2024 ഏപ്രിൽ 14-20 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്
കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.
Weekly Current Affairs | 2024 ഏപ്രിൽ 21-27 വരെയുള്ള ആനുകാലിക വിവരങ്ങൾ
യുനെസ്കോ 2024 ലെ ലോകപുസ്തക തലസ്ഥാനമായി തിരഞ്ഞെടുത്ത നഗരം?
സ്ട്രാസ്ബർഗ് (ഫ്രാൻസ്)
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയും ചാറ്റ് ജി പി ടി യുടെ സ്രഷ്ടാവുമായ ഓപ്പൺ എ ഐ യുടെ ഇന്ത്യയിലെ ആദ്യ ജീവനക്കാരി?
പ്രഗ്യാ മിശ്ര
ലോക പുസ്തക ദിനം?
ഏപ്രിൽ 23
ലോക പുസ്തക ദിനവും,
ലോക പുസ്തക പകർപ്പവകാശ ദിനവും ഏപ്രിൽ 23 ആണ്
2024 ലോക പുസ്തകദിന, പകർപ്പവകാശ ദിനത്തിന്റെ പ്രമേയം?
“നിങ്ങളുടെ വഴി വായിക്കുക” (read your way)
2024- ലെ കാൻഡിഡേറ്റസ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ ഇന്ത്യക്കാരൻ?
ഡി ഗുകേഷ്
കാൻഡിഡേറ്റ്സ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം ഡി ഗുകേഷ്
വിശ്വനാഥൻ ആനന്ദിനു ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരൻ.
വേദി- ടൊറൻറ്റോ (കാനഡ)
ഇംഗ്ലീഷ് ഭാഷാ ദിനം?
ഏപ്രിൽ 23
പ്രശസ്ത എഴുത്തുകാരനായ വില്യം ഷേക്സ്പിയറുടെ ജനന മരണ തീയതിയായി കണക്കാക്കുന്ന ഏപ്രിൽ 23 ഇംഗ്ലീഷ് ഭാഷാദിനമായി UN ആചരിക്കുന്നു
ലോക ഭൗമ ദിനം (Earth Day )?
ഏപ്രിൽ 22
2024 -ലെ ലോക ഭൗമദിന പ്രമേയം?
പ്ലാനറ്റ് വേഴ്സസ് പ്ലാസ്റ്റിക്
(Planet vs. Plastic)
ഭൂമിയെയും ഭൂമിയിലെ എല്ലാ ജീവജാലങ്ങളെയും പരിസ്ഥിതി വ്യവസ്ഥകളെയും സംരക്ഷിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ചു ജനങ്ങളെ ബോധവാന്മാരാക്കാൻ എല്ലാവർഷവും ഏപ്രിൽ 22 ഭൗമദിനമായി ആചരിക്കുന്നത്
2024 ൽ ഷോംപെൻ ആദിവാസി വിഭാഗം വോട്ട് ചെയ്ത ലോക്സഭാ മണ്ഡലം?
ആൻഡമാൻ നിക്കോബാർ
ആദ്യമായിട്ടാണ് ഷോംപെൻ ഗോത്ര വർഗക്കാർ വോട്ട് രേഖപ്പെടുത്തിയത്
71 വർഷങ്ങൾക്ക് ശേഷം ഭൂമിയോട് ഏറ്റവും അടുത്തു കൊണ്ടിരിക്കുന്ന വാൽനക്ഷത്രം?
ഡെവിൾ ധൂമകേതു (12/Pons- Brooks)
അലിഗഡ് സർവ്വകലാശാലയുടെ ആദ്യ വനിതാ വൈസ് ചാൻസലറായി നിയമിതയായത്,?
നൈമ ഖാത്തൂൻ
അലിഗഡ് യൂണിവേഴ്സിറ്റിയുടെ 103 വർഷത്തെ ചരിത്രത്തിൽ ആദ്യമായിട്ടാണ് വൈസ് ചാൻസിലർ പദവിയിലേക്ക് ഒരു വനിത തെരഞ്ഞെടുക്കപ്പെടുന്നത്
അങ്കണവാടി കുട്ടികൾക്കായി കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം പുറത്തിറക്കിയ പാഠ്യപദ്ധതി?
