Weekly Current Affairs for Kerala PSC Exams| 2023 Nov 12-18
ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് രചിച്ച ‘കേരള ടൂറിസം ചരിത്രവും വർത്തമാനവും ‘എന്ന പഠന ഗ്രന്ഥത്തിന് ആമുഖം എഴുതിയ മലയാള സിനിമ നടൻ?
മോഹൻലാൽ
2023 നവംബറിൽ ബംഗാൾ ഉൾക്കടൽ രൂപപ്പെട്ട ചുഴലിക്കാറ്റ്?
മിഥിലി
(പേര് കൊടുത്ത രാജ്യം- മാലിദ്വീപ്)
2023 നവംബറിൽ ഇന്ത്യയിൽ ടണൽ ഇടിഞ്ഞ് അപകടമുണ്ടായി തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നത് ഏത് സംസ്ഥാനത്താണ്?
ഉത്തരാഖണ്ഡ്
ഗസൽ ഗായകൻ ഉമ്പായിയുടെ ഓർമ്മയ്ക്കായി കേരളത്തിലെ ആദ്യത്തെ ഹിന്ദുസ്ഥാനി മ്യൂസിക് അക്കാദമി നിലവിൽ വരുന്ന ജില്ല?
കോഴിക്കോട്
2023 നവംബർ കോഴിക്കോട് ജില്ലയിലെ പൊൻകുന്നം മലയിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം ദേശാടനപ്പക്ഷി?
ശ്വേതകണ്ഠൻ മുൾവാലൻ ശരപ്പക്ഷി
കാലാവസ്ഥാ വ്യതിയാനം കാരണം കടൽ ജലത്തിൽ മുങ്ങിക്കൊണ്ടിരിക്കുന്ന പസഫിക് സമുദ്രത്തിലെ ദ്വീപ് സമൂഹം?
ടുവാലു
2023- ലെ കേരള സാമൂഹിക നീതി വകുപ്പിന്റെ സംസ്ഥാന ഭിന്നശേഷി പുരസ്കാരത്തിൽ മികച്ച പഞ്ചായത്തുകൾ ആയി തിരഞ്ഞെടുക്കപ്പെട്ടത്?
പന്നിയൂർക്കുളം, പുൽപ്പറ്റ
ഏതൊക്കെ രാജ്യങ്ങൾ തമ്മിലുള്ള സംയുക്ത നാവികാഭ്യാസമാണ്
സി ഗാർഡിയൻസ്?
പാക്കിസ്ഥാൻ -ചൈന
ദുർബലമായ ഗിരിവർഗ്ഗ വിഭാഗങ്ങളുടെ വികസനത്തിനായി പ്രധാനമന്ത്രി ആരംഭിച്ച പദ്ധതി?
PM ജന്മൻ പദ്ധതി ( പ്രധാനമന്ത്രി ജൻ ജാതി ആദിവാസി ന്യായ മഹാ അഭിയാൻ)
ഇന്ത്യയിൽ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത നേടുന്ന ആദ്യത്തെ ബ്ലോക്ക് പഞ്ചായത്ത്?
കിളിമാനൂർ (തിരുവനന്തപുരം)
ദേശീയ പത്രദിനം?
നവംബർ 16
ദേശീയ പക്ഷി ദിനം?
നവംബർ 12
(ഡോ. സാലിം അലിയുടെ ജന്മദിനം)
2023 നവംബർ അഗ്നിപർവ്വത സ്ഫോടന സാധ്യത കണക്കിലെടുത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച യൂറോപ്യൻ രാജ്യം?
ഐസ് ലാൻഡ്
2023 നവംബറിൽ പ്രധാനമന്ത്രി പങ്കെടുത്ത മാഡിഗ റാലി നടന്ന സംസ്ഥാനം?
തെലുങ്കാന (ഒരു സമുദായത്തിന്റെ പേരാണ് മാഡിഗ)
കാഴ്ച പരിമിതി നേരിടുന്നവർക്ക് ബ്രെയിൽ ലിപി സാക്ഷരത നൽകുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി?
