി?
ഗോത്രഭേരി
സംസ്ഥാനവനം -വന്യ ജീവി വകുപ്പ് മന്ത്രി
എ കെ ശശീന്ദ്രൻ
2025 നാറ്റോ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്?
നെതർലാൻഡ് (ഹേഗ്)
നിലവിൽ സെക്രട്ടറി ജനറൽ –
മാർക്ക് റൂട്ടെ
നാറ്റോ രൂപീകൃതമായത് 1949 ഏപ്രിൽ 4
അതിർത്തി നിരീക്ഷണത്തിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത റോബോട്ടുകൾ വികസിപ്പിച്ച ഐ ഐ ടി?
ഐഐടി ഗുവാഹത്തി
കേരളത്തിൽ ആരംഭിക്കുന്ന ഡിജിറ്റൽ സർവ്വേ ക്കായി റവന്യൂ വകുപ്പ് ആരംഭിച്ച വെബ് പോർട്ടൽ?
എന്റെ ഭൂമി
ഇന്ത്യൻ വ്യോമസേനയുടെ ഗരുഡ് സ്പെഷ്യൽ ഫോഴ്സും
യുണൈറ്റഡ് സ്റ്റേറ്റ്സ് എയർ ഫോഴ്സ് സ്പെഷ്യൽ ഫോഴ്സും തമ്മിലുള്ള ആദ്യത്തെ സംയുക്ത സൈനിക അഭ്യാസം?
ടൈഗർ ക്ലോ 2025
വേദി-ഉത്തർപ്രദേശ്
ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് 2025 -ലെ സുസ്ഥിരവികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?
99
ഒന്നാം സ്ഥാനത്ത് – ഫിൻലാൻഡ്
രണ്ടാം സ്ഥാനത്ത് – സ്വീഡൻ
മൂന്നാം സ്ഥാനത്ത് – ഡെന്മാർക്ക്
ഉത്തർപ്രദേശിലെ ആഗ്രജില്ലയിലെ
ഫത്തേഹാബാദ് നഗരത്തിന്റെ പുതിയ പേര്?
സിന്ദൂർ പൂരം
ബാദ്ഷാഹിബാഗ് നഗരത്തിന്റെ പേര്- ബ്രഹ്മപുരം
സൽഖാൻ ഫോസിൽസ് പാർക്ക് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം?
ഉത്തർപ്രദേശ്
2025 ജൂൺ യുനെസ്കോയുടെ ലോക പൈതൃക സൈറ്റുകളുടെ താൽക്കാലിക പട്ടികയിൽ ഉത്തർപ്രദേശിലെ
സൽഖാൻ ഫോസിൽസ് പാർക്ക്
ഉൾപ്പെട്ടിട്ടുണ്ട്
അടുത്തിടെ ഫ്രഞ്ച് ശാസ്ത്രജ്ഞർ കരീബിയൻ ദ്വീപായ ഗ്വാ -ഡെലൂപ്പിൽ യുവതിയിൽ കണ്ടെത്തിയ പുതിയ രക്തഗ്രൂപ്പ്?
ഗ്വാഡ നെഗറ്റീവ് (EMM-ve)
കേരളത്തിൽ വാർഡ് വിഭജനത്തിനു ഉപയോഗിച്ച ആപ്പ്?
ക്യു ഫീൽഡ്
സഹകരണ സംഘത്തിന്റെ രാജ്യത്തെ ആദ്യ ഓൺലൈൻ ടാക്സി?
സഹകാർ ടാക്സി
ശ്രീനാരായണഗുരുദേവനും മഹാത്മാ ഗാന്ധിയും ശിവഗിരി മഠത്തിൽ നടത്തിയ കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷം നടക്കുന്ന സ്ഥലം?
വിജ്ഞാൻ ഭവൻ ഡൽഹി
ഇന്ത്യയിൽ ആദ്യമായി പൂർണ്ണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന സുവോളജിക്കൽ പാർക്ക്?
പുത്തൂർ
കേരളത്തിൽ ജലക്ഷാമമുള്ള പ്രദേശങ്ങളിൽ ടാങ്കറുകളിൽ കുടിവെള്ളം എത്തിക്കുന്നതിലെ അമിതനിരക്കും മറിച്ചു വില്പനയും തടയാൻ ലക്ഷ്യമിട്ടിട്ടുള്ള പദ്ധതി? സുജലം സുലഭം പദ്ധതി
ഇന്ത്യയിലെ ആദ്യത്തെ ഹരിത ഡാറ്റാ സെന്റർ നിലവിൽ വരുന്നത് ? ഷാഹിബാബാദ് (ഉത്തർപ്രദേശ്)
അഴിമതി വിരുദ്ധ സ്ഥാപനമായ ലോക്പാലിന്റെ പുതിയ മുദ്രാവാക്യം? പൗരന്മാരെ ശക്തീകരിക്കുക അഴിമതി തുറന്നുകാട്ടുക
ലോക്പാൽ ചെയർമാൻ
എ എം ഖാൻവിൽക്കർ
ലോകത്തിലെ ഏറ്റവും വിപണിമൂല്യമുള്ള കമ്പനി?
എൻവിഡിയ
ആപ്പിളിനെയും മൈക്രോസോഫ്റ്റ് നെയും മറികടന്നാണ് എ ഐ ചിപ്പ് കമ്പനിയായ എൻവിഡിയ ഈ സ്ഥാനത്തേക്ക് എത്തിയത്
ബ്രിട്ടന്റെ രഹസ്യന്വേഷണ സംഘടനയായ MIG ന്റെ മേധാവിയായി നിയമിതയായ വനിത?
ബ്ലെയ്സ് മെട്രവലി
സംഘടനയുടെ 18- മത് മേധാവി
Weekly Current Affairs | 2025 ജൂലൈ 6-12 വരെയുള്ള ആനുകാലിക വിവരങ്ങൾ|GK Malayalam