Weekly Current Affairs for Kerala PSC Exams| 2024 July 21-27|PSC Current Affairs|Weekly Current Affairs

2024 ജൂലൈ 21-27 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.

Weekly Current Affairs | 2024 ജൂലൈ 21-27 വരെയുള്ള ആനുകാലിക വിവരങ്ങൾ


അമീബിക് മസ്തിക ജ്വരത്തിനെതിരെ ഇന്ത്യയിൽ ആദ്യമായി മാർഗരേഖ പുറത്തിറക്കിയ സംസ്ഥാനം?

കേരളം
രോഗാണു- നെഗ്ലെറിയ ഫൗലേറി വിഭാഗത്തിൽപ്പെട്ട അമീബ

2016 ആലപ്പുഴയിലാണ് കേരളത്തിൽ ആദ്യമായി മസ്തിക ജ്വരം റിപ്പോർട്ട് ചെയ്തത്


70-മത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ കളിവള്ളം തുഴയുന്ന നീലപ്പൊന്മാന് നൽകിയ പേര്?
നീലു


2024 -ലെ പാരീസ് ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങുകൾക്ക് വേദിയാവുന്ന നദി?
സെൻ നദി


2024 -ലെ പാരീസ് ഒളിമ്പിക്സിന് ശേഷം വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ ഹോക്കി താരം?
പി ആർ ശ്രീജേഷ്


2024 ജൂലൈ പുറത്തുവിട്ട ഹെൻലി പാസ്പോർട്ട് ഇൻഡക്സിൽ
ഇന്ത്യൻ പാസ്പോർട്ടിന്റെ സ്ഥാനം?
82

ഒന്നാം സ്ഥാനത്ത്
സിംഗപ്പൂർ

സിംഗപ്പൂർ പാസ്പോർട്ട് ഉടമകൾക്ക് 195 രാജ്യങ്ങൾ വിസയില്ലാതെ സന്ദർശിക്കാം

രണ്ടാം സ്ഥാനത്ത് ഫ്രാൻസ്, ഇറ്റലി, ജർമ്മനി, സ്പെയിൻ, ജപ്പാൻ എന്നീ നാലു രാജ്യങ്ങളാണ്
58 രാജ്യങ്ങളിലേക്ക് വിസയില്ലാതെ സന്ദർശിക്കാൻ കഴിയുന്ന ഇന്ത്യൻ പാസ്പോർട്ട് 82 – സ്ഥാനത്ത്


ഇന്ത്യയിലെ ആദ്യ മഴമാപിനി വെബ്സൈറ്റ് പുറത്തിറക്കിയ ജില്ല?
വയനാട്


ഇന്ത്യയുടെ ചരിത്രത്തിൽ തുടർച്ചയായി ഏറ്റവും അധികം ബജറ്റുകൾ അവതരിപ്പിച്ച കേന്ദ്ര ധനമന്ത്രി എന്ന ബഹുമതി സ്വന്തമാക്കിയത്?
നിർമ്മല സീതാരാമൻ

തുടർച്ചയായി ഏഴു കേന്ദ്ര ബജറ്റ്കളാണ് നിർമ്മല സീതാരാമൻ അവതരിപ്പിച്ചത്

ആറു ബജറ്റ് അവതരിപ്പിച്ച മുൻ ധനമന്ത്രി മൊറാർജി ദേശായിയുടെ റെക്കോർഡാണ് നിർമ്മല സീതാരാമൻ മറികടന്നത്


വർദ്ധിച്ചുവരുന്ന സൈബർ കേസുകളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പർ
1930


ഇന്ത്യയിലെ ഭൂമി സംബന്ധമായ എല്ലാ വിവരങ്ങളും ലഭ്യമാക്കുന്നതിന് കേന്ദ്രസർക്കാർ ആരംഭിച്ച ഏകീകൃത പോർട്ടലിന്റെ പേര്?
മാതൃഭൂമി


ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകൻ
മനോലൊ മാർക്വെസ് (സ്പെയ്ൻ)
Manolo Marquez