ദീപ്തി
അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ഐസിസി ഹാൾ ഓഫ് ഫെയിമിൽ ഇന്ത്യയിൽ നിന്നും ഇടം പിടിച്ചവർ?
വീരേന്ദ്ര സേവാഗ്, ഡയാന എഡുൽജി
ഹാൾ ഓഫ് ഫെയിമിൽ ഇടം നേടിയ ആദ്യ ഇന്ത്യൻ വനിതാതാരം ?
ഡയാന എഡുൽജി
ശബരിമല തീർത്ഥാടകർക്കായി വനംവകുപ്പ് പുറത്തിറക്കുന്ന മൊബൈൽ ആപ്പ്?
അയ്യൻ
ഇന്ത്യ ഏതു രാജ്യത്ത് നിന്നാണ് ഇഗ്ല ആന്റി എയർ ക്രാഫ്റ്റ് മിസൈൽ വാങ്ങുന്നത്?
റഷ്യ
സംസ്ഥാനത്തെ പട്ടികവർഗ്ഗ വികസന വകുപ്പ് ഓഫീസുകളിൽ വിജിലൻസ് നടത്തിയ റെയ്ഡ്?
ഓപ്പറേഷൻ വനജ്
കേരള സംസ്ഥാന സർക്കാർ ക്യൂബയുമായി ചേർന്ന് തിരുവനന്തപുരത്ത് നടത്തുന്ന പ്രഥമ ഇന്റർനാഷണൽ ചെസ്സ് ഫെസ്റ്റിവൽ?
ചെ
2023 നവംബറിൽ ജാതി സെൻസസ് ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം?
ആന്ധ്രപ്രദേശ്
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ 50 സെഞ്ചുറി നേടിയ ആദ്യ താരം?
വിരാട് കോലി (സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് ആണ് മറികടന്നത്)
2023- ലെ കേരള സാമൂഹിക നീതി വകുപ്പ് ഏർപ്പെടുത്തിയ സംസ്ഥാന ഭിന്നശേഷി പുരസ്കാരത്തിൽ മികച്ച ബ്ലോക്ക് പഞ്ചായത്തായി തെരഞ്ഞെടുത്തത്?
വടകര
2023- ലെ കേരള സാമൂഹിക നീതി വകുപ്പ് നൽകുന്ന സംസ്ഥാന ഭിന്നശേഷി പുരസ്കാരത്തിൽ മികച്ച ജില്ലാ പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടത്?
കോഴിക്കോട്
ഗ്രാഫീൻ മറ്റ് നാനോ വസ്തുക്കൾ എന്നിവ അടിസ്ഥാനപ്പെടുത്തി ഉത്പന്നങ്ങൾ നിർമ്മിക്കാനുള്ള വ്യാവസായിക യൂണിറ്റുകൾ ഉൾക്കൊള്ളുന്ന മെറ്റീരിയൽ ടെക്നോളജി പാർക്ക് നിലവിൽ വരുന്നത്?
ഒറ്റപ്പാലം
2024-ൽ ഏഷ്യയിൽ നിശ്ചയമായും സന്ദർശിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട കേരളത്തിലെ പ്രദേശം?
കൊച്ചി
ഗോത്ര മഹാസഭ അധ്യക്ഷയും പ്രമുഖ വനവാസി നേതാവുമായ സി കെ ജാനുവിന്റെ ആത്മകഥ?
അടിമമക്ക
2023 നവംബറിൽ സമൂഹമാധ്യമമായ ടിക് ടോക്കിന് നിരോധനമേർപ്പെടുത്തിയ രാജ്യം?
നേപ്പാൾ
കേരളത്തിലെ ആദ്യത്തെ സ്വകാര്യ വ്യവസായ പാർക്ക് നിലവിൽ വരുന്ന ജില്ല?
