Weekly Current Affairs for Kerala PSC Exams| 2025 April 6-12 | PSC Current Affairs | Weekly Current Affairs|PSC Questions

2025 ഏപ്രിൽ 6-12 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.

Weekly Current Affairs | 2025 ഏപ്രിൽ 6-12 വരെയുള്ള ആനുകാലിക വിവരങ്ങൾ


നഗരസഭകളിലും കോർപ്പറേഷനുകളിലും നടപ്പിലാക്കിയിരുന്ന K- SMART സംവിധാനം ഗ്രാമ -ബ്ലോക്ക് – ജില്ലാ പഞ്ചായത്തുകളിൽ നിലവിൽ വരുന്നത്?
2025 ഏപ്രിൽ 10


അടുത്തിടെ വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ വനിതാ ഹോക്കി താരം?
വന്ദനാ കടാരിയ


കോമൺവെൽത്ത് നേഷൻസിന്റെ 7- മത് സെക്രട്ടറി ജനറലായി തെരഞ്ഞെടുക്കപ്പെട്ടത്?
ഷെർലി ബോച്ച് വേ 

ഈ പദവിയിലേക്ക് എത്തുന്ന ആദ്യ ആഫ്രിക്കൻ വനിതയാണ് ഘാന സ്വദേശിയായ ഷെർലി ബോച്ച് വേ 


യുനെസ്കോ 2025ലെ ലോക പുസ്തക തലസ്ഥാനമായി  തെരഞ്ഞെടുക്കപ്പെട്ട നഗരം,?
റിയോ ഡി ജനൈറോ

യുനെസ്കോ 2026 -ലെ ലോക പുസ്തക തലസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ട നഗരം ?
റബാത്


അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ആദ്യ ഇന്ത്യക്കാരൻ?
ശുഭാംശു ശുക്ല

2025-മെയ് മാസം ഫ്ലോറിഡയിലെ കെന്നഡി സ്പെയ്സ് സെന്ററിൽ നിന്നും പുറപ്പെടുന്ന സ്പെയ്സ് എക്സിന്റെ ഡ്രാഗൺ പേടകത്തിലാണ് ശുഭാംശു ശുക്ല യുടെ യാത്ര


ലോകാരോഗ്യ ദിനം?
ഏപ്രിൽ 7

2025ലെ ലോകാരോഗ്യ ദിനത്തിന്റെ പ്രമേയം?
ആരോഗ്യകരമായ തുടക്കങ്ങൾ, പ്രതീക്ഷാജനകമായ ഭാവികൾ
Healthy Beginnings Hopeful Futures

2024ലെ ലോകാരോഗ്യ ദിനത്തിന്റെ സന്ദേശം
എന്റെ ആരോഗ്യം എന്റെ അവകാശം


സ്വാമി ദയാനന്ദ സരസ്വതി സ്ഥാപിച്ച ആര്യസമാജത്തിന്റെ എത്രാമത്തെ വാർഷികമാണ് 2025 ഏപ്രിൽ 10- ന് നടക്കുന്നത്
150 മത് വാർഷികം

1875 ഏപ്രിൽ 10 -നാണ് ആര്യ സമാജം സ്ഥാപിച്ചത്


2025 ലെ 6- മത് ബിംസ്റ്റെക് ഉച്ചകോടി വേദി? തായ്‌ലൻഡ്

ഇന്ത്യ, ബംഗ്ലാദേശ്, മ്യാൻമർ, തായ്‌ലൻഡ്, നേപ്പാൾ, ഭൂട്ടാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബിംസ്റ്റെക്


2027 ലെ പ്രഥമ ബിംസ്റ്റെക് ഗെയിംസ് ആതിഥേയത്വം വഹിക്കുന്ന രാജ്യം?
ഇന്ത്യ


അയൽക്കൂട്ട അംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഒരുക്കുന്ന കുടുംബശ്രീയുടെ ഇൻഷൂറൻസ് പദ്ധതി?
ജീവൻ ദീപം ഒരുമ


2024 -ലെ 34 മത് സരസ്വതി സമ്മാൻ ലഭിച്ച
പ്രശസ്ത സംസ്കൃത പണ്ഡിതൻ?
മഹാമഹോപാധ്യായ സാധു ഭദ്രേഷ് ദാസ്

കൃതി -‘സ്വാമിനാരായണ സിദ്ധാന്ത സുധ’

