Weekly Current Affairs for Kerala PSC Exams| 2024 September 29-Octo 5| PSC Current Affairs| Weekly Current Affairs

2024 സെപ്റ്റംബർ 29- ഒക്ടോബർ 5 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.

Weekly Current Affairs | 2024 സെപ്റ്റംബർ 29- ഒക്ടോ 5 വരെയുള്ള ആനുകാലിക വിവരങ്ങൾ


2024 -ലെ ചലച്ചിത്രമേഖലയിലെ പരമോന്നത പുരസ്കാരമായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാര ജേതാവ്?
മിഥുൻ ചക്രവർത്തി

ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകളെ പരിഗണിച്ചാണ് പുരസ്കാരം
വാർത്താവിനിമയെ പ്രക്ഷേപണ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ്


കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ്?
ജസ്റ്റിസ് നിതിൻ ജാംദാർ


2024 സെപ്റ്റംബറിൽ അന്തരിച്ച മുതിർന്ന സിപിഎം നേതാവ്?

എം എം ലോറൻസ്
ആത്മകഥ –ഓർമ്മച്ചെപ്പ് തുറക്കുമ്പോൾ


കേരളത്തിൽ ആദ്യമായി എം പോക്സ് വകഭേദമായ ക്ലേഡ് 1 ബി സ്ഥിരീകരിച്ച ജില്ല?
മലപ്പുറം

ഇന്ത്യയിൽ ആദ്യമായിട്ടാണ് ക്ലേഡ് 1 ബി വകഭേദം സ്ഥിരീകരിക്കുന്നത്


ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി?
ഹരിണി അമരസൂര്യ

ശ്രീലങ്കയുടെ 16 -മത് പ്രധാനമന്ത്രിയാണ് ശ്രീലങ്കയുടെ പ്രധാനമന്ത്രിയാകുന്ന മൂന്നാമത്തെ വനിതയാണ് പ്രധാനമന്ത്രിയായ മറ്റു വനിതകൾ സിരിമാവോ ബണ്ഡാര നായകെ
ചന്ദ്രിക കുമാരതുംഗെ


ഇന്ത്യയിലെ ആദ്യ വന്ദേ ഭാരത് മെട്രോ സർവീസ് നിലവിൽ വന്നത്?
ഗുജറാത്ത്

അഹമ്മദാബാദ് – ഭുജ് റൂട്ടിലാണ് സർവീസ്
വന്ദേ ഭാരത മെട്രോയുടെ പുതിയ പേര് നമോ ഭാരത് റാപ്പിഡ് റെയിൽ



2025ലെ ഓസ്കറിലിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട ചലച്ചിത്രം?
ലാപതാ ലേഡീസ്

സംവിധാനം കിരൺ റാവു
മികച്ച വിദേശ ഭാഷാ ചിത്രങ്ങളുടെ വിഭാഗത്തിലാണ് ലാപതാ ലേഡീസ് മത്സരിക്കുന്നത്


2025 -ലെ ഓസ്കാർ പുരസ്കാരത്തിനുള്ള ബ്രിട്ടന്റെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട ഹിന്ദി ചിത്രം? സന്തോഷ്
സംവിധാനം സന്ധ്യാസൂരി


ഇന്ത്യയിലെ ആദ്യ മെഥനോള്‍ (മീഥൈയിൽ ആൽക്കഹോൾ) വൈദ്യുത നിലയം നിലവിൽ വരുന്നത്?
കായംകുളം


കേരളത്തിലെ ആദ്യ മൃഗ ശ്മശാനം നിലവിൽ വരുന്നത്?
തൃശ്ശൂർ

തൃശ്ശൂർ കോർപ്പറേഷന്റെ കീഴിലാണ് മൃഗങ്ങൾക്ക് വേണ്ടിയുള്ള വൈദ്യുത ശ്മശാനം സ്ഥാപിക്കുന്നത്


2024 പൂനെ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാളത്തിൽ നിന്നുള്ള മൈക്രോ സിനിമ?
ഫൂട്ട് വേർ

സംവിധാനം ചന്ദ്രു വെള്ളരിക്കുണ്ട്
ഒന്നര മിനിറ്റ് മാത്രം ദൈർഘ്യമുള്ള സിനിമയാണ് ഇത്


2024- ലെ ക്വാഡ് നേതാക്കളുടെ ഉച്ചകോടിയുടെ വേദി?
വിൽമിങ്‌ടൺ (USA)

