Weekly Current Affairs for Kerala PSC Exams| 2024 November 24-30 | PSC Current Affairs | Weekly Current Affairs |



2024 നവംബർ 24-30 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.

Weekly Current Affairs | 2024 നവംബർ 24-30 വരെയുള്ള ആനുകാലിക വിവരങ്ങൾ



2024 -ലെ ജെസിബി സാഹിത്യ പുരസ്കാരജേതാവ്?
ഉപമന്യു ചാറ്റർജി

ലോറെൻസോ സെർച്ചസ് ഫോർ ദി മീനിങ് ഓഫ് ലൈഫ് എന്ന കൃതിയാണ് പുരസ്കാരത്തിന് അർഹമായത്

സാഹിത്യസൃഷ്ടികൾക്ക് ഇന്ത്യയിൽ ഏറ്റവും ഉയർന്ന സമ്മാന തുക നിൽക്കുന്ന അവാർഡ് ആണ് ജെസിബി
പുരസ്കാര തുക 25 ലക്ഷം രൂപയാണ്

മലയാളത്തിൽ ആദ്യമായി 2018 ജെസിബി പുരസ്കാരം ലഭിക്കുന്ന എഴുത്തുകാരൻ ബെന്യാമി ൻ
മുല്ലപ്പൂ നിറമുള്ള പകലുകൾ എന്ന നോവലിനാണ് പുരസ്കാരം



2024 നവംബറിൽ അന്തരിച്ച സിനിമ സീരിയൽ നടൻ?
മേഘനാഥൻ



2024 സ്കൂൾ ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യന്മാർക്കുള്ള വിദ്യാഭ്യാസ മന്ത്രിയുടെ ട്രോഫി കരസ്ഥമാക്കിയ ജില്ല? മലപ്പുറം

രണ്ടാം സ്ഥാനത്ത് കണ്ണൂർ
മൂന്നാം സ്ഥാനത്ത് കോഴിക്കോട്
വേദി ആലപ്പുഴ



ഇന്ത്യൻ ഭരണഘടനയുടെ എത്രാം വാർഷികമാണ് 2024 നവംബറിൽ ആഘോഷിച്ചത്?
75

ഭരണഘടനാ ദിനം
നവംബർ 26

1949 നവംബർ 26 -ന് ഭരണഘടനാ അസംബ്ലി ഇന്ത്യൻ ഭരണഘടനയെ ഔദ്യോഗികമായി അംഗീകരിച്ചു. ഇന്ത്യൻ ഭരണഘടനയുടെ 75 വാർഷികമാണ് ആഘോഷിച്ചത്



2024 നവംബറിൽ 19ന് വിജയകരമായി പരീക്ഷിച്ച ജി സാറ്റ് -20 (ജി സാറ്റ് N2) വാർത്താവിനിമയ ഉപഗ്രഹം വികസിപ്പിച്ച രാജ്യം?
ഇന്ത്യ

ജി സാറ്റ് 20 യുടെ ഭാരം
4700kg

ഇലോൺ മസ്ക്കിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിലായിരുന്നു വിക്ഷേപണം

വിക്ഷേപണം
ഫ്ലോറിഡയിലെ കേപ് കാനാവറൽ

സ്പേസ് എക്സ് റോക്കറ്റിൽ വിക്ഷേപിക്കുന്ന ആദ്യ ഇന്ത്യൻ ഉപഗ്രഹം
ജി സാറ്റ് 20



2024 നവംബർ വീശിയടിച്ച ഫെൻങ്കൽ (Fengal) ചുഴലിക്കാറ്റിന് പേര് നൽകിയ രാജ്യം?
സൗദി അറേബ്യ

തമിഴ്നാട്ടിലും പുതുച്ചേരിയിലും ആന്ധ്രയിലെ വിവിധ ഭാഗങ്ങളിലുമാണ് ഫെൻങ്കൽ (Fengal) ചുഴലിക്കാറ്റ് വിതച്ചത്



2024 നവംബറിൽ യുകെ അയർലൻഡ് എന്നിവിടങ്ങളിൽ വീശിയ കൊടുങ്കാറ്റ്?
ബെർട്ട് (Bert)



ഏതു രാജ്യമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഡോ. മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ ഗ്ലോബല്‍ പീസ് അവാർഡ് നൽകി ആദരിച്ചത്?
USA



2024-ലെ ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൽ നിലവിലെ ജേതാവ് ചൈനീസ് താരം
ഡിങ്‌ ലിറനോടാനു മത്സരിക്കുന്ന ഇന്ത്യൻ താരം?
ഡി ഗുകേഷ്