പാലക്കാട്
അടുത്തിടെ 22 ലക്ഷം ദീപങ്ങൾ പ്രകാശിപ്പിച്ചു പുതിയ ലോക റിക്കാർഡ് ഇട്ടത് എവിടെയാണ്?
അയോധ്യ
2023 നവംബറിൽ 250 ദശലക്ഷം വർഷം പഴക്കമുള്ള ജീവിയുടെ ഫോസിൽ കണ്ടെത്തിയ സംസ്ഥാനം?
പശ്ചിമബംഗാൾ
ശബരിമല തീർത്ഥാടകർക്കായി വനംവകുപ്പ് പുറത്തിറക്കുന്ന മൊബൈൽ ആപ്പ്?
അയ്യൻ
കൗമാരക്കാരിലെ ജീവിതശൈലി രോഗങ്ങൾ തുടക്കത്തിലെ കണ്ടെത്തി പരിഹരിക്കാൻ ഹയർ സെക്കൻഡറി സ്കൂളുകൾ കേന്ദ്രീകരിച്ച് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ആരോഗ്യ സർവേ പദ്ധതി?
സശ്രദ്ധം
38 – മത് ദേശീയ ഗെയിംസ് വേദി?
ഉത്തരാഖണ്ഡ്
ഏകദിന ക്രിക്കറ്റിൽ 50 സെഞ്ചുറി നേടുന്ന ആദ്യ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത്?
വിരാട് കോലി
2023 നവംബറിൽ രവീന്ദ്രനാഥ ടാഗോറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യപ്പെട്ട ജപ്പാനിലെ യൂണിവേഴ്സിറ്റി?
ഒതാനി യൂണിവേഴ്സിറ്റി
2023 നവംബറിൽ മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത കേരളത്തിലെ സർവ്വകലാശാല?
എം ജി സർവ്വകലാശാല
Chardham ടണൽ ദുരന്തം നടന്ന സംസ്ഥാനം?
ഉത്തരാഖണ്ഡ്
ഉത്തരകാശി ജില്ലയിലെ തുരങ്ക നിർമ്മാണ അപകടത്തിൽപ്പെട്ട തൊഴിലാളികളെ പുറത്തെത്തിക്കാൻ നടത്തിയ രക്ഷാദൗത്യത്തിന്റെ പേരെന്ത്?
ഓപ്പറേഷൻ സുരംഗ്
റഷ്യയിൽ നിന്നും പ്രകൃതി വാതകം ബാൾട്ടിക് കടലിടുക്ക് വഴി ജർമ്മനിയിൽ എത്തിക്കുന്ന പദ്ധതി?
നോർഡ് സ്ട്രീം പദ്ധതി
അടുത്തിടെ സുപ്രീംകോടതിയിൽ പ്രവർത്തനമാരംഭിച്ച ഭിന്നശേഷിക്കാരുടെ മേൽനോട്ടത്തിൽ ഉള്ള കഫെ?
മിട്ടി കഫെ
ഇന്ത്യക്ക് പുറത്ത് ശിവഗിരി മഠത്തിന്റെ ആദ്യ കേന്ദ്രം നിലവിൽ വരുന്നത്
ലണ്ടൻ
വോയിസ് ഓഫ് ഗ്ലോബൽ സൗത്ത് സമിറ്റിന്റെ രണ്ടാം പതിപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം?
ഇന്ത്യ
പൊതു ഇടങ്ങളിലും വീടുകളിലും തൊഴിലിടങ്ങളിലും രാജ്യത്തെ സ്ത്രീകൾ എത്രത്തോളം സുരക്ഷിതരാണെന്ന് പരിശോധിക്കാൻ ദേശീയ വനിതാ കമ്മീഷൻ നടത്തുന്ന സർവ്വേ ആപ്പ്?