2023 -ലെ 33 മത് സരസ്വതി സമ്മാൻ ലഭിച്ചത് പ്രഭാവർമ്മ
കൃതി – രൗദ്രം സാത്വികം


ഭൗമസൂചിക പദവി ലഭിച്ച കേരളത്തിലെ ആദ്യത്തെ ആദിവാസി കരകൗശല ഉത്പന്നം?
കണ്ണാടിപ്പായ


2024 -ലെ മാതൃഭൂമി സാഹിത്യ പുരസ്കാരം നേടിയത്?
സാറാ ജോസഫ്

3 ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം

2003 -ല്‍ മാതൃഭൂമി സാഹിത്യ പുരസ്കാരം ലഭിച്ചത് പോൾ സക്കറിയ


രാഷ്ട്രപതി ദൗപതി മുർമു വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം നൽകിയത്?
2025 ഏപ്രിൽ 5

വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ പാസാക്കിയത് -2025 ഏപ്രിൽ 3
രാജ്യസഭ പാസാക്കിയത്- 2025 ഏപ്രിൽ 4

വഖഫ് ഭേദഗതി നിയമത്തിന്  ഔദ്യോഗികമായി പറയുന്ന പേര്
ഉമീദ് ആക്ട്


കെട്ടിടങ്ങളിൽ കൂൾ റൂഫ് സാങ്കേതിക വിദ്യകൾ പ്രോത്സാഹിപ്പിച്ച് ഉള്ളിലെ ചൂടു കുറയ്ക്കുകയും ഫാനുകളുടെയും  എയർകണ്ടീഷണറുകളുടെയും ഉപയോഗം കുറയ്ക്കുന്നതിനുള്ള പദ്ധതി?
കുളിർമ


2026- 2027 അധ്യയന വർഷം മുതൽ പ്രീ പ്രൈമറി വിദ്യാഭ്യാസം 3 വർഷം ആക്കുവാൻ തീരുമാനിച്ച സംസ്ഥാനം?
കേരളം


സംസ്ഥാനത്തെ ആദിവാസികളുടെ ആരോഗ്യസംരക്ഷണം ലക്ഷ്യമാക്കി അമൃത ആശുപത്രി നടപ്പിലാക്കുന്ന ടെലി മെഡിസിൻ പദ്ധതി?
സമാശ്വാസം പദ്ധതി


അംഗപരിമിതർക്ക് അടിയന്തരഘട്ടങ്ങളിൽ സഹായം നൽകുന്നതിനായി സാമൂഹിക നീതി വകുപ്പ് ആരംഭിച്ച പദ്ധതി?
പരിരക്ഷ


കടലും കടലോരവും പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനായി ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതി?
ശുചിത്വ സാഗരം സുന്ദര തീരം


യൂറോപ്യൻ ട്രീ ഓഫ് ദി ഇയർ 2025 ആയി തിരഞ്ഞെടുക്കപ്പെട്ടത്?
ബീച്ച് മരം

പോളണ്ടിലെ ഡാൽകൊവ്സ്കിയുടെ ഹൃദയം എന്നു പേരുള്ള ബീച്ച് മരം തുടർച്ചയായി നാലാം തവണയാണ് തെരഞ്ഞെടുക്കപ്പെടുന്നത്


ഒറ്റത്തവണ ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്ത് ചെലവഴിച്ചതിന്റെ റെക്കോർഡ് നേടിയത്?
വലേറിയ പൊളിയാ കോവ്

റഷ്യൻ ബഹിരാകാശ സഞ്ചാരി
വലേറിയ പൊളിയാ കോവ് തുടർച്ചയായി 437 ദിവസം ബഹിരാകാശത്ത് ചെലവഴിച്ചത്

ബഹിരാകാശത്ത് തുടർച്ചയായി ഏറ്റവും കൂടുതൽ കാലം ചെലവഴിച്ച വനിത
ക്രിസ്റ്റീന കോക്ക്  328 ദിവസം    


ഡെന്റൽ ഡോക്ടർമാരുടെ സംഘടന കളുമായി ചേർന്ന് കൗമാരക്കാരിലെ ലഹരി ഉപയോഗം കണ്ടെത്താൻ ഹയർ സെക്കൻഡറി അധികൃതർ ആരംഭിച്ച ദന്ത പരിശോധന? 
മുക്തി


ഇന്ത്യയിലെ ആദ്യ ഗ്രഫീൻ ഇന്നൊവേഷൻ സെന്റർ നിലവിൽ വരുന്നത്?
കളമശ്ശേരി

ഇന്നൊവേഷൻ സെന്ററിന്റെ പേര്
ക്ലീൻ റൂം


നിയമസഭയിൽ ആംഗ്യഭാഷ നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം?