സിംഗപ്പൂരിൽ നടുക്കുന്ന ആരംഭിച്ച ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യൻ താരം ഡി ഗുകേഷ് ആണ് ചൈനയുടെ ഡിങ്‌ ലിറനോടാ നേരിടുന്നത്



ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ (HMMA) അവാർഡ് 2024- ൽ ലഭിച്ചത്?
എ ആർ റഹ്മാൻ

ആടുജീവിതത്തിലെ പശ്ചാത്തല സംഗീതത്തിന് എ ആർ റഹ്മാന് പുരസ്കാരം ലഭിച്ചത്

2008 പുറത്തിറങ്ങിയ ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കിയുള്ള സിനിമയാണ് ആടുജീവിതം

ആദ്യമായാണ് ഒരു മലയാള സിനിമയ്ക്ക് ഈ പുരസ്കാരം ലഭിക്കുന്നത്



2024 ലെ 19 മത് ജി20 ഉച്ചകോടിയുടെ വേദി?
റിയോ ഡി ജനീറോ ബ്രസീൽ


2024 ജി20 ഉച്ചകോടിയുടെ പ്രമേയം? നീതിപരവും സുസ്ഥിരവുമായ ഒരു ലോകം കെട്ടിപ്പിടിക്കുക
Building a just and sustainable world



രാംനാഥ് ഗോയങ്ക സാഹിത്യ പുരസ്കാരം ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്കാരം ലഭിച്ചത്?
റസ്കിൻ ബോണ്ട്

കുട്ടികളുടെ എഴുത്തുകാരൻ എന്നറിയപ്പെടുന്ന റസ്കിൻ ബോണ്ടിന്റെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം


മഹാദേയ് വന്യ ജീവി സങ്കേതം ഏതു സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്? ഗോവ



ഇന്ത്യയിലെ ആദ്യത്തെ ഭരണഘടന മ്യൂസിയം നിലവിൽ വരുന്ന ഒ പി ജിൻഡാല്‍ ഗ്ലോബൽ യൂണിവേഴ്സിറ്റി എവിടെയാണ്?
ഹരിയാന (സോനാപത്ത്)



അടുത്തിടെ ഏതു രാജ്യത്തിന്റെ പാർലമെന്റിലാണ് പ്രതിഷേധത്തിന്റെ ഭാഗമായി ഹക്ക നൃത്തം അവതരിപ്പിച്ചത് ന്യൂസിലൻഡ്

ആദിമ ഗോത്ര വിഭാഗമായ മാവോറി കളുടെ അവകാശവുമായി ബന്ധപ്പെട്ട വൈതാംഗി ഉടമ്പടി ബില്ലിനെതിരെ പാർലമെന്റിൽ പ്രതിഷേധിച്ച മാവോറി ഗോത്ര വിഭാഗക്കാരായ എംപിമാരാണ്
ഹക്ക നൃത്തം അവതരിപ്പിച്ചത്

മാവോറി ഗോത്ര വിഭാഗക്കാരുടെ
പരമ്പരാഗത നൃത്തം ഹക്ക



ഏതു രാജ്യത്തിന്റെ പ്രധാനമന്ത്രി ആയിട്ടാണ് ഡോ ഹരിണി അമരസൂര്യ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്?
ശ്രീലങ്ക

ശ്രീലങ്കയുടെ പ്രസിഡണ്ട്?
അനിരു കുമാര ദിസനായകെ



അന്താരാഷ്ട്ര ട്വന്റി20 യിൽ രണ്ടു സെഞ്ചുറി നേടുന്ന ആദ്യത്തെ ഇന്ത്യൻ താരം?
സഞ്ജു സാംസൺ

അന്താരാഷ്ട്ര ട്വന്റി20 തുടർച്ചയായി രണ്ട് സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരം തിലക്



സംസ്ഥാന സ്കൂൾ കായികമേളയിൽ ഓവറോൾ കിരീടം (ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി) സ്വന്തമാക്കിയത് തിരുവനന്തപുരം



കിഫ്‌ബി രൂപീകരിച്ചിട്ട് 2024 നവംബറിൽ എത്ര വർഷം
25 വർഷം



എത്രാമത് അന്താരാഷ്ട്ര ചലച്ചിത്രം മേളയ്ക്കാണ് ഗോവയിൽ തുടക്കം കുറിച്ചത്?
55



ജാർഖണ്ഡ് മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏൽക്കുന്നത്
ഹേമന്ത് സോറൻ


ഹൈപ്പർസോണിക് ആയുധമുള്ള എത്രാമത്തെ രാജ്യമായിട്ടാണ് ഇന്ത്യ മാറിയത്? 4

ദീർഘ ദൂര ഹൈപ്പർ സോണിക് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചത്
2024 നവംബർ 17