ക്വാഡ് രാജ്യങ്ങളിലെ നേതാക്കളുടെ
5 -മത്തെ ഉച്ചകോടിയാണ്
2024 -ൽ നടന്നത്
ക്വാഡ് അംഗരാജ്യങ്ങൾ ഇന്ത്യ, ജപ്പാൻ, ഓസ്ട്രേലിയ, യു എസ് എ
2023- ലെ ഉച്ചകോടി -ഹിരോഷിമ


2024-ൽ നടന്ന 45 -മത് ഫിഡെ ചെസ് ഒളിമ്പ്യാഡിൽ ഓപ്പൺ, വനിത വിഭാഗങ്ങളിൽ സ്വർണമെഡൽ നേടിയ രാജ്യം?

ഇന്ത്യ
വേദി – ബുഡാപെസ്റ്റ് (ഹംഗറി)
ഇന്ത്യ ആദ്യമായിട്ടാണ് ചെസ് ഒളിമ്പ്യാഡിൽ സ്വർണമെഡൽ നേടുന്നത്


2024 സെപ്റ്റംബറിൽ യൂറോപ്പിന്റെ മധ്യ കിഴക്കൻ മേഖലയിൽ കനത്ത നാശനഷ്ടങ്ങൾ വിതിച്ച കൊടുങ്കാറ്റ്?
ബോറിസ്

പോളണ്ട്, റൊമാനിയ, ഓസ്ട്രിയ,
ചെക്ക്‌ റിപ്പബ്ലിക്ക്, ഹംഗറി എന്നീ രാജ്യങ്ങളിലാണ് കൊടുങ്കാറ്റ് മൂലം ശക്തമായ മഴയും വെള്ളപ്പൊക്കവും ഉണ്ടായത്


മനുഷ്യരെ ഉപദ്രവിക്കുന്ന നരഭോജി ചെന്നായ്ക്കളുടെ ആക്രമണം തടയുന്നതിനായി ഉത്തർപ്രദേശ് സർക്കാർ ആരംഭിച്ച പദ്ധതി?

ഓപ്പറേഷൻ ഭേദിയ
ചെന്നായ ആക്രമണം നടക്കുന്ന പ്രദേശം ബഹ്റായ്ച ജില്ല


നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ ഡയറക്ടറായി നിയമിതനായത്?
ആലോഗ് രഞ്ജൻ

പക്ഷാഘാതം നിർണയിക്കുന്നതിനു താമസം ഒഴിവാക്കി പെട്ടെന്ന് ചികിത്സ ലഭ്യമാക്കാൻ ലക്ഷ്യമിട്ട് തയ്യാറാക്കുന്ന പദ്ധതി?
മിഷൻ സ്ട്രോക്ക്


2025 -ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ വേദി?

ലോർഡ്സ് സ്റ്റേഡിയം
2025 ജൂൺ 11 -ന് ക്രിക്കറ്റിന്റെ മക്കയെന്നറിയപ്പെടുന്ന ലോർഡ്സ് ക്രിക്കറ്റ് മൈതാനത്താണ് ഫൈനൽ


പ്രളയം, വരൾച്ച, ഇടിമിന്നൽ, ഉരുൾ പൊട്ടൽ, മേഘവിസ്ഫോടനം തുടങ്ങിയവ തടയുന്നതിനായി കാലാവസ്ഥ പ്രവചനം കൂടുതൽ ഉപയോഗപ്രദവും കൃത്യവുമാക്കാൻ ആരംഭിക്കുന്ന പദ്ധതി? മിഷൻ മൗസം (MISSION MAUSAM)


ഇന്റർനാഷണൽ ടേബിൾ ടെന്നീസ് ഫെഡറേഷൻ (ITTF) ഫൗണ്ടേഷന്റെ ആദ്യ ഇന്ത്യൻ അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ടത്?
ശരത് കമൽ


മെഥനോളില്‍ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ വൈദ്യുതി നിലയം നിലവിൽ വരുന്നത്?
കായംകുളം


ഫോസിൽ ഇന്ധനങ്ങളുടെ പരസ്യം പൊതുസ്ഥലത്ത് പ്രദർശിപ്പിക്കുന്നത് നിരോധിക്കുന്ന ആദ്യ നഗരം?
ഹേഗ് (നെതർലാൻഡ്സ്)

ഇത്തരം പരസ്യം നിരോധിക്കണമെന്ന
യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ ആഹ്വാനത്തെ തുടർന്നാണ് നടപടി
2025-ൽ നിരോധനം നിലവിൽ വരും


2026 ലെ ICC വനിത ഏകദിന ലോകകപ്പിന്റെ വേദി?
ഇന്ത്യ


ഓസ്ട്രേലിയയിൽ മന്ത്രിയാകുന്ന ആദ്യ ഇന്ത്യക്കാരൻ?
ജിൻസൺ ആൻറ്റോ ചാൾസ് (കോട്ടയം)


2024 -ലെ സംസ്ഥാന ഭിന്നശേഷി കലാമേള യുടെ വേദിയായ ജില്ല?