പഞ്ചാബ്


2025 -ൽ വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പ് വേദി? 
ഇന്ത്യ


പ്രൊഫ. മാധവ് ഗാഡ്ഗിൽ നോടുള്ള ആദരസൂചകമായി പേര് നൽകിയ ഇടുക്കിയിൽ നിന്നും കണ്ടെത്തിയ തെച്ചി വിഭാഗത്തിൽപ്പെട്ട സസ്യം?
ഇക്സോറ ഗാഡ്ഗില്ലിയാന
(Ixora Gadgilliana)


പൊതുജനാരോഗ്യ സംരക്ഷണത്തെ കുറിച്ചുള്ള 9- മത് ദേശീയ ഉച്ചകോടി നടന്നത് ?  
ഒഡീഷ്യ


ഇന്ത്യയിൽ ആദ്യമായി വിധവകളുടെ പുനർവിവാഹത്തിന് സാമ്പത്തികമായ പാരിതോഷികം ഏർപ്പെടുത്തിയ സംസ്ഥാനം?  
ഝാർഖണ്ഡ്


ഹരിത കർമ്മ സേനാംഗങ്ങൾക്കു ചികിത്സ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി കുടുംബശ്രീയും യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസും സംയുക്തമായി നടപ്പിലാക്കുന്നപദ്ധതി? 
ഇൻസ്പെയർ


കേരളത്തിലെ ആദ്യ ഹരിത റെയിൽവേ സ്റ്റേഷൻ?
കണ്ണപുരം (കണ്ണൂർ)


2025 -ലെ ലോകാരോഗ്യ സംഘടനയുടെ റോഡ് സുരക്ഷാസൂചികയിൽ ലോകത്ത് ഏറ്റവും സുരക്ഷിതമായി വാഹനം ഓടിക്കാവുന്ന രാജ്യം? 

നോർവേ
ഇന്ത്യയുടെ സ്ഥാനം 49


ജീവപര്യന്തം തടവ് അനുഭവിക്കുന്നവർക്കും വിവാഹിതരാവാൻ അവകാശമുണ്ടെന്ന് വിധിച്ച ഹൈക്കോടതി?
മദ്രാസ് ഹൈക്കോടതി


2025 ഏപ്രിലിൽ അന്തരിച്ച പ്രമുഖ ഭാഷാ പണ്ഡിതൻ
ഡോ. ടി ബി വേണുഗോപാലപണിക്കർ

കൂനൻ തോപ്പ് എന്ന തമിഴ്  നോവലിന്റെ മലയാള പരിഭാഷയ്ക്ക് വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ഡോ. ടി ബി വേണുഗോപാലപണിക്കർക്ക്‌ ലഭിച്ചിട്ടുണ്ട്



ഇന്ത്യയിൽ മൂന്നു മുതൽ ആറു വയസ്സു വരെയുള്ള കുട്ടികൾക്കായി അവതരിപ്പിച്ച വ്യക്തിഗത പഠനത്തിനുള്ള എഐ ട്യൂട്ടർ? അപ്പു


രാജ്യത്തെ കരടികളെ വെടിവെച്ച് കൊല്ലാൻ തീരുമാനമെടുത്ത രാജ്യം?
സ്ലോവാക്യ


ഇന്ത്യയ്ക്കും യുഎഇ ക്കും ഇടയിൽ അണ്ടർവാട്ടർ ട്രെയിൻ നിലവിൽ വരുന്നത്? മുംബൈ – ദുബായ്


1984ലെ ഭോപാൽ വിഷവാതക ദുരന്തം പ്രമേയമായി ഇറങ്ങിയ ടിവി മിനിസീരിസ്?
ദി റെയിൽവേ മെൻ


കേരള ഘടകത്തിൽ നിന്ന് സിപിഎം ജനറൽ സെക്രട്ടറി ആകുന്ന രണ്ടാമത്തെ നേതാവ്?
എം എ ബേബി
ആദ്യത്തെ ജനറൽ സെക്രട്ടറി – ഇ എംഎസ്,


പ്രതിഭ ശ്രേഷ്ഠ പുരസ്കാരത്തിന് അർഹനായത്?
ശ്രീകുമാരൻ തമ്പി


ലോകാരോഗ്യ സംഘടന സംഘടിപ്പിച്ച ആദ്യത്തെ ഓറൽ ഹെൽത്ത് മീറ്റിംഗ് എവിടെയാണ് നടന്നത്?
തായ്ലൻഡ്


വിദ്യാർത്ഥികൾക്ക് നോ ടു ഡ്രഗ്സ്സ് പ്രതിജ്ഞ നിർബന്ധമാക്കുന്ന രാജ്യത്തെ ആദ്യ സർവകലാശാല?
കൊച്ചി ജയിൻ യൂണിവേഴ്സിറ്റി 


വിദേശ ജോലിക്ക് വേണ്ടി ശ്രമിക്കുന്നവരെ സഹായിക്കാൻ നോർക്ക അവതരിപ്പിച്ച പദ്ധതി?
ശുഭയാത്ര


Weekly Current Affairs | 2025 ഏപ്രിൽ 6-12 വരെയുള്ള ആനുകാലിക വിവരങ്ങൾ

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.