Stay safe app
കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കൗമാരക്കാരെ നേർവഴിക്ക് നയിക്കാൻ തൃശ്ശൂർ സിറ്റി പോലീസ് ആരംഭിച്ച പദ്ധതി
റീച്ച് (18 നും 25നും ഇടയിൽ പ്രായമുള്ളവരെയാണ് പദ്ധതി ലക്ഷ്യമിടുന്നത് )
2023 നവംബറിൽ അമേരിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡിന്റെ പുതിയ വകഭേദം ?
എച്ച് – വി വൺ
കേരളത്തിലെ സഹകരണ മേഖലയിലെ ഏറ്റവും വലിയ ഫ്ലാറ്റ് സമുച്ചയം നിലവിൽ വരുന്നത് എവിടെയാണ്?
പാങ്ങപ്പാറ (തിരുവനന്തപുരം, ഫ്ലാറ്റിന്റെ പേര് -ലാഡർ ക്യാപ്പിറ്റൽ ഹിൽ)
ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാർട്ടപ്പ് ഉച്ചകോടിയായ ഹഡിൽ ഗ്ലോബൽ ഉച്ചകോടി 2023 വേദി?
തിരുവനന്തപുരം
നാളീകേര കർഷകരെ സഹായിക്കുന്നതിനായി കേന്ദ്ര നാളീകേര വികസന ബോർഡ് ആരംഭിച്ച കോൾ സെന്റർ?
ഹലോ നാരിയൽ
ദേശീയ ശിശുദിനം?
നവംബർ 14
നിലവിലെ ഇന്റർനെറ്റ് വേഗതിയുടെ 10 മടങ്ങ് വേഗതയുള്ള പുത്തൻ തലമുറ ഇന്റർനെറ്റ് പുറത്തിറക്കിയ രാജ്യം?
ചൈന
കേരളത്തിലെ ആദ്യത്തെ ഡെസ്റ്റിനേഷൻ വെഡിങ് സെന്റർ നിലവിൽ വരുന്നത് എവിടെയാണ്?
ശംഖുമുഖം (തിരുവനന്തപുരം)
ലോകത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റോബോട്ടിക് സിഇഒ?
മിക്കാ (Mika)
ലോകത്തെ ആദ്യത്തെ സമ്പൂർണ്ണ കണ്ണു മാറ്റിവെക്കൽ ശാസ്ത്രക്രിയ പൂർത്തിയാക്കിയ രാജ്യം
അമേരിക്ക
(കണ്ണു മാറ്റിവെച്ച ആൾ ആരോൺ ജെയിംസ്)
വീടുകൾ സന്ദർശിച്ച് 30 വയസ്സിന് മുകളിലുള്ളവരെ ആരോഗ്യപരിശോധനയ്ക്ക് വിധേയമാക്കുന്നതിനായി കർണാടക സർക്കാർ നടപ്പിലാക്കാൻ ഒരുങ്ങുന്ന പദ്ധതി?
ഗൃഹ ആരോഗ്യ പദ്ധതി
60 വയസ്സിന് മുകളിലുള്ള
കിടപ്പുരോഗികളുടെ സംരക്ഷണം ഉറപ്പാക്കാൻ സാമൂഹ്യ നീതി വകുപ്പിന്റെ പദ്ധതി
വയോസാന്ത്വനം
ലോകത്തിലെ ആദ്യത്തെ ചിക്കൻ ഗുനിയ പ്രതിരോധ വാക്സിൻ?
ഇസ്ക് ചിക്
ചാറ്റ് ജി പി ടി അടിസ്ഥാനമാക്കി മൈക്രോസോഫ്റ്റ് അവതരിപ്പിച്ച ബിങ് ചാറ്റിന്റെ പുതിയ പേര്?
കോ പൈലറ്റ്
ദേശീയ സുഗന്ധവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത അത്യുൽപാദന മാങ്ങ ഇഞ്ചി ഇനം
അമൃത്
അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളുടെ സമ്പൂർണ്ണ ആധാർ എന്റോൾമെന്റ് പൂർത്തിയാക്കിയ ആദ്യ ജില്ല?