ആദർശശില
അങ്കണവാടി ( പ്രീസ്കൂൾ) യിലേക്ക് എത്തുന്ന കുട്ടികൾക്ക് ആദ്യത്തെ നാലാഴ്ച കളികളും വിനോദ പരിപാടികളും മാത്രം മതിയെന്ന് ശുപാർശ. കുട്ടികളിലെ മാനസികാരോഗ്യം മെച്ചപ്പെടുത്തുക എന്നതാണ് ലക്ഷ്യം
അടുത്തിടെ ഇന്ത്യൻ നാവികസേന ഇന്ത്യയുടെ കിഴക്കൻ തീരപ്രദേശത്ത് നടത്തിയ നാവിക അഭ്യാസം?
പൂർവ്വി ലഹർ
IPL -ൽ 200 വിക്കറ്റ് നേടിയ ആദ്യ ബൗളർ?
യുസ് വേന്ദ്ര ചഹൽ
2024 ഏപ്രിലിൽ G7 വിദേശകാര്യ മന്ത്രിമാരുടെ യോഗം നടന്ന കപ്രി ഐലൻഡ് ഏതു രാജ്യത്താണ് ?
ഇറ്റലി (Capri Island)
2024 ഏപ്രിൽ ഊർജ്ജ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച തെക്കേ അമേരിക്കൻ രാജ്യം?
ഇക്വഡോർ
എൽ നിനോ എന്നറിയപ്പെടുന്ന കാലാവസ്ഥ പ്രതിഭാസം മൂലം ഉണ്ടായ കടുത്ത വരൾച്ച കാരണം അണക്കെട്ടുകളിൽ ജലവിതാനം കുറഞ്ഞതിനാൽ വൈദ്യുത്പാദനം മുടങ്ങി
ലക്ഷദ്വീപിലെ ആദ്യത്തെ സ്വകാര്യ ബാങ്ക്?
എച്ച് ഡി എഫ് സി ബാങ്ക്
ലക്ഷദ്വീപിലെ കവരത്തി ദ്വീപിലാണ് എച്ച്ഡിഎഫ്സി ബാങ്കിന്റെ പുതിയ പുതിയ ശാഖ ആരംഭിച്ചത്
2024 -ൽ നടക്കുന്ന ICC ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിന്റെ ബ്രാൻഡ് അംബാസഡർ? ഉസൈൻ ബോൾട്ട് (ജമൈക്കൻ)
വേദി -വെസ്റ്റിൻഡീസ്, അമേരിക്ക
കമ്പ്യൂട്ടർ ചിപ് നിർമ്മാണ രംഗത്തെ ശ്രദ്ധേയരായ ഇന്റലിന്റെ ഇന്ത്യ റീജൻ മേധാവിയായി ചുമതലയറ്റ മലയാളി? സന്തോഷ് വിശ്വനാഥൻ
2023 ഏപ്രിൽ നാവിക സേന ഉപമേധാവിയായി നിയമിതനായത്?
കൃഷ്ണ സ്വാമിനാഥൻ
2024 ഏപ്രിൽ ഇന്ത്യൻ സഞ്ചാരികൾക്ക് വേണ്ടി ഇ -വിസ ആരംഭിച്ച രാജ്യം?
ജപ്പാൻ
2025 -ഓടെ ഇന്ത്യ ലോകത്തെ എത്രാമത്തെ സാമ്പത്തിക ശക്തി ആകും എന്നാണ് ഐ എം എഫ് റിപ്പോർട്ടുകൾ പറയുന്നത്?
4 മത്തെ സാമ്പത്തിക ശക്തി
ലോകത്തിലെ ഒന്നാമത്തെ സാമ്പത്തിക ശക്തി അമേരിക്ക, രണ്ടാമത് ചൈന, മൂന്നാമത് ജർമ്മനി, നാലാമത് ജപ്പാൻ
2025 ഓടെ ജപ്പാനെ മറികടന്ന് ഇന്ത്യ ലോകത്തെ 4-മത്തെ സാമ്പത്തിക ശക്തിയാവും
‘കൊലയാളി ഗുഹ’ എന്നറിയപ്പെടുന്ന കിറ്റം ഗുഹ സ്ഥിതി ചെയ്യുന്ന രാജ്യം?
