Weekly Current Affairs for Kerala PSC Exams| 2024 October 20-26|PSC Current Affairs|Weekly Current Affairs

2024 ഒക്ടോബർ 20-26 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.

Weekly Current Affairs | 2024 ഒക്ടോ 20-26 വരെയുള്ള ആനുകാലിക വിവരങ്ങൾ



സുപ്രീംകോടതിയുടെ 51 ചീഫ് ജസ്റ്റിസ് നിയമിതനാകുന്നത്?
ജസ്റ്റിസ് സഞ്ജീവ് ഖന്ന

ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം



2024 ഒക്ടോബറിൽ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് ദന

ദന എന്ന വാക്കിന്റെ അർത്ഥം ഔദാര്യം ചുഴലിക്കാറ്റിന്റെ പേര് നൽകിയ രാജ്യം ഖത്തർ



ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ ആയി നിയമിതായത് ?
വിജയകിഷോർ രഹത് കർ

ദേശീയ വനിതാ കമ്മീഷന്റെ 9 -മത് അധ്യക്ഷയാണ്



2024 ഐസിസി വനിത T20 വേൾഡ് കപ്പ് കിരീടം നേടിയത്?
ന്യൂസിലാൻഡ്

ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 32 റൺസിനു പരാജയപ്പെടുത്തി
വേദി – യുഎഇ

2023 -ലെ T20 കിരീടം നേടിയത് ഓസ്ട്രേലിയ



2025 – ലെ ICC വനിത ഏകദിന ലോകകപ്പിന്റെ വേദി
ഇന്ത്യ

2026-ലെ ICC വനിത T20 ലോകകപ്പ് വേദി ഇംഗ്ലണ്ട്



പൂർണ്ണമായും കുഷ്ഠരോഗം ഇല്ലാതാക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത്?
ജോർദാൻ

എല്ലാവർഷവും ജനുവരി മാസത്തിലെ അവസാന ഞായറാഴ്ചയാണ് ലോക കുഷ്ഠ രോഗദിനം ആചരിക്കുന്നത്



2024 -ലെ ലോക കുഷ്ഠരോഗ ദിനപ്രമേയം “കുഷ്ഠരോഗത്തെ തോൽപ്പിക്കുക”
Beat Leprosy



കേരളത്തിൽ ഡിജിറ്റൽ ഭൂസർവ്വേക്കായി റവന്യൂ വകുപ്പ് ആരംഭിച്ച പോർട്ടൽ?
എന്റെ ഭൂമി

രാജ്യത്തെ ആദ്യ സമഗ്ര ഭൂവിവര ഡിജിറ്റൽ സംവിധാനമാണ് എന്റെ ഭൂമി
ഉദ്ഘാടനം -ഉജ്ജാർ ഉൾവാർ വില്ലേജ് കാസർകോട്
(ഇത് ഉദ്ഘാടനം ചെയ്തത്



ഇന്ത്യൻ വനിത ഫുട്ബോൾ ടീം ക്യാപ്റ്റൻ? ആശാലതാ ദേവി

രാജ്യാന്തര മത്സരങ്ങളിൽ സെഞ്ചുറി തികയ്ക്കുന്ന ആദ്യ ഇന്ത്യൻ വനിത ഫുട്ബോൾ താരം കൂടിയാണ്
ആശാലതാ ദേവി



വിക്ഷേപിച്ച റോക്കറ്റിന്റെ ബൂസ്റ്റർ ഭാഗം വിക്ഷേപണ ടവറിലേക്ക് തിരിച്ചറക്കിയ ആദ്യത്തെ ബഹിരാകാശ കമ്പനി?
സ്പേസ് എക്സ്


മെഡിക്കൽ കോളേജുകളിൽ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് മിതമായ നിരക്കിൽ താമസസൗകര്യം ലഭ്യമാക്കുന്ന വാടകവീടുകൾ അറിയപ്പെടുന്നത്? ആശ്വാസ്



2024 ഒക്ടോബറിൽ അന്തരിച്ച ആദ്യകാല മലയാള സിമനാനടി?
നെയ്യാറ്റിൻകര കോമളം

നിത്യഹരിത നായകൻ പ്രേം നസീറിന്‍റെ ആദ്യ നായിക
മരുമകൾ എന്ന ചിത്രത്തിലൂടെയാണ് പ്രേംനസീറിന്റെ നായികയായത്