വയനാട്
ഇന്ത്യയിലെ ആദ്യ വയോജന സൗഹൃദ നഗരമാകാൻ ഒരുങ്ങുന്നത്?
കോഴിക്കോട്
ഇന്ത്യയുടെ ആദ്യത്തെ ഫുട്ബോൾ ടൂർണ്ണമെന്റ് ആയ സന്തോഷ് ട്രോഫി ടൂർണ്ണമെന്റ് ഇനിമുതൽ അറിയപ്പെടുന്നത്
ഫിഫ (FIFA) സന്തോഷ് ട്രോഫി
2023 -ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ആഭ്യന്തര സഞ്ചാരികൾ എത്തിയ ജില്ല?
എറണാകുളം
130 വർഷങ്ങൾക്കുശേഷം പശ്ചിമഘട്ടത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഗവേഷണ സംഘം വീണ്ടും കണ്ടെത്തിയ പാമ്പിനം?
മൺപാമ്പ്
തുടർച്ചയായ ഭൂ ചലനത്തെ തുടർന്ന് 2023 നവംബറിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം?
ഐസ് ലാൻഡ്
ദേശീയ വിദ്യാഭ്യാസ ദിനം
നവംബർ 11
ലോക പ്രമേഹ ദിനം?
നവംബർ 14
ഏതൊക്കെ രാജ്യങ്ങൾ തമ്മിലുള്ള സൈനിക അഭ്യാസമാണ് ‘മിത്ര ശക്തി 2023’
ഇന്ത്യ- ശ്രീലങ്ക (വേദി പൂനെ)
മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി മാലിന്യ സംസ്കരണത്തിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുവാൻ രൂപം നൽകിയ സംവിധാനം?
ഹരിത സഭ
കേരളത്തിൽ ആദ്യമായി ഹെലി ടൂറിസം പദ്ധതി ആരംഭിക്കുന്നത് എവിടെയാണ്?
കൊച്ചി
2023- ലെ സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിന്റെ ജേതാക്കൾ?
തൃശ്ശൂർ (വേദി- കളമശ്ശേരി)
2023 നവംബറിൽ അന്തരിച്ച നാസയുടെ ദൗത്യമായ അപ്പോളോയുടെ ഭാഗമായ ബഹിരാകാശ സഞ്ചാരി?
ഫ്രാങ്ക് ബോർമാൻ
9- മത്തെ ഇന്ത്യൻ ഇന്റർനാഷണൽ സയൻസ് ഫെസ്റ്റിവെലിന് വേദിയായ ഇന്ത്യൻ നഗരം?
ഫരീദാബാദ് (ഹരിയാന)
ലോക ശാസ്ത്ര ദിനം?
നവംബർ 10
ലോക അത്ലറ്റിക് സംഘടനയുടെ അറ്റ്ലറ്റ് ഓഫ് ദ ഇയർ പുരസ്കാരത്തിന്റെ അന്തിമ പട്ടികയിൽ ഇടം നേടിയത്?
നീരജ് ചോപ്ര
കേരളത്തിൽ നിന്നും കൊമേഴ്ഷ്യൽ പൈലറ്റ് ലൈസൻസ് നേടുന്ന ആദ്യത്തെ പട്ടികജാതി വനിത?
സങ്കീർത്തന ദിനേശ്
രാജ്യത്തെ 4700 നഗരസഭകളെ തമ്മിൽ ബന്ധിപ്പിക്കാൻ കേന്ദ്ര ഭവന- നഗര കാര്യ മന്ത്രാലയം വികസിപ്പിച്ച പോർട്ടൽ?
അയിന പോർട്ടൽ (AAINA)
2023 നവംബറിൽ ഏതു രാജ്യത്തെ ക്രിക്കറ്റ് ബോർഡിന്റെ അംഗത്വം ആണ് ഐസിസി സസ്പെൻഡ് ചെയ്തത്?
ശ്രീലങ്ക
Weekly Current Affairs for Kerala PSC Exams| 2023 Nov 12-18|GK Malayalam