കെനിയ
കെനിയയിലെ മൗണ്ട് എൽഗോൺ പാർക്കിൽ സ്ഥിതി ചെയ്യുന്ന കിറ്റം ഗുഹ എംബോള, മാർബർഗ് തുടങ്ങിയ മാരക രോഗങ്ങൾക്ക് കാരണമാകുന്ന വൈറസുകളുടെ ഉത്ഭവ കേന്ദ്രമായിരിക്കു മെന്ന് സയൻസ് ടൈംസ് വന്ന ലേഖന ത്തിൽ പറയുന്നു
ലോറസ് സ്പോർട്സ് പുരസ്കാരം 2024
മികച്ച പുരുഷതാരം –നൊവാക് ദ്യോകോവിച്
മികച്ച വനിതാ താരം –ഐറ്റാനാ ബോൺമാറ്റി
സ്പോർട്സ് ഓസ്കർ എന്നറിയപ്പെടുന്നത് ലോറസ് പുരസ്കാരം
അഞ്ചാം തവണയാണ് സെർബിയൻ ടെന്നീസ് താരം നൊവാക് ദ്യോകോവിചിനു ലോറസ് പുരസ്കാരം ലഭിക്കുന്നത്
അടുത്തിടെ സർവീസ് അവസാനിപ്പിച്ച എയർ ഇന്ത്യ വിമാനം?
ബോയിംഗ് 747
2024 ഏപ്രിൽ അന്തരിച്ച പ്രശസ്ത മനശാസ്ത്ര വിദഗ്ധനും എഴുത്തുകാരനുമായ വ്യക്തി?
സുധീർ കക്കർ
കടലിനു മേലെ നിർമ്മിക്കുന്ന ഇന്ത്യയിലെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് പാലം?
ന്യൂ പാമ്പൻ ബ്രിഡ്ജ്
ഇറാന്റെ സഹായത്തോടെ ശ്രീലങ്കയിൽ നിർമ്മിച്ച ജലവൈദ്യുത പദ്ധതി?
ഉമാ ഓയ ജലവൈദ്യുത പദ്ധതി
കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്ണ തരംഗം സ്ഥിതീകരിച്ചത് ഏതു ജില്ലയിലാണ്?
പാലക്കാട്
കേരളത്തിൽ ആദ്യമായി കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണ തരംഗം സ്ഥിരീകരിച്ചു
2024 ഏപ്രിൽ എത്ര മാസങ്ങൾക്ക് ശേഷമാണ് വോയേജർ-1 ഭൂമിയിലേക്ക് സന്ദേശങ്ങൾ അയച്ചിരിക്കുന്നത്
5
കഴിഞ്ഞ നവംബർ പേടകത്തിൽ നിന്നുള്ള സന്ദേശം വരുന്നത് അവസാനിച്ചിരുന്നു പ്രപഞ്ചത്തിലെ ഏറ്റവും ദൂരെയുള്ള മനുഷ്യനിർമ്മിത വസ്തുവാണ് വോയേജർ-1 വിക്ഷേപിച്ചത് 1977
ബഹിരാകാശത്ത് ഏറ്റവും കൂടുതൽ സമയം നടന്ന വനിത എന്ന റെക്കോർഡ് ആരുടെ പേരിലാണ്?
സുനിതാ വില്യംസ്
2024 മെയ് 7- ന് ബോയിങ്ങിന്റെ സ്റ്റാർ ലൈൻ ബഹിരാകാശ വാഹനത്തിന്റെ പരിശീലന യാത്രയിലാണ് ഇത്തവണ സുനിത ബഹിരാകാശത്തേക്ക് പോകുന്നത്
സുനിത വില്യംസിന്റെ ആദ്യ ബഹിരാകാശ യാത്ര 2006 ലും രണ്ടാമത്തെ യാത്ര 2012 ലും ആയിരുന്നു രണ്ടുതവണകളായി 50 മണിക്കൂറും 40 മിനിറ്റും അവർ ബഹിരാകാശത്ത് നടന്നു
വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷന്റെ പുതിയ റിപ്പോർട്ട് അനുസരിച്ച് 2023 ൽ ഏറ്റവും കൂടുതൽ പ്രകൃതിദുരന്തം ബാധിച്ച മേഖല?