ദേശീയ പതാകദിനം
ജൂലൈ 22

പിങ്കലി വെങ്കയ്യ രൂപകല്പന ചെയ്ത ത്രിവർണ്ണ പതാക ഇന്ത്യയുടെ പതാകയായി സ്വീകരിച്ചതിന്റെ ഓർമ്മക്കയായിട്ടാണ് എല്ലാവർഷവും ജൂലൈ 22ന് ദേശീയ പതാകദിനം ആചരിക്കുന്നു


കാർഗിൽ വിജയ് ദിവസ്
ജൂലൈ 26

1999 ൽ ജമ്മു കാശ്മീരിലെ കാർഗിൽ പാക്കിസ്ഥാനെതിരെ നടന്ന യുദ്ധത്തിൽ ഇന്ത്യ നേടിയ വിജയത്തെ അനുസ്മരിക്കുന്ന ദിവസമാണ് കാർഗിൽ വിജയ് ദിവസ് എല്ലാവർഷവും ജൂലൈ 26 നാണ് കാർഗിൽ വിജയ് ദിവസ് ഇന്ത്യയിൽ ആഘോഷിക്കുന്നത്


ഖാദർ കമ്മിറ്റി ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?

വിദ്യാഭ്യാസം
കേരളത്തിലെ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട വിദഗ്ധസമിതിയാണ് ഖാദർ കമ്മിറ്റി


കേരളത്തിന്റെ പുതിയ ലോകായുക്തയായി നിയമിതനായത്?
ജസ്റ്റിസ് എൻ അനിൽകുമാർ


2024 ജൂലൈ മികച്ച ശിശു സൗഹൃദ സേവനങ്ങൾക്ക് നൽകുന്ന ദേശീയ ഗുണനിലവാര അംഗീകാരമായ മുസ്കാൻ (MUSQAN) സർട്ടിഫിക്കേഷൻ ലഭിച്ച കേരളത്തിലെ ആശുപത്രി?
മാനന്തവാടി ജില്ല ആശുപത്രി (വയനാട്)

നേരത്തെ കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിന് മുസ്കാൻ സർട്ടിഫിക്കേഷന്‍ ലഭിച്ചിരുന്നു ഇതോടെ കേരളത്തിലെ രണ്ട് ആശുപത്രികൾ ക്കാണ് മുസ്‌കാൻ സർട്ടിഫിക്കേഷന്‍ ലഭിച്ചത്


അടുത്തിടെ ‘കതരഗാമ എസാല’ ഉത്സവം ആഘോഷിച്ച രാജ്യം?
ശ്രീലങ്ക


പാരീസ് ഒളിമ്പിക്സിൽ പങ്കെടുക്കുന്ന തങ്ങളുടെ അത്‌ലറ്റുകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം? യുക്രെയിൻ


‘റൊസാരിറ്റ’ (Rosarita) എന്ന നോവലിന്റെ രചിയിതാവ്?
അനിത ദേശായി


2024 ജൂലൈ ഏഷ്യൻ പരാലിമ്പിക് കമ്മിറ്റി നിയമിച്ച ദക്ഷിണേഷ്യയുടെ ഉപമേഖലാ പ്രതിനിധി?
ദീപാ മാലിക്


തദ്ദേശ വാർഡ് വിഭജനത്തിന്റെ വിവര ശേഖരണത്തിനായി ഉപയോഗിക്കുന്ന ആപ്ലിക്കേഷന്റെ പേര്?
ക്യൂ ഫീൽഡ് (Q Field)


ചാറ്റ് ജി പി റ്റി ഉപയോഗിച്ചുള്ള കുറ്റകൃത്യവുമായി ബന്ധപ്പെട്ട ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയ രാജ്യം?
ചൈന


ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റിസ് ഓഫ് ഇന്ത്യയുടെ ദേശീയ വൈസ് പ്രസിഡണ്ട് ആയി ചുമതലയേറ്റ ചലച്ചിത്ര സംവിധായകൻ?
ടിവി ചന്ദ്രൻ


റുവാൺഡയുടെ പ്രസിഡണ്ടായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്?

