Weekly Current Affairs for Kerala PSC Exams| 2024 November 10-16 | PSC Current Affairs | Weekly Current Affairs |

2024 നവംബർ 10-16 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.

Weekly Current Affairs | 2024 നവംബർ 10-16 വരെയുള്ള ആനുകാലിക വിവരങ്ങൾ



യുഎസിന്റെ 47 മത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്
ഡോണാൾഡ് ട്രംപ്

യുഎസ് പ്രസിഡണ്ട് ആവുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി
127 വർഷത്തിനുശേഷം തുടർച്ചയല്ലാതെ യുഎസ് പ്രസിഡന്റ് സ്ഥാനത്ത് എത്തുന്ന വ്യക്തിയുമാണ്

റിപ്പബ്ലിക്കൻ പാർട്ടിയുടെ നേതാവാണ് ഡോണാൾഡ് ട്രംപ്
ചിഹ്നം ആന
എതിർ സ്ഥാനാർത്ഥി ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ കമലാഹാരിസ്

യുഎസ് തെരഞ്ഞെടുപ്പിൽ ബഹിരാകാശത്തുനിന്നും വോട്ട് ചെയ്തവർ
സുനിതാ വില്യംസും
ബുച്ച് വിൽ മോറും


അമേരിക്കയുടെ 50- മത്തെ വൈസ് പ്രസിഡണ്ട്?
ജെഡി വാൻസ്



ഇന്ത്യയുടെ 51 ചീഫ് ജസ്റ്റിസ് ചുമതലയേറ്റത്?
ജസ്റ്റിസ് സഞ്ജീവ് ഖന്ന



കൊച്ചിയിൽ നടന്ന 66 – മത് സംസ്ഥാന സ്കൂൾ കായികമേളയിൽ ഓവറോൾ ചാമ്പ്യന്മാരായത്?
തിരുവനന്തപുരം

ഓവറോൾ ചാമ്പ്യന്മാരാകുന്ന ജില്ലാ ടീമിന് നൽക്കുന്ന ട്രോഫി
ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി

സംസ്ഥാന സ്കൂൾ കായിക മേളയുടെ ബ്രാൻഡ് അംബാസിഡർ പി ആർ ശ്രീജേഷ്

സംസ്ഥാന സ്കൂൾ കായിക മേളയുടെ ഭാഗ്യചിഹ്നം തക്കുടു എന്ന അണ്ണാറക്കണ്ണൻ



കുമാരനാശാന്റെ ജീവിതത്തെ ആസ്പദമാക്കി അവനിവാഴ്‌ കിനാവ് എന്ന നോവൽ രചിച്ചത്?
പെരുമ്പടവം ശ്രീധരൻ



റേഷൻ കാർഡുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനായി സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പ് ആരംഭിച്ച പദ്ധതി?
തെളിമ



അടുത്തിടെ ഇന്ത്യൻ ഗവേഷകർ കണ്ടെത്തിയ ഭൂമിയെക്കാൾ 5 ഇരട്ടി വലിപ്പമുള്ള ഗ്രഹം?

TOI 6651 B
അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിലെ ഗവേഷകരാണ്
ടി ഒ ഐ -6651 ബി എന്നു പേരിട്ട പുതിയ ഗ്രഹം കണ്ടെത്തിയത്



അനധികൃത ഖനനം തടയാൻ രാജ്യത്താദ്യമായി ഡ്രോൺ സർവ്വേ നടപ്പിലാക്കുന്ന സംസ്ഥാനം?
കേരളം



എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടും തൊഴിൽ ലഭിക്കാത്ത മുതിർന്ന പൗരന്മാർക്കായുള്ള സ്വയം തൊഴിൽ പദ്ധതി?  
നവജീവൻ



മലയാളത്തിലെ ആദ്യത്തെ എ ഐ എൻസൈക്ലോപീഡിയ?
നിർമ്മിത ബുദ്ധി



കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിച്ച് സൂര്യന്റെ കൊറോണയെ കുറിച്ച് പഠിക്കുവാൻ വേണ്ടി യൂറോപ്പ്യൻ ബഹിരാകാശ ഏജൻസിയുടെ ഉപഗ്രഹം?

പ്രോബ 3
ഇന്ത്യയിൽ നിന്നാണ് പ്രോബ -3 യുടെ വിക്ഷേപണം
ISRO യുടെ പിഎസ്എൽവി -എക്സ് എൽ റോക്കറ്റിലാണ് പ്രോബ 3 ഉപഗ്രഹങ്ങളെ വിക്ഷേപിക്കുക



പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ ഇംഗ്ലീഷ് /ഹിന്ദി പ്രാവീണ്യം വർധിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതി?
ഇ – ക്യൂബ്

ഒന്നുമുതൽ എട്ട് ക്ലാസ് വരെയുള്ള കുട്ടികളാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്



കോങ്‌ -റേ ചുഴലിക്കാറ്റ് നാശം വിതച്ച രാജ്യം?
തായ്‌വാൻ



കാലാവസ്ഥ വ്യതിയാനത്തിനു അനുസൃതമായ രീതി അവലംബിച്ചു കർഷക വരുമാനം വർദ്ധിപ്പിക്കുന്നതിനായി കൃഷിവകുപ്പ് രൂപം നൽകിയ പദ്ധതി?