ഏഷ്യ
സഞ്ചാരികൾക്ക് എൻട്രി ഫീസ് ഏർപ്പെടുത്തിയ ഇറ്റലിയിലെ നഗരം?
വെനീസ് നഗരം
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികളുടെ തിരക്ക് വെനീസിലെ ചരിത്ര പ്രാധാന്യമുള്ള സ്മാരങ്ങളുടെ നിലനിൽപ്പിന് ഭീഷണിയാകുന്നു
ദേശീയ പഞ്ചായത്തീരാജ് ദിനം?
ഏപ്രിൽ 24
ലോകമലേറിയ ദിനം?
ഏപ്രിൽ 25
2024 ജയ്പൂരിൽ നടന്ന മിസ് ടീൻ ഇന്റർനാഷണൽ കിരീടം നേടിയ മലയാളി?
കെസിയ (മാവേലിക്കര)
മുൻ വിവരാവകാശ കമ്മീഷണർ വിശ്വാസ് മേത്തയുടെ ആത്മകഥ
അതിജീവനം
മനുഷ്യ വന്യജീവി സംഘർഷം സവിശേഷദുരന്തമായി പ്രഖ്യാപിച്ച ആദ്യ സംസ്ഥാന?
കേരളം
ഏതു കായിക ഇനവുമായി ബന്ധപ്പെട്ട വ്യക്തിയാണ് സൗരവ് ഘോഷാൽ?
സ്ക്വാഷ്
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എതിരാളികൾ ഇല്ലാതെ തിരഞ്ഞെടുക്കപ്പെട്ട മുകേഷ് ദലാൽ ഏത് മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയായിരുന്നു?
സൂറത്ത്
ലോകത്തിലെ ഏറ്റവും ശക്തിയേറിയ ലേസർ വികസിപ്പിച്ചെടുത്ത രാജ്യം?റൊമാനിയ
അണ്ടർ 20 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ വേദി?
ദുബായ്
2024 ഏപ്രിൽ ബേപ്പൂർ തുറമുഖത്ത് എത്തിയ വിദേശ വിനോദയാത്ര കപ്പൽ? ലോഹൻക
2024 ഏപ്രിൽ അന്തരിച്ച ഉണ്ണി ആറന്മുള ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു? സംവിധായകൻ
അടുത്തിടെ ഹിന്ദി റേഡിയോ പ്രക്ഷേപണം ആരംഭിച്ച മിഡിൽ ഈസ്റ്റ് രാജ്യം?
കുവൈറ്റ്
2024 ഏപ്രിൽ സ്മോക് ബിസ്ക്കറ്റ് നിരോധിക്കാൻ തീരുമാനിച്ച സംസ്ഥാനം?
തമിഴ്നാട്
അടുത്തിടെ അന്തരിച്ച ബല്‍റാം മട്ടന്നൂർ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
തിരക്കഥാകൃത്ത്
UN അന്താരാഷ്ട്ര ഒട്ടക വർഷമായി ആചരിക്കുന്ന വർഷം?
2024
2024 -ലെ ആശാൻ യുവകവി പുരസ്കാരത്തിന് അർഹനായത്?
സുബിൻ അമ്പിത്തറയിൽ
സുപ്രീംകോടതി മുതിർന്ന അഭിഭാഷകൻ ഹാലി എസ് നരിമാൻ അന്തരിച്ചത്?
2024 ഫെബ്രുവരി 21
‘അടങ്ങ് മലയാളീ’ എന്ന പുസ്തകത്തിന്റെ രചയിതാവ്?
ഉണ്ണി ആർ
ട്രാവൻകൂർ ക്ലബ്ബ് ഏർപ്പെടുത്തിയ ട്രാവൻകൂർ ശ്രീപുരസ്കാരം ലഭിച്ച കവിയും ഗാനരചയിതാവുമായ വ്യക്തി?
ശ്രീകുമാരൻ തമ്പി
ലോക്സഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് ശതമാനം ജനങ്ങളെ അറിയിക്കുവാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ ആപ്പ്?
വോട്ടർ ടേൺഔട്ട് ആപ്പ്
ലോക കരൾ ദിനം
ഏപ്രിൽ 19
Weekly Current Affairs | 2024 ഏപ്രിൽ 21-27 വരെയുള്ള ആനുകാലിക വിവരങ്ങൾ