കാസർഗോഡ്
കലാമേളയ്ക്ക് നൽകിയ പേര്
അഭിന്നം


ഇലക്ട്രിക് വാഹനം ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി അടുത്തിടെ ആരംഭിച്ച പദ്ധതി?
പി എം ഇ ഡ്രൈവ്


‘യുദ്ധ് അഭ്യാസ് ‘ സംയുക്ത സൈനിക അഭ്യാസം 2024 വേദിയാകുന്നത്?
മഹാജൻ (രാജസ്ഥാൻ)

20 -മത് എഡിഷൻ ആണ് 2024-ൽ നടക്കുന്നത്
ഇന്ത്യയും യുഎസും തമ്മിലുള്ള വാർഷിക സംയുക്ത സൈനിക അഭ്യാസം


കേരളത്തിലെ എറണാകുളം ജംഗ്ഷൻ മുതൽ ഷോർണൂർ ജംഗ്ഷൻ വരെയുള്ള റെയിൽപാതകളിൽ തീവണ്ടികളുടെ കൂട്ടിയിടി ഒഴിവാക്കുന്നതിന് നിലവിൽ വരുന്ന സംവിധാനം?
കവച്


ഗോവയുടെ മുഖ്യ വിവരാവകാശ കമ്മീഷണർ?
അരവിന്ദ് കുമാർ എച്ച് നായർ


മജ്ജമാറ്റിവെക്കൽ ചികിത്സയ്ക്ക് സഹായകരമാവുന്ന ബോൺമാരോ ഡോണർ രജിസ്ട്രി തയ്യാറാക്കുന്ന സംസ്ഥാനം?
കേരളം


മാധവിക്കുട്ടിയുടെ ‘വേനലിന്റെ ഒഴിവ് ‘ എന്ന കഥയെ ആസ്പദമാക്കിയുള്ള നാടകം?
ഒറ്റഞാവൽ മരം


2026 ഏഷ്യൻ ഗെയിംസിൽ പ്രദർശന മത്സരമായി ഉൾപ്പെടുത്തിയത്?
യോഗ
2026 ഏഷ്യൻ ഗെയിംസ് വേദി- ജപ്പാൻ


ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ സഹായത്തോടെ യുകെയിലെ ലീഡ്സ് സർവകലാശാലയിലെ ഗവേഷണസംഘം നടത്തിയ പഠന റിപ്പോർട്ട് പ്രകാരം ലോകത്തെ ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ പുറന്തള്ളുന്ന രാജ്യം?

ഇന്ത്യ
രണ്ടാ സ്ഥാനത്ത് നൈജീരിയ
മൂന്നാം സ്ഥാനത്ത് ഇന്തോനേഷ്യ


2024 -ൽ ഇന്ത്യ ഏകദിന ക്രിക്കറ്റിൽ അരങ്ങേറിയതിന്റെ എത്രാം വാർഷികമാണ് ആചരിക്കപ്പെട്ടത്?
50

1974 -ൽ ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യ ഏകദിന ക്രിക്കറ്റിൽ അരങ്ങേറിയത്


സ്ത്രീ തൊഴിലാളികൾ തൊഴിലിടങ്ങളിൽ നേരിടുന്ന പ്രശ്നങ്ങൾ തൊഴിൽ വകുപ്പിനെ അറിയിക്കാൻ സജ്ജമാക്കിയ കോൾ സെന്റർ?