പോൾ കഗാമേ
99% വോട്ട് നേടിയ കഗാമേ നാലാം തവണയാണ് രാജ്യത്തിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെടുന്നത്


2024 ജൂലൈ പുറത്തുവന്ന റിപ്പോർട്ട് പ്രകാരം സാമൂഹ മാധ്യമമായ എക്സിൽ പത്തു കോടിയിലധികം ഫോളോവേഴ്സ് ഉള്ള ദേശീയ നേതാവ്?
നരേന്ദ്രമോദി


ഇന്ത്യയുടെ 78 – മത് സാതന്ത്രദിന ആഘോഷത്തിന്റെ പ്രമേയം?

വികസിത ഭാരതം
2047 ഓടെ രാജ്യത്തെ വികസിതമാക്കി തീർക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം


പുരപ്പുറ സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കാൻ കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന പ്രധാനമന്ത്രി സൂര്യഘർ പദ്ധതിയിൽ മൂന്നാം സ്ഥാനത്ത് എത്തിയ സംസ്ഥാനം?

കേരളം
ആദ്യസ്ഥാനത്ത് ഗുജറാത്ത് രണ്ടാംസ്ഥാനത്ത് മഹാരാഷ്ട്ര


ഇന്റർനാഷണൽ ടെന്നീസ് ഹാൾ ഓഫ് ഫെയിമിൽ ഇടം നേടിയ ആദ്യ ഏഷ്യൻ ടെന്നീസ് താരങ്ങൾ?
ലിയാണ്ടർ പേസ്, വിജയ് അമൃത് രാജ്


ജനങ്ങളുടെ ചോദ്യമായി ഉത്തരം പറയുന്ന കെൽട്രോൺ നിർമ്മിത ബുദ്ധി ചാറ്റ് ബോട്ട്?
കെല്ലി


നാസ ഭൂമിയിൽ ഒരുക്കിയ ത്രീഡി പ്രിന്റഡ് ചൊവ്വ ആവാസ കേന്ദ്രം?

മാർസ് ഡ്യൂൺ ആൽഫ
378 ദിവസം കൃത്രിമ ‘ചൊവ്വ ‘യിൽ കഴിഞ്ഞ ബഹിരാകാശ യാത്രികരാണ് പരീക്ഷണം പൂർത്തിയാക്കി പുറത്തിറങ്ങിയത്


അഗ്നിവീറു കൾക്ക് പോലീസ് സേനയിൽ 10% സംവരണം അനുവദിക്കുന്ന സംസ്ഥാനം ഏത്
ഹരിയാന


2024-ൽ ലൊക്കാർണോ ചലച്ചിത്രമേളയിൽ ആജീവനാന്ത സംഭാവനയ്ക്കുള്ള കരിയർ ലിയോപാഡ് അവാർഡ് ലഭിച്ചത്?
ഷാരൂഖാൻ


2004 ജൂലൈ അന്തരിച്ച ജൈവകൃഷി സംരക്ഷിക്കുന്നതിൽ വലിയ സംഭാവനകൾ നൽകിയ ഗോത്രകർഷക?
കമല പൂജാരി


2024 ജൂലായിൽ സർക്കാർ തൊഴിൽ മേഖലയിലെ സംവരണത്തിനെതിരെ പ്രക്ഷോഭം നടക്കുന്ന രാജ്യം?
ബംഗ്ലാദേശ്


2024 ജൂലൈ ഏത് ആകാശഗോള ത്തിലാണ് വാസയോഗ്യമായ ഗുഹ ഉണ്ടെന്ന് ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചത്?
ചന്ദ്രൻ


കേരളത്തിലെ ഏറ്റവും കൂടുതൽ കാട്ടാനകൾ ഉള്ള വനമേഖല?
പെരിയാർ വനമേഖല


2024 ജൂലൈ യുഎസിലെ ഇന്ത്യൻ അംബാസിഡറായി നിയമിതനായത്? വിനയ് മോഹൻ ഖ്വാത്ര


ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ ഉമ്മൻചാണ്ടി പൊതുപ്രവർത്തക പുരസ്കാരം ലഭിച്ചത്? രാഹുൽ ഗാന്ധി