സംസ്ഥാനത്തെ അതിഥി തൊഴിലാളികളെ തൊഴിൽ വകുപ്പിൽ രജിസ്റ്റർ ചെയ്യാൻ വേണ്ടിയുള്ള സർക്കാർ ആപ്ലിക്കേഷൻ?
കേരള അതിഥി ആപ്പ്


2024 ഒക്ടോബറിൽ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർമാനായി നിയമിതനായത്?
ഡോ ജിനു സക്കറിയ ഉമ്മൻ


2024 ഒക്ടോബറിൽ അന്തരിച്ച സാഹിത്യ വിമർശകനും എഴുത്തുകാരനും പ്രഭാഷകനുമായ മലയാളി?
ബാലചന്ദ്രൻ വടക്കേടത്ത്


സൗരയൂഥത്തിന് പുറത്ത് 6 പുതിയ ഗ്രഹങ്ങൾ കണ്ടെത്തിയ TESS ഏത് സ്പേസ് ഏജൻസിയുടെ സാറ്റലൈറ്റ് ആണ്?
നാസ (NASA)


ഇന്ത്യയിലെ ആദ്യത്തെ ട്രൈബൽ ഡിജിറ്റൽ പെയ്മെന്റ് ഗ്രാമം ആയി പ്രഖ്യാപിച്ചത്?
കുറ്റിച്ചൽ (തിരുവനന്തപുരം)



2024 കേരള സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് വേദിയാകുന്ന ജില്ല?
എറണാകുളം

കൊച്ചിയിൽ നവംബർ 4- മുതൽ 11 – വരെ,
സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗ്യചിഹ്നം- തക്കുടു എന്ന പേരിട്ട അണ്ണാൻ


2024ലെ സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന്റെ വേദി?
ആലപ്പുഴ


2024 -ലെ ഇറാനി ട്രോഫി ക്രിക്കറ്റ് കിരീട ജേതാക്കൾ?
മുംബൈ

27 വർഷത്തിനുശേഷമാണ് മുംബൈ ടീം ഇറാനി ട്രോഫി നേടുന്നത്
2023 -ലെ ഇറാനി ട്രോഫി ക്രിക്കറ്റ് കിരീട ജേതാക്കൾ -റസ്റ്റ് ഓഫ് ഇന്ത്യ


കേരള സർക്കാറിന്റെ രജിസ്ട്രേഷൻ, റവന്യൂ, സർവേ എന്നീ മൂന്ന് വകുപ്പുകളിലെ സേവനങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന പോർട്ടൽ

ഐലിംസ് പോർട്ടൽ
ILIMS -Integrated Land Information
Management System



ബധിരരും മൂകരും എന്ന പദപ്രയോഗം തെറ്റാണെന്നും കേൾവിക്കു ബുദ്ധിമുട്ടുള്ളവർ എന്ന് മാത്രമേ പറയാവൂ എന്നും അടുത്തിടെ വ്യക്തമാക്കിയ ഹൈക്കോടതി?
കേരള ഹൈക്കോടതി


കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിലുള്ള സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്കിന്റെ ആഭിമുഖ്യത്തിൽ ഗോത്ര മേഖലയുടെ വികസന ലക്ഷ്യമാക്കിയിട്ടു ള്ള പദ്ധതി?
പ്രകൃതിയോടൊപ്പം


ഫ്രാൻസിലെ ഇന്ത്യൻ അംബാസിഡറായി നിയമിതനായത് ആര്?
സഞ്ജീവ് കുമാർ സിംഗ്ല


അന്യസംസ്ഥാന തൊഴിലാളികൾക്ക് മലയാളം പഠിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി?

ചങ്ങാതി
പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയ പുസ്തകം ഹമാരി മലയാളം



അതിഥി തൊഴിലാളികളുടെ ജോലി ലഭ്യതയ്ക്കും സുരക്ഷയ്ക്കുമായി പ്രത്യേക തയ്യാറാക്കിയ മൊബൈൽ ആപ്പ്?
ഭായ് ലോഗ്


2024 ഒക്ടോബർ അന്തരിച്ച നരിപ്പറ്റ നാരായണൻ നമ്പൂതിരി ഏതു മേഖലയിൽ പ്രശസ്തനായത്?
കഥകളി



2024 -സ്കൂൾ യുവജനോത്സവത്തിലെ മത്സര ഇനമായി തിരഞ്ഞെടുക്കപ്പെട്ട മംഗലം കളി ഏത് വിഭാഗത്തിന്റെ അനുഷ്ഠാനകല
മാവിലൻ