സഹജ
2022 മാർച്ച് വനിതാ ദിനത്തിലാണ് കോൾ സെന്റർ നിലവിൽ വന്നത്


വയനാട് ദുരിതാശ്വാസത്തിനായി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തുടക്കം കുറിച്ച ക്യാമ്പയിൻ?
ഗോൾ ഫോർ വയനാട്


രക്ഷിതാക്കൾക്ക് കുട്ടികളുടെ പേരിൽ നാഷണൽ പെൻഷൻ സ്കീം അക്കൗണ്ട് എടുക്കാൻ സാധിക്കുന്ന തരത്തിൽ ആവിഷ്കരിച്ച പദ്ധതി?
എൻ പി എസ് വാത്സല്യ


കാലാവസ്ഥ വ്യതിയാനം ലഘൂകരിക്കുന്ന ബ്ലൂ കാർബൺ കൊണ്ട് സമൃദ്ധമാണെന്ന് കണ്ടെത്തിയ കേരളത്തിലെ പ്രദേശം? കുട്ടനാട്


അടുത്തിടെ ഇറാൻ വിക്ഷേപിച്ച ഗവേഷണ ആവശ്യങ്ങൾക്കായുള്ള കൃത്രിമ ഉപഗ്രഹം?
ചമ്രാൻ 1


പുതിയ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ നാളികേരം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

കർണാടക
രണ്ടാം സ്ഥാനം തമിഴ്നാട്
മൂന്നാമത് കേരളം
ഏറ്റവും കൂടുതൽ നാളികേര ഉത്പാദനമുള്ള രാജ്യം ഇന്ത്യ


‘മദർ മേരി കംസ് ടു മി ‘എന്ന പുസ്തകം രചിച്ചത്
അരുന്ധതി റോയ്
അരുന്ധതി റോയിയുടെ ആദ്യ ഓർമ്മക്കുറിപ്പായ ”മദർ മേരി കംസ് ടു മി’ 2025 സെപ്റ്റംബറിൽ പുറത്തിറങ്ങും



വടക്കു കിഴക്കൻ മേഖലയുടെ വികസന മന്ത്രാലയത്തിന്റെയും സാംസ്കാരിക മന്ത്രാലയത്തിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന പ്രഥമ ഭാരതീയ കലാ മഹോത്സവത്തിന്റെ വേദി
രാഷ്ട്രപതി നിലയം



തപസ്യ കലാസാഹിത്യ വേദിയുടെ പതിനാലാമത് സഞ്ജയൻ പുരസ്കാരം നേടിയത്?
എംജിഎസ് നാരായണൻ


കൃത്രിമ പേശിയോട് കൂടിയ ആദ്യ റോബോട്ടിക് കാലിനു രൂപം നൽകിയ രാജ്യം?
സ്വിറ്റ്സർലൻഡ്


അന്താരാഷ്ട്ര ക്രിക്കറ്റ് അമ്പയർ ആവുന്ന ആദ്യ പാക്കിസ്ഥാനി വനിത?
സലീമ ഇംതിയാസ്

2024 വിരമിക്കൽ പ്രഖ്യാപിച്ച പാരീസ് ഒളിമ്പിക്സിൽ ഇന്ത്യക്കായി മത്സരിച്ച ടേബിൾ ടെന്നീസ് താരം?
അർച്ചന കാമത്ത്


ഇസ്രയേൽ -പലസ്തീൻ സംഘർഷം പ്രമേയമാക്കിയുള്ള ഷീല ടോമിയുടെ നോവൽ?
ആ നദിയോട് പേരു ചോദിക്കരുത്

സംസ്ഥാനത്ത് എവിടെയും പൊതുസ്ഥല ങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെ കുറിച്ച് പൊതുജനങ്ങൾക്ക് തെളിവ് സഹിതം വിവരം നൽകാനുള്ള ക്യാമ്പയിൻ?
സ്വച്ഛത ഹി സേവാ ക്യാമ്പയിൻ

54 -മത് ജി എസ് ടി കൗൺസിൽ മീറ്റിംഗ് വേദി?
നൂഡൽഹി


800 കോടി രൂപ ചെലവിൽ രാജ്യത്ത് എല്ലാ ജില്ലകളിലും മാതൃക സൗരഗ്രാമങ്ങൾ വരുന്ന കേന്ദ്ര പുനരുപയോഗ ഊർജ്ജ മന്ത്രാലയത്തിന്റെ പദ്ധതി?
പി എം സൂര്യ ഭവനം


2024 സെപ്റ്റംബർ നാഗാലാൻഡിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം ഇഞ്ചി?
കുർകുമ ഉങ്‌മെൻസിസ്


ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയുടെ കമാൻഡറായി ചുമതലയേറ്റത്
വൈസ് അഡ്മിറൽ?
സി ആർ പ്രവീൺ നായർ


ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ വൈദ്യുത സൗരോർജ്ജ ബോട്ട്?
ബറാക്കൂഡ


കേരള ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി നിയമിതനായത്?
അമയ് ഖുറാസിയ


ഏഷ്യൻ കിംഗ് എന്നയിനം കഴുകനെ സംരക്ഷിക്കാനായി രാജ്യത്തെ ആദ്യ സംരക്ഷണ കേന്ദ്രം ആരംഭിച്ച സംസ്ഥാനം?
ഉത്തർപ്രദേശ്


കോഴിക്കോട് ആസ്ഥാനമായുള്ള ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിലെ ഗവേഷകർ വികസിപ്പിച്ച പുതിയ ഇനം കുരുമുളക്?
ചന്ദ്ര


2024- ലെ കോമൺ വെൽത്ത് ചെസ് ചാമ്പ്യൻഷിപ്പ് വേദി?
ശ്രീലങ്ക


ഇന്ത്യയുടെ തുറമുഖ, ഷിപ്പിംഗ് ജലപാത മന്ത്രാലയത്തിന്റെ ബ്രാൻഡ് അംബാസഡർ ആയി നിയമിതയായ ഇന്ത്യൻ ഷൂട്ടിംഗ് താരം?
മനു ഭാക്കർ


‘മിസ്സ് യൂണിവേഴ്സ് ഇന്ത്യ 2024’ ആയി തിരഞ്ഞെടുക്കപ്പെട്ടത്?
റിയ സിംഹ


സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി സ്വകാര്യ സ്ഥാപനങ്ങളുടെ ഡയറക്ടർ ബോർഡിൽ വനിത അംഗം നിർബന്ധമെന്ന നിയമം പുറത്തിറക്കിയ രാജ്യം?
യുഎഇ


45 മത് ഫിഡെ ചെസ്സ് ഒളിമ്പ്യാഡ് ഇന്ത്യയുടെ മെഡൽ നേട്ടം
സ്വർണ്ണം

ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടന്ന മത്സരത്തിൽ ഇന്ത്യയുടെ പുരുഷ- വനിത ടീമുകൾ സ്വർണം കരസ്ഥമാക്കി


സംസ്ഥാന ക്ഷേത്രകല അക്കാദമിയുടെ 2022 -ലെ ക്ഷേത്രകലാശ്രീ പുരസ്കാരത്തിന് അർഹയായത്?
കെ എസ് ചിത്ര


സൈബർ അതിക്രമം തടയുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ദേശീയ അംഗീകാരം ലഭിച്ചത്?

കേരള പോലീസ്
ഓൺലൈൻ വഴി കുട്ടികൾക്കും സ്ത്രീകൾക്കും എതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള ഇടപെടലുകൾക്കാണ് പുരസ്കാരം ലഭിച്ചത്


പ്രൊഫ. എം പി മന്മഥൻ പുരസ്കാരം 2024 -ൽ നേടിയത്?
ടി പത്മനാഭൻ


ആരോഗ്യ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശീയ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള
(2022 -23) ആർദ്ര കേരള പുരസ്കാര ങ്ങളിൽ മികച്ച ജില്ലാ പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടത്?
എറണാകുളം


അടുത്തിടെ ഭൂമിയെ ചുറ്റുന്നതായി കണ്ടെത്തിയ ചിന്നഗ്രഹം?
2024 പി ടി 5


ഡയമണ്ട് ലീഗ് ഫൈനലിൽ എത്ര ദൂരം എറിഞ്ഞാണ് ജാവലിൻ ത്രോ യിൽ നീരജ് ചോപ്ര വെള്ളിമെഡൽ നേടിയത്?
87.86


ഇന്ത്യയുടെ വിഭജനത്തിനു ശേഷമുള്ള രണ്ടു പതിറ്റാണ്ടുകാലത്തെ ഫോട്ടോകൾ അച്ചടിച്ച എഴുത്തുകൾ, രേഖകൾ എന്നിവ ഡിജിറ്റൽ രൂപത്തിലാക്കാൻ പദ്ധതി തയ്യാറാക്കുന്ന യുകെയിലെ യൂണിവേഴ്സിറ്റി?
കവൻട്രി യൂണിവേഴ്സിറ്റി