2028 -ലെ യൂറോ കപ്പിന് വേദി?
ബ്രിട്ടൻ, അയർലൻഡ്


അഭ്യസ്തവിദ്യരായ തൊഴിൽ അന്വേഷകർക്ക് തൊഴിലുറപ്പാക്കാൻ കേരള നോളജ് എക്കണോമി മിഷൻ ആരംഭിച്ച പദ്ധതി?
ഒരു വാർഡിൽ ഒരാൾക്ക് തൊഴിൽ


പോലീസ് എഫ്ഐആർ ഇല്ലാതെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കേസെടുക്കാൻ ആവില്ല എന്ന് ഉത്തരവ് പുറപ്പെടുവിച്ച ഹൈക്കോടതി?
മദ്രാസ് ഹൈക്കോടതി


മലയാളിയായ ഡോ. ജോർജ് മാത്യുവിന്റെ പേരിൽ റോഡ് നാമകരണം ചെയ്ത രാജ്യം?
യു എ ഇ


ഹരിയാനയിലെ പൊട്ടറ്റോ ടെക്നോളജി സെന്റർ വികസിപ്പിച്ചെടുത്ത സങ്കരയിനം ഉരുളക്കിഴങ്ങ്?
കുഫ്രി ഉദയ്


ലോകത്തിലെ ഏറ്റവും പഴക്കമേറിയ കലാസൃഷ്ടി കണ്ടെത്തിയത്?
ഇന്തോനേഷ്യ


ലിവിങ് ടുഗതറിനെ വിവാഹമായി പരിഗണിക്കാനവില്ലെന്നും ഇത്തരം ബന്ധങ്ങളിലെ പ്രശ്നങ്ങളെ ഗാർഹിക പീഡനമായി കരുതാനാവില്ല എന്നും വിധി പറഞ്ഞ കോടതി?
കേരള ഹൈക്കോടതി


സംസ്ഥാനത്തെ ആദ്യ ജെൻ എ ഐ ഉച്ചകോടിക്ക് വേദിയായത്?
കൊച്ചി


ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് സഹായകമാകാൻ കേന്ദ്രസർക്കാറിന്റെ ആദ്യ ദേശീയ ലഹരി വിരുദ്ധ സംവിധാനം?

മാനസ്
മാനസ് ന്റെ കീഴിലുള്ള ടോൾഫ്രീ നമ്പർ 1933


2024 ജൂലായ് കരീബിയൻ രാജ്യങ്ങളിൽ നാശം വിതച്ച ചുഴലിക്കാറ്റ്?
ബെറിൽ


മൂൺ സ്നൈപർ എന്നു പേരുള്ള സ്മാർട് ലാൻഡർ ദൗത്യം വഴി ചന്ദ്രനിൽ ഇറങ്ങുന്ന അഞ്ചാമത്തെ രാജ്യം എന്ന നേട്ട സ്വന്തമാക്കിയ രാജ്യം?
ജപ്പാൻ


ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ തൊഴിലാളിക്ക് വേണ്ടിയുള്ള തിരച്ചിൽ സഹായത്തിന് എത്തിയ റോബോട്ട്?
ബാൻഡി ക്കൂട്ട്


നൂതന പ്രചാരണ പ്രവർത്തനങ്ങളിലൂടെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പസഫിക് ഏഷ്യാ ട്രാവൽ അസോസിയേഷൻ (പാറ്റ )സുവർണ്ണ പുരസ്കാരം ലഭിച്ചത്?
കേരളം


മരണവംശം എന്ന നോവലിന്റെ രചയിതാവ്?