കാസർകോട് കണ്ണൂർ ജില്ലകളിലെ ദളിത് വിഭാഗമായ മാവിലൻ സമുദായത്തിന്റെ അനുഷ്ഠാന നൃത്തമാണ് മംഗലം കളി
വേദി തിരുവനന്തപുരം



2024 ഒക്ടോബറിൽ തായ്‌വാൻ ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ വീശിയ ചുഴലിക്കാറ്റ്?
ക്രാത്തോൺ

ഫിലിപ്പൈൻസിൽ ക്രാത്തോൺ ചുഴലിക്കാറ്റ് അറിയപ്പെടുന്ന മറ്റൊരു പേര് ജൂലിയൻ


ഒരു മതവിശ്വാസവും ഭരണഘടനയ്ക്ക് അതീതമല്ലെന്ന് 2024 -ൽ പ്രഖ്യാപിച്ച ഹൈക്കോടതി?
കേരള ഹൈക്കോടതി


കേരള കാർഷിക സർവകലാശാലയുടെ മങ്കൊമ്പ് ഡോ. എം എസ് സ്വാമിനാഥൻ നെല്ലു ഗവേഷണ കേന്ദ്രത്തിൽ നിന്നും പുറത്തിറക്കിയ ഏറ്റവും പുതിയ നെല്ലിനം? പൗർണമി


കാഴ്ച പരിമിതർക്ക് അക്ഷരവെളിച്ചം പകരാൻ സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന പദ്ധതി?
ദീപ്തി

40 ശതമാനത്തിലേറെ കാഴ്ച പരിമിതികളുള്ള 15 വയസ്സിനു മുകളിലുള്ള പ്രായമുള്ളവർക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക



നാറ്റോ യുടെ പുതിയ സെക്രട്ടറി ജനറലായി നിയമിതനായ നെതർലാൻഡിന്റെ മുൻ പ്രധാനമന്ത്രി
മാർക്ക് റൂട്ടെ

നാറ്റോയുടെ 14- മത്തെ സെക്രട്ടറി ജനറൽ
NATO -North Atlantic Treaty Organization



രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ഹാൾ ഓഫ് ഫെയിമിൽ ഇടം പിടിക്കുന്ന ഇന്ത്യയിൽ നിന്നുള്ള രണ്ടാമത്തെ വനിത? നീതു ഡേവിഡ്
ഹാൾ ഓഫ് ഫെയിമിൽ ഇടം നേടിയ ആദ്യ ഇന്ത്യക്കാരി മുൻ ക്യാപ്റ്റൻ
ഡയാന എഡുൽജി



2024 ഒക്ടോബറിൽ ഇന്ത്യയുടെ ഡിജിറ്റൽ പെയ്മെന്റ് സംവിധാനമായ യുപിഐ നടപ്പിലാക്കുന്ന രാജ്യം?
മാലിദ്വീപ്

യുഎഇ, ശ്രീലങ്ക, ഫ്രാൻസ്, മലേഷ്യ സിംഗപ്പൂർ, നേപ്പാൾ, യുകെ, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിൽ നേരത്തെ യുപിഐ സേവനം ലഭ്യമാക്കിയിരുന്നു


ജപ്പാന്റെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്
ഷിഗേറു ഇഷിബ


നൈപുണ്യ വികസനം ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി
പിഎം ഇന്റേസ്റ്റേൺഷിപ്പ് പദ്ധതി


ഇന്റേസ്റ്റേൺഷിപ്പ് ചെയ്യുന്നവർക്ക് പ്രതിമാസം 5000 രൂപ അലവൻസിനൊപ്പം 6000 രൂപ ഒറ്റത്തവണ ഗ്രാൻഡും നൽകുന്നതാണ് പദ്ധതി
21 -24 വയസ്സുള്ളവർക്കാണ് പ്രയോജനം ലഭിക്കുക



കാലാവസ്ഥ ഗവേഷണത്തിനായി വികസിപ്പിച്ച ഹൈപെർഫോമിംഗ് കമ്പ്യൂട്ടിംഗ് സംവിധാനം?
അർക്ക, അരുണിമ


ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്കിൽസ് പ്രവർത്തനമാരംഭിച്ചത് ?
മുംബൈ