അടുത്തിടെ സ്ത്രീകൾക്കായി സുഭദ്ര പദ്ധതി പ്രഖ്യാപിച്ച സംസ്ഥാനം?
ഒഡീഷ്യ


അണ്ടർ -20 ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയ ഇന്ത്യൻ വനിതാ ഗുസ്തി താരം?
ജ്യോതി ബെർവാൾ


സംസ്ഥാന പോലീസ് വകുപ്പിൽ 33% വനിതാ സംവരണം ഉറപ്പാക്കിയ സംസ്ഥാനം?
രാജസ്ഥാൻ
മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മ


കേരള തീരദേശ വികസന കോർപ്പറേഷൻ തയ്യാറാക്കുന്ന ഉണക്ക മത്സ്യ ബ്രാൻഡ്?
ഡ്രിഷ് (DRISH)


ഏതു കായിക ഇനവുമായി ബന്ധപ്പെട്ട വ്യക്തിയാണ് സായിനാഥ് പ്രഥിയാ?
ഗുസ്തി


പുരുഷ സിംഗിൾസ് ബാഡ്മിന്റൺ എസ് എൽ 3 ഇനത്തിൽ സ്വർണ്ണം നേടിയത് ഇന്ത്യൻ താരം?
നിതേഷ് കുമാർ


വിള പരിപാലനത്തിനൊപ്പം മഴവെള്ളവും മണ്ണിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഹരിത കേരളം മിഷൻ നേതൃത്വത്തിൽ ആരംഭിക്കുന്ന ക്യാമ്പയിൻ?
തെങ്ങിന് തടം മണ്ണിന് ജലം


ലൈംഗിക പീഡനക്കേസുകളിൽ വധ ശിക്ഷ വരെ വ്യവസ്ഥ ചെയ്യുന്ന ‘അപരാജിത ബിൽ’ (അപരാജിത വുമൺ ആൻഡ് ചൈൽഡ് ബിൽ ) പാസാക്കിയ സംസ്ഥാനം?
പശ്ചിമബംഗാൾ


ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ ചെയർമാൻ?
വി സതീഷ് കുമാർ


ഇന്ത്യയിലെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ കോച്ച് നിലവിൽ വന്നത്?
ബാംഗ്ലൂർ


2024- ൽ നിർമ്മിത ബുദ്ധി (AI) രംഗത്ത് ഏറ്റവും സ്വാധീന ചെലുത്തിയ 100 പേരുടെ ടൈം മാഗസിൻ പട്ടികയിൽ ഇടം നേടിയ കേന്ദ്ര മന്ത്രി?
അശ്വിനി വൈഷ്ണവ്


‘ഓർമ്മകളും മനുഷ്യരും’ എന്ന പുസ്തകത്തിന്റെ രചയിതാവ്?
ഡോ. സുനിൽ പി ഇളയിടം


കേരള രേഖകൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്ന ഗ്രന്ഥപ്പുര എന്ന സന്നദ്ധ സംഘടനയുടെ സംസ്ഥാനത്തെ ആദ്യ കേന്ദ്രം നിലവിൽ വന്നത്?
തിരുവനന്തപുരം


ആണവ പ്രതിരോധരംഗത്ത് നാവികസേനയുടെ ഭാഗമായ ഇന്ത്യയുടെ രണ്ടാമത്തെ ആണവോർജ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനി?
ഐഎൻഎസ് അരിഘാത്


2024 – ലെ ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്കാര ജേതാവ്? മോഹൻലാൽ


‘മുടിയറകൾ’ എന്ന പുസ്തകത്തിന്റെ രചയിതാവ്?
ഫ്രാൻസിസ് നൊറോണ


വനത്തിനുള്ളിൽ താമസിക്കുന്നതും സ്വയം സന്നദ്ധരായി വരുന്നവരുമായ ആദിവാസി ഇതര കുടുംബങ്ങളെ പുനരധിവസിപ്പി ക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതി?
നവകിരണം


കേരളത്തിൽ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ ക്കും നൽകുന്ന സേവനങ്ങൾക്കും ആഗോള ഗുണനിലവാരം കൊണ്ടുവരിക
എന്നിവ ലക്ഷ്യമിട്ട് വ്യവസായ വാണിജ്യ വകുപ്പ് വിഭാവന ചെയ്ത പദ്ധതി?
കേരള ബ്രാൻഡ്


Weekly Current Affairs | 2024 സെപ്റ്റംബർ 29- ഒക്ടോ 5 വരെയുള്ള ആനുകാലിക വിവരങ്ങൾ|GK Malayalam

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.