പി വി ഷാജി കുമാർ
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവായ ഷാജി കുമാറിന്റെ ആദ്യ നോവലാണ് മരണവംശം


2024 ജൂലായിൽ അന്തരിച്ച പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും കേരളസംസ്ഥാന ആസൂത്രണ ബോർഡ് ഉപദേശക സമിതി അംഗവുമായരുന്ന വ്യക്തി?
പ്രൊഫ. സി ടി കുര്യൻ


മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ എത്രാമത്തെ ചരമവാർഷികമാണ്
2024 ജൂലൈ 18 ന് ആചരിച്ചത്?
1 -മത് ചരമവാർഷികം

1970 മുതൽ 2023 വരെ പുതുപ്പള്ളിയിൽ നിന്ന് തുടർച്ചയായി 12 തവണയായി 53 വർഷം ഉമ്മൻചാണ്ടി കേരളം നിയമസഭാംഗമായി


രോഗി പരിചരണം, ആശുപത്രിയിൽ കൂട്ടിരിപ്പ്, കിടപ്പ് രോഗികളെ നോക്കൽ, പ്രസവാനന്തരം അമ്മയയുടെയും കുഞ്ഞിന്റെയും ശുശ്രൂഷ, വയോജന സംരക്ഷണം, ജോലിക്കാരായ മാതാപിതാക്കൾ വരുന്നവരെ കുട്ടികളെ നോക്കൽ തുടങ്ങിയവയ്ക്കായി ആവിഷ്കരിച്ച കുടുംബശ്രീ പദ്ധതി?
കെ ഫോർ കെയർ


2024ലെ സൗത്ത് ഏഷ്യൻ അണ്ടർ- 18 ബാസ്കറ്റ് ബോൾ ടൂർണമെന്റിൽ കിരീടം നേടിയത്?
ഇന്ത്യ
ഫൈനലിൽ ശ്രീലങ്കയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്


നാഷണൽ ക്വാളിറ്റി അഷുറൻസ് അംഗീകാരം ലഭിച്ച കേരളത്തിലെ ആശുപത്രികൾ?
കൊല്ലം കരവാളൂർ കുടുംബ ആരോഗ്യ കേന്ദ്രം
തൃശ്ശൂർ ദേശമംഗലം കുടുംബ ആരോഗ്യ കേന്ദ്രം


കേരള സർക്കാരിന്റെ ഡിസൈൻ പോളിസിയുടെ ഭാഗമായുള്ള ആദ്യ പദ്ധതിക്ക് തുടക്കം കുറിച്ച ജില്ല ?
കൊല്ലം


2024 ജൂലായ് കുമാരനാശാന്റെ പ്രതിമ സ്ഥാപിക്കപ്പെട്ടത്?
അൾസൂർ തടാകക്കരയിൽ (ബംഗളൂരു )


ലോകത്ത് ആദ്യമായി വിമാനത്താവളത്തിൽ ബയോമെട്രിക് സ്മാർട്ട് ട്രാവൽ രീതി നടപ്പിലാക്കിയ വിമാനത്താവളം ?
അബുദാബി അൽ സായിദ് അന്താരാഷ്ട്ര വിമാനത്താവളം


മനുഷ്യ മസ്തിഷ്കത്തിൽ ആദ്യമായി വയർലെസ് ചിപ് ( ഇംപ്ലാന്റ് ) വിജയകരമായി സ്ഥാപിച്ച ഇലോൺ മസ്കിന്റെ കമ്പനി?
ന്യൂറ ലിങ്ക്


അന്യസംസ്ഥാന തൊഴിലാളികളുടെ കുട്ടികൾക്ക് വിദ്യാഭ്യാസവും മലയാള ഭാഷാ പഠനവും ഉറപ്പാക്കുന്നതിനായി എറണാകുളം ജില്ലാ ഭരണകൂടം നടത്തുന്ന പദ്ധതി?
റോഷ്നി പദ്ധതി


പാരീസ് ഒളിപ്പിനുശേഷം വിരമിക്കൽ പ്രഖ്യാപനം നടത്തിയ ബ്രിട്ടന്റെ ആൻഡി മുറെ ഏതു കായികയിനവുമായി ബന്ധപ്പെട്ട വ്യക്തിയാണ്?
ടെന്നീസ്


Weekly Current Affairs|2024 ജൂലൈ 21-27 വരെയുള്ള ആനുകാലിക വിവരങ്ങൾ|GK Malayalam


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.