2024 -ലെ ICC വനിതാ T20 ലോകകപ്പിന്റെ ഔദ്യോഗിക ഗാനം?
വാട്ട് എവർ ഇറ്റ് ടേക്സ്

2024 -ലെ ICC വനിതാ T20 ലോകകപ്പിന്റെ വേദി -യുഎഇ


വഹിക്കുന്ന ജലത്തിന്റെ അളവ് വെച്ച് ലോകത്തിലെ ഏറ്റവും വലിയ നദി? ആമസോൺ


ഇന്റർനാഷണൽ സോളാർ അലയൻസിന്റെ (ISA) നേതൃത്വത്തിൽ നടക്കുന്ന പ്രഥമ അന്താരാഷ്ട്ര സോളാർ ഫെസ്റ്റിവലിന് വേദിയായത്?
ന്യൂഡൽഹി

കാലാവസ്ഥ നിരീക്ഷണം കാലാവസ്ഥ പ്രവചനം തുടങ്ങിയവ മികച്ചതും കൂടുതൽ ഉപയോഗപ്രദവും കൃത്യവും സമയബന്ധിതവുമായ സേവനങ്ങളിലേക്ക് നയിക്കുന്നതിനായി ആരംഭിക്കുന്ന പദ്ധതി?
മിഷൻ മൗസം


54 ആമത്തെ ജി എസ് ടി കൗൺസിൽ മീറ്റിംഗ് വേദി?
ന്യൂഡൽഹി


ലോകത്ത് ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ പുറന്തള്ളുന്ന രാജ്യം?
ഇന്ത്യ


സംവാദങ്ങളുടെ ആൽബം എന്ന പുസ്തകം രചിച്ചത്?
കെ ഇ എൻ കുഞ്ഞഹമ്മദ്


അടുത്തിടെ ലോജിസ്റ്റിക് സ് പാർക്ക് നയത്തിന് അംഗീകാരം ലഭിച്ച സംസ്ഥാനം? കേരളം
തുറമുഖങ്ങളുടെ അടിസ്ഥാന സൗകര്യത്തിനു വേണ്ടിയുള്ള വികസനത്തിനായിട്ടാണ് ലോജിസ്റ്റിക്സ് പാർക്ക് നയം കൊണ്ടുവന്നത്



തമിഴ്നാട് മുൻ മുഖ്യമന്ത്രി എം കരുണാനിധിയുടെ ജന്മശതാബ്ദിയോട് അനുബന്ധിച്ചുള്ള കലൈഞ്ജർ പുരസ്കാരത്തിന് 2024 -ൽ അർഹയായത്?
പി സുശീല


സംസ്ഥാനത്തെ അതിഥി തൊഴിലാളി കൾക്ക് യൂണിക് നമ്പർ രജിസ്ട്രേഷൻ പോർട്ടലും മൊബൈൽ ആപ്പും സജ്ജീകരിക്കുന്ന ആദ്യ സംസ്ഥാനം?
കേരളം


2024 സെപ്റ്റംബർ മാസം പുറത്തിറങ്ങിയ ഫിഫ ഫുട്ബോൾ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം?
126
ഒന്നാംസ്ഥാനത്ത് അർജന്റീന


ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ നവീകരണവും സഹകരണവും വളർച്ചയും ലക്ഷ്യമിട്ട്  കേരളത്തിലെ ആദ്യ റോബോട്ടിക് പാർക്ക് സ്ഥാപിതമാകുന്ന ജില്ല? 
തൃശ്ശൂർ



കിടപ്പ് രോഗികളെയും മാനസിക ശാരീരിക വെല്ലുവിളി നേരിടുന്നവരെയും മുഴുവൻ സമയവും പരിചരിക്കുന്നവർക്ക് മാസ ധനസഹായം അനുവദിക്കുന്ന പദ്ധതി?
ആശ്വാസ കിരണം


2- മത് ഐസി സി അണ്ടർ – 19 വനിത T20 ലോകകപ്പ് 2025 വേദി? 
മലേഷ്യ


കാലം,പാത്തുമ്മയുടെ ആട് തുടങ്ങിയ മലയാള സാഹിത്യത്തിലെ പ്രശസ്തമായ കൃതികൾ ബ്രെയിൻ ലിപി യാക്കിയത് കണ്ണൂർ ജില്ലാ പഞ്ചായത്ത്


ഇന്ത്യയിൽ ആദ്യമായി ബ്രെയിലി ലിപിയിൽ ഇൻഷുറൻസ് പോളിസി പുറത്തിറക്കിയത്?
സ്റ്റാർ ഹെൽത്ത്


Weekly Current Affairs | 2024 ഒക്ടോ 20-26 വരെയുള്ള ആനുകാലിക വിവരങ്ങൾ

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.