ശബ്ദത്തെക്കാൾ 5 ഇരട്ടി വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്നവയാണ് ഹൈപ്പർസോണിക് മിസൈലുകൾ

അമേരിക്ക റഷ്യ ചൈന രാജ്യങ്ങൾക്ക്‌ മാത്രമുള്ള ഹൈപ്പർസോണിക് മിസൈൽ ക്ലബ്ബിലാണ് ഇന്ത്യയും ഇടം നേടിയത്
വിക്ഷേപണം നടന്നത് എപിജെ അബ്ദുൽ കലാം ദ്വീപ് (ഒഡീഷ്യ)



ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ കോടതി പ്രവർത്തനം ആരംഭിക്കുന്നത്?
കൊല്ലം



ഏതു ജില്ലയിലാണ് അക്ഷര മ്യൂസിയം ഉദ്ഘാടനം ചെയ്യപ്പെട്ടത്?
കോട്ടയം

ഇന്ത്യയിലെ ആദ്യ ഭാഷാ – സാഹിത്യ മ്യൂസിയം കോട്ടയത്ത് ഉദ്ഘാടനം ചെയ്തു



ഐപിഎൽ താര ലേലത്തിന്റെ ചരിത്രത്തിലെ ഏറ്റവും തന്നെ ഉയർന്ന തുക ലഭിച്ച ഇന്ത്യൻ താരം?
ഋഷഭ്പന്ത്



ഐപിഎല്ലിന്റെ ചരിത്രത്തിൽ ഒരു കോടിയിൽ പരം രൂപ ലേലത്തുക ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ? വൈഭവ് സൂര്യവംശി

രാജസ്ഥാൻ റോയൽസ് ആണ് 1.10 കോടി രൂപയ്ക്ക് ഈ 13 കാരനെ സ്വന്തമാക്കിയത്
എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്



2025 ഐ സി സി ചാമ്പ്യൻസ് ട്രോഫി വേദി
(അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ)?
പാക്കിസ്ഥാൻ



2024 നവംബർ അന്തരിച്ച സത്യജിത്ത് റായുടെ പഥേർ പാഞ്ജലി യിലെ ദുർഗ എന്ന പെൺകുട്ടിയെ അവതരിപ്പിച്ച ബംഗാളി നടി?
ഉമാദാസ് ഗുപ്ത

ബിഭൂതി ഭൂഷൺ ബന്ദോപാധ്യായയുടെ പഥേർ പാഞ്ജലി എന്ന നോവലിനെ ആസ്പദമാക്കി സത്യജിത്ത് റായി സംവിധാനം ചെയ്തു 1955 ചിത്രം പുറത്തിറങ്ങി



ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ ഏതു നിബന്ധനകൾ ഉൾപ്പെടുത്തുന്നത് സുപ്രീംകോടതി അടുത്തിടെ ശരിവെച്ചത്? സെക്കുലർ, സോഷ്യലിസ്റ്റ്


നോട്ടർ ഡാം കത്തീഡ്രൽ ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത്?
ഫ്രാൻസ്


പ്രശസ്തമായ ആമ വന്യജീവി സങ്കേതം ഉത്തർപ്രദേശിലെ ഏതു ജില്ലയിൽ സ്ഥിതിചെയ്യുന്നു?
വാരണാസി



വൈറ്റ് ഹൗസ് മാധ്യമ സെക്രട്ടറിയായി യുഎസ് നിയുക്ത പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ചത്?
കാരോളിൽ വൈറ്റ്

ഈ പദവിയിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് 27 കാരിയായ കാരോളിൻ



ഇന്ത്യയിൽ ഏറ്റവും അധികം ജി എസ് ടി പിരിച്ചെടുക്കുന്ന സംസ്ഥാനം?
മഹാരാഷ്ട്ര


GST കൗൺസിലിന്റെ 54 മത് യോഗത്തിന് വേണ്ടിയായത്?
ന്യൂഡൽഹി



ഗോബിന്ദ് സാഗർ തടാകം ഏത് സംസ്ഥാനത്താണ്?
ഹിമാചൽ പ്രദേശ്



ഏതു മന്ത്രാലയമാണ് പാമ്പുകടിയേറ്റ കേസുകളും മരണവും അറിയിക്കാവുന്ന രോഗമായി പ്രഖ്യാപിച്ചത്?
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം



ജീരി മേള വർഷംതോറും നടക്കുന്നത്? ജമ്മുകശ്മീർ



2023 ഏറ്റവും അധികം ഹരിതഗൃഹ വാതകം പുറത്തള്ളിയ രാജ്യം?
ചൈന


2024 നവംബറിൽ സർക്കാർ ജോലികളിൽ വനിതകൾക്ക് 35% സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം?
മധ്യപ്രദേശ്