കേര
കേരളത്തിലെ കാർഷികമേഖലയുടെ സമഗ്ര വികസനത്തിനായുള്ള കേര പദ്ധതിക്ക് ലോകബാങ്കിന്റെ അംഗീകാരം ലഭിച്ചു



മുട്ട ചേർത്ത മയോണൈസ് നിരോധിച്ച ഇന്ത്യൻ സംസ്ഥാനം?
തെലുങ്കാന



വിയറ്റ്നാം- ഇന്ത്യ ഉഭയ കക്ഷി സൈനികാഭ്യാസം വിൻബാക്സ് 2024 ( VINBAX) നടത്തിയത്?
അംബാല (ഹരിയാന)

വിയറ്റ്നാമിന്റെ പ്രധാനമന്ത്രി
ഫാം മിൻ ചിൻ



തോട്ടിയാർ ജല വൈദ്യുത പദ്ധതി സ്ഥിതിചെയ്യുന്ന ജില്ല ?
ഇടുക്കി



അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ പ്രസിഡണ്ടായി രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ടത്?
തയ്യിബ് ഇക്രം



സംസ്ഥാനത്തെ മികച്ച കായിക താരത്തിനുള്ള 36- മത് ജിമ്മി ജോർജ് ഫൗണ്ടേഷൻ പുരസ്കാരത്തിന് അർഹനായത്?

അബ്ദുള്ള അബുബക്കർ
ട്രിപ്പിൽ ജമ്പ് താരം
ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം



2024 ഒക്ടോബർ ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഗുജറാത്തിലും കേന്ദ്രഭരണ പ്രദേശമായ ദാമൻ & ദിയുവിലും വിജയകരമായി നടത്തിയ തീരദേശ സുരക്ഷ അഭ്യാസം? സാഗർ കവച്



നിയമപരമായി വിവാഹിതർ അല്ലെങ്കിൽ സ്ത്രീയുടെ പരാതിയിൽ പങ്കാളിക്കോ ബന്ധുക്കൾക്കോ എതിരെ ഗാർഹിക പീഡന കുറ്റം നിലനിൽക്കില്ലെന്ന് നിരീക്ഷിച്ച ഹൈക്കോടതി?
കേരള ഹൈക്കോടതി



സ്പേസ് എക്സുമായി പങ്കാളിത്തത്തിൽ ഏർപ്പെടുന്ന കേരളത്തിലെ ആദ്യത്തെ സ്റ്റാർട്ടപ്പ്
ഹെക്സ് 20



സർക്കാർ ജോലികളിൽ വനിതകൾക്ക് 35% സംവരണം ഏർപ്പെടുത്താൻ തീരുമാനിച്ച രാജ്യത്തെ ആദ്യ സംസ്ഥാനം? മധ്യപ്രദേശ്



ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയ വനിതാ താരം?

സ്മൃതി മന്ദാന
8 സെഞ്ചുറികൾ
മിതാലിരാജിന്റെ റെക്കോർഡ് മറികടന്നു



2024 നവംബറിൽ വിടവാങ്ങിയ ലോകപ്രശസ്ത സംഗീത സംവിധായകനും ഗാനരചയിതാവും പ്രൊഡ്യൂസറുമായ വ്യക്തി?

ക്വിൻസി ജോൺസ്
ആത്മകഥയുടെ പേര് ക്യു


മഹാരാഷ്ട്ര സ്റ്റേറ്റ് സ്കിൽസ്   യൂണിവേഴ്സിറ്റിയുടെ പുതിയ പേര്?
രത്തൻ ടാറ്റ സ്റ്റേറ്റ് സ്കിൽസ് യൂണിവേഴ്സിറ്റി (മഹാരാഷ്ട്ര)


കവാൽ ടൈഗർ റിസർവ് ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്? തെലുങ്കാന


വഴിച്ചെണ്ട എന്ന നോവലിന്റെ രചയിതാവ്? സുസ്മേഷ് ചന്ദ്രോത്ത്


ഗോവിന്ദ് സാഗർ തടാകം ഏതു സംസ്ഥാനത്താണ്?
ഹിമാചൽ പ്രദേശ്


ഡോങ് ഫെങ് – 26 മിസൈൽ വികസിപ്പിച്ച രാജ്യം?
ചൈന


വിക്രാന്ത് എന്ന പേരിൽ ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ വിമാനവാഹിനി കപ്പൽ നിർമ്മിച്ച കപ്പൽ ശാല?
കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡ്



ഇന്ത്യ യിലെ രണ്ടാമത്തെ ചിത്രശലഭ വൈവിധ്യ കേന്ദ്രമായി ഉയർന്നുവന്ന ദേശീയ ഉദ്യാനം?
കാസി രംഗ നാഷണൽ പാർക്ക്


ആനപ്പാറയിൽ കടുവ കുടുംബത്തെ പിടികൂടുന്നതിനായുള്ള ഓപ്പറേഷൻ? ഓപ്പറേഷൻ റോയൽ സ്ട്രൈപ്സ്


തഡോബ -അന്ധാരി ടൈഗർ റിസർവ് ഏതു സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
മഹാരാഷ്ട്ര


കൽക്ക -ഷിംല റെയിൽവേ ഏത് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്നതാണ്m ഹരിയാന & ഹിമാചൽ പ്രദേശ്


ഐഫോൺ 16- ന്റെ ഉപയോഗവും വിൽപ്പനയും നിരോധിച്ച രാജ്യം?
ഇന്തോനേഷ്യ

Weekly Current Affairs | 2024 നവംബർ 10-16 വരെയുള്ള ആനുകാലിക വിവരങ്ങൾ


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.