മധ്യപ്രദേശ് മുഖ്യമന്ത്രി
മോഹൻ യാദവ്



2024 നവംബർ അന്തരിച്ച കവിയൂർ ഹരിമന്ദിരത്തിൽ പി എൻ നാരായണൻ ചാക്യാർ ഏതു കലാരൂപമായി ബന്ധപ്പെട്ടിരിക്കുന്നു?
ചാക്യാർകൂത്ത്



ഇന്ത്യയെ ശൈശവ വിവാഹ മുക്തമാക്കാൻ ആരംഭിച്ച ദേശീയ ക്യാമ്പയിൻ?
ബാൽ വിവാഹ് മുക്ത് ഭാരത്




മായൻ സംസ്കാരത്തിന്റെ ശേഷിപ്പായ വലേറിയാന എന്ന് പേരിട്ടിരിക്കുന്ന മഹാനഗരം കണ്ടെത്തപ്പെട്ട രാജ്യം ?
മെക്സിക്കോ

ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ ഏറ്റവും വലുപ്പമുള്ള രണ്ടാമത്തെ മായൻ സംസ്കാര കേന്ദ്രമാണ് വലേറിയാന

കാലാക് മുൾ എന്ന നഗരമായിരുന്നു കണ്ടെത്തിയതിൽ ഏറ്റവും വലുപ്പമുള്ള നഗരം



2024 നവംബറിൽ അന്തരിച്ച പണ്ഡിറ്റ് രാംനാരായണൻ ഏതു വാദ്യോപകരണ വുമായി ബന്ധപ്പെട്ടിരിക്കുന്നു?
സാരംഗി



സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി ഗൂഗിൾ ആരംഭിച്ച പദ്ധതി?
ഫ്രോഡ് പ്രൊട്ടക്ഷൻ പൈലറ്റ് പദ്ധതി



കേരളത്തിലെ ആദ്യത്തെ ഡിജിറ്റൽ
ഇ -ബുക്ക് പദ്ധതി നടപ്പിലാക്കുന്ന സ്കൂൾ?
MVR പാപ്പിനിശ്ശേരി വെസ്റ്റ് L P സ്കൂൾ



കാലാവസ്ഥ ഗവേഷണത്തിനായി ഇന്ത്യ വികസിപ്പിച്ച ഹൈ -പെർഫോമൻസ് കമ്പ്യൂട്ടറുകൾ?
അർക്ക, അരുണിമ

പ്രതികൂല കാലാവസ്ഥ പ്രതിഭാസങ്ങൾ കൃത്യമായി പ്രവചിക്കുന്നതിനു വേണ്ടിയാണ് ഇവ സ്ഥാപിച്ചത്



മഹാനദി ജല തർക്കം നിലനിൽക്കുന്ന സംസ്ഥാനങ്ങൾ?
ചത്തീസ്ഗഡ് – ഒഡീഷ്യ

ചത്തീസ്ഗഡിലെ റായ്പൂർ ജില്ലയിലെ മലനിരകളിൽ നിന്ന് ഉത്ഭവിച്ച്
ബംഗാൾ ഉൾക്കടലിനോട് ചേരുന്നു



ലോകത്തെ ആദ്യ തടികൊണ്ടുള്ള(Wooden Satellite) കൃത്രിമോപഗ്രഹമായ ലിഗ്നോ സാറ്റ് വിക്ഷേപിച്ച രാജ്യം?
ജപ്പാൻ

ജപ്പാനിലെ ഹിനോകി എന്ന മരം ഉപയോഗിച്ചാണ് ഉപഗ്രഹം നിർമ്മിച്ചിരിക്കുന്നത്



കോളുകൾ SMS വാട്സ്ആപ്പ് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി ലഭിക്കുന്ന തട്ടിപ്പ് ആശയവിനിമയങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള പ്ലാറ്റ്ഫോം സംവിധാനം?
ചക്ഷു



ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ (IOCL) പുതിയ ചെയർമാൻ?
അരവിന്ദർ സിംഗ് സാഹ്നി



9 വയസ്സ് പ്രായമുള്ള പെൺകുട്ടികളെ വിവാഹം കഴിക്കാൻ പുരുഷന്മാർക്ക് അനുമതി നൽകുന്ന ഭേദഗതി വിവാഹ നിയമത്തിൽ കൊണ്ടുവരുന്ന രാജ്യം
ഇറാഖ്


Weekly Current Affairs | 2024 നവംബർ 24-30 വരെയുള്ള ആനുകാലിക വിവരങ്ങൾ

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.